ഇന്ന് ടി പദ്മനാഭൻശതാഭിഷിക്തനാവുന്നു .മലയാളത്തിലെ എക്കാലത്തേയും മികച്ച കഥാ കൃത്തുക്കളിൽ ഒരാളണദ്ദേഹം .ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ രണ്ടു പേരില് ഒരാൾ .അദ്ദേഹത്തിനു സംത്രുപ്തിക്കവകാശമുണ്ട് ;നാല് തലമുറയുടെ കഥാ പാരായണ കൌതുകത്തെ തൃപ്തി പ്പെടുത്തി എന്നതിൽമാത്രമല്ല പ്രതിഭാധനരായ കാഥി കാരുടെ ഒരു അനന്തര തലമുറ പിൻഗാമികളായി നിലനില്ക്കുന്നു വെന്നതിൽ ക്കൂടി. ആ തലമുറയിലെ ഏറ്റവും ഇള മുറ ക്കാരിയുടെ അതി മനോഹരമായ ഒരു സൃഷ്ടിയെക്കുറിച്ച് അതചടിച്ചു വന്ന സമകാലിക മലയാളത്തിൽ ഞാനെഴുതിയ ഒരു കുറിപ്പാണ് കഥയുടെ കുലപതിക്ക് എന്റെ ജന്മ ദിന സമ്മാനം .അതിങ്ങനെ :
സമകാലിക മലയാളം 2015 ജനുവരി 16 ഇൽ പ്രസിദ്ധീകരിച്ച 'കുളി 'എന്ന ചെറു കഥ യെ ക്കുറി ച്ചാണ് ഈ കുറിപ്പ്
ചെറു കഥ ഭാവ ഗീതത്തെപ്പോലെയാണ് എന്നു പറയുന്നത് ശരി. പക്ഷേ അങ്ങിനെ അഭിപ്രായമുള്ളവർ അതേ ശ്വാസത്തിൽ ഒരു ഭാവത്തെ ഹൃദ്യമായി ആവിഷ്കരിച്ച്ചാൽ ഭാവ ഗീതം -ചെറു കഥയും -മഹത്തമമായി എന്നു പറയുമ്പോൾ അവരോടു വിയോജിക്കേണ്ടിവരുന്നു .മഹത്തായ ഭാവഗീതവും
മഹത്തായ ചെറു കഥയും ജീവിതത്തെ ഹിമബിന്ദു കാനന ത്തെ എന്ന പോലെ ഉൾക്കൊള്ളുന്നുണ്ട് .മലയാളത്തിലെ കാലത്തെ അതിജീവിച്ച ഭാവ ഗീതങ്ങളും ചെറു കഥ കഥ കളുമെല്ലാം ഈ പ്രസ്താവത്തിന് സാക്ഷ്യം വഹിക്കുന്നു .
എം അഷിത എഴുതിയ 'കുളി ' ഈ ഗണത്തിൽ പെടുത്താവുന്ന ഒരു ചെറു കഥയാണ് .സമകാലിക സാമ്പത്തിക സാമൂഹിക അവസ്ഥ ഉണ്ടാക്കി വെച്ച ദുര്യോഗങ്ങളിൽ പ്രധാന മാണല്ലോ അനാഥ വാര്ദ്ധക്യം എന്ന പ്രതിഭാസം .നമ്മുടെ കഥാ കാരന്മാരുടെ പ്രിയപ്പെട്ട മേച്ചിൽ സ്ഥലമാണ് അതിപ്പോൾ .ഈ കഥയുടേയും വിഷയവും അതു തന്നെ ."ഉറുമ്പ് കടിക്കുന്ന വേദന പോലും മറ്റുള്ളവരിൽ ഉണ്ടാക്കാതെ ഒരാൾ മരിച്ചു പോവുന്നത് എത്ര ദയനീയമാണ് " എന്ന് കഥയുടെ തുടക്കത്തിൽ നാം വായിക്കുന്നു . സ്നേഹ വാത്സല്യങ്ങൾ നിറഞ്ഞു നിന്ന ഒരു കുടുംബത്തിൽഅത്തരം ഒരു സാഹചര്യം എങ്ങിനെ സൃഷ്ടിക്കപ്പെടുന്നു എന്ന് വിശ്വ സനീയതയോടെ കലസുഭഗമായി വായനക്കാരോട് പറയുന്ന ഈ കഥ കൂടുതൽ വിശദമായ പഠനം അർഹിക്കുന്നു .
ശ്രേഷ്ട കഥാ കൃത്തിനു ശതാഭിഷേക മംഗളങ്ങൾ .എം അഷിതക്ക് ഹൃദയ പൂർവമായ അഭിനന്ദനങ്ങളും