ഗുരുപൂർണിമ അറിവിന്റെ നിറകുട ങ്ങളുമായി പ്രപഞ്ചം ആദി മനുഷ്യന്റെ മുമ്പിൽ നിന്നു പുല്ലും പുഴും കാറ്റും കാട്ടു മൃഗങ്ങളും മഴയും ഇടിയും മിന്നലും എലാം അവർക്ക് ഗുരുക്കന്മാരായി .എല്ലാവരിൽ നിന്നുംഅവർ അറിവുകൾ തേടി .കൊടുക്കാൻ മടിച്ചവരിൽ നിന്നു പിടിച്ചു പറിച്ചു .കൂ ടത ൽ അറിയാൻ ചിതൽ മൂടുവോളം തപസ്സിരുന്നു .
എന്റെ ഗ്രാമത്തിലുമുണ്ടായിരുന്നു അവരുടെ പിന്മുറക്കാർ .അറിവല്ലാതെ ഒന്നും നേടിയിട്ടില്ലാത്തവർ .തലമുറകളെ ഹരിശ്രീ പഠിപ്പിച്ചവർ. എന്നിട്ടൊടുവിൽ കവിതയിൽ പറയുമ്പോലെ ദൈവത്തിലേക്ക് പെൻഷൻ പറ്റുന്നവർ .അവർ പറഞ്ഞു തന്നതുമായി ലോകത്തിലേക്ക് ഇറങ്ങിയ എനിക്ക് വേണ്ടി എവിടൊക്കെയോ ഇരുന്നു രാത്രി പകലാക്കി ചിന്തിക്കുകയും എഴുതുകയും ചെയ്തവർ .സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു തന്നവർ ഉപഹാസത്തിലൂടെ അതിലേറെ പഠിപ്പിച്ചവർ
ഇപ്പോൾ ഈ ഫേസ്ബുക്കിൽ എന്നെ നേരിടുന്ന കുരുന്നുകൾ .അറിയണമെന്നു വാശി പിടിക്കുന്നവർ .അറിഞ കാര്യങ്ങളെ ക്കുറിച്ച് ഉച്ചത്തിൽ സംസാരിക്കുന്നവർ .ഋ ഷിമാരെ നേരിട്ട രത്നാകര തസ്കരന്റെ നൂറി രട്ടി ധാര്ഷ്ട്യ ത്തോടെ സ്വന്തം ബോദ്ധ്യങ്ങളെ ക്കുറിച്ച് വാശി പിടിക്കുന്നവർ .
ഈ ഗുരുക്കന്മാർകെല്ലാം എന്റെ പ്രണാമം ഈ ഗുരുപൂർണിമ ദിനത്തിൽ .അറിവിന്റെ വെളിച്ചത്തിന്റെ പുരോഗതി യുടെ പ്രതീകമായി എന്നും എന്റെ മനസ്സിലുള്ള നിലവിളക്കിനെ സാക്ഷി നിർത്തി