നായർ സ്പിരിറ്റ്
പഴയ സിവിൽ സപ്ലൈസ് കാലത്തു നിന്നുള്ള ഒരു സംഭവ കഥയാണ് .
എനിക്കു ചുമതലയുണ്ടായിരുന്ന ഫിനാൻസ് വിഭാഗത്തിൽ നിന്നു പേയ്മെന്റു നടത്തേണ്ട പല ഫയലുകളൂടേയും ഭരണാനുമതി നല്കേണ്ട സെക്ഷൻ കൈകാര്യം ചെയ്തിരുന്നത് സീനിയര് അസിസ്റ്റന്റ് കമലാക്ഷി അമ്മ യായിരുന്നു .കഴിവും ആത്മാര്ഥ തയും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥ അന്തസ്സുള്ള പെരുമാറ്റം .ഞങ്ങൾ സമപ്രായക്കാരാണ് .എല്ലാവരോടും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന കമലാക്ഷി അമ്മ ഒരിക്കൽ എന്നോടു പറഞ്ഞു തനിക് കുറുപ്പ് സാറിനോടും പിള്ള സാറിനോടും എന്ന് വെച്ചാൽ എന്നോടും കമ്പനിയുടെ ലീഡ് ബാങ്കായ എസ് ബി ഐ യുടെ പ്രതിനിധിയായി ഇടക്കൊക്കെ കമ്പനിയിൽ ചർച്ചകൾക്കായി വരാറുള്ള മാനേജർ പിള്ള സാറിനോടും പ്രത്യേകമായ സ്നേഹബഹുമാനങ്ങളുണ്ടെന്ന് .കാരണം അവരുടെ പ്രായത്തിലുള്ള രണ്ടു പേർ രണ്ടു നായന്മാർ അവരെക്കാൾ ഉയര്ന്ന നിലയിൽ എത്തിയിരിക്കുന്നു .'എനിക്ക് നല്ല നായർ സ്പിരിറ്റ് ആണു സാർ 'കമലാക്ഷി അമ്മ പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു .'നന്നായിരിക്കട്ടെ 'ഞാൻ പറഞ്ഞു 'നായർക്കു ദോഷി നായർ എന്നാണു ഞാൻ കേട്ടിട്ടുള്ളത് ' അവർ മറുപടി പറയാതെ പോയി .
ആയിടക്ക് ഒരു ദിവസം കൻസോർഷിയം ലോണ്‍ ചർച്ചകൾ ക്കായി പിള്ള സാർ വന്നു .ഉന്നത തല ചർച്ചകൾക്കു ശേഷം വിശദാംശങ്ങൾ വർക്ക് ഔട്ട് ചെയ്യാൻ ഞങ്ങൾ എന്റെ മുറിയില ക്കൂടി ;ഞാൻ പിള്ള സാർ ഫിനാൻസിൽ തന്നെയുള്ള സപ്ലയ് ഓഫീസര് മാരായ ഇസ്മായേൽ ഹാജി,സക്കറിയാസ് .കയ്യിൽ പാസ്സാക്കിയ രണ്ടു ബില്ലുകളുമായി കമലാക്ഷി അമ്മ അങ്ങോട്ടു വന്നു ഒന്ന് ഇസ്മായേലിനേയും മറ്റത് സക്കറി യാസിനേയും ഏൽപ്പിച്ചു .'കാഷിൽ കൊടുത്താൽ മതി ഉടനേ പണം കിട്ടും' ..പിള്ള സാറിന്റെ ട്രാവൽ റി ഇമ്ബെഴ്സ് മെന്റ് ഉടനെ കൊടുത്തയക്കാം കുറുപ്പ് സാറിന്റെ ഒരു ടി എ ബില്ലുള്ളത് രണ്ടു ദിവസത്തിനകം നോക്കാം എന്ന് കൂടി പറഞ്ഞു അവർ
'മാപ്പിളക്കും മേത്തനുമുള്ളത് നേരീട്ടു കയ്യോടെ കൊണ്ടുക്കൊടുക്കുക പിള്ളക്കും കുറു പ്പിനുമുള്ളത് സൗകര്യം പോലെ കൊടുത്തയക്കുക ഇതാണോ ഈ നായര് സ്പിരിറ്റ് എന്ന് പറയുന്നത് 'ഇസ്മായേൽ ചോദിച്ചു .'കുറുപ്പും പിള്ളയും പൊടിയും തട്ടി അങ്ങ് പോകും ഒരാൾ ഏ ജീസിലോട്ടും മറ്റൊരാൾ സ്റ്റേറ്റ് ബാങ്കിലോട്ടും .സക്കറി യാസും ഇസ്മായേലും ഇവിടെ തന്നെ കാണും എന്റെ ഓഫീസര് മാരായിട്ട് 'കമലാക്ഷി അമ്മയുടെ മറുപടി .
അപ്പോൾ അതാണു നായര് സ്പിരിറ്റ് എന്ന് ഞാൻ .എല്ലാ ജാതി സ്പിരിറ്റും അത് തന്നെയെന്നു സക്കറിയാസ് .