17 -8 -2019
----------------
മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു .......
-----------------------------------------------------------------
1969.... കള്ളിച്ചെല്ലമ്മ,ജി വിവേകാനന്ദന്റെ വിഖ്യാതനോവൽ സിനിമയായിരിക്കുന്നു ഷീലയുടെ ചെല്ലമ്മ നസീറിന്റെ കുഞ്ഞച്ചൻ മധുവിന്റെ ഉസ്മാൻ മുതലാളി.പി ഭാസ്കരന്റെ ഗാനങ്ങൾ കെ രാഘവന്റെ ഈണങ്ങൾ ..ആദ്യ പ്രദര്ശനം .അജന്ത തിയേറ്റർ .....
തെക്കൻ കേരളം ,മൂക്കുന്നി മലയുടെ താഴ്വരയിലെ നാട്ടിൻപുറം .നിലാവുള്ള രാത്രി .കായലും പുഞ്ചപ്പാടങ്ങളും ചന്ദ്രികയിൽ കുളിച്ചു നിൽക്കുന്നു .ഏകാകിയായ നായകൻറെ ഗാനം .'മാനത്തെക്കായലിന്റെ മണപ്പുറത്ത് താമരക്കളിത്തോണി വന്നടുത്തിരിക്കുന്നു .നിനക്കൊരു താമരമാലയുമായി ഓമനേ സംക്രമപ്പൂനിലാവ് നിന്റെ കിളിവാതിലിൽ മറഞ്ഞു നിൽക്കുന്നു മെരുക്കിയാൽ മെരുങ്ങാത്ത മാൻകിടാവേ.നീയിപ്പോഴും മയങ്ങുന്നതെന്താണ്' .മനോഹാരിണിയായ നായിക കോരിത്തരിക്കുന്നു .ഗാനം തുടരുന്നു ....
സാമാന്യത്തിലധികം പൗരുഷമുള്ള മനോഹരമായ ശബ്ദം .യേശുദാസല്ല ,ജയചന്ദ്രനല്ല ,കാമുകറയും രാജയുമല്ല .പുതിയ ഒരു ഗായകൻ .മലയാള സിനിമയിൽ പാട്ടുകളുടെ പൂക്കാലം ആരംഭിച്ചു കഴിഞ്ഞിരുന്നു .ഒരു ഗായകന് കൂടി അവിടെ ഇടമുണ്ട് .പുതിയ ഗായകൻ ബ്രഹ്മാനന്ദൻ കഴിവുള്ള ആളാണ് ;സ്ഥിരമായി രംഗത്തുണ്ടാവുമെന്നു ഞങ്ങൾ സിനിമാ പ്രേമികൾ തീർച്ചപ്പെടുത്തി .തുടർന്നങ്ങോട്ട് നല്ല കുറച്ചു പാട്ടുകൾ നീല നിശീഥിനി യും താരകരൂപിണി യും താമരപ്പൂവ് നാണിച്ചുവും മറ്റുമായി ..അടുത്ത നാലഞ്ചു വർഷത്തിനകം നൂറോളം പാട്ടുകൾ പുതിയ ഗായകൻ ചുവടുറപ്പിക്കുകയായിരുന്നു .
പക്ഷേ മലയാള സിനിമയല്ലേ ,അവിടെ കഴിവ് മാത്രം പോരല്ലോ .നന്നായി പാടിക്കൊണ്ടിരുന്ന ബ്രഹ്മാനന്ദന് അവസരങ്ങൾ കുറഞ്ഞു .ക്രമേണ അദ്ദേഹം പിൻവാങ്ങി .
ഇന്ന് മാതൃഭൂമി ചാനലിൽ രാകേഷ് ബ്രഹ്മാനന്ദൻ അവതരിപ്പിച്ച ചക്കരപ്പന്തൽ കണ്ടപ്പോൾ തോന്നിയതാണിതൊക്കെ .ബ്രഹ്മാനന്ദൻ ലോകം വിട്ടിട്ട് 15 വർഷം കഴിഞ്ഞിരിക്കുന്നു (ഓഗസ്റ്റ് 10 )അദ്ദേഹത്തിന്റെ പാട്ടുകൾ ഇന്നും നിലനിൽക്കുന്നു പുതുമ മാറാതെ .കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് യേശുദാസാണെങ്കിലും പാടിയ പാട്ടുകളിൽ കൂടുതലെണ്ണം ഹിറ്റാക്കാൻ കഴിഞ്ഞത് ജയചന്ദ്രനാണെന്ന് പറഞ്ഞത് സക്കറിയാ ആണെന്നു തോന്നുന്നു .അതോ രവിമേനോനോ ?അതെന്തായാലും പാടിയ പാട്ടുകൾ ഏതാണ്ടെല്ലാം തന്നെ ഹിറ്റായതിന്റെ ബഹുമതി ബ്രഹ്മാനന്ദനു മാത്രം അവകാശപ്പെട്ടതാണ് .