2011, ജൂൺ 13, തിങ്കളാഴ്‌ച

                                                            ലാല്‍ സലാം 

വരാനിരിക്കുന്ന സ്വാതന്ത്ര്യ നിഷേധത്തെ കുറിച്ചുള്ള ഉത്ക്ക ണ്ട   അതിനെ നേരിടാനുള്ള മാനസികമായ തയാറെടുപ്  അതിന്റെ  ഭാഗമായുള്ള സമരങ്ങള്‍, കൂട്ടത്തില്‍ സാഹിത്യവും കലയും സിനിമയും .എന്റെ തലമുരയില്‍പ്പെട്ടവരുടെ   ജീവിതത്തിലെ ഏറ്റവും ആ വേ ശോജ്വലമായ  കാലമായിരുന്നു തൊള്ളായിരത്തി എഴുപതുകള്‍. അന്നത്തെ സജീവ പ്രവര്ത്തനങ്ങ ളുടെ  മുഖ്യ ഭാഗമായിരുന്നു മാര്‍ക്സിസ്റ്റ്‌ അനുഭാവികളായ ഉദ്യോഗസ്ഥന്മാരുടെ കൂടി ചേരലുകള്‍. ഇ എം  എസ്  ഇ ബാലാനന്ദന്‍  പുത്തലത്ത്  നാരായണന്‍ തുടങ്ങിയവരാണ് ആ യോഗങ്ങളില്‍ ഞങ്ങളെ അഭിസംബോധന ചെയ്തിരുന്നത് എന്നത് കൊണ്ട് തന്നെ അവയുടെ പ്രാധാന്യം ഊഹിക്കാമല്ലോ .
    ഇടത്തരക്കാരായ ഉദ്യോഗസ്ത്തന്മാരുടെ  അത്തരം കൂടി ച്ചേരലുകളില്‍ ഒരു വ്യ തത്യസ്ഥതയായി ഒരു മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഉം ഉണ്ടായിരുന്നു.തൊറാക്സിക്  സര്‍ജന്‍ ഡോക്ടര്‍ പി കെ ആര്‍  വാരിയര്‍. ബസ്സ് കയറിയും നടന്നും അദ്ദേഹം എല്ലാ മീറ്റി ങ്ങുകള്‍ക്കും എത്തിയിരുന്നു .കാറി ല്ലാത്ത  മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ അന്നും ഒരത്ഭുതമായിരുന്നു .അദ്ദേഹം പ്രൈവറ്റ്  പ്രാക്ടീസ് ചെയ്തിരുന്നില്ല ;ശംബള മാകട്ടെ   ഇന്നത്തെപ്പോലെ അത്ര മെച്ച മൊ ന്നുമായിരുന്നില്ല താനും .
       വയ്ദ്യ വൃത്തി  തന്നെ ജനസെവനമാനെന്നു വിശ്വസിച്ചിരുന്നത് കൊണ്ടാവാം  വാരിയര്‍ സാര്‍ പെന്‍ഷന്‍ പറ്റിയതിനു ശേഷം മറ്റു സ്ഥാന മാനങ്ങ ളൊന്നും സ്വീകരിക്കാതിരുന്നത് .മാധ്യമങ്ങളില്‍ ഹൃദയ ശ സ്ത്ര ക്രിയാ വിദഗ്ധനായ ഡോ പി കെ ആര്‍ വാരിയെരു ടെ ചരമ വാര്‍ത്ത കണ്ടപ്പോള്‍ ഞാനിതൊക്കെ ആലോചിച്ചു പോയി .നേരത്തെ സൂചിപ്പിച്ച കൂട്ടായ്മയിലെ പംകാളികള്‍ക്ക് ഉണ്ടായിരുന്ന സാഹോ ദ ര്യത്തോളം പോന്ന സൌഹൃദത്തിന്റെ പേരില്‍ ഇത്രയും കുറിക്കട്ടെ: അഭിവാദനങ്ങള്‍ ആദര ണിയനായ  സഖാവേ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ