അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയും അക്കന്മാരും ഞാനും
ആര്‍ .എസ് . കുറുപ്പ്
അസ്തിത്ത്വവാദവും ആധുനികതയും അയ്യപ്പ പണിക്കര്‍ കവിതകളും ബോറടിച്ചു തുടങ്ങിയപ്പോഴാണ് അല്പം ധനതത്വ ശാസ്ത്രമാവമെന്നു എനിക്ക് തോന്നിയത് .പ്രോവിടന്റ്റ് ഫണ്ട് ന്റെയും പെന്‍ഷന്‍ ന്റെയും കണക്കു നോക്കിക്കൊണ്ടിരുന്ന എനിക്ക് രണ്ടു കൊണ്ടും പ്രയോജന മൊന്നു മുണ്ടായിരുന്നില്ല .എങ്കിലും വയ് ലോപ്പിള്ളി പറഞ്ഞതു പോലെ വായിക്കാനൊരു കൊതി .ഞാന്‍ ഡിവ റ്റി ന്റെ എകനോമിക്ക്സ് പാഠപുസ്തകങ്ങള്‍ വാങ്ങി ;ഡിഗ്രി യുടെ യും പ്രീ ഡി ഗ്രി യുടെയും .ഡിഗ്രിപുസ്തകത്ത്തിലോരിടത്ത് നര്‍ക്സിന്റെ "ഒരു അവികസിത സമ്പദ് വ്യവസ്ഥയിലെ മൂല ധന സമാഹരണത്തിന്റെ പ്രശ്നങ്ങള്‍ "(Problems Of Capital Formation in An Under Developed Economy")
എന്ന പ്ര ശ സ്തഗ്രന്ധം വിദഗ്ധ മായി സംഗ്രഹിച്ചുന്റ്റ് . തിരുവനന്തപുരം മദ്രാസ് മെയിലിലെ ജനറല്‍ കമ്പാര്‍ട്ട് മെന്റിലെ ഉഷ്നിപ്പിക്കുന്ന തിരക്കില്‍ വെറും നിലത്തിരുന്നാണ് ഞാനാഭാഗം വായിച്ചു തീര്‍ത്തത് .ചുറ്റും തിരുവനന്തപുരത്ത് കച്ചവടത്തിനു വന്ന് വര്‍ക്കലയും പരവൂരുമുള്ള വീടുകളിലേക്ക് മടങ്ങുന്ന അക്കന്മാരുമുന്ടായിരുന്നു. അവരുടെ കലപില കള്‍ക്കിടയില്‍ അവികസിതരാജ്യങ്ങളുടെ മൂലധന സമാഹര ണ ത്തി ന്റെയും വികസനത്തിന്റെയും ബുധിമുട്ടുകളെ ക്കു റി ച്ചുള്ള വിദഗ്ധ പഠനം ഞാന്‍ ശ്രദ്ധാ പൂര്‍വ്വം വായിച്ചു . എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ ഇല്‍ വണ്ടി എത്തുമ്പോഴേക്കും വായന കഴിഞ്ഞു .അക്കന്മാര്‍ ഇറങ്ങിയപ്പോള്‍ ഇ ച്ചേ ച്ചിമാ ര്‍ കയറി കൂട്ടത്തില്‍ ചേട്ടത്തിമാരും ഇതാത്തമാരും .രാവിലെ നാട്ടിലെ വട്ടി പലിശ ക്കാരനില്‍ നിന്ന് കടമെടുത്ത നൂറു രൂപ കൊണ്ടു സാധനങ്ങള്‍ വാങ്ങി പട്ടണത്തില്‍ കൊണ്ടുപോയി കച്ചവടം ചെയ്ത് വയ്കിട്ട് നൂ റ്റി പ്പ ത്തു രൂപ കൃത്യമായി മടക്കി കൊടുക്കുന്നവര്‍ ,എന്നിട്ട് ബാക്കി വരുന്ന മുപ്പതോ നാല്‍പ്പതോ രൂപ കൊണ്ടു ഉപ്പും മുളകും അരിയുംവാങ്ങുന്നവര്‍ ;നല്ല മ ന്‍സ്സും ദേഹസുഖവും തോന്നിയാല്‍ കൊച്ചട്ടാ ന് ഒന്ന് മിനുങ്ങാന്‍ കാശു കൊടുക്കുന്നവര്‍ കെയിന്‍സ് സായ്പിനെ വിറ്റ കാശു മടി ശിലയില്‍ കൊണ്ടു നടക്കുന്നവര്‍ .ധന ശാസ്ത്ര വിദ്യാരംഭ ത്തിനു പശ്ചാത്തല മൊ രുക്കെണ്ടത് അവര്‍ തന്നെ യാണെന്ന് അന്നു തന്നെ എനിക്കു തോന്നാതിരുന്നില്ല ;പിന്നീട് അതു ബോധ്യ മാവുകയും ചെയ്തു .
നര്‍ക്സിന്റെ വിശകലനത്തിലെ ഊന്നല്‍ സമ്പാദ്യത്തിന്റെ സമ്പ്രദായത്തിലെ വ്യത്യ സ്ഥ തകളിലായിരുന്നു. ഒരു അവികസിത രാജ്യത്തിലെ ജനതയ്ക്ക് ഭൂമിയോടുള്ള പ്രേമം, സ്വര്‍ണ തോടുള്ള കമ്പം, വിവാഹങ്ങളിലും മറ്റും കാണിക്കുന്ന ആര്‍ഭാടം ഇവയൊക്കെ ആണത്രേ മൂലധന സമാഹാ ര ണ ത്തി നും അതുവഴി വികസനത്തിനും തടസ്സമാവുന്നത് .വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ മിച്ചം ഓഹരി കളില്‍ ആണ് നിക്ഷേപിക്കുക .അതായതു സമ്പാദ്യം മൂലധനമായി സമാഹരിക്ക പ്പെടുന്നു ;പ്രത്യുല്‍പ്പാദന ക്ഷമ മായ നിക്ഷേപമായി സമാഹാരിക്കപ്പെടുന്നു എന്നര്‍ത്ഥം .സ്വര്‍ണം പ്രത്യുല്പാദന ക്ഷമമല്ല ."ഒരു അവികസിത രാജ്യം ദരിദ്രമായിരിക്കുന്നത് അത് ദരിദ്ര മായാത് കൊണ്ടാണ് " എന്ന നര്‍ക്സിന്റെ പ്ര സി ദ്ധ വാക്യം ഉദ്ധരിച്ചു കൊണ്ടാണ് ഡിവിറ്റ് തന്റെ വിശകലനം അവസാനിപ്പിക്കുന്നത് .
ദരിദ്ര രാജ്യങ്ങളെ ദരിദ്രങ്ങ ളാ യിതന്നെ നിലനിര്‍ത്തുന്ന സ്വര്‍ണ ഭ്രമം ഒരു അന്തര്‍ ദേശിയ സ്വഭാവ വിശേഷമായി മാറുന്നത് കാണുകയും കേള്‍ക്കുകയും ചെയ്ത പ്പോഴാണ് നാല്പതു കൊല്ലം മുമ്പത്തെ ഈ പഠന യാത്രയെക്കുറിച് ഞാന്‍ ആലോചിച്ചു പോയത് ,2011 ജൂലായ് -ആഗസ്റ്റ് മാസങ്ങളില്‍. ഒരു ദിവസം ഒരു ഔണ്‍സ് സ്വര്‍ണത്തിന് (31.2grams) അറുപതു ഡോളറോളം വില വര്‍ദ്ധി ക്കുന്നു ന്യു യോര്‍ക്ക് കംപോളത്തില്‍ .ഓരോ ദിവസ്സവും സ്വര്‍ണ വില റിക്കാര്‍ഡുകള്‍ ഭേ ദിക്കുക യാണ് .അതോടൊപ്പം ലോകത്തെവിടെയുമുള്ള ഓഹരിവിപണികള്‍ കൂപ്പു കുത്തുകയും .അതായത് പ്രത്യുല്‍പ്പാദന പരമായ മൂലധന മാവേണ്ട പണം ഒട്ടും പ്രത്യുല്പാദനപരമല്ലാത്ത സ്വര്‍ണത്തെ ത്തേടി പ്പോകുന്നു .ദാരിദ്ര്യം സ്വീകരിക്കാനാണോ ലോകത്തിന്റെ ഭാവം !
മുതലാളിത്തത്തിന്റെ തത്വ ചിന്തക്കും സാമ്പത്തിക ശാസ്ത്രത്തിനും നിരക്കാത്ത ഇത്തരം ഒരു പെരുമാറ്റം രാഷ്ട്ര ഭേദ മില്ലാതെ നിക്ഷേ പകരു ടെ ഭാഗത്ത് നിന്നുണ്ടാവാന്‍ മുകള്‍പ്പരപ്പില്‍ കാണുന്നതിലധികം കാര ണങ്ങള്‍ പലതുമുന്ടാവാം ;പക്ഷെ ആസന്നമായ കാരണം സുവിദിത മാണ്;ദേശിയ മൊത്തം ഉല്‍പ്പന്നത്തിന്റെ (Gross Domestic Product-G D P) കാര്യത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന അമേരിക്കന്‍ ഐക്യ നാടുകള്‍ നേരിടുന്ന ഋ ണ പ്രതി സ ന്ധി-Debt Crisis .
സ്വന്തം പണം കൊണ്ടു മാത്രമല്ല ഒരു സര്‍ക്കാരും കാര്യങ്ങള്‍ നടത്തി ക്കൊണ്ടു പോകുന്നത് .സ്വന്തം പൌരന്മാരില്‍ നിന്ന് ,ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന്, വിദേശ രാജ്യങ്ങളില്‍ നിന്ന്,ലോക ബാങ്ക് പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്ന്ഒക്കെ ഗവണ്മെന്റുകള്‍ കടം വാങ്ങാറുണ്ട് .അങ്ങിനെ കടം വാങ്ങുന്ന പണം പ്രത്യു ല്പ്പാദന പരമായ കാര്യങ്ങള്‍ക്കായി വിനിയോഗിച് വരുമാനമുണ്ടാക്കി മുതലും പലിശയും തിരിച്ചു നല്‍കുകയെന്നതാണ് നമ്മുടെ അക്കന്മാരെപ്പോലെ സര്‍ക്കാരുകളും ചെയ്യേണ്ടത് .പക്ഷെ സര്‍ക്കാരുകള്‍ ചെയ്യുന്നത് പഴയ ചില തറവാട്ടു മഹിമ ക്കാരെ പ്പോലെയാണ് ;പുതിയ കടങ്ങള്‍ വാങ്ങി പഴയ കടങ്ങള്‍ വീടുക .ഇവിടെ സര്‍ക്കാരുകള്‍ക്കു മേല്‍ ഒരു നിയന്ത്രണ ശ ക്തിയുണ്ട്;ആ രാജ്യത്തെ ജനത .പൊതു ധനകാര്യം എല്ലാ രാജ്യങ്ങളിലും നിയമ നിര്‍മാണ സഭകളുടെ പ്രത്യേക അധികാരമാണ് .
അമേരിക്കന്‍ ഐക്യ നാടുകളുടെ ഭരണ ഘടനയിലെ Aritcle1 section8 പ്രകാരം അമേരിക്കന്‍
കൊണ്ഗ്രസ്സിനു (സെനറ്റും ജനപ്രതിനിധി സഭായുമടങ്ങുന്ന അമേര്‍ക്കന്‍ പാ ര്ല്‍മെന്റ് )മാത്രമേ കടം
വാങ്ങാന്‍ അധികാരമുള്ളൂ ,പ്രസിഡന്റ്‌ഇന് ഇല്ല .1917 വരെ ഓരോ കടമിടപാടും കോണ്ഗ്രസ്സിന്റെ മുന്‍കൂര്‍ അമ്ഗികാരതോടു കൂടി മാത്രമേ നടത്താന്‍ കഴിയുമായിരുന്നുള്ളൂ .1917 ഇല്‍ പക്ഷെ ഒരു
പരിധി നിശ്ചയിച് ആ പരിധിക്കുള്ളില്‍ വരുന്ന കടമിടപാടുകള്‍ എക്സി ക്യു ട്ടിവിനു സ്വതന്ത്രമായി നടത്താമെന്നു തിരുമാനിക്കപ്പെട്ടു ;പക്ഷെ പരിധി ഉയര്തേണ്ടി വന്നാല്‍ അതിനുള്ള അധികാരം കൊണ്ഗ്രസ്സില്‍ നിക്ഷിപ്തമാണ് ഇപ്പോഴും .
അമേരിക്കന്‍ ഭരണകൂടത്തിനു കടം വാങ്ങാന്‍ കഴിയുന്ന പരമാവധി തുക 14.294 ട്രില്ല്യന്‍ ഡോളറായി ക്ലുപ്ത പ്പെടുത്തിയത് 2010 ഫെബ്രുവരിയിലാണ് .ഒരു ട്രി ല്ല്യന്‍ നമ്മുടെ ഭാഷയില്‍ ഒരു ലക്ഷം കോടി .ഈ തുക അവരുടെ ജി ഡി പി യുടെ 96%ത്തോളം വരും .ഈ ആഗസ്റ്റ് മൂ ന്നാ വുംപോഴേക്കും മറ്റൊരു രണ്ടര ട്രില്യന്‍ കൂടി കടം വാങ്ങാതെ നിവര്തിയില്ലാത്ത അവസ്ഥ ഉണ്ടായി അമേരിക്കന്‍ ഭരണ കൂടത്തിന്.പരിധി വര്‍ധിപ്പിക്കാന്‍ അധികാരമുള്ള കോണ്ഗ്രസ്സിന്റെ ഉപരിസഭയില്‍ (senate) മാത്രമാണ് പ്രസിഡന്റ് ഒബാമയുടെ ഡെമോക്രാറ്റ് കള്‍ക്ക് ഭൂരിപക്ഷമുള്ളത്
ജന പ്രതിനിധി സഭയില്‍ റിപബ്ലിക്ക ന്‍ പാര്‍ട്ടി ക്കാണു ഭൂരിപക്ഷം .പൊതു ധനകാര്യത്തെ ക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് രണ്ടു പാര്‍ടിക്കും .അതുകൊണ്ടു തന്നെ ചര്‍ച്ച കളിലുടെ ഒരു സമവായത്തി ലെത്താതെ കട പരിധി ഉയര്‍ത്തുന്ന ബില്‍ കൊണ്ഗ്രസ്സില്‍ പസ്സാവുകയില്ല താനും .നിയമ നിര്‍മ്മാണ മല്ലാതെ മറ്റു ചില പോംവഴികള്‍ ഉത്തര വാദപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് തന്നെ നിര്‍ദേശി ക്കപ്പെടുകയുണ്ടായി .8000ton സ്വര്‍ണം അമേരിക്കന്‍ ഗവര്‍മെന്റ് ഇന്റെ കയ് വശം ഉണ്ട് .ഒരവുന്‍സിനു 42 dollar വിലയിട്ടാണ് അത് സൂക്ഷിച്ചിരിക്കുന്നത് .ജൂലായ് അവസാനം സ്വര്‍ണത്തിന് ഔണ്‍സ് ഇന് 1600 ലധികം ഡോളര്‍ കമ്പോള വില ഉണ്ടായിരുന്നു .ആസ്തികള്‍ പുനര്‍മൂല്യ നിര്‍ണയം ചെയ്യാനുള്ള അവകാശം അവ കയ് വശം വെച്ചിരിക്കുന്ന സ്ഥാപങ്ങള്‍ക്ക് -അതില്‍ ഗവണ്മെന്റുകളും ഉള്‍പ്പെടും -ഉണ്ട് .പുനര്‍ നിര്‍ണയ ത്തി ലൂ ടെ ആസ്തികളുടെ രേഖാമുല്യം വര്‍ധിപ്പിച് അതിനനുസരിച് പണമടിച് ബാധ്യതകള്‍ തീര്‍ക്കാമായിരുന്നു .അല്ലെങ്കില്‍ ഫെ ഡ രള്‍
റിസര്‍വിന്റെ (Federal Reserve-നമ്മുടെ റിസര്‍വ് ബാങ്കിനു തുല്യമായ സ്ഥാപനം ) പ്രത്യേക അധികാരം ഉപയൊഗിച് പ്ലാ റ്റി നം നാണയങ്ങള്‍ അടിച്ചിറക്കി പ്രശ്നം പരിഹരിക്കാമായിരുന്നു .തൊട്ടു കാണിക്കാവുന്ന ആസ്തികളുടെ പിന്‍ബലമില്ലാത്ത കടലാസു പണം ഗുണത്തെ ക്കാളേറെ ദോഷം ചെയ്യുമെന്ന് വയ്കി യെങ്കിലും മനസ്സിലാക്കിയതു കൊണ്ടാവാം ഒബാമ ഭരണകൂടം അതിനൊന്നും തുനിഞ്ഞില്ല .ചര്‍ച്ച കളിലുടെപ്രശ്നം പരിഹരിക്കാനാണ് പ്രസിഡണ്ട് ശ്രമിച്ചത് .സമ്പന്നരില്‍ നിന്നു കൂടുതല്‍ നികുതി പിരിച്ച് കമ്മി നികത്താനായിരുന്നു പ്രസിഡന്റ് ഉദ്ദേശിച്ചത് .അങ്ങിനെയാവുമ്പോള്‍ സാമുഹ്യ സുരക്ഷക്കും മറ്റുമുള്ള ചെലവുകള്‍ വെട്ടി ക്കുറ ക്കാ തി രിക്കാമല്ലോ .റിപ്പ ബ്ലിക്ക ന്‍ പാര്‍ടി ക്കാര്‍ക്ക് പക്ഷെ അതു സമ്മത മായിരുന്നില്ല .നികുതി വര്‍ധനവ് വ്യവസായ വളര്‍ച്ചയെ തടസ്സപ്പെടുതുമെന്നയിരുന്നു അവരുടെ വാദം .ചര്‍ച്ചയുടെ വിശദാ മ് ശ ങ്ങളിലെക്ക് പിന്നീടു വരാം .എന്തായാലും ഓരോത്തുതിര്‍പ്പുണ്ടായി .കടത്തിന്റെ പരിധി 2.1trillion കണ്ട് ഉയര്‍ത്തി ,സോപാ ധികമായി .1 trillion dollar ഹ്രസ്വ കാലാടി സ്ഥാനത്തിലും2.5trillion ഡോളര്‍ ദീര്‍ഘ കാല അടി സ്ഥാനത്തിലും ചെലവു ചുരുക്കി നിവര്ത്തിക്കണ മെന്നാണ് ആ ഉപാധി .ഇതിനാവശ്യമായ നിയമ നിര്‍മാണത്തിനും മറ്റുമായി ഒരു ദ്വികക്ഷി സമിതിക്കും വ്യവസ്ത്തയുണ്ട്. ആഗസ്റ്റ് രണ്ടാം തീയതി കോണ്ഗ്രസ് പാസ്സാക്കിയ ബില്ലില്‍ പ്രസിഡന്റ് ഒപ്പ് വെച്ചതോടെ Budget control amendment act 2011 നിലവില്‍ വന്നു .
ഒരു ഒതുതീര്‍പ്പിന്റെ ഫലമായി നിലവില്‍ വന്ന ഈ നിയമവും അതിലേക്കു നയിച്ച ചര്‍ച്ച കളും ലോക സാമ്പത്തിക രംഗത്തെ പിടിച്ചു കുലുക്കുക തന്നെ ചെയ്തു. ലോകവ്യാപാരത്തിന്റെ നാണയം എന്ന ഡോളറിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങി .credit rating agency കളില്‍പ്രധാന പ്പെട്ട ഒന്നായ Standard andPoor അമേരിക്കയുടെ കടപ്പത്രങ്ങളുടെ AAA പദവി AA+ ആയി താഴ്ത്തി .അമേരിക്കയില്‍ മാത്രമല്ല ലോക മെ മ്പാ ടു മുള്ള ഓഹരി വിപണികളില്‍ തകര്‍ച്ച അനുഭവപ്പെട്ടു. യൂ റോപ്യന്‍ രാജ്യങ്ങളില്‍ പലതും (ഗ്രീസ്.അയര്‍ലണ്ട് ,സ്പൈന്‍,പോര്‍ച്ചുഗല്‍ ,ഫ്രാന്‍സ്....)സമാനമായ പ്രതിസന്ധി നേരിടു ന്നതു കൊണ്ട് യൂറോ യിലും നിക്ഷേ പകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു .അതുകൊണ്ട് അവര്‍ സ്വാഭാവിക മായും സ്വര്‍ണത്തിലേക്ക് തിരിഞ്ഞു .വ്യക്തികളുംസ്ഥാപനങ്ങളും മാത്രമല്ല രാജ്യങ്ങള്‍ തന്നെയും . ചൈന യുംറഷ്യ യുമൊക്കെ നിക്ഷേപ മെന്ന നിലയില്‍ ഡോള റൊ ഴി വാക്കി സ്വര്‍ണം വാങ്ങാന്‍ ആലോചിച്ചതാണ് .സ്വര്‍ണം പ്രത്യുല്‍പ്പാദന പരമല്ലെന്നും സ്വര്‍ണ കമ്പോളം പ്രവ ച നാതീതമാം വിധം ചഞ്ചലം ആണെന്നും മനസ്സിലാക്കിയ ചൈനയാണ് ആ തീരുമാനത്തില്‍ നിന്ന് ആദ്യം പിന്മാറിയത് .1980-2000 വര്‍ഷങ്ങളിലെ ഗ്രാ ഫ് പരി ശോ ധി ച്ചാലറിയാംസ്വര്‍ണത്തിന്റെ വില വര്‍ധനവ് അക്കാല മാത്രയും നാമ മാത്ര മായിരുന്നുവെന്ന്.പിന്നീട് സാവധാനം വില കൂടാന്‍ തുടങ്ങി .വിലവര്‍ധനവ് കൂടുതല്‍ പ്രകടമാവുന്നത് 2008 july മാസത്തോടു കൂടിയാണ്.ഋണ പ്രതിസന്ധി മൂര്‍ ച്ഹി ച്ച കഴിഞ്ഞ രണ്ടുമൂന്നാഴ്ച്ചകളില്‍ സ്വര്‍ണ വിലനിയന്ത്ര ണാ തീ ത മായി ഉയര്‍ന്നു .അതായത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെ 8 വര്ഷം കൊണ്ട് സ്വര്‍ണവില ഔണ്‍സ് ഇന് 300 ഇല്‍നിന്ന് 900 ഡോളര്‍ ലേക്ക് അടുത്ത 3 വര്ഷം കൊണ്ട് 900-1350 തുടര്‍ന്നുമൂന്നഴ്ഹ്ച കൊണ്ട് 1350-1750 ഇങ്ങിനെയായിരുന്നു സ്വര്‍ണത്തിന്റെ കമ്പോള നിലവാരം .ലോക സാമ്പത്തിക രംഗത്തെ മറ്റൊരു സംഭവ വികാസം ഇത് പോലൊരു നാടകിയമായ വിലയിടിവിനും വഴിവെച്ചു കൂടായ്കയില്ല .അതു കൊണ്ടുതന്നെ ചൈനീസ് തിരുമാനം ബുദ്ധി പൂര്‍വകമാണ് .പക്ഷെ ഡോളറിനു സംഭവിക്കുന്നത് അവര്‍ കാണാതിരിക്കുനില്ല. അമേരിക്ക സാമ്പത്തിക അച്ചടക്കം പാലിച് ഡോളര്‍ മൂല്യവത്തായി നില നിര്‍ത്തെ ണ്ട തു ണ്ടെ ന്നും അതല്ലെങ്കില്‍ രാജ്യാന്തര വ്യാപാരത്തിനായി ഒരു പുതിയ നാണയത്തെ ക്കുറിച്ച് ചിന്തിക്കേണ്ടി വരുമെന്നും സിന്‍ഹുവ വാര്‍ത്ത ഏജന്‍സി അമേരിക്കക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു .അമേരികായു ടെ വിദേശ കടത്തിന്റെ 26% ഏതാണ്ട് 1.1 trillion dollar ചൈന വാങ്ങി വെച്ചിരിക്കുന്ന കടപ്പത്രങ്ങളാണ് .അവരത് പെട്ടെന്ന് പിന്‍വലിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥ വീണ്ടും പ്രതി സന്ധിയിലാവും .നാദസ്വരക്കാരന് പണം കൊടുക്കുന്ന ആളാണ് കീര്‍ത്തനം ഏതെന്നു നിശ്ചയിക്കേണ്ടത് എന്ന ലോക തത്വം രാജ്യാന്തര ബന്ധങ്ങളിലും സാധുവാണ്.
വായിക്കുന്നത് ആരായാലും കീര്‍ത്തനം മാത്രമല്ല രാഗവും താളവും എല്ലാം ഏതെന്നു തിരുമാനിച്ചിരുന്ന അമേരിക്കയോടാണ് മറ്റൊരു രാജ്യം അതും ഒരു ഏഷ്യന്‍ രാജ്യംഇങ്ങിനെ പറയുന്നത് .അമേരിക്കയ്ക്ക് എന്ത് പറ്റി?
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശ ക്തി ഇപ്പോഴും അമേരിക്ക തന്നെയാണ് .അവരുടെ G D P(Gross Domestic Product-മൊത്തം ആഭ്യന്തര ഉല്പന്നം )15trillion ഡോളര്‍ ആണ് .ലോകത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പന്ന ത്തിന്റെ നാലിലൊന്ന് .മാത്രമല്ല ചൈന (5.89) ജപ്പാന്‍ (5.5) ഇന്ത്യ (1.73) എന്നീ രാജ്യങ്ങളുടെ ജി ഡി പി യുടെ ആകെതുകയെക്കാള്‍ കൂടുതല്‍.പക്ഷെ അവരുടെവളര്‍ച്ച വളരെ മന്ദഗതിയിലാണ് കഴിഞ്ഞ കുറെ കൊല്ലങ്ങളായി .1947-2011 ലെ ശ രാശരി വളര്‍ച്ച 3.2%;ഈ വര്‍ഷത്തിന്റെ രണ്ടാം പാ ദത്തി ലാവട്ടെ 1.3% .ചില വര്‍ഷങ്ങളില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച പിന്നോട്ടയിരുന്നു .മാന്ദ്യത്തിന്റെ മൂര്‍ധന്യത്തില്‍ രണ്ടായിര്തിയെട്ടില്‍ അത് നാ ലി ലധികം ശ തമാനം താഴ്ന്നു .പ്രതി ശീര്‍ഷ വരുമാനം ഏതാണ്ട് നാല്പത്തി ഏഴായിരം ഡോളര്‍ ആണ് .പക്ഷെ ദാരിദ്ര്യ രേഖക്ക് താഴെ താമസിക്കുന്നവരുടെ എണ്ണം പതിമുന്നു ശതമാനമാനെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു .
( നാലംഗങ്ങളുള്ള ഒരു കുടുംബത്തിനു പ്രതിവര്‍ഷം $16350 എന്നതാണ് അമേരിക്ക യിലെ ദാരിദ്ര്യ രേഖ ) തൊഴി ലി ല്ലായ്മ ,പണപ്പെരുപ്പം ഇവയൊക്കെ വര്‍ധിച്ചു കൊണ്ടിരിക്കുന്നു .റിസഷന്‍ അവസാനിച്ചു വെങ്കിലും പാര്‍പിടം പോലുള്ള പല മേഘലകളിലും പ്രതിസന്ധി തുടരുകയാണ്.മറ്റൊരു റിസഷനെ ക്കുറിച്ചുള്ള കടുത്ത ആ ശ ങ്കയിലാണ് അമേരിക്കന്‍ സമൂഹവും ലോക മാകെതന്നെയും .
എന്താണി തിനു കാരണം ?ആസ്തികള്‍ വര്ധിക്കാതിരിക്കുകയും ബാധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നതു തന്നെ .സ്വാതന്ത്ര്യ യുദ്ധത്തിന്റെയും ആഭ്യന്തര യുദ്ധത്തിന്റെയുംഫല മായുണ്ടായ കടങ്ങള്‍ പെട്ടെന്നു തന്നെ കൊടുത്തു തിര്‍ക്കാനും ആഭ്യന്തര ഉല്‍പ്പാദന വര്ധനവിലുടെ ബ്രിടനെ പുറന്തള്ളി ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാ മ്പത്തിക ശ ക്തി യാകാനും കഴിഞ്ഞ യു എസ്സിന് മുപ്പതുകളിലെ Great Dipression എയും അതിജീവിക്കാന്‍ സാധിച്ചു പക്ഷെ ആ സാമ്പത്തിക അച്ചടക്കം പില്‍ക്കാലത്ത് നഷ്ടപ്പെട്ടു .1980 ഇല്‍ വമ്പിച്ച നികുതി ആനുകൂല്യ ങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന റൊണാള്ദ്റീഗന്‍ ബില്ലിയ നു കളാണ് (ഒരു ബില്ല്യന്‍ - 100 കോടി ) കടം വാങ്ങി കൂട്ടിയത്.അദ്ദേഹത്തിന്റെ ഭരണം അവസാനിക്കും പോഴെക്ക് അമേരിക്ക യുടെ പൊതു കടം$2.85 Trillion കവിഞ്ഞിരുന്നു .ക്ലിന്റന്‍ ഭരണ കൂടതിനു പൊതുകടം കുറയൊക്കെ കുറച്ചു കൊണ്ട് വരാന്‍ കഴിഞ്ഞു .രണ്ടു യുദ്ധങ്ങള്‍ ഏറ്റെടുത്ത് നടത്തിയ ബുഷ് ആവട്ടെ കടംപതിനൊന്നു Trillion ഇലെത്തിച്ച്ചു .കറ്റിനാ ധ്വാനം ചെയ്തു പണമുണ്ടാക്കി കടം മുതലും പലി ശയു മായി തിരിച്ചു കൊടുക്കുക യെന്ന അക്കന്മാരുറെ രീതിയായിരുന്നു ആദ്യം അമേരിക്കന്‍ ഭാരനാധികാരികളുടെത് .ഇപ്പോള്‍ അങ്ങിനെയല്ല .ബ്രി ടീഷ് സാമ്പത്തിക നിരീക്ഷകനായ ഡോമിനിക് സാന്‍ഡബാങ്ക് പറഞ്ഞതു പോലെ "അമേരിക്ക ക്കാര്‍ തടിയരും മടിയരു മായിരിക്കുന്നു .....കടം അവര്‍ക്കു രുചിച്ചു തുടങ്ങിയിരിക്കുന്നു വന്നു മാത്രമല്ല അവര്‍ അതിഷ്ട പ്പെടാനും തുടങ്ങിയിരിക്കുന്നു"
മാര്‍ക്സിസ്റ്റ് ആചാര്യന്‍ മാര്‍ പ്രവചിച്ച ലോക മുതലാളിത്ത പ്രതി സന്ധി ഇതായിരിക്കുമോ ?ആണെങ്കില്‍ തന്നെ ഒരു സോ ഷ്യലി സ്റ് ബദല്‍ ചൂണ്ടി ക്കാ ണി ക്കാനില്ലല്ലോ .മുതലാളിത്തത്തിന്റെ പ്ര തി സന്ധിയ ടെ കാര്യം അവരുടെ സാമ്പത്തിക വിദഗ്ദ്ധരും ഭരണ കര്‍ത്താക്കളും നോക്കി ക്കൊള്ളട്ടെ .അത് ഇന്ത്യ യെ എങ്ങിനെ ബാധിക്കുന്നു വെന്നാണ് നമ്മള്‍ അന്വേഷിക്കേണ്ടത് .ഏത് ആഗോള പ്രതിസന്ധിയും ഇന്ത്യക്ക് ഗുണ കരമാവുമെന്നൊരു ധാരണയുണ്ട് നമ്മുടെ വിദഗ്ധര്‍ക്ക് .അതു ശ രിയല്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു ണ്ട ല്ലോ .dow jones ലെ തകര്‍ച്ച അപ്പോള്‍ത്തന്നെ നമ്മുടെ ഓഹരി വിപണിയെയും ബാധിച്ചു .സ്വര്‍ണ കമ്പോളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല .നമ്മുടെ ഒട്ടേറെ യുവ ജനങ്ങള്‍ അമേര്ക്കയില്‍ പണിയെടുക്കുന്നുണ്ട് .ഇന്ത്യയില്‍ തന്നെ തൊഴില്‍ ചെയ്യുന്നവരില്‍ നല്ലൊരു ഭാഗം ഔട്ട് സോര്ഷ് ചെയ്യപ്പെടുന്ന ജോലികളാണ് ചെയ്യുന്നത് .മുതലാളിത്ത സാമ്പത്തിക മാന്ദ്യം നമ്മുടെ കുട്ടികളുടെ തൊഴില്‍ നഷ്ടപ്പെടുത്തും നമ്മുടെ കയറ്റു മതി കളെ പ്രതികൂലമായി ബാധിക്കും .പൊതുവായ സാമ്പത്തിക വികാസം തടസ്സപ്പെടും .
നമ്മളിപ്പോള്‍ ജി ഡി പി യുടെ കാര്യത്തില്‍ ലോകത്തെ പത്താമത്തെ രാജ്യമാണ്.ഡോളര്‍ ഉമായി രൂപയുടെ ക്രയശേഷി തുല്യത(Purchasing Power Parity-P P P) നോക്കിയാല്‍ അത് അഞ്ചാം സ്ഥാനമാവും .പക്ഷെ സുരേഷ് തെണ്ടുല്‍കര്‍ കമ്മറ്റി യുടെ കണക്കനുസരിച് 42% ശ ത മാനം പേര്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ് .തൊഴിലില്ലായ്മയുടെ യും നിരക്ഷരതയുടെയും കണക്കുകള്‍ വേറെയുണ്ട് .ഒരു തൊഴിലും ഒരിക്കലും ചെയ്യാന്‍ കിട്ടാത്ത, സൌജന്യ റേഷന്‍ പോലും കടലാസില്‍ മാത്രമായി ക്കഴിഉന്ന ആ ദിവാസിക ളടക്കമുള്ളവര്‍ ഈ കണക്കുകളിലോന്നും ഉള്പെട്ടിരിക്കുകയില്ല .ഈ കണക്കുകള്‍ കൊണ്ട് അവര്‍ക്കൊരു പ്രയോജനവുമില്ല താനും .
ഇന്ത്യക്ക് വേണ്ടത് സമഗ്ര വികസനമാണ് .നമ്മുടെ ആവാസ വ്യവസ്ഥയും സ്വാതന്ത്ര്യത്തിന്റെ സദ്ഫലങ്ങള്‍ ഇതുവരെ അനുഭവിക്കാന്‍ ഇട വന്നിട്ടില്ലാത്ത സമൂഹങ്ങളും സമ്പൂര്‍ണമായി പരിഗണിക്ക പ്പെടുകയും ഭാഗഭാക്കുക ളാവുകയും ചെയ്യുന്ന ഒരു വികസന സമ്പ്രദായം .ആഗോള പ്രതി സന്ധി നമുക്ക് പ്രയോജനകര മാവ ണമെങ്കില്‍ നാം സ്വീകരിക്കുന്ന വികസന നയത്തിന് താഴെ പ്പറയുന്ന സവി ശേ ഷത ക ളു ണ്ടാവ ണം .
പ്രത്യുല്പാദന പരമല്ലമ ല്ലാ ത്ത നിക്ഷേപങ്ങളെ നിരുത്സാഹ പ്പെടുത്തുക
കള്ള പ്പണം പു റ ത്തുകൊണ്ടു വരുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുക
അഴിമതി തുടച്ചു നീക്കുക
വിദേശ മൂലധനം നമ്മുടേതു മാത്ര മായ ഉപാധികളില്‍ സ്വീകരിക്കുക-മാന്ദ്യം മറികടക്കാന്‍ അമേരിക്ക യിലെ സാമ്പത്തിക വി ദഗ്ധര്‍ കണ്ടെത്തുന്ന ഒരു പോംവഴി അമേരിക്ക യേക്കാള്‍ വേഗത്തില്‍ വളരുന്ന സമ്പദ് വ്യ വ സ്തകളിലുള്ള നി ക്ഷേ പമാണ് .ഇന്ത്യ അവര്‍ക്കൊരു ലക്ഷ്യ സ്ഥാന മായിരിക്കും. ലാഭത്തിന്റെ ഇന്ത്യയില്‍ തന്നെയുള്ള പുനര്നിക്ഷേപ മുല്പ്പെടെ യുള്ള വ്യവസ്ഥകളില്‍ നമുക്ക് അത് സ്വീകരിക്കാവുന്നതാണ് .ആവശ്യം അവരുടെ യായതുകൊണ്ട് ഉപാധികള്‍ സ്വീകരിക്കപ്പെടും ;നമുക്ക് വേണ്ടി ചര്‍ച്ച നടത്തുന്നവര്‍ മനസ്സു വെച്ചാല്‍ .
ആ ഡം ബരത്തിനും അമിതോപഭോഗത്ത്തിനും വേണ്ടിയുള്ള വസ്തു ക്കളിലധികം പ്രാ ധാന്യം നിത്യോപയോഗ വസ്തുക്കള്‍ക്കും അവശ്യ സാധന ങ്ങ ള്‍ക്കും ഉത്പാദനരംഗത്ത് ലഭിക്കണം .
ഏറ്റവും പ്രധാനം ആധുനിക സാങ്കേതിക വിദ്യക ള്‍ കൂ ടി ഉപയോഗ പ്പെടുത്തി ക്കൊണ്ട് കാര്‍ഷിക രംഗം സജീവമാക്കണം .കാര്ഷികൊല്പന്നങ്ങള്‍ക്ക് നല്ല വില ഉറപ്പാക്കുകയും വേണം .ഉപ്പു തൊട്ടു കര്‍പ്പൂരം വരെയും സിനിമാ ടിക്കറ്റ് തൊട്ട് ആഡംബര കാര്‍ വരെയും എന്തു വിലയ്ക്കും വാങ്ങാന്‍ തയാരുള്ളവര്‍ അരിയും നല്ല വില കൊടുത്തു തന്നെ വാങ്ങട്ടെ .സമൂഹത്തിന്റെ ഏറ്റവും താഴേ തട്ടിലുള്ളവ്ര്‍ക്ക് ,അവരുടെ ക്രയ ശേഷി തൃപ്തി കരമായ നിലയില്‍ എത്തുന്നതു വരെ മാത്രം ഭക്ഷ്യ സൌജന്യങ്ങള്‍ അനുവദിച്ചാല്‍ മതി .ഓര്മ്മിക്കുക : മറ്റെല്ലാ സാധനങ്ങള്‍ക്കും വില വര്‍ദ്ധിക്കുമ്പോഴും അരിയുടെ വില താഴ്ത്തി നിര്‍ത്തുന്നതു കൊണ്ടാണ് പൊന്നു വിളഞ്ഞിരുന്ന നമ്മുടെ നെല്‍പ്പാടങ്ങള്‍ തരിശു ഭൂമികളായി മാറി പ്പോയത് .
നമ്മുടെ ജനാധി പത്യം കൂടുതല്‍ പങ്കാളിത്ത സ്വഭാവം കൈ വരി ക്കേണ്ടതുണ്ട് .ഒരു കാര്യത്തില്‍ അമേരിക്ക കാരോട് ബഹുമാനം തോന്നുന്നു ഡോളറിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ യശ സ് തുലാസ്സിലടുമ്പോള്‍ പോലും ഋണപ്രതിസന്ധി യെ ക്കുറിച്ചുള്ള തല നാരിഴ കീറി യുള്ള ചര്‍ച്ചകള്‍ക്ക് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല ."സ്കൂള്‍ കുട്ടികള്‍ വഴക്കടിക്കുന്നത് പോലെ" എന്നൊക്കെ പരിഹസിക്ക പ്പെട്ടുവെങ്കിലും ദീര്‍ഘ വീക്ഷണത്തില്‍ അതവരുടെ ജനാധിപത്യത്തെയും സമ്പദ് വ്യവസ്ഥയെയും ശ ക്തി പ്പെടുത്തും എന്നതാണ് വസ്തുത .നമുക്കും വേണ്ടത് അത്തരമൊരു സമ്പ്രദായമാണ് .പൊതുകടവും കമ്മി ധനകാര്യവും ബജറ്റ് നിര്‍ദെ ശ ങ്ങലുമെല്ലാം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടണം .
ചില കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിക്കാന്‍ ബുദ്ധി മുട്ടുണ്ടാവുമെങ്കിലും ഗാന്ധിയന്‍ വികസന സമ്പ്രദായത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ഇന്നും പ്രസക്ത മാണ്. നാം മറ്റൊരു മാതൃക തേടി പോകേണ്ടതില്ല. ആസൂത്രിത വികസനത്തിന്റെയും ഉദാരവല്‍കരനത്തിന്റെയും അനുഭവ സമ്പത്ത് കൂടി ഉപയുക്ത മാക്കി കൊണ്ട് മഹാത്മാവിന്റെ മാര്‍ഗതിലുടെ മുന്നോട്ടു പോകാന്‍ തിരുമാനിച്ചാല്‍ സാമ്പത്തിക അരക്ഷിതാവസ്ഥ നില നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് വിദ്യാ സമ്പ ന്നരും പരിചയ സമ്പന്നരുമായ നമ്മുടെ കുട്ടികളെ നമുക്ക് മടക്കി കൊണ്ട് വരന്‍ കഴിയും എല്ലാവരും കൂടി ഒത്തു ശ്രമിച്ചാല്‍ നാം ലോകത്തിലെ ഒന്നാമത്തെ സാമ്പ ത്തി ക ശ ക്തിആയി ക്കൂടെന്നില്ല. .അതെന്തായാലും ദാരിദ്ര്യ രേഖ എന്നൊന്ന് ഇല്ലാതാക്കാ ന്‍ നമുക്കു കഴിയും .അതാണല്ലോ വലിയ കാര്യം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ