കർക്കിടക സംക്രമം
-----------------------
ഇന്നു കർക്കിടകം ഒന്ന് .സംക്രാന്തി ഓണവും സംക്രാന്തിയും എന്നാണ് ഓണാട്ടുകര ശയിലി .കർക്കി ടകം രാമായണ മാസമായത് ഏതാണ്ട് രണ്ടു പതിറ്റാണ്ടി ന്നു മുൻപ് മാത്രമാണ്.ഞാൻ മിക്കവാറും എല്ലാകൊല്ലവും രാമായണ മാസം ആചരിക്കും .കർക്കിടകത്തിലെ മുപ്പത്തൊന്നു ദിവസം കൊണ്ട് എഴുത്തഛ ന്റെ അദ്ധ്യാത്മ രാമായണംഒരു പ്രാവശ്യം വായിച്ചു തീർക്കും .മലയാളത്തിലെ ഏറ്റവും നല്ല കവിതാ പുസ്തകം അദ്ധ്യാത്മ രാമായണം ആണെന്നാണ് എന്റെ പക്ഷം .മറ്റു ജോലികളെ വായനെയും ബാധിക്കാതെ ആ പുസ്തകം ഒരു പ്രാവശ്യം വായിച്ചു തീർക്കുക വലിയോരനുഭാവമാണ് എനിക്ക് .
വാല്മീകി രാമായണം ദിവസം മുപ്പതു നാല്പതുശ്ലോകങ്ങൾ വെച്ചു വായിക്കുക കുറെക്കൊല്ലങ്ങളായി എന്റെ പതിവാണ് .ഞാനിപ്പോൾ ആദികാവ്യം മൂന്നു നാലാവൃത്തി വായിച്ചു കഴിഞ്ഞു .പ്രാഥമികമായി
കാവ്യാസ്വാദനമാണ് എന്റെ ലക്‌ഷ്യം .ആദ്യ കാവ്യം ഒന്നാമത്തെ കാവ്യം കൂടിയാവുന്നതെന്തു കൊണ്ടാണെന്നെനിക്ക് മനസ്സിലായി .വാല്മീകി മനുഷ്യഥയുടെ ഉദ്ഗാതാവാണ് .രാമൻ മനുഷ്യനും ;പൂർണതയിൽ എത്തിച്ചേരാൻ ശ്രമിക്കുന്ന മനുഷ്യൻ .കർത്തവ്യ നിർവഹണ വ്യഗ്രതയിൽ മാനുഷികമായ അന്തസംഘർഷങ്ങൾ തന്നിലേക്കു തന്നെ ഒതുക്കേണ്ടി വന്ന ഒരാൾ .അതൊരിക്കൽ ഒരിക്കൽ മാത്രം അണ പൊട്ടി ഒഴുകി .രാവണ നിഗ്രഹത്തിനു ശേഷമുള്ള സീതാ സമാഗമ വേളയിൽ.ഒരു പ്രാകൃതൻ പ്രാകൃത യോടെന്നപോലെയെന്നു സീതാദേവി വിശേഷി പ്പിച്ച ആ പരുഷ ഭാഷണമാണ് രാമായണത്തിലെ നായകോ ൽക്കർഷത്തിന്റെ പ്രധാന ഉപാദാനം .ഭക്തി പ്രകർഷത്തിന്റെ പേരിൽ ആ ഭാഗങ്ങൾക്ക് മറ്റർഥ ങ്ങൾ കണ്ടെത്തുന്നവരും അങ്ങിനെയൊക്കെ പറഞ്ഞു പോയതു കൊണ്ട് രാമന് അപകർഷം സംഭവിച്ചു എന്നു കരുതുന്നവരും സത്യം മനസ്സിലാക്കുന്നില്ല എന്നാണ് എന്റെ പക്ഷം .
രാമരാജ്യത്തെ ക്കുറിച്ച് .അതിനിനിയും സമയമുണ്ടല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ