കഴിഞ്ഞൊരു ദിവസം കൃത്യമായി പറഞ്ഞാൽ നവംബർ 13 ആം തീയതി എം വി ബെന്നിയെ കണ്ടു സംസാരിച്ചു തൃ പ്പൂണിത്തുറ ഗവണ്മെന്റ് കോളേജിലെ അദ്ദേഹത്തിന്റെ ഓഫീസ് മുറിയിൽ വെച്ച് .മേയ് മാസം 19 ആം തീയതിക്ക് വെച്ചിരുന്ന കൂടി ക്കാഴ്ച ആയിരുന്നു .അന്നാണ് ബെന്നിക്ക് അപകടം പറ്റിയത് .വളരെ ഗുരുതരമായ ഒരപകടം .ഓർമ്മയും സംസാര ശേഷിയും നിശേഷം നഷ്ടപ്പെട്ട് ,അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് തീർച്ചയാക്കനാവാതെ ആശു പത്രി മുറിയിൽ കുറച്ചു മാസങ്ങൾ കഴിച്ചു കൂട്ടി അദ്ദേഹം .വിദഗ്ദ്ധ ചികിത്സ കൊണ്ടും ഒട്ടനവധി പേരുടെ പ്രാർഥന കൊണ്ടും അദ്ദേഹം പൂർണ്ണ സുഖം പ്രാപിച്ചു .ഓർമ്മയും സംസാര ശേഷിയും തിരിച്ചു കിട്ടി .എന്തിനാണു മേയ് മാസത്തിൽ ഞങ്ങൾ കാണാൻ തീരുമാനിച്ച്ചിരുന്നതെന്ന് ബെന്നി കൃത്യമായി ഓർത്തെടുത്തു.
മറ്റുള്ളവർക്ക് നിസ്സാരമെന്നു ന്യായമായും തോന്നുമെങ്കിലും എനിക്ക് വളരെ പ്രധാനമാണ് എന്റെ എഴുത്ത് .അത് സാദ്ധ്യമാക്കിയ ചുരുക്കം ചിലരിൽ പ്രമുഖനാണ് എം വി ബെന്നി .കേരളത്തിന്റെ ധൈക്ഷണിക ലോകത്തേക്ക് പൂർണ പ്രഭാവത്തോടെ ബെന്നി മടങ്ങിയെത്തിയതിൽ ഞാൻ അത്യധികമായി ആഹ്ലാദിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ