മൊയ്തീനും മറ്റു ചിലരും
ഇന്നലെ മൊയ്തീൻ കണ്ടു .മോയ്തീന്റെയും കാഞ്ചന മാലയുടേയും ജീവിത കഥ നേരത്തെ വായിച്ചിരുന്നു വെങ്കിലും വിശദാംശങ്ങൾ ഓർമ്മയുണ്ടായിരുന്നില്ല .ഒര്മ്മപ്പെടുത്തുന്ന എന്തെങ്കിലും തപ്പി പിടിച്ച് വായിക്കാൻ ശ്രമിച്ചതുമില്ല .ഒരു കലാസൃഷ്ടിയെ അതായി തന്നെ കാണുന്നതാണ് നല്ലത് .അതിനാധാരാമായ യഥാർഥ സംഭവങ്ങളെ ക്കുറിച്ചുള്ള അറിവ് ,റഫറൻസുകൾ ,ആസ്വാദനത്തെ തടസ്സപ്പെടുത്തും
..നല്ല സിനിമ.രണ്ടാം പകുതിയിൽ മൊയ്തീന്റെ പൊതു ജീവിതം എങ്ങിനെ മുന്നോട്ടു പോയി എന്ന് വ്യക്തമല്ല എന്ന് ഒരു വിമർശനം ഉന്നയിക്കാം വേണമെങ്കിൽ .അത് പക്ഷേ ചിത്രത്തിന്റെ ശില്പഭങ്ങിയെ ബാധിച്ചിട്ടില്ല ..ആളുകള് ആസ്വദിക്കുന്നുണ്ട് എന്നതാണ് പ്രധാന കാര്യം .മസാലയും ഡയലോഗുകളും മതി സിനിമാ പ്രേമികൾക്ക് എന്ന ധാരണ തിരുത്തപ്പെട്ടു കൊണ്ടിരിക്കുന്നു .ആളുകൾ മണിക്കൂറു കൾക്കു മുമ്പ് ക്യൂ നില്ക്കാനെത്തുന്നു ഒരു നല്ല പടം കാണാൻ .മലയാള സിനിമ യെ സംബന്ധിച്ചിടത്തോളം പ്രതീക്ഷക്കു വക നല്കുന്ന കാര്യം
പൃഥ്വീരാജിന്റെ താരമൂല്യം സിനിമയുടെ വ്യാപാരസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ടോ ?അറിഞ്ഞു കൂടാ .അദ്ദേഹം നന്നായി അഭിനയിച്ചിട്ടുണ്ട് .പാർവതിയും .നോട്ടു ബുക്കിനു ശേഷം അവര്ക്ക് കിട്ടിയ നല്ല റോൾ ഇതാണെന്നു തോന്നുന്നു .അഭിനേതാക്കളെല്ലാം അവരവരുടെ ഭാഗം ഭംഗിയാക്കി .
ഇനി വരുന്നതാണ് എനിക്ക് പറയാനുള്ള പ്രധാന കാര്യം .സിനിമയിൽ ഞാൻ സുരഭിയെ കണ്ടു .കത്തു കയ്മാറുന്ന ജോലിക്കാരിയുടെ വേഷത്തിൽ .ചെറിയ വേഷം അവർ നന്നാക്കി .ഈ സുരഭിയെ ഞാൻ ആദ്യം കാണുന്നത് രണ്ടു മൂന്നു വർഷം മുമ്പ് ഒരു നാടകത്തിലെ പ്രധാന കഥാ പാത്രമായാണ് .ഒറ്റക്കു താമസിക്കുന്ന ഒരു യുവ വിധവ പകൽ മാന്യന്മാരിൽ നിന്ന് നേരിടേണ്ടി വരുന്ന ഉപദ്രവങ്ങളും ആ യുവതിയുടെ ചെറുത്തു നില്പ്പുകളും അവരനുഭവിക്കുന്ന വ്യ്ഥകളും വീർപ്പുമുട്ടലുമൊക്കെയായിരുന്നു ആ നാടകത്തിന്റെ വിഷയം .അതിലെ പ്രധാന കഥാ പാത്രമായി അഭിനയിച്ച സുരഭി ഞാനുൾപ്പെടെയുള്ള കാഴ്ചക്കാരെ അമ്പരപ്പിച്ചു കളഞ്ഞു .നാടകത്തിലെ സുലോചന -ലീല -ലളിത യുഗം തിരിച്ചു വന്നതായി തോന്നി .
സുരഭി മാത്രമല്ല കഴിവുള്ള നാടക നടന്മാരും നടികളും സിനിമയിൽ എത്തുന്നുണ്ട് ചെറിയ വേഷങ്ങളിൽ .ഒരുദാഹരണം ഗോപാലകൃഷ്ണൻ .ഈഡി പ്പസ്സിനേയും സ്വന്തം പ്രതിച്ഛായ നഷ്ടപ്പെട്ട മദ്ധ്യ വർഗ്ഗക്കാരനേയും(പ്രതി ബിംബ എന്ന മറാത്തി നാടകം ) അന്യാ ദൃശ മായ പാടവത്തോടെ രംഗത്തവതരിപ്പിച്ചിട്ടുള്ള ഗോപാലകൃഷ്ണൻ .എനിക്ക് സിനിമാ രംഗത്തെ നയിക്കുന്നവരോടു പറയാനുള്ളത് ഇതാണ് .ഈ അഭിനേതാക്കൾക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം നല്കുക .അഭിനയ സാദ്ധ്യതയുള്ള വേഷങ്ങൾ നല്കുക .അങ്ങിനെയായാൽ തില കന്മാരും ലളിതമാരും ഇനിയും ഉണ്ടായേക്കും.അവർ കൂടി യില്ലാതെ നായികാ നായകന്മാർ മാത്രമായി സിനിമ നില നിൽക്കുകയില്ലല്ലോ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ