2016, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

സമകാലിക മലയാളത്തിന്റെ ഓ എൻ  വി അനുസ്മരണ പതിപ്പിൽ എന്റെ ഒരു ലേഖനമുണ്ട് .അദ്ദേഹത്തിന്റെ ഗസലുകൾ പൂക്കുന്ന രാത്രി എന്ന ഗസൽ സമാഹരത്തെക്കുറി ച്ചെഴുതിയ നിരൂപണം.കുറെ നാൾ മുമ്പ് മലയാളത്തിനു വേണ്ടി തന്നെ എഴുതിയതാണീ ലേഖനം  .അന്നെന്തോ അതു പ്രസിദ്ധീകരിക്കപ്പെട്ടില്ല  .ഈ പതിപ്പിൽ അത് കൂടി ഉൾ പ്പെടുത്താനുള്ള  സന്മനസ്സുകാട്ടിയ പത്രാധിപര് സജിജയിംസിനു  ഞാൻ നന്ദി  പറയുന്നു .
    നേരത്തെ ഒരു കുറിപ്പിൽ ഞാൻ പറഞ്ഞിരുന്നല്ലോ ഞാനാദ്യം ഒരു നിരൂപണം  എഴുതിയത് ഓ എൻ വി സാർ പറഞ്ഞിട്ടാണെന്ന് .അത് പാഠ്യ പദ്ധതിയുടെ ഭാഗമായിരുന്നു എങ്കിലും ആ രചന അദ്ദേഹത്തിഷ്ടമായി എന്നതും ഞാൻ സൂചിപ്പിച്ചിട്ടുണ്ട് .ആ ഇഷ്ടം അദ്ദേഹം പറയുകയല്ല ഉണ്ടായത് .അദ്ദേഹത്തിന്റെ ഹൃദ്യമായ ആ മന്ദഹാസത്തിലൂടെ പ്രകടിപ്പിക്കുകയായിരുന്നു .മലയാളം വാരിക എന്റെ ലേഖനത്തിനു മുഖ പടമായി കൊടുത്തിരിക്കുന്ന ഈ ചിത്രം കാണുമ്പോൾ അദ്ദേഹം അതീവ ഹൃദ്യമായ മന്ദഹാസത്തിളൂടെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് എന്നെ അഭിനന്ദിക്കുന്നതായി എനിക്ക് തോന്നുന്നു .നന്ദി സജി& ടീം  ആ പടം തന്നെ തെരഞ്ഞെടുത്തതിന് .
   എല്ലാ സുഹൃത്തുക്കളും ലേഖനം വായിക്കുമെന്നും അഭിപ്രായം രേഖപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു
 

2016, ഫെബ്രുവരി 15, തിങ്കളാഴ്‌ച

Saturday, June 6, 2015
1962-64  കാലത്ത്  .ഓ എൻ വി യുടെ വിദ്യാർഥിയായിരുന്നുഞാൻ . അദ്ദേഹത്തിനു അക്കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട വിദ്യാർഥികളിൽ ഒരാൾ .കാരണം ആ ബാച്ചിലെ  രണ്ടാം ഭാഷ മലയാളക്കാരിൽ ടെർമിനൽ പരീക്ഷകളിൽ  വളരെ നല്ല മാർക്ക് കിട്ടിയിരുന്നവരിൽ ഞാനും ഉൾപ്പെട്ടിരുന്നു . .
     എന്റെ സ്കൂൾ കാലത്ത്  ഞങ്ങളുടെ നാട്ടിൽ സന്ധ്യാ നാമങ്ങളേക്കാൾ പ്രചാരമുണ്ടായിരുന്നു കെ പി എ  സി  നാടക ഗാനങ്ങൾക്ക് .ആ ഗാനങ്ങൾ എഴുതിയത് ഓ എൻ  വി കുറുപ്പ്  എന്നൊരു യുവാവാണെന്നും അദ്ദേഹം പ്രശസ്തനായി ക്കൊണ്ടിരിക്കുന്ന ഒരു കവിയാണെന്നും റെക്കോഡ്  മാർക്കോടെ മലയാളം എം എ പാസ്സായി കോളേജ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞുവെന്നും മറ്റും സഖാക്കളായ ചേട്ടന്മാർ പറഞ്ഞ് ഞങ്ങൾ കേട്ടിരുന്നു .അക്കാലത്ത് വായിച്ച അനിയത്തി എന്ന ഓ എൻ  വി കവിത ഒരു കണ്ണുനീർത്തുള്ളിയായി ഇന്നും എന്റെ മനസ്സിലുണ്ട് .എങ്കിലും 'മോഹിച്ച കണ്ണിനു പൊൽക്കണി പൂക്കളും \ദാഹിച്ച ചുണ്ടിനു നൽത്തേൻ കനികളും ---'എന്നാരംഭിക്കുന്ന ചോറുണ് 'എന്ന കവിതയിലൂടെയാണു ഓ എൻ വി എന്ന കവി എന്റെ മനസ്സിൽ കയറിക്കൂടിയത് .ഞാൻ യുനിവേഴ്സിറ്റി  കോളേജിൽ എത്തുന്നതിന് തൊട്ടു മുമ്പായിരുന്നു  ചോറുണ് മാതൃഭുമിയിൽ വന്നത് .
    ക്ലാസ്സിൽ ആദ്യമായി വന്ന ദിവസം ഓ എൻ  വി സാർ ഞങ്ങളെ കൊണ്ട് ഒരുപന്യാസം എഴുതിപ്പിച്ചു 'എനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകം ' എന്നതായിരുന്നു വിഷയം .ഞാൻ നാലുകെട്ടിനെ കുറിച്ചായിരുന്നു എഴുതിയത് .പുസ്തകം ഇഷ്ടപ്പെടാനുണ്ടായ കാരണങ്ങൾ മാത്രമല്ല ആയിടെ വാരികകളിൽ വന്ന നാലുകെട്ടു നിരൂപണങ്ങളിലെ ചില നിരീക്ഷണങ്ങളെക്കുറിച്ചുള്ള എന്റെ  ചില എതിരഭിപ്രായങ്ങൾ  കുടി ഞാൻ  ഉപന്യാസത്തിൽ ഉൾപ്പെടുത്തിയിരുന്നു  .എല്ലാ ഉപന്യാസങ്ങളും വായിച്ച ശേഷം സാർ നടത്തിയ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് അദ്ദേഹത്തിനറ്റ വും ഇഷ്ടപ്പെട്ടത് എന്റെ രചനയാണെന്ന്  മനസ്സിലായി .തുടർന്നു വന്ന ടെസ്റ്റുകളിലും ടെർമിനൽ പരീക്ഷകളിലും അദ്ദേഹം പഠിപ്പിച്ചിരുന്ന ജനറൽ പേപ്പർ നു ഞങ്ങളുടെ ബാച്ചിൽ എനിക്കായിരുന്നു കൂടുതൽ  മാർക്ക് .അദ്ദേഹം പക്ഷേ അതൊന്നും ശ്രദ്ധിക്കുന്നതായി തോന്നിയിരുന്നില്ല .എന്ന് മാത്രമല്ല ക്ലാസ്സ് ശ്രദ്ധിക്കാതെ പുറത്തേക്കു നോക്കിയിരുന്നതിന് ഒരു ദിവസം അദ്ദേഹം എന്നെ കഠിനമായി ശകാരിക്കുകയും ചെയ്തു .ഞാൻ മാത്രമല്ല ആരുമതു പ്രതീക്ഷിച്ചില്ല .ഓ എൻ വി വിദ്യാർഥി കളോട് അതിരു  കവിഞ്ഞ സ്നേഹമോ വിരോധമോ പ്രകടിപ്പിക്കാറില്ല .എന്റെ കാര്യത്തിൽ അപ്രതീക്ഷിതമായ മറ്റൊരു പെരുമാറ്റം കൂടി അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി .യൂ ണിവേഴ്സിറ്റി  കോളേജ്  ചുറ്റി  ജെനറൽ ഹോസ്പിറ്റൽ ജങ്ക്ഷനിലേക്കു പോകുന്ന  റോഡിലൂടെ എവിടെയോ പോവുകയായിരുന്നു ഞാൻ ഒരു അവധി ദിവസം .റോഡിന്റെ മറു  സൈഡിലൂടെ എതിരെ വന്ന ഓ എൻ  വി സാർ എന്നെക്കണ്ടു നിന്നു .എവിടെയാണ് സ്വന്തം വീടെന്നും താമസിക്കുന്നത് എവിടെയാണെന്നും ഒക്കെ ചോദിച്ചു .അത്തരം കുശല പ്രശ്നങ്ങളും ഓ എൻ  വി ക്ക് പതിവില്ലാത്തതാണ് . വാത്സല്യം തുളുമ്പുന്ന  ആ ചിരിയും സംസാരവുമെല്ലാം ഇന്നും എന്റെ മനസ്സിലൂണ്ട് .ശിഷ്യവാത്സല്യത്തിന്റെ മറ്റൊരു മുഖമാണ് മുമ്പത്തെ ആ ശകാരത്തിന്റെ പിന്നിലുമെന്നു അന്ന്  എനിക്ക് മനസ്സിലായി .വലിയ ഗുരുക്കന്മാരൊക്കെ എന്നും അങ്ങിനെ ആയിരുന്നുവല്ലോ .
   ഡിഗ്രി അവസാന വർഷമാണ്  എനിക്ക് ഒഎൻവി യുടെ കയ്യിൽ നിന്നും ഒരു സമ്മാനം ലഭിക്കാൻ ഭാഗ്യമുണ്ടായത് .മലയാള സമാജത്തിന്റെ അക്കൊല്ലത്തെ വാർഷിക  ഉപന്യാസ രചനാ മത്സരത്തിൽ രണ്ടാം സമ്മാനം എനിക്കായിരുന്നു .ഓ എൻ  വി സാറാണ് സമ്മാനദാനം നിർ വഹിച്ചത് .
     ഞാൻ സാറുമായി ഏറ്റവും ഒടുവിൽ സംസാരിക്കുന്നതും അക്കൊല്ലം ഒടുവിൽ തന്നെയാണ്    പാറ്റൂർ ജംഗ്ഷനടുത്തുള്ള   അദ്ദേഹത്തിന്റെ വാടക വീട്ടിൽ വെച്ച്  .അന്ന് ഒന്നാം വര്ഷ എം എ വിദ്യാർഥിയായിരുന്ന വേണു ,ഇന്ന് റിട്ടയാർഡ് പ്രിൻസിപ്പാൾ,   പ്രശസ്ത കഥാകൃത്ത്  എസ്  വി വേണു ഗോപൻ നായർ  ,എന്തോ കാര്യത്തിനു സാറിനെ കാണാൻ പോയപ്പോൾ എന്നെ കൂടെ കൂട്ടി .സാറി നെന്നെ ഓർമ്മയുണ്ടായിരുന്നു .കുറുപ്പ് എമ്മെസ്സിക്ക് ചേർന്നുവല്ലേ എന്ന് സാർ  എന്നോടു ചോദിച്ചു .ഡിഗ്രി അവസാന വർഷം  ആയിട്ടേ ഉള്ളു എന്ന് ഞാൻ മറുപടിപറഞ്ഞു .കുറെ അധിക സമയം ഞങ്ങൾ അന്നവിടെ സംസാരിച്ചിരുന്നു .
     ഞാൻ പിന്നീടും സാറിനെ തിരുവനന്ത പുരത്ത് വെച്ചു കണ്ടിട്ടുണ്ട് ;ചുറുചുറുക്കോടെ നഗര വീഥികളി ലൂടെ നടന്ന പോകുന്നതായി .നടപ്പിലെ ഈ ചുറു ചുറു ക്ക് ക്ലാസിലേക്ക് വരുമ്പോഴും ഉണ്ടായിരുന്നു .പക്ഷേ ഞങ്ങൾ മുഖാമുഖം പിന്നീട് കണ്ടിട്ടേയില്ല .പരിചയങ്ങൾ നിലനിര്ത്തി കൊണ്ടു പോകാനുള്ള എന്റെ വൈമുഖ്യം ആവാം കാരണം .കൊച്ചിയിലെ ചില സാംസ്കാരിക സംഗമങ്ങളിൽ വിശിഷ്ട്ടാതിഥി യായി അദ്ദേഹവും സാധാരണ ക്ഷണിതാവായി ഞാനും ഒരുമിച്ചു പങ്കെടുത്ത അവസരങ്ങളുണ്ടായിട്ടുണ്ട് .അന്നും പക്ഷേ നേരിട്ടൊന്നും സംസാരിച്ചിട്ടില്ല
   വര്ഷം  കൃത്യമായി ഓർമ്മയില്ല ;അഞ്ചാറു കൊല്ലമായിട്ടുണ്ടാവും കലാമണ്ഡലം അദ്ധ്യക്ഷ പദവി സർക്കാർ   വളരെ നിര്ബന്ധിച്ചിട്ടും  ഓ എൻ  വി നിരസിച്ചു. അതിൽ പ്രത്യേകമായി ഒന്നുമില്ല .പക്ഷേ അതിനദ്ദേഹം പറഞ്ഞ കാരണം എന്റെ ഉള്ളിൽ  തട്ടി .മഹാകവിയുടെ പ്രതിമയുടെ മുമ്പിലിരുന്ന് മലയാളിയുടെ കലാപൈതൃകം കാത്തു സൂക്ഷിക്കുന്ന സ്ഥാപനത്തിന്റെ കാര്യങ്ങൾ നോക്കാൻ ആഗ്രഹമില്ലാഞ്ഞല്ല .ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടു മേൽപ്പാലങ്ങൾ താണ്ടി കലാമാണ്ഡലക്കാർ അയക്കുന്ന കാറിനടുത്തെത്താനുള്ള ബുദ്ധി മുട്ടു കൊണ്ടാണ് സർക്കാർ  നിർദ്ദേശം നിരസിക്കേണ്ടി വന്നതെന്നദ്ദേഹം പറഞ്ഞു കേട്ടപ്പോൾ എനിക്ക് ദുഃഖം തോന്നി .ചുറു ചുറു ക്കോടെയുള്ള ആ നടപ്പ് എന്റെ ഓർമ്മയിലെത്തി .അങ്ങിനെയല്ലാതെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ലല്ലോ .സാഹിത്യ പരിഷത്തിന്റെ മലയാള ദിനാചരണം ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം വരുന്നു എന്ന് കേട്ടപ്പോൾ ഞാൻ പോകാൻ തീരുമാനിച്ചു .കണ്ടു സംസാരിക്കനൊന്നുമല്ല .കാണാൻ. വെറുതെ, വെറുതെ ഒന്ന് കാണാൻ .കണ്ടു പ്രസംഗം കേട്ടു തിരിച്ചു പോരുകയും ചെയ്തു .
    ഓ എൻ  വി ശതാഭിഷിക്തനായിരിക്കുന്നു .വലിയ വലിയ ആളുകൾ പങ്കെടുത്ത ആശംസാ സമ്മേളങ്ങളിലൊന്നും അദ്ദേഹം സന്നിഹിതനായിരുന്നില്ലത്രേ .ശാരീരിക അസ്വസ്ഥതകൾ  അത്രക്കുണ്ടെന്നാണല്ലോ അതിനർഥം .എനിക്ക് ഒന്ന് കാണണമെന്നു തോന്നുന്നു .ഒന്നിനും വേണ്ടിയല്ല  വെറുതെ വെറുതെ ഒന്ന് കാണാൻ
    പക്ഷേ ആരായിട്ടാണു ഞാൻ പോവുക .പോയാൽ തന്നെ കാണാൻ അനുവാദം കിട്ടുകയില്ല എന്ന് തീർച്ച.അത് കൊണ്ടു വേണ്ടാ .ചുറു ചുറു ക്കോടെ നടന്നു വരുന്ന ,അരലക്ഷം വരുന്ന സദസ്സിനെ നോക്കി തിരുവനത പുരം  പരിഷത്തിൽ  ഇന്ത്യയുടെ ശബ്ദം എന്ന സ്വന്തം കവിത ചൊല്ലുന്ന  ഓ എൻ  വി സാർ എന്റെ മനസ്സിലുണ്ട് .അത് മതി
  ഉപനിഷത്തിലെ വിദ്യാർഥിയുടെ പ്രാർഥന ഞാൻ ആവർ ത്തിക്കട്ടെ  :
 " അവതു മാം അവതു വക്താരം"
Monday 15-2-2016
  മിനിഞ്ഞാന്ന് ഫെബ്രുവരി 13 വൈകിട്ട് നാലരമണിക്ക് നിരവധി കവിതകളും ലളിത ഗാനങ്ങളും വലിയ ഒരു ശിഷ്യ സഞ്ചയവും പത്നിയും മക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബവും തന്റേതായി  ബാക്കിവെച്ച് ഓ എൻ വി യാത്രയായി .അദ്ദേഹം ഉപേക്ഷിച്ച ജീർണ്ണ വസ്ത്രം ഇന്ന് ഫെബ്രുവരി 15 രാവിലെ മതാചാരപ്രകാരം അഗ്നിക്കു സമർപ്പിക്കപ്പെട്ടു സമ്പൂർണ്ണ  സംസ്ഥാന ബഹുമതികളോടെ .വി വി ഐ പി കളും പോലീസ് ഉദ്യോഗസ്ഥരും വിചാരിപ്പുകാരും പാട്ടുകാരും വലിയ ഒരു ജനക്കൂട്ടവും സാക്ഷിനിൽക്കേ .അതിനിടയിൽ വിഷാദമൂകയായി വിങ്ങിപ്പൊട്ടിയിരിക്കുന്ന ഗുരുപത്നിയെ ഞാൻ കണ്ടു .തിരുവനന്തപുരത്തെ  കാൽ  നട യാത്രകളിൽ മിക്കവാറും എല്ലായ്പ്പോഴും  അദ്ദേഹത്തോടൊപ്പം അവരുണ്ടായിരുന്നു എന്ന് ഞാനോർക്കുന്നു ."എത്രയോ ദുരം എന്നോടൊപ്പം നടന്ന പദ പത്മങ്ങൾ 'എന്ന് ഓ എൻ വി വാഴ്ത്തിയ ആ കാലടികളിൽ മനസ്സു കൊണ്ട് എന്റെ ഒരു പൂവ് .
"വായുരനിലമമൃതമതേഥം
ഭസ്മാന്തം ശരീരം
 ഓം ക്രതോസ്മര കൃതം സ്മര
ക്രതോസ്മര കൃതം സ്മര "
ജീവ വായു പ്രപഞ്ച ത്തിന്റെ പ്രാണ  വായുവിൽ ലയിച്ചു ചേരുന്നു ;ശരീരം അഗ്നിയിൽ ഉൾച്ചേർന്നു ഭസ്മമായിത്തീരുന്നു ..ജീവിച്ചിരിക്കുന്നവരേ  പോയ വ്യക്തി ചെയ്ത നല്ല കാര്യങ്ങളെ ക്കുറിച്ചോർമ്മിക്കുക  .ഋഷി ആവർത്തിക്കുന്നു: പോയ വ്യക്തി ചെയ്ത നല്ല കാര്യങ്ങളെക്കുറി ച്ചോർമ്മിക്കുക .

2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

നമ്മുട പരമ്പരാഗത യുക്തി വാദിയുടെ വലിയൊരു പോരായ്മ അയാൾക്ക് യുക്തി ബോധം തീരെ ഇല്ല എന്നതാണ് .ആചാരാനുഷ്ഠാനങ്ങൾ  ഏതു സമൂഹത്തിന്റേയും അടിത്തറയുടെ അവിഭാജ്യ ഘടകമായിരിക്കും. മനുഷ്യനും പ്രപഞ്ചവുമായൗള്ള ബന്ധത്തിന്റെ പ്രതീകാത്മകമായ ആവിഷ്കാരങ്ങളാണവ .അവയിൽ കേവല യുക്തി അന്വേഷിക്കേണ്ട കാര്യമില്ല .ഒഴിവാക്കപ്പെട്ടാൽ ബന്ധപ്പെട്ട വ്യക്തികൾ  മാത്രമല്ല സമൂഹമാകെത്തന്നെ അസ്വസ്ഥമായിരിക്കും എന്നതാണ് അവയുടെ പ്രത്യേകത ..
  സമൂഹത്തിന്റെ ഭൌതിക സാഹചര്യങ്ങളിൽ ഉണ്ടാവുന്ന മാറ്റം  ഈ ആചാരങ്ങളിലും പ്രതിഫലിക്കും .പുതിയൊരു സമുഹം മനുഷ്യനും പ്രപഞ്ചവുമായൗള്ള ബന്ധത്തിനു പുതിയ നിർവ്വചനങ്ങൾ നല്കുകയും അതിനെ പ്രതിഫലിപ്പിക്കാൻ പുതിയ ആചാരങ്ങൾ കണ്ടെത്തുകയും ചെയ്യും
  പക്ഷേ യുക്തി പൂർവമായി പ്രതികരിക്കാൻ കഴിയുന്ന വ്യക്തികളും സംഘടനകളും  എന്നത്തേക്കാളും ആവശ്യമാണ് ഇന്ന് കേരള സമൂഹത്തിൽ .കാരണം നിർദ്ദോഷമായ ആചാരാനുഷ്ഠാനങ്ങൾ സ്വാഭാവികവും ശാസ്ത്രീയവുമായ പരിവർത്തനങ്ങൾക്കു വിധേയമാകുന്നതിനു പകരം മൂഢ വിശ്വാസങ്ങളുടെ പ്രകടിത രൂപങ്ങളായി പരിണമിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത് .ലളിതവും ഉദാത്തവുമായിരുന്ന പലചടങ്ങുകളും പണക്കൊഴുപ്പിന്റെ പ്രകടനങ്ങളായി മാറി  ക്കഴിഞ്ഞു .ആചാരങ്ങൾ പലതും അന്ധ വിശ്വാസങ്ങളായി .അര  നൂറ്റാണ്ടു മുമ്പ് വരെ വെറും ചടങ്ങായിരുന്ന പൊരുത്തം നോക്കലും മറ്റും ഇന്ന് പാർ ട്ട്  ടൈം ജ്യോൽസൻമ്മാരുടെ ഇടപെടലിന്റെ ഫലമായി യഥർഥത്തിൽ  പൊരുത്തമുള്ള വിവാഹങ്ങൾക്ക് തടസ്സമായി  മാറിക്കൊണ്ടിരിക്കുന്നു .എന്തിനേറെ പറയുന്നു രണ്ടു നൂറ്റാ ണ്ടു മുമ്പ് അപ്രത്യക്ഷമായി എന്ന് നമ്മൾ വിശ്വസിച്ചിരുന്ന വശീകരണ യന്ത്രങ്ങളും മറ്റും ടി വി പരസ്യങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു
 നവോത്ഥാ നത്തേയും ഞ്ജാനോദയത്തേയും നിരാകരിക്കുന്ന ഈ പ്രവണതകൾക്കെതിരേ യുദ്ധം നടത്തുക തന്നെ വേണം .കേരളീയതയുടെ ഭാഗമായ ആചാരങ്ങളും മര്യാദകളും നിലനിർത്തിക്കൊണ്ടു തന്നെ ഈ യുദ്ധം നടത്താൻ ധൈക്ഷണിക കേരളം ഇനി വൈകിച്ചു കൂടാ
  

2016, ഫെബ്രുവരി 7, ഞായറാഴ്‌ച

കഴിഞ്ഞ ദിവസം 4-2-2016 വ്യാഴാഴ്ച സംസ്കൃതകോളേജ് ശതാബ്ദിയുടെ ഭാഗമായി നടന്ന ഭരത നാട്യ പ്രകടനം കണ്ടു .രംഗത്ത് സാക്ഷാൽ പത്മാസുബ്രഹ്മണ്യം .ശിവഭക്തനു കൈലാസദർശനം  പോലെയാണു ഭരതനാട്യാസ്വാദകന് പത്മാസുബ്രഹ്മണ്യത്തിന്റെ പ്രകടനം കാണുന്നത് എന്നു  പറഞ്ഞു കേട്ടിട്ടുണ്ട് .നഗരത്തിൽ മുമ്പ് രണ്ടു മൂന്നു തവണ അവർ നൃത്തം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും  കാണാൻ കഴിഞ്ഞിരുന്നില്ല  .ടിക്കന്റിന്റെ വില എനിക്ക് താങ്ങാവുന്നതിലധികമായിരുന്നു എന്നത് തന്നെ കാരണം .ഇക്കുറി ടിക്കറ്റ് ഒന്നും ഉണ്ടായിരുന്നില്ല.മുമ്പ് ഒരിക്കലും  കണ്ടില്ലാത്ത വിധം വലിയ ഒരു ജനക്കൂട്ടം  ലായം മൈതാനത്തെ  കൂത്തമ്പലത്തിൽ  ഉണ്ടായിരുന്നു ..
     ഗീതോപദേശം ഭരതനാട്യ രൂപത്തിൽ രംഗത്തവതരിപ്പിച്ച് വിജയിപ്പിക്കുക ദുഷ്കരമാണ് .പദാർഥാാഭിനയപ്രധാനമാണ് ഭരതനാട്യം .നായികമാരുടെ ,മിക്കപ്പോഴും വിപ്രല്ബ്ധയായ നായികയുടെ വിവിധ ഭാവങ്ങൾ അവതരിപ്പിച്ച്  ശൃംഗാരാദി  രസങ്ങൾ സൃഷ്ടിക്കുകയാണ് ഭരത നാട്യത്തിന്റെ ധർമ്മമായി നമ്മളൊക്കെ മനസ്സിലാക്കിയിരിക്കുന്നത് .ഭക്തി പലപ്പോഴും പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട് .തത്വചിന്ത അതും ഗീതാസാരം -അത് സാദ്ധ്യമാണെന്നു കരുതിയിരുന്നില്ല .പക്ഷേ ഒരു മഹാ പ്രതിഭയ്ക്ക് കഴിയാത്തതായി ഒന്നുമില്ല എന്നിപ്പോൾ മനസ്സിലായി
   അർജ്ജുനവിഷാദം ,കർമ്മവും ജ്ഞാനവും ,ഭക്തി ,വിശ്വരൂപദർശനവും മോഹവിഛേദവും ഇങ്ങിനെ നാലുഖണ്ഡങ്ങളിലായി എഴുപതു ഗീതാ ശ്ലോകങ്ങളുടെ അകമ്പടിയോടെ ഗീതാർഥസാരം മുഴുവൻ സംവേദനം ചെയ്യാൻ അവർക്കു കഴിഞ്ഞു  നൃത്തശില്പത്തിന്റെ സൌന്ദര്യം ഒട്ടും ചോര്ന്നു പോകാതെ .
   പത്മാ സുബ്രഹ്മണ്യത്തിന്റെ ചുവടുകളേയും  ഭാവാവിഷ്കാരത്തേയും കുറിച്ച് എന്തെങ്കിലും പറയാൻ ഞാനാളല്ല .പക്ഷേ വിശ്വരൂപം അവർ അവതരിപ്പിച്ച രീതിയുണ്ടല്ലോ ഞാൻ എല്ലാക്കാലത്തും അതോർത്തിരിക്കും .അര്ജ്ജുനന്റെ കാഴ്ചപ്പാടിലൂടെ  അവരത് രംഗത്തവതരിപ്പിച്ചപ്പോൾ 'അനേക ബാഹുദരവക്ത്ര നേത്രനായി സഹസ്രസൂര്യ പ്രഭനായി' സാക്ഷാൽ വിശ്വരൂപൻ ഞങ്ങളുടെ മുന്നിൽ  നില്ക്കുന്നതായി ഞങ്ങൾക്ക് ,സാധാരണ അസ്വാദകർക്ക്  തോന്നി ..
 ആസ്വാദനം സുഗമമാകുന്നതിന് സഹായകമായിരുന്നു ഒരോഖണ്ഡ ത്തിനും ആമുഖമായി പൗലോസ് സാർ നടത്തിയ ലഘു വിവരണം
      വിളംബിതകാലത്തിൽ മന്ദ്രസ്ഥായിയിലായിരുന്നു അർജ്ജുനന്റെ യുദ്ധരംഗത്തേക്കുള്ള പുറപ്പാടും അവസാനം മൗഢ്യ വിമുക്തനായ ശേഷമുള്ള  പടയൊരുക്കവും.കാൽ നൂറ്റാണ്ടു മുമ്പായിരുന്നെങ്കിൽ ദ്രുതതാളത്തിൽ നമുക്കത് കാണാൻ കഴിഞ്ഞേനേ .'കാല !കലയതാമഹം  'എന്ന് ഭഗവാൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്ന് സമാധാനിക്കുക .എടുത്തു പറയട്ടെഇതൊരു കുറവായി പറഞ്ഞതല്ല . പതിഞ്ഞ കാലത്തിന് അതിന്റേതായ സൗന്ദര്യമുണ്ട് .ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദൃശ്യാനുഭവം ഒരുക്കിത്തന്ന നാട്യ പ്രതിഭക്കും അകമ്പടിക്കാർക്കും പരിപാടിയുടെ സംഘാടകർക്കും തൊഴുകയ്യോടെ നന്ദി

2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

സംസ്കൃത കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ  സമാപനം ഇന്ന് 4-2-2016 ആയിരുന്നു .ഗവർണർ ഉത്ഘാടനം ചെയ്യുന്ന ശതാബ്ദി സമ്മേളനം ,പരീക്ഷിത്ത് തമ്പുരാൻ സ്മാരക പ്രഭാഷണവും ചര്ച്ചയും ,തുടർന്ന് പത്മാ  സുബ്രഹ്മണ്യത്തിന്റെ  ഭരതനാട്യം ഇതായിരുന്നു പരിപാടി .ഗവർണ്ണരുടെ സമ്മേളനത്തിനു ഞാൻ പോയില്ല .തുടര്ന്നുള്ള പരിപാടികൾ ക്ക്  പോയി .
               പരീക്ഷിത്ത് സ്മാരക പ്രഭാഷണം നടത്തിയത് ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ ഡോ കേശവൻ വെളുത്താട്ട് .വിഷയം ദേവഭാഷ ദൈവത്തിന്റെ സ്വന്തം നാട്ടിൽ -സംസ്കൃതത്തിലെ കാവ്യ പാരമ്പര്യം മലയാളത്തിലേക്കു വന്നവഴി .വിഷയം കൈകാര്യം ചെയ്യാൻ പോന്ന ആൾ തന്നെയാണു വെളുത്താട്ട് .ചരിത്രത്തോടൊപ്പം മലയാള സംസ്കൃത സാഹിത്യങ്ങളിൽ അവഗാഹമുള്ളയാൾ .അദ്ദേഹത്തിന്റെ ഒരു മണിക്കൂർ നീണ്ട പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ :
  സംസ്കൃത കാവ്യ പാരമ്പര്യം വേദങ്ങളിൽ നിന്നാരംഭിക്കുന്നു എന്ന് പറ ഞ്ഞു കൂടാ .കാവ്യ ഭംഗി അവകാശപ്പെടാവുന്ന ചില ഭാഗങ്ങൾ വേദങ്ങളിലുണ്ട് .പക്ഷേ പൊതുവേ വേദങ്ങൾ അനുഷ്ഠാന മന്ത്രങ്ങളാണ് .രാമായണം ആദി കാവ്യമാണ് ഉത്കൃഷ്ടവുമാണ് .പക്ഷേ രാമായണത്തെ പിന്തുടർന്നു വേറെ കാവ്യങ്ങളൊന്നു മുണ്ടായില്ല .അത് കൊണ്ട് സംസ്കൃത കാവ്യ പാരമ്പര്യം രാമായണത്തിൽ നിന്നാരംഭിക്കുന്നു എന്നു പറയുന്നത് ശരിയല്ല .രാമായണത്തെ ഇതിഹാസമായാണു കണക്കാക്കി പോരുന്നത് .
 അപ്പോൾ ആദ്യത്തെ സംസ്കൃത കാവ്യങ്ങൾ അശ്വഘോഷന്റെ സൌന്ദരനന്ദവും ബുദ്ധചരിതവുമാണ് .അവയെ തുടർന്നാണ്‌  സംസ്കൃതത്തിൽ കാവ്യങ്ങളുണ്ടായത് എന്ന അർഥത്തിൽ .
     വേദങ്ങൾക്കും  അശ്വഘോഷന്റെ കാലത്തിനും ഇടയിൽ ഭാഷാവ്യ്വഹാരങ്ങളു ണ്ടായിരുന്നില്ല എന്നാണോ ഇതിനർഥം ? അല്ല .ഭാഷാ വ്യവഹാരങ്ങളുണ്ടായിരുന്നു .അവ പ്രാകൃ തത്ത്തിലായ്രുന്നു വെന്നു  മാത്രം.സംസ്കൃതത്തിൽ  നിന്നുൽപ്പന്നമായ ഭാഷകളിൽ സംസ്കൃതത്തിനു മുമ്പേ ലിഖിതങ്ങളുണ്ടാവുക .ഗവേഷണം ചെയ്യപ്പെടേണ്ട ഒരു വിഷയമാണത് .
    അങ്ങിനെയാണ് സ്ഥിതിയെങ്കിൽ മലയാളത്തിന്റെ ഉല്പ്പത്തി വികാസങ്ങളെക്കുറിച്ചും ഒരു പുനർവിചിന്തനം സംഗതമാണെന്നെനിക്കു തോന്നുന്നു .മലനാട്ടിലെ തമിഴ് സംസ്കൃതവുമായി ചേർന്ന് ഇന്നത്തെ മലയാളം രൂപപ്പെട്ടുവെന്നാണല്ലോ വിശ്വസിക്കപ്പെടുന്നത് .അങ്ങിനെ രൂപാന്തരം പ്രാപിച്ചു കൊണ്ടിരുന്ന ഭാഷയെക്കാൾ പ്രാചീന മായ ഒരു സ്വതന്ത്ര ഭാഷ ഇവിടെ നിലവിലുണ്ടായിരുന്നു വെന്നും സംസ്കൃത സ്വാധീനത്തിൽ നിന്ന് മുക്തമായിരുന്നു അതെന്നും ശ്രീ കവിയൂർ മുരളി അഭിപ്രായപ്പെട്ടിട്ടുണ്ട് .കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യം വരെ ദളിത്‌ ജന വിഭാഗങ്ങളുപയോഗിച്ചിരുന്ന ഭാഷയാണ്‌  അദ്ദേഹം ഉദ്ദേശിച്ചത് .ദളിത്‌ ഭാഷഎന്ന പേരാണ് അദ്ദേഹം ഉപയോഗിച്ചതും .കേരളത്തിന്റെ ആദ്യ സ്വതന്ത്ര ഭാഷ അതായിരുന്നുവോ ?ഗൌരവ പൂര്ണ്ണമായ ഗവേഷണങ്ങൾ ഇക്കാര്യത്തിൽ നടക്കേണ്ടതുണ്ട് .
  സന്കൃത കാവ്യ പാരമ്പര്യം മലയാളത്തിൽ നിലനില്ക്കുന്നത് മണിപ്രവാള കാവ്യങ്ങളിലൂടെയാണെന്ന് ഡോ വെളുത്താട്ട് യുക്തി യുക്തം സ്ഥാപിക്കുന്നു .മണിപ്രവാള കാവ്യങ്ങൾ   സംസ്കൃതകാവ്യങ്ങളുടെ ഏഴയലത്തു പോലും എത്തുകയില്ല  ഗുണനിലവാരത്തിൽ . എന്ന് സമ്മതിച്ചു കൊണ്ടു തന്നെ.  നിരണം പണിക്കർമാരും ചെറുശേരിയും എഴുത്തഛ നും മുതൽ റഫീക്ക് അഹമ്മദും എസ് ജോസഫും പി രാമനും വരെയുള്ളമലയാള കവികളും  പിന്തുടരുന്നത് സംസ്കൃത കാവ്യ പാരമ്പര്യം തന്നെയാണ് എന്ന് എനിക്കു തോന്നുന്നു .മറ്റു ഭാഷകളിൽ നിന്ന് നമ്മൾ ചില കാവ്യ രൂപങ്ങൾ കടം കൊണ്ടിട്ടുണ്ടാവാം പക്ഷേ രചനയേയും ആസ്വാദ നത്തേയും സംബന്ധിക്കുന്ന നിയാമക തത്വങ്ങളേല്ലാം -രസം ധ്വനി അലങ്കാരം രീതി -നമ്മൾ സംസ്കൃതത്തിൽ നിന്ന് സ്വീകരിച്ചിരിക്കുന്നു .ഗുണനിലവാരത്തിൽ മലയാള കാവ്യങ്ങൾ  മണിപ്രവാള കാവ്യങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് താനും .

2016, ഫെബ്രുവരി 1, തിങ്കളാഴ്‌ച

അമേരിക്കയും ലോകവും -കൊളംബസ്സിനു മുന്‍പ്         (ചാലകം മാസിക )
അമേരിക്കയില്‍ എത്തുന്ന അമേരികാക്കാരനല്ലത്ത ആദ്യത്തെ ആള്‍ കൊളംബസ് ആയിരുന്നുവോ ?അല്ലെന്നാണ് ആദിമ അമേരിക്ക കാരുടെ ര വിശ്വാസം .
 ഇവിടെ നമുക്ക് പുരാവൃത്തങ്ങളിലേക്ക്  പോകേണ്ടിയിരിക്കുന്നു .എഴുതപ്പെട്ട ചരിത്രമില്ലാത്ത 'എഴുത്ത് തന്നെ വ ശ മില്ലാത്ത ആദിമ വംശ ജരുടെ  ഭൂത കാലത്തെ അന്വേഷിച്ചറിയാൻ  മിത്തുകൾ  സഹായക മാവുമെന്നു ലേവി സ്ട്രാസ് നേ പ്പോലുള്ള പ്രമുഖ നര വംശ ശാ സ്ത്രന്ജർ  തെളിയിച്ചിട്ടുണ്ട് .ആദിമ വംശ ജര്‍ക്ക് ആധുനിക മായ അര്‍ത്ഥത്തിലുള്ള ശാസ്ത്രിയ നിരിക്ഷ ണ പാടവമോ ദാർശനികമായ അന്വേഷണത്തിനുള്ള ഉപാധികളോ സ്വായത്തമായിരുന്നില്ല .പക്ഷെ അവർ  ആഹാരാദി ചതുഷ്ട യത്തിൽ  മാത്രം തല്പരരാ  യിരുന്നുവെന്നോ വൈ കാരികമായ   ചില പ്രതികരണങ്ങൾക്കു  മാത്രം ശേഷി യുള്ള വരായിരുന്നു വെന്നോ ഒക്കെ ഉള്ള സിദ്ധാന്തങ്ങ  ളോട്  ലെവിസ്ട്രാസ്സ് വിയോജിക്കുന്നു .അദേഹ ത്തിന്റെ അഭിപ്രായത്തിൽ  ലോകത്തെ അതിന്റെ സമഗ്രതയിൽ  മനസ്സിലാക്കാനുള്ള കഴിവുണ്ടാ  യിരുന്നു അവര്‍ക്ക് .അക്കാര്യത്തിൽ  ഒരു ദാര്ശനികന്റെ ഒരു പക്ഷെ ഒരു ശാ സ്ത്രഞ്ജന്റെ  തന്നെ അന്വേഷണ ബുദ്ധി അവർ  പ്രകടി പ്പിച്ചിരുന്നതായി ,റെഡ് ഇന്ത്യൻ  മിത്തു കളെ ക്കുറിച്ച് വിശദമായ പഠനം  നടത്തിയിട്ടുള്ള അദേഹം ഉറപ്പിച്ചു പറയുന്നു .പുരാ വൃത്തങ്ങൾ  ചരിത്രത്തിനു പകരമാവുകയില്ല പക്ഷെ ഒരു ജനതയുടെ ചരിത്രത്തെ അതിന്റെ സമഗ്ര തയിൽ  മനസ്സിലാക്കുവാനും  സവിശേഷ ചരിത്ര സന്ദര്ഭ ങ്ങളിലേക്ക് വെളിച്ചം വിശുവാനും അവയ്ക്ക് കഴിയും "ഇവയിലുമേറെ യഥാർഥം   ഞ ങ്ങടെ ഹൃദയ നിമന്ത്രിത സുന്ദര തത്വം " എന്ന് വൈലോപ്പിള്ളി   പാടിയതിന്റെ പൊരുളും ഇത് തന്നെ യാകാം.
   വെളുത്ത ഒരാളിന്റെ ആഗമനം അമേരിക്കൻ  ഇന്ത്യ ക്കാർ  പ്രതീക്ഷി ച്ചിരിക്കുകയായിരുന്നുവെന്ന്  അവരുടെ പല ഐ തിഹ്യങ്ങളും  വെളിവാക്കുന്നു .പീറ്റർ നബക്കോവിന്റെ  പുസ്തകത്തിൽ  ഇങ്ങിനെയുള്ള നിരവധി ഐതിഹ്യങ്ങൾ  വിവരിക്ക പ്പെട്ടിട്ടുണ്ട്  .അവരെന്തായാലും ഒരു ശ ത്രുവിനെയായിരുന്നില്ല പ്രതീക്ഷിച്ചിരുന്നത് .സുഹൃത്തായി രക്ഷകനായി എത്തുന്ന ഒരു വെള്ള ക്കാരനെ യായിരുന്നു ;ചിലരെങ്കിലും ഒരു പിതൃ സ്വരുപത്തെ.തലമുറകൾ  കൈ മാറി  ഇരുപതാം നൂറ്റാണ്ടിലും  നിലനിന്നിരുന്ന ഈ ഐ തിഹ്യങ്ങൾ   പൂര്‍വികരിൽ  നിന്ന് കേട്ടറി ഞ്ഞവർ  നേരിട്ട് നടത്തുന്ന ആഖ്യാനങ്ങൾ  നബക്കോവിന്റെ പുസ്തകത്തില്‍ വായിക്കാം .ഒട്ടു മിക്ക റെഡ് ഇന്ത്യൻ  വര്‍ഗങ്ങലുടെ യും സാമുഹ്യ അബോധത്തിൽ  അങ്ങിനെ ഒരു വെള്ള ക്കാരനുണ്ടെങ്കിൽ  അതിനര്‍ത്ഥം എന്നെങ്കിലും ഒരിക്കൽ  അവർ  ഒരു വെള്ളക്കാരനെ പരിചയപ്പെട്ടിട്ടുണ്ടെന്നാണ് ;കേട്ടു കേൾവിയിലൂടെയെങ്കിലും   .
റെഡ് ഇന്ത്യ ക്കാർക്ക്‌  പുറം ലോകത്തെ ക്കുറിച്ചുള്ള  പുരാവൃത്ത ങ്ങളു ണ്ടെങ്കിൽ  ലോകത്തിന്റെ ചില കൊണു കളിലെങ്കിലും അവരെക്കുറിച്ചുള്ള മിത്തുകളും നിലനില്‍ക്കുന്നുണ്ട് .ദക്ഷിണേന്ത്യയിലുള്ള   ഒരു ക്ഷേത്രത്തിലെ ഭഗവതി വിഗ്രഹത്തിന്റെ കയ്യിലുള്ള മുക്താ ഫലത്തോടു  കൂടിയ മരച്ചില്ല അമേരിക്കയിൽ  മാത്രം  കാണപ്പെട്ടിരുന്ന  ഒരു ചെടിയുടേ താണത്രേ.ചില മെക്സി ക്കൻ  ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾക്ക്‌  ഇന്ത്യൻ  ദൈവ ങ്ങളുടെ മുഖ ച്ഛായ യുള്ളതായും  പറയപ്പെടുന്നു പക്ഷെ ഇവക്കൊന്നും ശാസ്ത്രിയ തയുടെ യോ ചരിത്രത്തിന്റെയോ പിൻ ബലമില്ല .  .ദശ ലക്ഷ ക്കണക്കിന് വര്‍ഷങ്ങളിലെ മനുഷ്യവികാസ പരിണാ മങ്ങള്‍ക്കിടയിലെ യാദൃഛിക  സാദൃശ്യങ്ങൾ  മാത്രം ആവാം ഇവയൊക്കെ .
 കുറെക്കൂടി  ചരിത്രപരത അവകാശ പ്പെടാവുന്നതാണ് ഏ ഡി 468 ഇൽ  അഞ്ചുബുദ്ധ ഭികഷുക്കളുടെ ഒരു സംഘം അമേരിക്ക യിലെത്തിയിരുന്നു വെന്ന പ്രസ്താവം .ചൈനീസ്  ബുദ്ധമത ഗ്രന്ഥങ്ങളിലും ത ത്തുല്ല്യ മായ പ്രസ്താവന കാണാം .തങ്ങള്‍ എത്തി ചേർന്ന രാജ്യത്തെ  അവര്‍ ഫൌവാങ്ഗ് എന്ന് വിളിച്ചു .മേക്സിക്കൊയുടെ യോ ഗാട്ടി മാലയുടെ യോ തീര പ്രദേ ശ ത്തായിരുന്നിരിക്കണം  ഈ രാജ്യം .ഏഷ്യ വൻ കരയിലോ  ജപ്പാനി  ലോ ആയിരുന്നിരിക്കാം ഈ പ്രദേശം എന്നഭി പ്രായപ്പെടുന്ന ചൈനീസ് പണ്ഡിത ന്മാരുമുണ്ട് .
ഇതിൽ  നിന്നെല്ലാം വ്യത്യസ്തമായി ചരിത്രത്തിൽ  നിന്ന് തന്നെ തെളിവുകൾ  കണ്ടെത്താവുന്ന മറ്റൊരു കുടിയേറ്റ ത്തെപ്പറ്റി നബക്കൊവും മറ്റും പ്രതി പാദിക്കുന്നുണ്ട്  എ ഡി 1006 നും 1347  നും ഇടയിൽ സ്കാന്റിനെവിയയിൽനിന്നുള്ള വൈക്കിംഗ്  നാവികർ  അമേരിക്ക യുടെ വടക്കൻ  പ്രദേ ശ ങ്ങളുമായി കച്ചവട ബന്ധത്തിൽ  ഏര്പ്പെട്ടി ട്ടുണ്ടെ ന്നതിനു നിഷേധി ക്കാനാവാത്ത തെളിവുകള്‍ കിട്ടി യിട്ടുണ്ട്  .
  അതായത് ഒരു വെളുത്ത വലിയ തിമിംഗലം എന്ന  ഒരു റെഡ് ഇന്ത്യൻ  സന്യാസിയുടെ പ്രവചനമോ വെളുത്ത താടിക്കാരനായ ദൈ വത്തെ   ക്കുറിച്ചുള്ള മെക്സിക്കൻ  വിശ്വാസമോ ചരിത്ര പരമായ യാതൊരു അടിത്തറയുമില്ലത്ത താണെന്നു പറയാൻ വയ്യ
പക്ഷെ വീണ്ടും പറയട്ടെ കൊളം ബസ്സിന്റെ യാത്രകലുടെ  ചരിത്ര പ്രാധാന്യത്തെ ഇത് കൊണ്ടൊന്നും കുറച്ചു കാണാൻ   കഴി യുകയുമില്ല .