അമേരിക്കയും ലോകവും -കൊളംബസ്സിനു മുന്‍പ് (ചാലകം മാസിക )
അമേരിക്കയില്‍ എത്തുന്ന അമേരികാക്കാരനല്ലത്ത ആദ്യത്തെ ആള്‍ കൊളംബസ് ആയിരുന്നുവോ ?അല്ലെന്നാണ് ആദിമ അമേരിക്ക കാരുടെ ര വിശ്വാസം .
ഇവിടെ നമുക്ക് പുരാവൃത്തങ്ങളിലേക്ക് പോകേണ്ടിയിരിക്കുന്നു .എഴുതപ്പെട്ട ചരിത്രമില്ലാത്ത 'എഴുത്ത് തന്നെ വ ശ മില്ലാത്ത ആദിമ വംശ ജരുടെ ഭൂത കാലത്തെ അന്വേഷിച്ചറിയാൻ മിത്തുകൾ സഹായക മാവുമെന്നു ലേവി സ്ട്രാസ് നേ പ്പോലുള്ള പ്രമുഖ നര വംശ ശാ സ്ത്രന്ജർ തെളിയിച്ചിട്ടുണ്ട് .ആദിമ വംശ ജര്‍ക്ക് ആധുനിക മായ അര്‍ത്ഥത്തിലുള്ള ശാസ്ത്രിയ നിരിക്ഷ ണ പാടവമോ ദാർശനികമായ അന്വേഷണത്തിനുള്ള ഉപാധികളോ സ്വായത്തമായിരുന്നില്ല .പക്ഷെ അവർ ആഹാരാദി ചതുഷ്ട യത്തിൽ മാത്രം തല്പരരാ യിരുന്നുവെന്നോ വൈ കാരികമായ ചില പ്രതികരണങ്ങൾക്കു മാത്രം ശേഷി യുള്ള വരായിരുന്നു വെന്നോ ഒക്കെ ഉള്ള സിദ്ധാന്തങ്ങ ളോട് ലെവിസ്ട്രാസ്സ് വിയോജിക്കുന്നു .അദേഹ ത്തിന്റെ അഭിപ്രായത്തിൽ ലോകത്തെ അതിന്റെ സമഗ്രതയിൽ മനസ്സിലാക്കാനുള്ള കഴിവുണ്ടാ യിരുന്നു അവര്‍ക്ക് .അക്കാര്യത്തിൽ ഒരു ദാര്ശനികന്റെ ഒരു പക്ഷെ ഒരു ശാ സ്ത്രഞ്ജന്റെ തന്നെ അന്വേഷണ ബുദ്ധി അവർ പ്രകടി പ്പിച്ചിരുന്നതായി ,റെഡ് ഇന്ത്യൻ മിത്തു കളെ ക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുള്ള അദേഹം ഉറപ്പിച്ചു പറയുന്നു .പുരാ വൃത്തങ്ങൾ ചരിത്രത്തിനു പകരമാവുകയില്ല പക്ഷെ ഒരു ജനതയുടെ ചരിത്രത്തെ അതിന്റെ സമഗ്ര തയിൽ മനസ്സിലാക്കുവാനും സവിശേഷ ചരിത്ര സന്ദര്ഭ ങ്ങളിലേക്ക് വെളിച്ചം വിശുവാനും അവയ്ക്ക് കഴിയും "ഇവയിലുമേറെ യഥാർഥം ഞ ങ്ങടെ ഹൃദയ നിമന്ത്രിത സുന്ദര തത്വം " എന്ന് വൈലോപ്പിള്ളി പാടിയതിന്റെ പൊരുളും ഇത് തന്നെ യാകാം.
വെളുത്ത ഒരാളിന്റെ ആഗമനം അമേരിക്കൻ ഇന്ത്യ ക്കാർ പ്രതീക്ഷി ച്ചിരിക്കുകയായിരുന്നുവെന്ന് അവരുടെ പല ഐ തിഹ്യങ്ങളും വെളിവാക്കുന്നു .പീറ്റർ നബക്കോവിന്റെ പുസ്തകത്തിൽ ഇങ്ങിനെയുള്ള നിരവധി ഐതിഹ്യങ്ങൾ വിവരിക്ക പ്പെട്ടിട്ടുണ്ട് .അവരെന്തായാലും ഒരു ശ ത്രുവിനെയായിരുന്നില്ല പ്രതീക്ഷിച്ചിരുന്നത് .സുഹൃത്തായി രക്ഷകനായി എത്തുന്ന ഒരു വെള്ള ക്കാരനെ യായിരുന്നു ;ചിലരെങ്കിലും ഒരു പിതൃ സ്വരുപത്തെ.തലമുറകൾ കൈ മാറി ഇരുപതാം നൂറ്റാണ്ടിലും നിലനിന്നിരുന്ന ഈ ഐ തിഹ്യങ്ങൾ പൂര്‍വികരിൽ നിന്ന് കേട്ടറി ഞ്ഞവർ നേരിട്ട് നടത്തുന്ന ആഖ്യാനങ്ങൾ നബക്കോവിന്റെ പുസ്തകത്തില്‍ വായിക്കാം .ഒട്ടു മിക്ക റെഡ് ഇന്ത്യൻ വര്‍ഗങ്ങലുടെ യും സാമുഹ്യ അബോധത്തിൽ അങ്ങിനെ ഒരു വെള്ള ക്കാരനുണ്ടെങ്കിൽ അതിനര്‍ത്ഥം എന്നെങ്കിലും ഒരിക്കൽ അവർ ഒരു വെള്ളക്കാരനെ പരിചയപ്പെട്ടിട്ടുണ്ടെന്നാണ് ;കേട്ടു കേൾവിയിലൂടെയെങ്കിലും .
റെഡ് ഇന്ത്യ ക്കാർക്ക് പുറം ലോകത്തെ ക്കുറിച്ചുള്ള പുരാവൃത്ത ങ്ങളു ണ്ടെങ്കിൽ ലോകത്തിന്റെ ചില കൊണു കളിലെങ്കിലും അവരെക്കുറിച്ചുള്ള മിത്തുകളും നിലനില്‍ക്കുന്നുണ്ട് .ദക്ഷിണേന്ത്യയിലുള്ള ഒരു ക്ഷേത്രത്തിലെ ഭഗവതി വിഗ്രഹത്തിന്റെ കയ്യിലുള്ള മുക്താ ഫലത്തോടു കൂടിയ മരച്ചില്ല അമേരിക്കയിൽ മാത്രം കാണപ്പെട്ടിരുന്ന ഒരു ചെടിയുടേ താണത്രേ.ചില മെക്സി ക്കൻ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾക്ക് ഇന്ത്യൻ ദൈവ ങ്ങളുടെ മുഖ ച്ഛായ യുള്ളതായും പറയപ്പെടുന്നു പക്ഷെ ഇവക്കൊന്നും ശാസ്ത്രിയ തയുടെ യോ ചരിത്രത്തിന്റെയോ പിൻ ബലമില്ല . .ദശ ലക്ഷ ക്കണക്കിന് വര്‍ഷങ്ങളിലെ മനുഷ്യവികാസ പരിണാ മങ്ങള്‍ക്കിടയിലെ യാദൃഛിക സാദൃശ്യങ്ങൾ മാത്രം ആവാം ഇവയൊക്കെ .
കുറെക്കൂടി ചരിത്രപരത അവകാശ പ്പെടാവുന്നതാണ് ഏ ഡി 468 ഇൽ അഞ്ചുബുദ്ധ ഭികഷുക്കളുടെ ഒരു സംഘം അമേരിക്ക യിലെത്തിയിരുന്നു വെന്ന പ്രസ്താവം .ചൈനീസ് ബുദ്ധമത ഗ്രന്ഥങ്ങളിലും ത ത്തുല്ല്യ മായ പ്രസ്താവന കാണാം .തങ്ങള്‍ എത്തി ചേർന്ന രാജ്യത്തെ അവര്‍ ഫൌവാങ്ഗ് എന്ന് വിളിച്ചു .മേക്സിക്കൊയുടെ യോ ഗാട്ടി മാലയുടെ യോ തീര പ്രദേ ശ ത്തായിരുന്നിരിക്കണം ഈ രാജ്യം .ഏഷ്യ വൻ കരയിലോ ജപ്പാനി ലോ ആയിരുന്നിരിക്കാം ഈ പ്രദേശം എന്നഭി പ്രായപ്പെടുന്ന ചൈനീസ് പണ്ഡിത ന്മാരുമുണ്ട് .
ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ചരിത്രത്തിൽ നിന്ന് തന്നെ തെളിവുകൾ കണ്ടെത്താവുന്ന മറ്റൊരു കുടിയേറ്റ ത്തെപ്പറ്റി നബക്കൊവും മറ്റും പ്രതി പാദിക്കുന്നുണ്ട് എ ഡി 1006 നും 1347 നും ഇടയിൽ സ്കാന്റിനെവിയയിൽനിന്നുള്ള വൈക്കിംഗ് നാവികർ അമേരിക്ക യുടെ വടക്കൻ പ്രദേ ശ ങ്ങളുമായി കച്ചവട ബന്ധത്തിൽ ഏര്പ്പെട്ടി ട്ടുണ്ടെ ന്നതിനു നിഷേധി ക്കാനാവാത്ത തെളിവുകള്‍ കിട്ടി യിട്ടുണ്ട് .
അതായത് ഒരു വെളുത്ത വലിയ തിമിംഗലം എന്ന ഒരു റെഡ് ഇന്ത്യൻ സന്യാസിയുടെ പ്രവചനമോ വെളുത്ത താടിക്കാരനായ ദൈ വത്തെ ക്കുറിച്ചുള്ള മെക്സിക്കൻ വിശ്വാസമോ ചരിത്ര പരമായ യാതൊരു അടിത്തറയുമില്ലത്ത താണെന്നു പറയാൻ വയ്യ
പക്ഷെ വീണ്ടും പറയട്ടെ കൊളം ബസ്സിന്റെ യാത്രകലുടെ ചരിത്ര പ്രാധാന്യത്തെ ഇത് കൊണ്ടൊന്നും കുറച്ചു കാണാൻ കഴി യുകയുമില്ല .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ