2017, ഫെബ്രുവരി 14, ചൊവ്വാഴ്ച


തോറ്റ ചരിത്രം -----
ജയിച്ചു ;പ്രിൻസിപ്പാളിനെ മാറ്റി ,പിന്നെ? എല്ലാ ഡിമാന്റുകളും അംഗീകരിച്ച് മന്ത്രി ഒപ്പിട്ടു .തുടർന്നിപ്പോൾ കാവൽപ്പുരയും കവാടങ്ങളും പൊളിച്ച് മാറ്റി .പിന്നെയും പിന്നെയും ചോദ്യങ്ങളോ ?
അപ്പോൾ " ഞാൻ ഇനിയും ഇത് ആരോടോക്കെയാണ് പറയേണ്ടത് " എന്ന് അവമാനിതനും നിസ്സഹായനുമായ ഒരു യുവാവ് വിലപിക്കുന്നുണ്ടായിരുന്നല്ലോ ടി വി പ്രേക്ഷകരുടെ മുമ്പിൽ ,അയാളുടെ കാര്യമോ ?അതോ ,ഭൂമി ഏറ്റെടുക്കൽ ,ഗേറ്റു പൊളിക്കൽ വ്യാജ ബിരുദാന്വേഷണം ,തുടങ്ങിയ അടിയന്തിര കാര്യങ്ങൾ യഥാ വിധി നിർവഹിക്ക പ്പെട്ട ശേഷം നിയം അതിന്റെ വഴിക്കു പോകും
അതു ശരി.നിയമ പാലകരുടെ ഒരു സംഘത്തിൽ നിന്നുണ്ടായ പരിഹാസവും നിസ്സാര വൽക്കരണവും ആയിരുന്നല്ലോ അയാൾ പ്രേക്ഷകരുമായി പങ്കു വെച്ചത് .
വിജയ ലഹരിയുടെ മുദ്രാവാക്യ മുഖരിതമായ അന്തരീക്ഷത്തിൽ ഇത്തരമൊരു ചോദ്യോത്തരത്തിനു പ്രസക്തിയുണ്ടായിരുന്നില്ല .അവിടെ ആ ചോദ്യം നിലനിൽക്കുണ്ടായിരുന്നില്ല എന്നതാണ് വസ്തുത .
ഒരു ചോദ്യമല്ല ഒരു പാട് ചോദ്യങ്ങൾ .ഗവർണ്ണർ മുഖ്യ രക്ഷാധികാരിയും മുഖ്യ മന്ത്രിയും ചീഫ് ജസ്റ്റിസും രക്ഷാധികാരികാലുമായ ഒരു ട്രസ്റ് സർക്കാർ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ഒരു കോളേജ് എസ് സി എസ് ടി റിസർവേഷനും ആനുകൂല്യങ്ങളും സംബന്ധിച്ചുള്ള ഭരണഘടനാ വ്യവസ്ഥകളും അനുബന്ധ നിയമങ്ങളും അനുസരിക്കാൻ ബാധ്യസ്ഥമല്ലേ എന്ന് വെച്ചാൽ അഡ്മിഷനിൽ സംവരണം വാർഷിക ഗ്രാന്റ് ഫീസിളവ് ,ഹോസ്റ്റൽ ഫീസ് അല്ലെങ്കിൽ പ്രതിമാസ സ്റ്റൈപ്പന്റ് ഇതൊക്കെ പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ ബാധ്യതയില്ല കോളേജിന് ? അക്കാദമിക്ക് പക്ഷെ ഭരണ ഘടന ബാധകമായിരുന്നില്ല .ആ ആശയം ജാതിപ്പേരു പറഞ്ഞു തന്നെ പ്രിൻസിപ്പാൾ നമ്മുടെ യുവാവിന് വിശദമാക്കി കൊടുക്കുകയും ചെയ്തു .
നഗ്നമായ ഭരണഘടനാ ലംഘനം ഭരണ ഘടന സംരക്ഷിക്കാൻ പ്രതിജ്ഞാ ബദ്ധരായ രക്ഷാധികാരികളുടെ ശ്രദ്ധയിൽ പെടാതെ പോയതെന്താണ് ? അതവരുടെ ശ്രദ്ധയിൽ പെടുത്താൻ വേണ്ടി ഒരു പ്രക്ഷോഭണം നടത്താൻ അവിടത്തെ ആദര്ശ ധീരരായ യുവതീ യുവാക്കൾ തയാറാവാതിരുന്നത് എന്താണ് ? ഒരു ദളിത് വിദ്യാർത്ഥിയെ ജാതി പേര് വിളിച്ചധിക്ഷേപിച്ചിട്ടും നിയമം പഠിക്കുന്ന ചെറുപ്പക്കാരിലൊരാളും പ്രതിധേധിക്കാതിരുന്നതെന്ത് ?
കുറേക്കാലത്തിനു ശേഷം മറ്റു പ്രശ്നങ്ങളുടെ പേരിൽ ഒരു സമരമുണ്ടായപ്പോൾ ഈ കാര്യവും പൊന്തി വന്നു .ഇതിൽ പക്ഷെ നിയമം അതിന്റെ വഴിക്കെന്നാണല്ലോ ശാസ്ത്രം .യുവാവ് സങ്കട ഹർജിയുമായി പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചു .അവിടെയുണ്ടായ അനുഭവമാണ് ടി വി ചർച്ചയിൽ അയാൾ വിവരിച്ചത്
ശകാരത്തിനേക്കാളും മർദ്ദനത്തിനെക്കാളും ദുസ്സഹമാണ് കൊച്ചാക്കിയും കളിയാക്കിയുമുള്ള സംസാരം .പക്ഷെ അതിനെ അപലപിച്ചു കൊണ്ട് ഒരു ശബ്ദവും സമര സമയത്ത് ഉയർന്നു കേട്ടില്ല .വിജയ ശ്രീലാളിതവും അമാത്യ മുദ്രാങ്കിതവുമായ രേഖയിലും അക്കാര്യം പരാമര്ശിക്കപ്പെട്ടില്ല .വിജയാഹ്ലാദം ടി വിയിലൂടെ കേരളീയ സമൂഹവുമായി പങ്കു വെച്ച വിദ്യാർത്ഥിനികൾ ഇക്കാര്യം മിണ്ടിയതുമില്ല ..ചുരുക്കത്തിൽ അതൊരു നോൺ ഇഷ്യൂ ആയിക്കഴിഞ്ഞിരിക്കുന്നു ..ഭരണഘടനാനുസൃതമായ ആനുകൂല്യങ്ങൾ അക്കാദമിയിലെ പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് കിട്ടുകയില്ല .അവർ അവഹേളനം സഹിക്കേണ്ടി വരികയും ചെയ്യും .
ജനാധിപത്യവും ഭരണഘടനയും അനുബന്ധ പട്ടികകളും നിലവിൽ വരുന്നതിന് ഏഴു പതിറ്റാണ്ടു മുമ്പ് ഒരു ഒറ്റക്കാളവണ്ടി വിദ്യാഭ്യാസം നിഷേധിച്ചവരുടെ അഹന്തയുടെ പത്തി തകർത്തു കൊണ്ട് ആ പ്രദേശത്ത് ഓടി നടന്നിരുന്നുവെന്ന പഴങ്കഥ നമുക്ക് കുട്ടികളെ ഉറക്കാൻ വേണ്ടി പറഞ്ഞു കൊടുക്കാം അല്ലേ ?

2 അഭിപ്രായങ്ങൾ:

  1. അധികാരം അർഥം ആർക്കാണ് ആർത്തിയില്ലാത്തത്
    അധികാരം അന്ധനാക്കുമെന്നത് സത്യമോ മിഥ്യയോ ?
    അധികാര സ്ഥാനങ്ങൾക്ക് സമീപത്തിരുന്നിട്ടും കാണാതിരുന്നതെന്തേ
    അതോ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചതോ ?
    വലതു ഇടതു പക്ഷ ഭേതമുണ്ടോ ഇക്കാര്യങ്ങളിൽ
    മൂല ധന സമാഹരണത്തിൽ ,വ്യക്തിയും സമൂഹവും
    വ്യത്യാസമുണ്ടോ നിലപാടുകളിൽ ,നമ്മുടെ പക്ഷം
    ചെയ്യുന്നതെല്ലാം നന്മയുടെ പക്ഷം എന്നതല്ലേ പക്ഷം

    മറുപടിഇല്ലാതാക്കൂ
  2. അധികാരം അർഥം ആർക്കാണ് ആർത്തിയില്ലാത്തത്
    അധികാരം അന്ധനാക്കുമെന്നത് സത്യമോ മിഥ്യയോ ?
    അധികാര സ്ഥാനങ്ങൾക്ക് സമീപത്തിരുന്നിട്ടും കാണാതിരുന്നതെന്തേ
    അതോ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചതോ ?
    വലതു ഇടതു പക്ഷ ഭേതമുണ്ടോ ഇക്കാര്യങ്ങളിൽ
    മൂല ധന സമാഹരണത്തിൽ ,വ്യക്തിയും സമൂഹവും
    വ്യത്യാസമുണ്ടോ നിലപാടുകളിൽ ,നമ്മുടെ പക്ഷം
    ചെയ്യുന്നതെല്ലാം നന്മയുടെ പക്ഷം എന്നതല്ലേ പക്ഷം

    മറുപടിഇല്ലാതാക്കൂ