'We hold these truths to be self-evident, that all men are created equal, that they are endowed by their Creator with certain unalienable Rights, that among these are Life, Liberty and the pursuit of Happiness.'
ഈ പ്രശസ്ത വാക്യം ഉൾക്കൊള്ളുന്ന അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 241 ആം വാർഷികമാണിന്ന് ,ജൂലൈ 4 .പിന്തുടർച്ചാവകാശത്തിന്റെ പേരിലല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള ,റിപ്പബ്ലിക്കൻ ,പാർലമെന്ററി ജനാധിപത്യ രാഷ്ട്രത്തിന്റെ പിറവി കുറിച്ച ഈ ദിനം അതു കൊണ്ട് തന്നെ ലോകത്തിനാകെ സ്മരണീയമാണ് .all men എന്നാൽ എല്ലാ മനുഷ്യരും എന്നല്ല എന്നും വെള്ളക്കാരായ പുരുഷന്മാർ എന്നാണെന്നും അമേരിക്കക്കാരായ ചില ചരിത്രകാരന്മാർ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട് .അതു പൂർണമായും തെറ്റാണെന്നു പറഞ്ഞു കൂടാ .അമേരിക്കൻ ഇന്ത്യക്കാരെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു ,അടിമത്തം നിയമപരമായി തന്നെ നിലനിന്നിരുന്നു ,സ്ത്രീകൾക്ക് വോട്ടവകാശമുണ്ടായിരുന്നില്ല .പക്ഷേ രണ്ടര നൂറ്റാണ്ടുകൊണ്ട് ഈ പ്രശ്നങ്ങൾക്ക് പൂർണ്ണമായിട്ടെന്നു പറഞ്ഞു കൂടെങ്കിലും പരിഹാരമുണ്ടാവുക തന്നെ ചെയ്തു .റിപ്പബ്ലിക്കൻ ഭരണ രീതിക്കും അതിനു സൗകര്യമൊരുക്കുന്ന ഭരണഘടനക്കും മാതൃകയാണ് അമേരിക്ക ക്കാരുടേത് .
ഒരു റിപ്പബ്ലിക്കിലെ പൗരനാണ് ഞാനും എനിക്കതിൽ അത്യന്തം അഭിമാനമുണ്ട് ,വിശേഷിച്ചും വംശാധിപത്യത്തിന്റെ ഭീഷണി തീരെ ദുർബ്ബലമാ യിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ .റിപ്പബ്ലിക്കൻ ജനാധിപത്യത്തിന് തുടക്കം കുറിച്ച രാജ്യത്തെ ,
അമേരിക്കൻ ഐക്യനാടുകളിലെ എല്ലാ പൗരന്മാരെയും ,അവരിൽ എന്റെ കൊച്ചുമക്കളും കൊച്ചനന്തിരവരും ഉൾപ്പെടും ഞാനവരുടെ സ്വാതന്ത്ര്യ ദിനത്തിൽ ഹാർദ്ദമായി അഭിവാദ്യം ചെയ്യുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ