കുർവന്നെവേഹ കർമ്മാണി
ജിജീ വിഷേച്ഛതം സമ :
ഏവം ത്വയി നാന്യ ഥേ തോ / സ്തി
ന കർമ്മ ലിപ്യതേ നരേ
കർമ്മങ്ങളെ ചെയ്തു കൊണ്ടു തന്നെ നൂറു കൊല്ലം ഇവിടെ തന്നെ ജീവിക്കുവാൻ ഇശ്ചിക്കണം അങ്ങിനെ ചെയ്താൽ മനുഷ്യനായ നിന്നിൽ അന്യഥാ കർമ്മങ്ങൾ -പാപകർമ്മങ്ങൾ പറ്റിക്കൂടുകയില്ല .
ഇഹ ഇവിടെത്തന്നെ ഈ ലോകത്തു തന്നെ നൂറു കൊല്ലം എന്നുവെച്ചാൽ ഒരു പുരുഷായുസ്സു മുഴുവൻ ജീവിക്കാൻ ആഗ്രഹിക്കണം .എങ്ങിനെയാണ് ജീവിക്കേണ്ടത് ? കുർവൻ ഏവ കർമ്മാണി -കർമ്മങ്ങളെ ചെയ്തു കൊണ്ടു തന്നെ .എങ്ങിനെയുള്ള കർമ്മങ്ങൾ ?അതിനുത്തരം തേടി നമുക്ക് മന്ത്രത്തിന്റെ ഉത്തരാർദ്ധത്തിലേക്കു പോകേണ്ടിയിരിക്കുന്നു ..അവിടെ പറയുന്നു 'അങ്ങനെയായാൽ മനുഷ്യനായ നിന്നെ അന്യഥാ കർമ്മങ്ങൾ -പാപകർമ്മങ്ങൾ സ്പർശിക്കുകയില്ല .പാപം എന്നാൽ പ്രതിഷിദ്ധ കർമ്മങ്ങളുടെ അനുഷ്ഠാനം തന്നെ .സമൂഹത്തിന്റെ നിലനില്പിന് പ്രതിബന്ധങ്ങളായതു കൊണ്ട് ആരും അനുഷ്ഠിച്ച് കൂടാത്തവയത്രെ പ്രതിഷിദ്ധ കർമ്മങ്ങൾ .പക്ഷെ ഉപനിഷദ് പറയുന്നത് അന്യഥാകർമ്മങ്ങൾ എന്നാണ് .അതായത് പരകർമ്മങ്ങൾ ,മറ്റുള്ളവർക്കായി സമൂഹം മാറ്റിവെച്ചിരിക്കുന്ന കർമ്മങ്ങൾ .സമൂഹത്തിലെ ഓരോ വ്യക്തിക്കും ഓരോ നിയത കർമ്മമുണ്ട് .ഒരാളെ സമൂഹ ജീവിയായി നിയലനിർത്തുന്നതിനു അയാൾ സമൂഹത്തിനു കൊടുക്കേണ്ട വിലയാണ് ഒരു പ്രത്യേക കർമ്മത്തിന്റെ അനുഷ്ഠാനമെന്നും ആ കർമ്മമാണ് അയാളുടെ സ്വധർമ്മമെന്നും ഡി ഡി കോസംബി സ്വധർമ്മത്തെ നിർവചിച്ചിട്ടുണ്ട് .ഈ സ്വധർമ്മം പൊതുവായ അർത്ഥത്തിൽ പ്രതിഷിദ്ധമായിക്കൂടെന്നില്ല .ഉദാഹരണത്തിന് ആരാച്ചാരുടെ ജോലിചെയ്യുന്ന ആളിന് കൊല ചെയ്യരുത് എന്ന അനുശാസനം ബാധകമല്ലല്ലോ .അവിടെ പക്ഷേ പാപമില്ല .സ്വധർമ്മത്തിന്റെ ഭാഗമായതൊന്നും പ്രതിഷിദ്ധമല്ല,പാപവുമല്ല .പാപം പരധർമ്മാ നുഷ്ഠാനമാണ് .
ചുരുക്കത്തിൽ ഋഷി പറയുന്നതെന്താണ് ;സ്വ കർമ്മനിരതനായി ഈ ലോകത്തിൽ ദീർഘകാലം ജീവിക്കുവാനാഗ്രഹിക്കുന്നത് തെറ്റല്ല എന്ന് മാത്രമല്ല അതാണ് ശരി .അപ്പോൾ സർവ സംഗ പരിത്യാഗികളുടെ കാര്യമോ ? സ്വാധ്യായവും അധ്യയനവും മറ്റുമായി അവർക്കും കർമ്മങ്ങൾ നിശ്ചയിക്ക പെട്ടിട്ടുണ്ട് .അകർമ്മം എന്ന അവസ്ഥ ഉപനിഷത് ദർശിക്കുന്നതേയില്ല .
നീ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്തിനാണോ അത് കൃത്യമായി നിർവഹിച്ചു കൊണ്ട് ഒരു പുരുഷായുസ്സ് മുഴുവൻ ഇവിടെ തന്നെ ജീവിക്കുവാൻ ആഗ്രഹിക്കുക .അങ്ങിനെയായാൽ പാപം തീണ്ടുകയില്ല എന്ന് പറയുന്ന ഋഷി പറയാതെ പറയുന്ന രണ്ടു കാര്യങ്ങൾ കൂടിയുണ്ട് .ഒന്ന് അങ്ങിനെ ജീവിക്കാനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ സമൂഹം ഒരുക്കി തരും രണ്ട് ഇഹ ഇവിടെ തന്നെ പരം അന്യലോകത്തെക്കുറിച്ച് വേവലാതി പ്പെടേണ്ടതില്ല
.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ