"കാലംകളിൽ അവൾ വസന്തം ……"
-------------------------------------------------
പഴയ തമിഴ് സിനിമ എനിക്ക് അനുഭവ വേദ്യമായത് പാട്ടുകളിലൂടെയാണ് .ചന്ദ്രലേഖ ,ദേവദാസ് മുതൽ ഭിംസിംഗ് ചിത്രങ്ങളും തിരുവിളയാടലും കർണ്ണനും വരെ അവയുടെ രണ്ടാം റിലീസിൽ ഞാൻ കാണുകയും ചെയ്തു .അവയ്ക്കു ശേഷമുള്ളത് മിക്കവാറും അതാതു കാലത്തു തന്നെ കാണാൻ കഴിഞ്ഞിട്ടുണ്ട് .ഈ നൂറ്റാണ്ടിന്റെ തുടക്കം വരെ .
തമിഴ് സിനിമയുടെ നടികയർ തിലകം ,മഹാനടി, സാവിത്രിയാണെന്നതിൽ ആർക്കെങ്കിലും തർക്കമുണ്ടെന്നു തോന്നുന്നില്ല .സുവിദിതമാണ് അത് .അത്രതന്നെ അറിയപ്പെടുന്നതാണ് അവരുടെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളും .സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുതെലുങ്കു ചിത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നു .മഹാനടി .അതിന്റെ മലയാളം ഡബ്ബിങ് ഞാൻ കണ്ടു .പടം എനിക്കിഷ്ടപ്പെട്ടു ;വളരെ ഇഷ്ടപ്പെട്ടു .
വിജയവാഡയിൽ വല്യച്ഛന്റെ ഗ്രാമത്തിൽ കഴിഞ്ഞു കൂടിയ കുസൃതിക്കാരിയായ കൗമാരക്കാരി പതിനാലാം വയസ്സിൽ സിനിമയിലെത്തി ,അന്നത്തെ ഒരു പക്ഷെ എന്നത്തേയും മികച്ച ദക്ഷിണേന്ത്യൻ നടനായ നാഗേശ്വര റാവുവുമൊത്ത് ദേവദാസിൽ അദ്‌ഭുതകരമായ അഭിനയം കാഴ്ചവെക്കുന്നു .തുടർന്നുണ്ടായത് ചരിത്രമാണ് .സ്വകാര്യ ജീവിതത്തിൽ ജെമിനി ഗണേശനുമായുള്ള പ്രണയം വിവാഹം കുടുംബജീവിതം ,ഈഗോ ക്‌ളാഷുകൾ അന്തച്ഛിദ്രങ്ങൾ ,മദ്യത്തിൽ അഭയം തേടൽ ...ഇവയൊക്കെ ഈ സിനിമ കലാ സൗകുമാര്യം നഷ്ടപ്പെടുത്താതെ സത്യസന്ധമായി തന്നെ ആവിഷ്കരിച്ചിട്ടുണ്ട് .ഒപ്പം സാവിത്രിയുടെ അധികം അറിയപ്പെട്ടിട്ടില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളും .
ഈ ചിത്രത്തിന്റെ വിജയത്തിന് ഏറ്റവും വലിയ സംഭാവന നൽകിയത് സാവിത്രിയുടെ ഭാഗം അഭിനയിച്ച കീർത്തി സുരേഷാണ് .കുസൃതി നിറഞ്ഞ കൗമാരം .അഭിനയ ചക്രവര്ത്ഥിനിയായുള്ള രാജ്യ ഭാരം ഒടുവിൽ കിരീടം നഷ്ടപ്പെട്ട് തന്റെ പഴയ രാജധാനിയിലൂടെ നഗ്നപാദയായുള്ള തിരിച്ചു നടപ്പ് ,മദ്യത്തിൽ തേടിയ അഭയ സ്ഥാനം -,കീർത്തി സാവിത്രിയായി അസാമാന്യമായ പാടവത്തോടെ പകർണ്ണാടിയിരിക്കുന്നു .
ദുൽകർ സൽമാൻ ജെമിനി ഗണേശന്റെ വേഷത്തിൽ സാമാന്യം നന്നായിട്ടുണ്ട് .ദുൽക്കറിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നതു കൊണ്ടാവാം സാമാന്യം എന്ന വിശേഷണം വന്നു പോയത് .
സാവിത്രിയുടെ ജീവചരിത്രാന്വേഷികളായ പത്രപ്രവർത്തക മിഥുനങ്ങളെ അവതരിപ്പിച്ച ചെറുപ്പക്കാരിയും ചെറുപ്പക്കാരനും നല്ല അഭിനയം കാഴ്ചവെച്ചു .
ഞാനിത് വീണ്ടും കാണും .വിശദമായി എഴുതുകയും ചെയ്യും .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ