16-12-2018
ഞാൻ ഒടിയൻ കാണാൻ തീരുമാനിച്ചു .തിരക്കൊഴിയാൻ കാത്തു നിൽക്കുന്നില്ല .ദുരുദ്ദേശപ്രേരിതമായ ,ദുരുപദിഷ്ടമായ ,എല്ലാ വിഭാഗീയ മാനങ്ങളുമുള്ള ഒരു പ്രചാരണം ആ സിനിമയ്‌ക്കെതിരെ നടക്കുന്നു എന്നതു കൊണ്ട് പണം കൊടുത്തു ടിക്കറ്റെടുത്തു തന്നെ ആ സിനിമ കാണേണ്ടതുണ്ട് .
റിലീസ് ചെയ്ത ദിവസം രാവിലെ മുതൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി .വിശ്വസനീയതയുള്ള ,എന്നു ഞാൻ വിശ്വസിച്ചിരുന്ന ഒരു സുഹൃത്തിന്റെയായിരുന്നു അതിലൊന്ന് .താൻ ഒടിയൻ കണ്ടുവെന്നും ഒന്നാം പകുതിയും രണ്ടാം പകുതിയും മോശമാണെങ്കിലും ഇന്റർവെല്ലിനു കഴിച്ച പോപ്കോൺ നന്നായിരുന്നുവത്രേ .അദ്ദേഹത്തിന്റെ നർമ്മ ബോധത്തെക്കുറിച്ച് എനിക്കു മതിപ്പു തോന്നി .പക്ഷേ കൂടുതൽ പോസ്റ്റുകൾ വായിച്ചപ്പോൾ എനിക്കു മനസ്സിലായി ഇതൊരു വിപരീതാഖ്യാനത്തിന്റെ ഭാഗമാണെന്ന് .ഇന്റെർവെല്ലിനു കഴിച്ച പോപ്കോൺ ,പഫ്സ് ,കല്ലുമ്മേക്കായ് ,കാവാബ് ,മാങ്ങാത്തൊലി ഒലക്കേടെ മൂഡ് എല്ലാം നന്നായിരുന്നു ,പടം മോശവും .മിക്കവരും പടം കണ്ടവരല്ല .അതു തുറന്നു പറയാനുള്ള ഉളുപ്പില്ലാത്ത സത്യസന്ധത ചിലരെങ്കിലും കാണിക്കുകയും ചെയ്തു .ഈ ക്യാംപയിനിന്റെ പിന്നിലുള്ള ചേതോവികാരം എന്തുമാകട്ടെ അതിനെ നേരിടാൻ ഒരു കലാസ്നേഹിക്ക് ബാദ്ധ്യതയുണ്ട് .അതിനുള്ള മാർഗം പടം കണ്ട സത്യസന്ധമായി അഭിപ്രായം രേഖപ്പെടുത്തുക എന്നതാണ് .
സത്യസന്ധതയും ആത്മാർത്ഥതയും ഉള്ളവരെന്നു കരുതിയിരുന്നവരിൽ ചിലരെങ്കിലും അതിനനുസരിച്ച് പെരുമാറുന്നില്ല എന്നു മനസ്സിലാവുമ്പോൾ തോന്നുന്ന അസ്വാരസ്യം ബാക്കിയാവുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ