10-1 2020
തിരുവാതിര
മുതിർന്ന പെൺകുട്ടികളുടെ ഒരോണക്കളിയായിരുന്നു തിരുവാതിര ഞങ്ങളുടെ നാട്ടിൽ .ധനുമാസത്തിലെ തിരുവാതിരക്ക് ചില വീടുകളിൽ പുഴുക്കുണ്ടാക്കിയിരുന്നു .തുടിയും കുളിയും ദശപുഷ്പം ചൂടലുമൊന്നും കേട്ടുകേൾവി പോലുമായിരുന്നില്ല ഞങ്ങൾക്ക്.പിന്നീട് എം ടി കഥകളിൽനിന്നും മറ്റുമാണ് തിരുവാതിര ആഘോഷത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കിയത് .ചില സിനിമകളിൽ നിന്നും .പിന്നെ ഒരു വിചാര വികാര വിപ്ലവമായി "ഊഞ്ഞാലിൽ " കടന്നുവന്നു .നൂറു വെറ്റില തിന്ന പുലരി വരുവോളം ഊഞ്ഞാലാടുന്ന വാർദ്ധക്യത്തിലും യുവത്വം കൈവിടാത്ത ദമ്പതിമാർ ,ഉയിരിന് കൊലക്കുടുക്കാക്കാവും കയറിനെ ഉഴിഞ്ഞാലാക്കിയവർ ,സാക്ഷിയായി തീക്കട്ടപോലെ തിരുവാതിര നക്ഷത്രം നീല വാനിൽ ഞാലുന്ന ആയിരം മുല്ല മാല ...ആതിരപ്പെണ്ണിനാടാൻ അമ്പിളിവിളക്കേ ന്തും ആയിരം കാൽമണ്ഡപമായി ഞാനെന്റെ നാട്ടിൻപുറത്തെ മനസ്സിൽ കണ്ടു .പക്ഷെ കലണ്ടറിൽ നിന്ന് സംക്റാന്തിയും ഞാറ്റുവേലയുംതിരുവാതിരയുമൊ ക്കെ അപ്രത്യക്ഷമായല്ലോ .
അങ്ങിനെ തീർത്തു പറഞ്ഞുകൂടാ .ഞാൻ വന്നുപെട്ടിരിക്കുന്നത് തൃപ്പൂണിത്തുറയാണല്ലോ .ചെണ്ടമേളവും ആനയെഴുന്നള്ളിപ്പുമൊക്കെയായി ഉത്സവങ്ങൾ കൊണ്ടാടുന്നതിൽ മാത്രമല്ല കടുനാളുകൾ ആഘോഷിക്കുന്നതിലും തൃപ്പൂണിത്തുറക്കാർ ബദ്ധശ്രദ്ധരാണ് .പൂണിത്തുറ കരയോഗത്തിൽ തിരുവാതിര ആഘോഷമുണ്ട് .പ്രവേശനം സ്ത്രീകൾക്ക് മാത്രമാണ് .ഞാൻ വീട്ടിലിരുന്നു 'തിരുവാഭരണം ചാർത്തി വിടർന്നുതിരുവാതിര നക്ഷത്രം ' എന്ന മനോഹര ഗാനം കേട്ടു .ലങ്കാദഹനത്തിലെ ആ പ്രസിദ്ധമായ ജയചന്ദ്രൻ ഗാനം .തുടർന്ന് 'പഞ്ചവങ്കാട്ടിലെ 'ശ്രുന്ഗാരരൂപിണി 'അതു കഴിഞ്ഞ് 'ഏഴരപ്പൊന്നാന 'ഹിമഗിരികന്യക ശ്രീപരമേശ്വരനെ കൂവളമലർ മാല്യം അണിയിക്കുന്ന ആതിര രാത്രിയാണല്ലോ ഇത് .
പക്ഷെ ആ കുളിരൊക്കെ പ്പോയി ?
,

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ