2021 ഓഗസ്റ്റ് 24, ചൊവ്വാഴ്ച
24-8-2021
"ആ രാത്രി മാഞ്ഞു പോയി .... "
--------------------------------------------
നമ്മുടെ വെള്ളിത്തിരയുടെ ക്ഷീരപഥത്തെ പ്രകാശമാനമാക്കുന്നത് മഹാതാരകങ്ങൾ മാത്രമല്ല ചില കുഞ്ഞുനക്ഷത്രങ്ങൾ കൂടിയാണ് .ഏതു പ്രകാശപ്രളയത്തിലും അവ സ്വന്തം അസ്തിത്വം വെളിപ്പെടുത്തിക്കൊണ്ട് അങ്ങിനെ മിന്നി മിന്നി നിൽക്കുന്നുണ്ടാവും .അവരിൽ ചിലരില്ലാതെ ഒരു ചൊൽക്കാഴ്ചയും പൂര്ണമാവുകയില്ല ..ശങ്കരാടിയും പ്രതാപചന്ദ്രനും പറവൂർ ഭരതനും അടൂർ സഹോദരിമാരും സുകുമാരിയും മറ്റും യാത്രയായപ്പോൾ അത് അപരിഹാര്യമായ നഷ്ടമായി നമുക്ക് തോന്നിയതും അതുകൊണ്ടാണ് .അങ്ങിനെയുള്ളവരിൽ ഒരാൾ കൂടി അരങ്ങൊഴിഞ്ഞിരിക്കുന്നു ,നടി ചിത്ര .
എൺപതുകളുടെ തുടക്കത്തിൽ പുതുമുഖങ്ങളുടെ ഒരു തള്ളിക്കയറ്റമുണ്ടായല്ലോ നമ്മുടെ സിനിമയിൽ .മലയാള ചലച്ചിത്രത്തിന്റെ ഭാവിഭാഗ്യവിധാതാക്കളിൽ ചിലർ അക്കൂട്ടത്തിലുണ്ടെന്ന് അന്ന് തന്നെ ആസ്വാദകർ കണക്കുകൂട്ടുകയും ചെയ്തു ..അക്കൂട്ടത്തിൽ ഒരാളാണ് ചിത്ര .ആട്ടക്കലാശം എന്ന സൂപ്പർഹിറ്റ് സിനിമയിൽ സാക്ഷാൽ മോഹൻലാലിന്റെ ജോഡിയായിരുന്നു ചിത്ര.ലാലിന് ഉയരങ്ങളിലേക്കുള്ള ഒരു പ്രധാന പടവായിരുന്നു ആ സിനിമ .ചിത്രയ്ക്കും അതങ്ങിനെയാവുമെന്നു തോന്നിയിരുന്നു .ആ പ്രതീക്ഷ പക്ഷേ പൂർണമായും സഫലമായില്ല .എങ്കിലും പ്രധാനപ്പെട്ട പലവേഷങ്ങളും അവർക്കു ലഭിച്ചു പിന്നീടും ..അദ്വൈതത്തിലും അവർ മോഹൻലാലിനൊപ്പം അഭിനയിച്ചു .ഭഗ്നപ്രണയത്തിന്റെ വേദന പേറുന്ന കാമുകി മാത്രമായിരുന്നില്ല ഇതിൽ ചിത്ര .കുറേക്കൂടി സങ്കീര്ണതകളുള്ള ഒരു കഥാപാത്രമായിരുന്നു ചിത്രക്ക് അവതരിപ്പിക്കാനുണ്ടായിരുന്നത് .ചിത്ര തന്റെ ജോലി ഭംഗിയായി ചെയ്തു .
നടനെന്നുള്ള നിലയിൽ മുരളിയുടെ ജൈത്രയാത്ര ആരംഭിക്കുന്നത് പഞ്ചാഗ്നിയിൽ ആയിരുന്നുവല്ലോ .ആ പടത്തിൽ കുറേക്കൂടി പ്രധാനപ്പെട്ട വേഷത്തിൽ ചിത്രയുണ്ടായിരുന്നു .വിവാഹത്തോടെ ഭർത്താവായി മാറിയ കാമുകന്റെ പ്രണയം മാത്രമല്ല സ്വന്തം ആത്മാഭിമാനവും നഷ്ടപ്പെടേണ്ടി വന്ന അഭ്യസ്തവിദ്യയെ ഹൃദയസ്പര്ശിയായിത്തന്നെ അവതരിപ്പിച്ചു ചിത്ര .
മമ്മൂട്ടിയുടെ ഏറ്റവും നല്ല കഥാപാത്രം ഏതെന്ന ടി വി ആങ്കറുടെ ചോദ്യത്തിന് അമരത്തിലെ അച്യുതൻ കുട്ടി എന്നായിരുന്നു മോഹൻലാലിന്റെ മറുപടി .ആ സിനിമയിൽ മമ്മൂട്ടിയുടെ നായിക ചിത്രയായിരുന്നു .ഉള്ളിലെ സ്നേഹം പ്രകടിപ്പിക്കാൻ കഴിയാത്ത പരിതസ്ഥിതിയിലുള്ള കാമുകനെ അയാളെ സ്നേഹിച്ചുകൊണ്ടുതന്നെ വിട്ടുപോരേണ്ടിവന്ന കടപ്പുറത്തുകാരിയായി പ്രശംസാര്ഹമായ അഭിനയമാണ് ചിത്ര കാഴ്ചവെച്ചത് .
പക്ഷെ ഈ പ്രകടനങ്ങളൊന്നും ചിത്രയ്ക്ക് നായികാപദവി നേടിക്കൊടുത്തില്ല .പകരം കിട്ടിയത് മറ്റൊരു 'ടൈപ്പ് 'ആണ് ,ഗ്രാമത്തിലേയും നഗരത്തിലേയും പ്രൗഢയായ വാരാംഗന ..സുഭദ്രാമ്മ (ദേവാസുരം ) തോട്ടത്തിൽ മീനാക്ഷി അമ്മ (ആറാം തമ്പുരാൻ ) റാണിമാ(സൂത്രധാരൻ ).എന്നിങ്ങനെ .തൂവിപ്പോയ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ചീത്തപ്പേർ കേൾപ്പിക്കേണ്ടി വന്നപ്പോഴും ആത്മാഭിമാനവും മനുഷ്യപ്പറ്റും കൈവെടിയാത്ത ഈ സ്ത്രീകൾ ചിത്രയുടെ കൈകളിൽ സുഭദ്രമായിരുന്നു .
സൂത്രധാരനുശേഷം മലയാള സിനിമ ചിത്രയ്ക്ക് അവസരം കൊടുത്തില്ല ..കാരണമൊന്നും പറഞ്ഞുകേട്ടിട്ടില്ല .രണ്ടു പതിറ്റാണ്ടിനു ശേഷം അവർ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നുവത്രേ .മലയാളസിനിമയിൽ അമ്പത്തഞ്ചുകാരിയായ അവർക്ക് തീർച്ചയായും ഒരു സ്പേസ് ഉണ്ടായിരുന്നു .. സ്വഭാവനടികളിൽ ഏറ്റവും മുൻ നിരയിൽ ഒരു സ്ഥാനം അവർക്കു ലഭിക്കുമായിരുന്നു .പക്ഷേ മഹാസംവിധായകൻ പാക്ക് അപ്പ് പറഞ്ഞാൽ പിന്നെ നിവൃത്തിയില്ലല്ലോ .
'നാണമാവുന്നു ..മേനി നോവുന്നു 'എന്നു കോരിത്തരിക്കുന്ന കൗമാരക്കാരിയും 'പൂവിനെപ്പോലും നുള്ളി നോവിക്കാനറിയാത്ത കേവല സ്നേഹ 'ത്തെക്കുറിച്ച് വീണമീട്ടിപ്പാടുന്ന വിഷാദവതിയായ കുടുംബിനിയും അങ്ങിനെ മറ്റനവധി കഥാപാത്രങ്ങളും .....ചിത്ര മലയാളിയുടെ ഓർമ്മയിലുണ്ടാവും ഏറെ നാളത്തേക്ക് .
.
2021 ജൂൺ 14, തിങ്കളാഴ്‌ച
ഏകാകിയുടെ മനോരാജ്യങ്ങൾ .
---------------------------------------------------
]ചെന്നിത്തല ശശാങ്കന്റെ 'ഞാറ 'എന്ന ചെറുകഥാ സമാഹാരത്തെക്കുറിച്ച് ]
ആർ .എസ് .കുറുപ്
ഏകാകിയുടെ മനോരഥത്തിന്റെ സഞ്ചാരപഥങ്ങളുടെ ആഖ്യാനമാണ് ചെറുകഥ എന്ന് ഒരഭിപ്രായം നിലവിലുണ്ട് .ഈ സമാഹാരത്തിലെ കഥകളെ സംബന്ധിച്ചിടത്തോളം ആ അഭിപ്രായം ഏറെക്കുറെ സാര്ഥകമാണു താനും .പക്ഷെ ഒന്നുണ്ട് ഏകാകിയെങ്കിലും തന്റെ വഴിത്താരകളിൽ അയാൾ ഒരു പാടു മനുഷ്യരെ കണ്ടുമുട്ടുന്നു . ഒറ്റപ്പെട്ടവനെങ്കിലും ജനനിബിഡമായ സ്ഥലങ്ങളിൽ അയാൾ ഉണ്ടാവും . ജീവിത സമുദ്രം അലയടിക്കുന്നത് അയാളുടെ ദൃഷ്ടിപഥത്തിൽ ആയിരിക്കും .മാത്രമല്ല അയാൾക്ക് ഒരു പാട് വ്യക്തികളായി പകർന്നാടേണ്ടി വരികയും ചെയ്യും .അതുകൊണ്ടാണ് അയാളുടെ മനോരാജ്യങ്ങളുടെ ചിത്രീകരണങ്ങൾ,അവ ചെറുതായിരിക്കുമ്പോഴും ജീവിതത്തിന്റെ സമഗ്രാവിഷ്കാരങ്ങളായി തീരുന്നത് .
നാട്ടിടവഴികൾ വിട്ട് അയാൾ ദേശാന്തരം പോയി എന്നു വരാം .'സഞ്ചാരിയുടെ സങ്കേതം 'എന്ന കഥ നോക്കുക നക്ഷത്ര ഹോട്ടലുകളും തിയേറ്ററും ആര്ട്ട്ഗാലറിയുമൊന്നുമില്ലാത്ത പുരാതന നഗരത്തിലേക്ക് ഒറ്റക്കു യാത്ര പോവുകയാണ് ആഖ്യാതാവായ നായകൻ .അവിടത്തെ പഴയ കോട്ടക്കുള്ളിലെത്തി പ്രഭുവിനെ കാണാൻ .വഴികാട്ടി ചൂണ്ടി കാട്ടിയത് എട്ടുദിക്കുകളിൽ ഏതുമാവാം .എന്തായാലും കോട്ടയ്ക്കുള്ളിൽ എത്തുന്ന അയാൾക്ക് പ്രഭുവിനെ കാണാനുള്ള അനുമതി ലഭിക്കുന്നില്ല ;കാരണം അയാൾക്ക് സങ്കടങ്ങളില്ല .ഉടൻ മടങ്ങിപോകാനാണ് കാര്യസ്ഥന്റെ കല്പന .പക്ഷെ അയാൾക്ക് പുറത്തു കടക്കാനും കഴിയുന്നില്ല .[നമുക്ക് സുപരിചിതനായ ലാൻഡ് സർവെയർക്ക് കോട്ടക്കകത്തേക്ക് കടക്കാൻ കഴിയുന്നില്ല എന്നതോർമ്മിക്കുക .-ദി കാസിൽ -ഫ്രാൻസ് കാഫ്ക ]തന്റെ സങ്കല്പ സ്വർഗ്ഗം തേടി ചെന്നപ്പോൾ പ്രഭുവിനെ കാണാൻ കഴിയാതെ പുറത്താക്കപ്പെട്ട .എന്നാൽ ആ കോട്ടയ്ക്കു പുറത്തു കടക്കാൻ ഒരിക്കലും കഴിയാത്ത സ്ഥിതിസമത്വവാദിയാണോ അയാൾ ? അതോ നിശ്ചയിക്കപ്പെട്ട സമയത്തിനു മുമ്പെത്തിച്ചേരുന്ന ,എന്നാൽ തന്റെ വിശ്രുത പൂര്വികന് നൽകപ്പെട്ട സ്വീകരണം കിട്ടാതെ തിരസ്കൃതനാവുന്ന പുതിയ നചികേതസ്സോ ?സൂസൻ സൊൻടാഗ് പറഞ്ഞതാണ് ശരി .കലാസൃഷ്ടിക്ക് പ്രത്യയശാസ്ത്ര പരമായ വ്യഖ്യാനങ്ങളിലൂടെ പുതിയ പാഠങ്ങൾ സൃഷ്ടിക്കുകയല്ല കൂടുതൽ മനസ്സിലാക്കാനും കൂടുതൽ നന്നായി ആസ്വദിക്കുവാനും ശ്രമിക്കുകയാണ് ആസ്വാദകൻ ചെയ്യേണ്ടത് . അത്യന്തം ആസ്വദനീയമായ ഭ്രമാത്മകത ഈ കഥയിലുടനീളം പ്രകാശം പരത്തുന്നുന്നു .അതാണല്ലോ ഫാന്റസിയുടെ ധർമ്മവും .ആ കാലത്തെഴുതപ്പെട്ട സമാന സ്വഭാവമുള്ള പലപേരുകേട്ട കഥകളേക്കാൾ ആസ്വദനീയമാണ് ഈ കഥ ,അവയോളം പ്രശസ്തമല്ലെങ്കിലും.
ഫാന്റസി ദീപ്തമാക്കിയ രണ്ടു കഥകൾകൂടിയുണ്ട് ഈ സമാഹാരത്തിൽ .'എന്നെത്തേടി എന്നെപ്പോലൊരാൾ ' 'രാമഭദ്രന്റെ സുഹൃത്ത് 'എന്നിവ .അവ കുറേക്കൂടി ഈ കാലത്തോടടുത്ത് നിൽക്കുന്നു .നിലനിൽക്കുകയെന്നതാണ് ആദ്യം .നിലനിൽക്കുക എന്ന പ്രക്രിയയിലൂടെ നിലനില്പിനെ സാര്ഥകമാക്കുന്ന സത്ത കണ്ടെത്തുക ;ഈ തത്വത്തിൽ വിശ്വസിച്ചിരുന്ന അസ്തിത്വവാദികൾക്ക് 'പരാർത്ഥ സത്ത '(Being for Others ) പരമ പ്രധാനമായിരുന്നു .പക്ഷെ ആ പരൻ അവനവന്റെ തന്നെ അപരനാണെന്നു വന്നാലോ ?ഇത് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യ ദശകങ്ങളിൽ അസ്തിത്വ വാദികൾ കണ്ടെത്തിയ ഒരു പ്രശ്നമല്ല .ചിരപുരാതനമാണത് .'ആത്മാവിനു ബന്ധു ആത്മാവാണ് ;ആത്മാവിന്റെ ശത്രുവും ആത്മാവ് തന്നെ 'എന്നർത്ഥം വരുന്ന ഗീതാശ്ലോകം ഓർക്കുക .അസ്തിത്വ വാദികൾ ചിരന്തനമായ ഈ തത്വത്തിനു നോവലിന്റെയും കഥയുടെയും കവിതയുടെയും രൂപം കൊടുക്കാൻ ശ്രമിച്ചുവെന്നേയുള്ളു .ഇവിടെ ശശാങ്കനും ഈ രണ്ടു കഥകളിലും സമാനമായ ധർമ്മമാണ് നിർവഹിക്കുന്നത് ;ആഹ്ലാദകരമായ വ്യത്യസ്തതയോടെ .തീവ്ര നൈരാശ്യത്തിന്റെ അസ്വാസ്ഥ്യമുണർത്തുന്ന രചനാ ശൈലിയല്ല ശശാങ്കന്റേത് .ഒളിപ്പിച്ചു വെച്ച നർമ്മത്തിന്റെ മൃദുഹാസത്തോടുകൂടിയ പ്രസന്നമായ ശൈലിയിലാണ് മറ്റു കഥകളെന്നപോലെ ഈ കഥകളും എഴുതപ്പെട്ടിരിക്കുന്നത് .അത് മാത്രമല്ല അപരനിൽ ശത്രുത ആരോപിക്കപ്പെടാനുള്ള കാരണങ്ങൾ സൂചകങ്ങളുടെ വിദഗ്‌ദ്ധ വിന്യാസത്തിലൂടെ അനുഭവ വേദ്യമാക്കുകയും ചെയ്യുന്നുണ്ട് കഥാകൃത്ത് .'എന്നെത്തേടി.......'എന്ന കഥയിലെ കോടതി കേസിനെ ക്കുറിച്ചുള്ള പ്രത്യക്ഷത്തിൽ നിരുപദ്രവമായ പരാമർശം ,'രാമഭദ്രന്റെ സുഹൃത്ത് 'എന്ന കഥയിലെ അയാളുടെ കവിതകളെ ക്കുറിച്ചുള്ള താത്വിക അവലോകനങ്ങൾ ഇവയൊക്കെ നോക്കുക .പ്രതീകഭംഗിയാർന്ന സൂചകങ്ങളുടെ ഔചിത്യപൂർണമായ ,ആഘോഷങ്ങളേതുമില്ലാത്ത വിനിയോഗം ഈ കഥകളെ രസനീയമെന്നപോലെ സാർത്ഥകവുമാക്കുന്നു .ഇത് ഈ സമാഹാരത്തിലെ എല്ലാ കഥകൾക്കും പൊതുവായുള്ള സവിശേഷതയാണ് താനും .ഇടയ്ക്കു പറയട്ടെ ശൈലിയുടെ പ്രസാദാത്മകത്വം ശോകം സ്ഥായീഭാവമായുള്ള കഥകളിലും പ്രകടമാണ് .അതൊരിക്കലും രസ ഭംഗത്തിനു കാരണമാകുന്നുമില്ല .ശശിയുടെ രചനാതന്ത്രത്തിന്റെ സൗഭാഗ്യങ്ങളിലൊന്നാണിത് .
സഖാവ് രാമനുണ്ണിച്ചേട്ടന്റെ ജീവിതത്തെയും മരണത്തെയും പ്രതിപാദിക്കുന്ന കഥ നല്ലൊരുദാഹരണമാണ് അതിലേക്ക് കടക്കുംമുൻപ് ഈ കഥകളുടെ പൊതുവായ മറ്റൊരു പ്രത്യേകത കൂടി സൂചിപ്പിക്കട്ടെ .ചെറുകഥയെ സംബന്ധിച്ചിടത്തോളം ക്രിയ നടക്കുന്ന സ്ഥലം വളരെ പ്രധാനമാണ് .ഒരു ചെറുകഥയിൽ സംഭവങ്ങൾ ഒരു പ്രത്യേക സ്ഥലത്തു മാത്രമേ നടക്കൂ ,സ്ഥലം മാറിയാൽ കഥയും കഥാപാത്രങ്ങളും ഒന്നും മാറുന്നില്ലെങ്കിലും അതു തികച്ചും വ്യത്യസ്‍തമായ മറ്റൊരു കഥയായിരിക്കും എന്ന് അമേരിക്കൻ എഴുത്തുകാരി യുഡേറോ .വെൽറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട് .ഇതൊരു കടന്ന അഭിപ്രായമാണെന്ന് പ്രഥമ ശ്രവണത്തിൽ തോന്നിയേക്കാം .പക്ഷെ ഏറെക്കുറെ ശരിയാണെന്നു പിന്നീടാലോചിക്കുമ്പോൾ മനസ്സിലാവും .ഈ കഥകളുടെ ഭൂമിക ഓണാട്ടുകരയുടെ വടക്കേ അതിർത്തിയിലുള്ള ഭൂപ്രദേശമാണ് മാവേലിക്കര ,ചെങ്ങന്നൂർ തിരുവല്ല താലൂക്കുകളുടെ സംഗമസ്ഥാനം .കഥകളിൽ ഈ വസ്തുത വ്യക്തമായി സൂചിപ്പിക്കപ്പെടുന്നു .അമ്പലവും വായനശാലയും പാർട്ടിഓഫീസും കരയോഗമന്ദിരവും എല്ലാമുള്ള ഒരു ഗ്രാമം .കേരളീയ നവോത്ഥാനത്തിന്റെ തിരുശേഷിപ്പുകൾ പലതും ഇപ്പോഴും നിലനിൽക്കുന്ന ഈ ഗ്രാമത്തിൽ ആദർശശാലികളായ ചില രാഷ്ട്രീയ പ്രവർത്തകരുമുണ്ട് .അവരിലൊരാളാണ് സഖാവ് രാമനുണ്ണി ചേട്ടൻ തനിക്ക് ഭാഗം കിട്ടിയ ചെറിയ പുരയിടാത്തതിൽ മുക്കാൽപങ്കും കുടികിടപ്പുകാർക്ക് കൊടുത്ത് ബാക്കി വന്ന അഞ്ചു സെന്ററിൽ ശിഷ്ടകാലം കഴിയാൻ തയാറായ ഒരാൾ .ഒരു നല്ലനാളെയെക്കുറിച്ചുള്ള പ്രതീക്ഷകൾക്കൊപ്പം അദ്ദേഹത്തിനുണ്ടായിരുന്നത് സ്ടാണ്ടില്ലാത്ത ഒരു സൈക്കിൾ മാത്രമായിരുന്നു ..ഒന്നിനും എതിര് പറയാത്ത ഭാര്യ .കുട്ടികളില്ല .പാർട്ടി ഹയറാർക്കിയിൽ ഒരിടത്തും എത്തിയിട്ടില്ലാത്ത രാമനുണ്ണി ചേട്ടന്റെ മരണം അതുകൊണ്ടുതന്നെ ആഘോഷിക്കപ്പെട്ടുമില്ല കഥാകൃത്തിന്റെ അനുപമ ശൈലിയിൽ 'നികത്താനാവാത്ത വിടവിൽ കിടന്നു പിടയുന്ന കദനം മുറ്റിയ നേതൃമുഖങ്ങളില്ല ;അതുകൊണ്ടു തന്നെ ടി വി കാമെറകളുമില്ല' .പാർട്ടി ജില്ലാ സെക്രട്ടറി വരുമെന്നറിയിച്ചിട്ടുണ്ട് അദ്ദേഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ രാമനുണ്ണിച്ചേട്ടന്റെ സുഹൃത്തായ ഒരു സാധാരണ പാർട്ടി പ്രവർത്തകന്റെ മനസ്സിൽ ആ ജീവിത ചിത്രങ്ങൾ ഓരോന്നായി മിന്നി മറയുകയാണ് ..അയാളുടെ ഓർമ്മയിൽ രാമനുണ്ണിച്ചേട്ടൻ തന്റെ സൈക്കിളുമുന്തി നടന്നു നീങ്ങുന്നു നാട്ടിടവഴികളിലൂടെ കണ്ടുമുട്ടുന്നവരോട് കുശലം പറഞ്ഞുകൊണ്ട് ,അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ചുകൊണ്ട് .സന്ധ്യയായി ഇരുട്ടായി .ദൂരെനിന്നു ഒരു കാർ വരുന്നു പാർട്ടി സെക്രട്ടറി ആവണം ശവദാഹം വേഗം കഴിച്ചു പോവാൻ തയാറെടുക്കുന്നു കൂടി നിന്നവർ .പക്ഷെ കാർ വളവു തിരിഞ്ഞു മുന്നോട്ടോടിപ്പോയി .പിന്നിലെ ചുവപ്പു വെളിച്ചം അല്പനേരത്തേക്കവശേഷിപ്പിച്ചു കൊണ്ട് എന്ന അർത്ഥഗർഭമായ വാക്യത്തിൽ കഥ അവസാനിക്കുന്നു .
അധികാരം ദുഷിപ്പിക്കുന്നത് അത് പ്രയോഗിക്കുന്നവരെ മാത്രമല്ല അതിനു വിധേയരാവുന്നവരെക്കൂടിയാണ് ഭരിക്കുന്നവരും ഭരണീയരുമെന്ന വിഭജനത്തിന് ,ഈ വിഭാഗങ്ങൾ തമ്മിലുള്ള യജമാനഭൃത്യ മനോഭാവത്തിന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല സ്വാതന്ത്ര്യ കിട്ടി ഏഴര പതിറ്റാണ്ടു കഴിഞ്ഞിട്ടും .മാടമ്പിയുടെ സ്ഥാനത്ത് സെക്രട്ടറി വന്നു എന്ന് മാത്രം .ഈ ദുരവസ്ഥയാണ് പ്രത്യക്ഷത്തിൽ പ്രസാദാത്മകമെന്നു തോന്നുന്ന ശൈലിയിൽ രസകരമായി ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത് .ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കെതിരെയുള്ള കുറ്റപത്രമല്ല ജനാധിപത്യത്തെ അതിന്റെ അർത്ഥമറിഞ്ഞു പ്രയോഗത്തിൽ വരുത്താൻ കഴിയാതെ പോയ നമ്മളെക്കുറിച്ചു തന്നെയുള്ള സ്വയം വിമര്ശനമാണ് ..
രാമനുണ്ണിച്ചേട്ടൻ രാഷ്ട്രീയ പ്രവർത്തനം സ്വയം തെരഞ്ഞെടുത്തതാണെൻകിൽ കരയോഗം സെക്രട്ടറി പദം കുഞ്ഞൂട്ടന്റെ മേൽ അടിച്ചേല്പിക്കപ്പെട്ടതാണ് .സപ്തതിയും ശതാഭിഷേകവും നവതിയുമൊക്കെ ആഘോഷിച്ചു കഴിഞ്ഞവരാണ് കരയോഗം മീറ്റിംഗിനെത്തുന്നവരെല്ലാം ,കുഞ്ഞൂട്ടനൊഴിച്ച് .പ്രസിഡന്റ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ച് പാസ്സാക്കാനാവശ്യപ്പെടുന്ന നിമിഷം കാപ്പിയും പരിപ്പുവടയും പഴവുമായി കുഞ്ഞൂട്ടൻ പ്രത്യക്ഷപ്പെടും .പിന്നീടതിലാവും കരപ്രമാണിമാരുടെ ശ്രദ്ധ .എല്ലാ രേഖകളും ഒരു തർക്കവുമില്ലാതെ അംഗീകരിക്കപ്പെടും .കുഞ്ഞൂട്ടന്റെ ഈ പ്രത്യുത്പന്നമതിത്വമാണ് യുവാവായ ബുദ്ധിമാനല്ലാത്ത അയാളെ സെക്രട്ടറി സ്ഥാനത്തവരോധിക്കാൻ പ്രസിഡന്റ് രാമക്കുറുപ്പ് സാറിനു പ്രചോദനമായത് ..സെക്രട്ടറി ആജ്ഞാനുസരണം പ്രവര്തിക്കെണ്ടവനാണ് അങ്ങിനെ മാത്രമേ പ്രവർത്തിക്കാവൂ എന്ന കർശന ഉപാധിയോടെയായിരുന്നു കുഞ്ഞൂട്ടന്റെ നിയമനം .ആജ്ഞാനുസരണം പ്രവർത്തിച്ചും എഴുതിയും അയാൾ ആജ്ഞാനുസരണം കുഞ്ഞൂട്ടനായി മാറി മറ്റുള്ളവർക്ക് മാത്രമല്ല അയാൾക്കും .പൊതുവേദികളിൽ അപഹാസ്യനായി പലപ്പോഴും .പക്ഷെ ഒരിക്കലും അയാൾ തന്റെ കർത്തവ്യത്തിൽ വീഴ്ചവരുത്തിയില്ല .
ഒരു സമുദായപ്രവർത്തകന്റെ ഹാസ്യാത്മകമായ കാരികേച്ചർ എന്നതിനപ്പുറം സമകാലിക പ്രാധാന്യമുള്ള ഒരു വിഷയം ഈ കഥ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു .സപ്തതി കഴിഞ്ഞവർ മാത്രം പങ്കെടുക്കുന്ന സഭകൾ കരയോഗങ്ങളുടെ മാത്രം സവിശേഷതയല്ല .സാമൂഹികവും സാംസ്കാരികവും സാഹിത്യകലാ സംബന്ധിയുമായ എല്ലാ കൂട്ടായ്മകളിലും പ്രായേണ വൃദ്ധജനങ്ങളാണ് ഈയിടെയായി പങ്കെടുത്തു കാണാറുള്ളത് . നമ്മുടെ യുവതലമുറ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ പരാങ്‌മുഖരായി ക്കൊണ്ടിരിക്കുകയാണെന്ന സത്യത്തിലേക്കാണ് ഈ കഥ വിരൽ ചൂണ്ടുന്നത് .ഒപ്പം എല്ലാ സംഘടിത പ്രസ്ഥാനങ്ങളിലും പ്രാദേശിക തലം മുതൽ ദേശീയ തലംവരെ നിലവിൽ വന്നു കഴിഞ്ഞ 'കോട്ടറിഭരണത്തെയും ' ഇത് ഓർമ്മപ്പെടുത്തുന്നു ..
ഈ സമാഹാരത്തിലെ ഇതരകഥകളിൽ നിന്നെല്ലാം ഉള്ളടക്കത്തിലും ശൈലിയിലും വേറിട്ട് നിൽക്കുന്നു 'ഞാറ '.മരണം വിളിച്ചറിയിക്കുന്ന പക്ഷിയുടെ പേരാണ് ഞാറ .ഏതാണ്ട് അരനൂറ്റാണ്ട് മുമ്പുവരെ മരണമറിയിക്കുക ചില കുടുംബങ്ങളുടെ കുലത്തൊഴിലായിരുന്നു .ഗ്രാമത്തിൽ ഒരു മരണമുണ്ടായാൽ അന്യദേശങ്ങളിൽ പാർക്കുന്ന ബന്ധുക്കളെ വിവരമറിയിക്കുക അവരിലൊരാളാണ് .മരണത്തിന്റെ സന്ദേശവാഹകരായതുകൊണ്ടാണ് ഇവർക്ക് ഞാറ എന്ന വിളിപ്പേരുണ്ടായത് .യാത്രാസൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ആറും തോടും താണ്ടി കുന്നും മലയും കയറിയിറങ്ങി അയാൾ മരണവാർത്തയറിയിക്കാൻ പോകുന്നു .ആ വാർത്തകേൾക്കുമ്പോൾ വേണ്ടപ്പെട്ടവർക്കുണ്ടാവുന്ന പ്രതികരണങ്ങൾ പലപ്പോഴും താങ്ങാവുന്നതിനപ്പുറമായിരിക്കും .ഒന്നുണ്ട് .ചീത്തവാർത്തകൾ കൊണ്ടുവരുന്നവർ ശിക്ഷാര്ഹരാണെന്ന നിയമം ഇവിടില്ല .ഭക്ഷണവും പണവും കൊടുത്തായിരിക്കും ആ വീട്ടുകാർ മടക്കിയാക്കുക .പല നാടുകളിൽ പലവീടുകളിൽ പറഞ്ഞിട്ട് അയാൾക്ക് അസ്തമയത്തിനു മുമ്പ് തിരിച്ചെത്തണം .കാരണം ആചാരപ്രകാരം അയാൾ തിരിച്ചെത്തിയിട്ടേ ശവസംസ്‌കാരം നടക്കൂ ...കാലം മാറി ടെലിഫോണും പിന്നീട് മൊബൈൽ ഫോണും വന്നു .മൊബൈൽ മോർച്ചറികളും .അപ്പോൾ ഞാറ ഒരു ദുശ്ശകുനം മാത്രമായി .അത്തരമൊരു ഞാറയുടെ വർദ്ധക്യകാലസ്മരണകളാണ് 'ഞാറ'യിലെ പ്രതിപാദ്യം ..
നാടാകെ മരണം അറിയിച്ചു നടന്ന അയാൾക്ക് ഒരു വലിയ ആഗ്രഹമുണ്ടായിരുന്നു ഒരു സന്തോഷവാർത്ത ആരെയെങ്കിലുമൊന്ന് അറിയിക്കണം .അതിനയാൾ ഒരു മാർഗ്ഗവും കണ്ടെത്തിയിരുന്നു ."നീ നോക്കിക്കോ "അയാൾ ഇടയ്ക്കിടെ ഭാര്യയോടു പറയും "വൈകിയിട്ടായാലും നീ പെറും പെണ്ണേ നിന്റെ പേറ് ഞാനീ നാട് മുഴുവൻ പറഞ്ഞു നടക്കും .അതങ്ങിനെ നീണ്ടു നീണ്ടു പോയി .ഒടുവിൽ ചിരുത ഗർഭിണിയായി .അവർക്കു പേറ്റു നോവു തുടങ്ങിയ വെളുപ്പാൻ കാലത്തു തന്നെ 'കൈമളേമ്മാന്റെ 'മരണവിവരം പറയാൻ അയാൾക്ക് പോകേണ്ടി വന്നു .മൂവന്തിക്കു മടങ്ങിവന്ന അയാളെ വഴിയിൽ തടഞ്ഞു നിർത്തി അയാൾക്കൊരു മകൻ പിറന്ന വാർത്ത അറിയിച്ചു അയാളുടെ അനിയൻ .സന്തോഷിക്കാൻ തുടങ്ങവേ അനിയന്റെ ശബ്ദം കേട്ടു "പേറ്റു മരണം ".ആൺകുട്ടി ജനിച്ചതിന് ആചാരപ്രകാരമുള്ള 'മാത്തല്ലിനും 'കുരവക്കും ഏർപ്പാടുചെയ്യാൻ അനിയനോടു പറഞ്ഞിട്ട് അയാൾ ഭാര്യയുടെ ബന്ധുക്കളെ വിവരമറിയിക്കാൻ പോയി ."എനിക്ക് മരിപ്പ് അറിയിക്കാനാ യോഗം .ഇതും ഞാൻ പറഞ്ഞോളാം "..'തലയ്ക്കു മുകളിലൂടെ ഒരു ഞാറ കരഞ്ഞു കിഴക്കോട്ടു പറന്നു '.
പ്രത്യാശയില്ലാത്തിടത്തേ ട്രാജഡി ഉള്ളു എന്ന് ആൽബേർ കാമു പറഞ്ഞിട്ടുണ്ട് .ഇവിടെ പ്രത്യാശ പൂർണമായും അസന്നിഹിതമാണ് .ഞാറയുടെ ട്രാജഡി ഒരു ഗ്രീക്ക് ദുരന്ത നാടകത്തിന്റെ ഏകാഗ്രതയോടെയും ഗാംഭീര്യത്തോടെയും ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു .ശൈലി ഓജസ്സും പ്രസാദവും നിലനിർത്തിക്കൊണ്ടു തന്നെ പ്രൗഢിയും ഗരിമയും കൈവരിച്ചിരിക്കുന്നു .നർമ്മവും ഉപഹാസവും തീരെ ഇല്ലെന്നു പറഞ്ഞുകൂടാ .പക്ഷെ അവ അംഗിയായ കരുണരസത്തിനെ പരിപോഷിപ്പിക്കാനാണ് ഉപയുക്തമാക്കപ്പെട്ടിട്ടുള്ളത്;ഞാറ കേൾക്കേണ്ടി വരുന്ന പരിഹാസവചസ്സുകൾ അയാളോട് വായനക്കാരനു തോന്നുന്ന സഹഭാവം കൂടുതൽ സാന്ദ്രമാക്കാൻ സഹായിക്കുന്നു .
ദുരന്ത കഥാഖ്യാനത്തിനുവേണ്ട ശില്പഭദ്രത നിലനിർത്തിക്കൊണ്ടു തന്നെ ഒരാളിന്റെ തൊണ്ണൂറു കൊല്ലത്തെജീവിതം ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു ഈ കഥയിൽ ;ഒപ്പം നാട്ടിലും ലോകത്താകെ തന്നെയും ഒരു നൂറ്റാണ്ടുകൊണ്ടുണ്ടായ മാറ്റങ്ങളും ;സൂചകങ്ങളുടെ വിദഗ്ധ വിന്യാസത്തിലൂടെ .അങ്ങിനെ ആറു പുറങ്ങളി ലുള്ള ഒരു സമഗ്ര ജീവിതാവിഷ്കാരമായി മാറിയിരിക്കുന്നു സമീപകാലത്ത് നമ്മുടെ ഭാഷയിൽ ഉണ്ടായ ഏറ്റവും മികച്ച കഥകളിൽ ഒന്നെന്നു നിസ്സംശയം പറയാവുന്ന 'ഞാറ '.
ഓണാട്ടുകരയുടെ വടക്കൻ പ്രദേശങ്ങളുടെ ഒരു നൂറ്റാണ്ടു കാലത്തെ ജീവിത വ്യവഹാരങ്ങളുടെ,രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവുമായ വൃത്തികളുടെ ഒരു വിഹഗ വീക്ഷണം ഈ കഥകളിലൂടെ കടന്നു പോകുന്ന ഒരു സഹൃദയനു ലഭിക്കും .വലിയ നോവലുകളെക്കാൾ സമഗ്രതയിൽ മനുഷ്യജീവിതം പ്രതിബിംബിപ്പിക്കാൻ ചില ചെറുകഥകൾക്കു കഴിയും എന്ന തത്വം അന്വർത്ഥമാക്കുന്നുണ്ട് ഇതിലെ കഥകൾ മിക്കതും
rskurup
14 -06 -2021
.
2021 ജൂൺ 12, ശനിയാഴ്‌ച
ഏകാകിയുടെ മനോരാജ്യങ്ങൾ .
---------------------------------------------------
]ചെന്നിത്തല ശശാങ്കന്റെ 'ഞാറ 'എന്ന ചെറുകഥാ സമാഹാരത്തെക്കുറിച്ച് ]
ഏകാകിയുടെ മനോരഥത്തിന്റെ സഞ്ചാരപഥങ്ങളുടെ ആഖ്യാനമാണ് ചെറുകഥ എന്ന് ഒരഭിപ്രായം നിലവിലുണ്ട് .ഈ സമാഹാരത്തിലെ കഥകളെ സംബന്ധിച്ചിടത്തോളം ആ അഭിപ്രായം ഏറെക്കുറെ സാര്ഥകമാണു താനും .പക്ഷെ ഒന്നുണ്ട് ഏകാകിയെങ്കിലും തന്റെ വഴിത്താരകളിൽ അയാൾ ഒരു പാടു മനുഷ്യരെ കണ്ടുമുട്ടുന്നു .ജനനിബിഡമായ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടവനെങ്കിലും അയാൾ ഉണ്ടാവും .അലയടിക്കുന്ന ജീവിത സമുദ്രം അയാളുടെ ദൃഷ്ടി പഥത്തിൽ ഉണ്ടാവും .മാത്രമല്ല അയാൾക്ക് ഒരു പാഡ് വ്യക്തികളായി പകർണ്ണാദേണ്ടി വരികയും ചെയ്യും .അതുകൊണ്ടാണ് അയാളുടെ മനോരാജ്യങ്ങളുടെ ചിത്രീകരണങ്ങൾ ചെറുതായിരിക്കുമ്പോഴും ജീവിതത്തിന്റെ സമഗ്രാവിഷ്കാരങ്ങളായി തീരുന്നത് .
നാട്ടിടവഴികൾ വിട്ട് അയാൾ ദേശാന്തരം പോയി എന്നു വരാം .'സഞ്ചാരിയുടെ സങ്കേതം 'എന്ന കഥ നോക്കുക നക്ഷത്ര ഹോട്ടലുകളും തിയേറ്ററും ആര്ട്ട്ഗാലറിയുമൊന്നുമില്ലാത്ത ഒറ്റക്കു യാത്ര പോവുകയാണ് ആഖ്യാതാവായ നായകൻ .അവിടത്തെ പഴയ കോട്ടക്കുള്ളിലെത്തി പ്രഭുവിനെ കാണാൻ .വഴികാട്ടി ചൂണ്ടി കാട്ടിയത് എട്ടുദിക്കുകളിൽ എന്തുമാവാം .എന്തായാലും കോട്ടയ്ക്കുള്ളിൽ എത്തുന്ന അയാൾക്ക് പ്രഭുവിനെ കാണാനുള്ള അനുമതി ലഭിക്കുന്നില്ല ;കാരണം അയാൾക്ക് സങ്കടങ്ങളില്ല .ഉടൻ മടങ്ങിപോകാനാണ് കാര്യസ്ഥന്റെ കല്പന .പക്ഷെ അയാൾക്ക് പുറത്തു കടക്കാനും കഴിയുന്നില്ല .[നമുക്ക് സുപരിചിതനായ ലാൻഡ് സർവെയർക്ക് കോട്ടക്കകത്തേക്ക് കടക്കാൻ കഴിയുന്നില്ല എന്നതോർമ്മിക്കുക .-ദി കാസിൽ -ഫ്രാൻസ് കാഫ്ക ]തന്റെ സങ്കല്പ സ്വർഗ്ഗം തേടി ചെന്നപ്പോൾ പ്രഭുവിനെ കാണാൻ കഴിയാതെ പുറത്താക്കപ്പെട്ട .എന്നാൽ ആ കോട്ടയ്ക്കു പുറത്തു കടക്കാൻ ഒരിക്കലും കഴിയാത്ത സ്ഥിതി സമത്വ വാദിയാണോ അയാൾ ? അതോ നിശ്ചയിക്കപ്പെട്ട സമയത്തിനു മുമ്പെത്തിച്ചേരുന്ന ,എന്നാൽ തന്റെ വിശ്രുത പൂര്വികന് നൽകപ്പെട്ട സ്വീകരണം കിട്ടാതെ തിരസ്കൃതനാവുന്ന പുതിയ നചികേതസ്സോ ?സൂസൻ സൊൻടാഗ് പറഞ്ഞതാണ് ശരി .കലാസൃഷ്ടിക്ക് പ്രത്യയശാസ്ത്ര പരമായ വ്യഖ്യാനങ്ങളിലൂടെ പുതിയ പാഠങ്ങൾ സൃഷ്ടിക്കുകയല്ല കൂടുതൽ മനസ്സിലാക്കാനും കൂടുതൽ നന്നായി ആസ്വദിക്കുവാനും ശ്രമിക്കുകയാണ് ആസ്വാദകൻ ചെയ്യേണ്ടത് .ഇതിലെ അത്യന്തം ആസ്വദനീയമായ ഭ്രമാത്മകത കഥയിലുടനീളം പ്രകാശം പരത്തുന്നുന്നു .അതാണല്ലോ ഫാന്റസിയുടെ ധർമ്മവും .ആ കാലത്തെഴുതപ്പെട്ട സമാമസ്വഭാവമുള്ള പലപേരുകേട്ട കഥകളേക്കാൾ ആസ്വദനീയമാണ് അവയോളം പ്രശസ്തമല്ലെങ്കിലും ഈ കഥ .
ഫാന്റസി ദീപ്തമാക്കിയ രണ്ടു കഥകൾകൂടിയുണ്ട് ഈ സമാഹാരത്തിൽ .'എന്നെത്തേടി എന്നെപ്പോലൊരാൾ ' 'രാമഭദ്രന്റെ സുഹൃത്ത് 'എന്നിവ .അവ കൊറേക്കൂടി ഈ കാലത്തോടടുത്ത് നിൽക്കുന്നു .നിലനിൽക്കുകയെന്നതാണ് ആദ്യം .നിലനിൽക്കുക എന്ന പ്രക്രിയയിലൂടെ നിലനില്പിനെ സാര്ഥകമാക്കുന്ന സത്ത കണ്ടെത്തുക ;ഈ തത്വത്തിൽ വിശ്വസിച്ചിരുന്ന അസ്തിത്വവാദികൾക്ക് 'പരാർത്ഥ സത്ത '(Being for Others ) പരമ പ്രധാനമായിരുന്നു .പക്ഷെ ആ പരൻ അവനവന്റെ തന്നെ അപരനാണെന്നു വന്നാലോ ?ഇത് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യ ദശകങ്ങളിൽ അസ്തിത്വ വാദികൾ കണ്ടെത്തിയ ഒരു പ്രശ്നമല്ല .ചിരപുരാതനമാണത് .'ആത്മാവിനു ബന്ധു ആത്മാവാണ് ;ആത്മാവിന്റെ ശത്രുവും ആത്മാവ് തന്നെ 'എന്നർത്ഥം വരുന്ന ഗീതാശ്ലോകം ഓർക്കുക .അസ്തിത്വ വാദികൾ ചിരന്തനമായ ഈ തത്വത്തിനു നോവലിന്റെയും കഥയുടെയും കവിതയുടെയും രൂപം കൊടുക്കാൻ ശ്രമിച്ചുവെന്നേയുള്ളു .ഇവിടെ ശശാങ്കനും ഈ രണ്ടു കഥകളിലും സമാനമായ ധർമ്മമാണ് നിർവഹിക്കുന്നത് ;ആഹ്ലാദകരമായ വ്യത്യസ്തതയോടെ .തീവ്ര നൈരാശ്യത്തിന്റെ അസ്വാസ്ഥ്യമുണർത്തുന്ന രചനാ ശൈലിയല്ല ശശാങ്കന്റേത് .ഒളിപ്പിച്ചു വെച്ച നർമ്മത്തിന്റെ മൃദുഹാസത്തോടുകൂടിയ പ്രസന്നമായ ശൈലിയിലാണ് മറ്റു കഥകളെന്നപോലെ ഈ കഥകളും എഴുതപ്പെട്ടിരിക്കുന്നത് .അത് മാത്രമല്ല അപരനിൽ ശത്രുത ആരോപിക്കപ്പെടാനുള്ള കാരണങ്ങൾ സൂചകങ്ങളുടെ വിദഗ്‌ദ്ധ വിന്യാസത്തിലൂടെ അനുഭവ വേദ്യമാക്കുകയും ചെയ്യുന്നുണ്ട് കഥാകൃത്ത് .'എന്നെത്തേടി.......'എണ്ണകതയിലെ കോടതി കേസിനെ ക്കുറിച്ചുള്ള പ്രത്യക്ഷത്തിൽ നിരുപദ്രവമായ പരാമർശം ,'രാമഭദ്രന്റെ സുഹൃത്ത് 'എന്ന കഥയിലെ അയാളുടെ കവിതകളെ ക്കുറിച്ചുള്ള താത്വിക അവലോകനങ്ങൾ ഇവയൊക്കെ നോക്കുക .പ്രതീക ഭംഗിയാർന്ന സൂചകങ്ങളുടെ ഔചിത്യപൂർണമായ ,ആഘോഷങ്ങളേതുമില്ലാത്ത വിനിയോഗം ഈ കഥകളെ രസനീയമെന്നപോലെ സാർത്ഥകവുമാക്കുന്നു .ഇത് ഈ സമാഹാരത്തിലെ എല്ലാ കഥകൾക്കും പൊതുവായുള്ള സവിശേഷതയാണ് താനും .ഇടയ്ക്കു പറയട്ടെ ശൈലിയുടെ പ്രസാദാത്മകത്വം ശോകം സ്ഥായീഭാവമായുള്ള കഥകളിലും പ്രകടമാണ് .അതൊരിക്കലും രസ ഭംഗത്തിനു കാരണമാകുന്നുമില്ല .ശശിയുടെ രചനാതന്ത്രത്തിന്റെ സൗഭാഗ്യങ്ങളിലൊന്നാണിത് .
2021 മേയ് 7, വെള്ളിയാഴ്‌ച
ഒറ്റപ്പാലം കടന്നപ്പോൾ
------------------------------------
ആർ എസ് കുറുപ്
കേരളം തെരഞ്ഞെടുപ്പിന്റെയും തെരഞ്ഞെടുപ്പു ജ്യോതിഷത്തിന്റെയും ഫലപ്രഖ്യാപനത്തിന്റെയും ബഹളത്തിനിടയിൽ വിസ്മരിച്ചുപോയ ഒരു ശതാബ്ദിയുണ്ട് .കെ പി സി സി രൂപീകരണത്തിന്റെയും തുടർന്നു ഒറ്റപ്പാലത്തുവെച്ചു നടന്ന കോൺഗ്രസിന്റെ ഒന്നാം കേരള സംസ്ഥാന സമ്മേളനത്തിന്റെയും .1921 ഏപ്രിൽ 23 മുതൽ 26 വരെയായിരുന്നു സമ്മേളനം നടന്നത് .അതിനു മുമ്പ് 1916 മുതൽ 1920 വരെ അഞ്ചു വാർഷികകോൺഗ്രസ് സമ്മേളങ്ങൾ മലബാറിലെ വിവിധ സ്ഥലങ്ങളിൽ വെച്ചു നടന്നിട്ടുണ്ട് അവയെല്ലാം പക്ഷേ മലബാർ ജില്ലാ സമ്മേളനങ്ങളായിരുന്നു ;ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രവിശ്യയിലെ ഒരു ജില്ലയായിരുന്നുവല്ലോമലബാർ . അക്കാലത്ത് നാട്ടു രാജ്യങ്ങളിൽ കൊണ്ഗ്രെസ്സ് പ്രവർത്തനത്തിന് നേതൃത്വം അംഗീകാരം നൽകിയിരുന്നില്ല .അതുണ്ടായത് 1920 ലെ നാഗ്പൂർ കോൺഗ്രസിലാണ് .
1920 ലെ നാഗ്‌പൂർ കൊണ്ഗ്രെസ്സ് രാജ്യത്തിന്റെയുംരാജ്യ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന കോൺഗ്രസ് പാർട്ടിയുടെയും ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനിഷേദ്ധ്യ നേതാവായി തിലകന്റെ നിര്യാണത്തോടെ .അക്രമരഹിതമായ നിസ്സഹകരണം -ഗാന്ധിയൻ സത്യാഗ്രഹം -സ്വാതന്ത്ര്യ സമരമാർഗമായി ,ഏകമാർഗമായി അംഗീകരിക്കപ്പെട്ടു .നാഗ്പൂർ സമ്മേളനത്തിന്റെ മറ്റൊരു സുപ്രധാന ഉത്പന്നം കോൺഗ്രസിന്റെ ചട്ടക്കൂട് ആകെ ഉടച്ചു വർത്തതുകൊണ്ടുള്ള ഭരണഘടനയാണ് .അതുവരെ നിലനിന്നിരുന്ന രീതി മാറ്റിക്കൊണ്ട് കോൺഗ്രസിന് നാട്ടു രാജ്യങ്ങളിൽ പ്രവർത്തനാനുമതി നൽകി .350 പേരുള്ള അഖിലേന്ത്യാ കോണ്ഗ്രസ് കമ്മറ്റി ,156 അംഗങ്ങങ്ങളുള്ള വർക്കിംഗ് കമ്മിറ്റി ,ജില്ലാ ,താലൂക്ക് വില്ലേജ് തലങ്ങളിലേക്കിറങ്ങി ചെല്ലുന്ന സംസ്ഥാന (പ്രാദേശിക -പ്രൊവിൻഷ്യൽ )കമ്മറ്റികൾ അമ്പതിനായിരം അംഗങ്ങൾക്ക് ഒരാളെന്ന നിലയിൽ അംഗങ്ങൾക്ക് വാർഷിക സമ്മേളനത്തിന് പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം .അംഗത്വവാർഷിക വരിസംഖ്യ നാലണ .ചുരുക്കത്തിൽ ആസേതു ഹിമാചലം ഇന്ത്യയെ ഒരൊറ്റ രാഷ്ട്രീയ ഏകകമായി കണ്ടു കൊണ്ട് ഇന്ത്യൻ ഗ്രാമീണന്റെ മഹാപ്രസ്ഥാനമായി അതേസമയം സുഘടിതമായ ,ഗ്രാമത്തിലെനേതാവ് മുതൽ അഖിലേന്ത്യാ പ്രസിഡന്റ് വരെയുള്ളവർ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സുഘടിതമായ രാഷ്ട്രീയ സമരസംഘടനയായി കോൺഗ്രസിനെ മാറ്റിക്കൊണ്ടുള്ളതായിരുന്നു നാഗ്പൂർ സമ്മേളന തീരുമാനങ്ങൾ .
ഇതിനെ തുടർന്നാണ് 1921 ജനുവരി 30ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കപ്പെട്ടത് 100 അംഗങ്ങൾ .,കെ മാധവൻ നായർ സെക്രട്ടറി ,യു ഗോപാലമേനോൻ ജോയിന്റ് സെക്രട്ടറി ..കേരളം എന്ന പ്രദേശത്തെ അഞ്ചു ജില്ലകളായി വിഭജിച്ചു തലശ്ശേരി ,കോഴിക്കോട് പാലക്കാട് കൊച്ചി തിരുവിതാംകൂർ എന്നിങ്ങിനെ . ഐക്യകേരളം ഒരു രാഷ്ട്രീയ ഏകകമായി ചരിത്രത്തിൽ ആദ്യമായി .അതെ ചരിത്രത്തിൽ ആദ്യമായി .അതിനു മുമ്പ് കേരളം എന്ന ഒരാശയം നിലവിലുണ്ടായിരുന്നില്ലേ എന്നാണെങ്കിൽ ഉണ്ടായിരുന്നു .വളരെ പണ്ട് മുതൽക്ക് .രഘുവിന്റെ പടയോട്ടം കാണാൻ നിൽക്കുന്ന 'കേരള യോഷ'മാരെ കാളിദാസൻ വർണ്ണിക്കുന്നുണ്ട് രഘുവംശം നാലാം സർഗ്ഗത്തിൽ .പുരാണങ്ങളിലും ഐതിഹ്യങ്ങളിലുമൊക്കെ വേറെയും പരാമര്ശങ്ങളുണ്ട് .എന്തിന് 19 ആം നൂറ്റാണ്ടോടുവിൽ വലിയ കോയിത്തമ്പുരാൻ തന്റെ ശാകുന്തള പരിഭാഷക്ക് കേരളശാകുന്തളം എന്നാണു പേര് നൽകിയത് .എ ആർ തന്റെ വ്യാകരണ ഗ്രന്ഥത്തിന് കേരളപാണിനീയം എന്നും .അതായത് സംസ്ക്കാരികമായും ഭാഷാപരമായും കേരളം എന്ന ആശയം നിലവിലുണ്ടായിരുന്നു .പക്ഷെ രാഷ്ട്രീയമായി ഒരു കേരളമുണ്ടായിരുന്നില്ല ;പിൽകാലത്ത് ദേശരാഷ്ട്രമായി മാറേണ്ട ഒരു രാഷ്ട്രീയ സങ്കല്പിത സമൂഹമായി കേരളം നിലവിലുണ്ടായിരുന്നില്ല .രഘുവംശത്തിൽ തന്നെ കേരള യോഷയമാരെക്കുറിച്ച് പറയുന്ന സന്ദര്ഭത്തിലൊന്നും കേരളരാജാവിനെ ക്കുറിച്ച് ഒരു പരാമര്ശവുമില്ല .കേരളത്തിന്റെ അയൽപ്രദേശങ്ങളിലെ രാജാക്കന്മാരുമായുള്ള യുദ്ധവും മറ്റും വർണ്ണിക്കപ്പെടുന്നുണ്ട് താനും .പറഞ്ഞുവരുന്നത് കേരളത്തിന്റെ രാഷ്ട്രീയ അസ്തിത്വം നിര്വചിക്കപ്പെട്ടത് 1921 ഇൽ കെ പി സി സി യുടെ രൂപീകരണത്തോടെയാണ് ;അതിനു പൊതുസമ്മതി കിട്ടിയത് തുടർന്നു നടന്ന കോൺഗ്രസ് സംസ്ഥാന സമ്മേളനത്തോടെയും ..കേരളം എന്ന രാഷ്ട്രീയ ഏകകം ഭൗതികാസ്തിത്വം നേടാൻ നമ്മൾ മൂന്നര പതിറ്റാണ്ടു കൂടി കാത്തിരിക്കേണ്ടി വന്നുവെങ്കിലും .അപ്പോൾ ഒറ്റപ്പാലം സമ്മേളനത്തിന്റെ ശതാബ്ദി ഐക്യകേരളത്തിന്റെ ശതാബ്ദി കൂടിയാണ് .
1921 ഏപ്രിലിൽ ആദ്യത്തെ കോൺഗ്രസ് സംസ്ഥാന സമ്മേളനം ഒറ്റപ്പാലത്തുവെച്ച്.വളരെ കലുഷിതമായ ഒരാന്തരീക്ഷത്തിലാണ് നടന്നത് . പശ്ചാത്തലം ഇങ്ങിനെ :1920 ഇൽ അലഹബാദിൽ കൂടിയ ഖിലാഫത്ത് സമ്മേളനം അക്രമ രഹിതമായ നിസ്സഹകരണം സമരമാർഗ്ഗമായി അംഗീകരിച്ചിരുന്നു .അക്കാലത്ത് തന്നെ ഖിലാഫത്ത് പ്രചരണാർത്ഥം ഇന്ത്യ മുഴുവൻ സഞ്ചരിച്ചിരുന്ന മഹാത്മാഗാന്ധി മൗലാനാ ഷൗക്കത്തലിക്കൊപ്പം മലബാറും സന്ദർശിക്കുകയുണ്ടായി ..തുടർന്ന് കെ പി സി സി രൂപീകരിക്കപ്പെട്ട കാലത്ത് ഖിലാഫത് പ്രചാരണത്തിനായി കോഴിക്കോട്ടെത്തിയ പ്രമുഖ ഖിലാഫത് നേതാവ് യാക്കൂബ് ഹസ്സന് ജില്ലാ ഭരണാധികാരികൾ 144 വകുപ്പു പ്രകാരമുള്ള നിരോധനാജ്ഞ കൈമാറി .കൊണ്ഗ്രെസ്സ് ഔദ്യോഗികമായി നിയമനിഷേധം ആരംഭിച്ചിരുന്നില്ല എങ്കിലും താൻ നിരോധനാജ്ഞ ലംഘിക്കാൻ തീരുമാനിച്ചിരിക്കുന്നതായി ഹസ്സൻ അറിയിച്ചു .തുടർന്ന് ഹസ്സനും കോൺഗ്രസ് നേതാക്കളായ കെ മാധവൻ നായർ യൂ ഗോപാലമേനോൻ എന്നിവരും അറസ്റ്റു ചെയ്യപ്പെടുകയും ആര് മാസത്തെ വെറും തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു .മാധവൻ നായരുടെ അഭാവത്തിൽ കെ പി കേശവമേനോൻ കെ പി സി സി സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു .മലബാറിലെങ്ങും വമ്പിച്ച പോലീസ് വിന്യാസമുണ്ടായി ,പ്രത്യേകിച്ചും മാപ്പിളമാർ കൂടി താമസിക്കുന്ന ഇടങ്ങളിൽ .കൊണ്ഗ്രെസ്സ്, ഖിലാഫത്ത് നേതാക്കന്മാരെ പോലീസ് നിരന്തരം നിരീക്ഷിക്കാൻ തുടങ്ങി .
അങ്ങിനെ സംഘർഷ ഭരിതമായ ഒരാന്തരീക്ഷത്തിലാണ് കോൺഗ്രസിന്റെ ഒന്നാം കേരളം സംസ്ഥാന സമ്മേളനം ഒറ്റപ്പാലത്ത് ആരംഭിച്ചത് 1921 ഏപ്രിൽ 23 ന് .പ്രാരംഭ ആലോചനായോഗം ,രാഷ്ട്രീയ സമ്മേളനം ,ഖിലാഫത്ത് സമ്മേളനം കുടിയാൻ സമ്മേളനംവിദ്യാർത്ഥി സമ്മേളനം ഇങ്ങിനെവിവിധ യോഗങ്ങൾ . എല്ലാറ്റിലും വമ്പിച്ച ജനാവലി പങ്കെടുത്തു .സ്ത്രീകൾ അവരുടെ വൻതോതിലുള്ള സാന്നിദ്ധ്യം കൊണ്ടുമാത്രമല്ല ശ്രദ്ധേയരായത് .അവർ മിക്കവരും തങ്ങളുടെ ആഭരണങ്ങൾ തിലക് സ്വരാജ് ഫണ്ടിലേക്ക് സംഭാവനയായി ഊരിക്കൊടുക്കുകയും ചെയ്തു .
മൂന്നാം ദിവസം ഏപ്രിൽ 26 ന് വിദ്യാർഥിസമ്മേളനം നടന്നു കൊണ്ടിരിക്കെ ഒരു യുവാവ് ഓടിക്കിതച്ചെത്തി
അയാളെ പോലീസ് അകാരണമായി ക്രൂരമായി മർദ്ദിച്ചുവെന്ന പരാതിയോടെ .സമ്മേളനം പക്ഷെ നിർത്തിവെച്ചില്ല .യുവാവിനെ പ്രവർത്തകർ സാന്ത്വനപ്പെടുത്തി .യോഗ നടപടികൾ മുന്നോട്ടു കൊണ്ടുപോയി .വിവരമന്വേഷിക്കാൻ ബസാറിലേക്കു പോയ സ്വാഗത സംഘഅദ്ദ്യക്ഷൻ രാവുണ്ണി മേനോനെ ,പ്രദേശത്തെ സമരാധ്യനായ ഒരു പൗരനായിരുന്നു അദ്ദേഹം ,പോലീസുകാർ ക്രൂരമായി മർദ്ദിച്ചു .വോളണ്ടിയർ മാധവമേനോനെ മർദ്ദിച്ചവശനാക്കിറോഡിലൂടെ വലിച്ചിഴച്ചു . എന്തിനേറെ പന്തലിൽ സമ്മേളനം നടക്കുമ്പോൾ വെളിയിൽ ക്രൂര മർദ്ദനം നടത്തുകയായിരുന്നു പോലീസ് .അവരുടെ ഉദ്ദേശം വ്യക്തമായിരുന്നു ;സമ്മേളനം അലങ്കോലപ്പെടുത്തുക .പക്ഷെ ഗാന്ധിയുടെ സക്രിയമായ അഹിംസയിൽ ,Militant Nonvilonce എന്ന് അമേരിക്കൻ മനഃശാസ്ത്രജ്ഞനായ എറിക് എറിക്‌സൺ പിക്കാലത്ത് വിശേഷിപ്പിച്ച സിദ്ധാന്തത്തിൽ വിശ്വാസമർപ്പിച്ച സാധാരണ കോൺഗ്രെസ്സുകാരും നേതാക്കളും പ്രകോപിതരാകാൻ വിസമ്മതിച്ച് സമ്മേളനം പൂർത്തിയാക്കി ഒരു വമ്പിച്ച ഘോഷയാത്രയായി നഗരം ചുറ്റി ...അങ്ങിനെ ഹിംസയെ സക്രിയമായ അഹിംസയിലൂടെ നേരിടുക എന്ന ഗാന്ധിയൻ സമരമാർഗ്ഗത്തിന്റെ ,ശരിയായ അർത്ഥത്തിലുള്ള സത്യാഗ്രഹത്തിന്റെവിജയകരമായ പരീക്ഷണ വേദി കൂടിയായി ഒറ്റപ്പാലം ഇന്നേക്ക് ഒരു നൂറ്റാണ്ടു മുമ്പ് .
ഒറ്റപ്പാലത്ത് വെച്ച് നൂറു കൊല്ലം മുമ്പ് നിസ്വാർത്ഥരും ത്യാഗസമ്പന്നരുമായ രാജ്യസ്നേഹികൾ കണ്ട രണ്ടു സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കപ്പെട്ടു .ഇന്ത്യൻ സ്വാതന്ത്ര്യം ,ഐക്യ കേരളം .എല്ലാ മലയാളികളും കൃതജ്ഞതയോടെ ഓർമ്മിക്കേണ്ടതാണ് അന്ന് ഒറ്റപ്പാലത്ത് മർദ്ദനം നേരിട്ടവരെ ,മർദ്ദനത്തെ കൂസാതെ യോഗം നടത്തിയവരെ അക്രാമകമായ അഹിംസയുടെ (Militant Nonviolence )ഇന്ത്യയിലെ ആദ്യ പ്രയോക്താക്കളെ .
കോൺഗ്രെസ്സുകാർക്ക് ഒരു ആത്മ പരിശോധനക്കുള്ള അവസരം കൂടിയാണ് ഈ ശതാബ്ദി .വാർഡ് പ്രെസിടെന്ടു മുതൽ അഖിലേന്ന്ത്യാ പ്രെസിടെന്ടു വരെയുള്ള എല്ലാ ഭാരവാഹികളെയും ജനാധിപത്യ രീതിയിൽ സാധാരണ അംഗങ്ങൾ തെരഞ്ഞെടുക്കണമെന്നനുശാസിക്കുന്ന നാഗ്പൂർ കോൺഗ്രസ് നിർദ്ദേശം പാലിക്കപ്പെടേണ്ടതുണ്ടോ എന്ന് ആലോചിക്കാവുന്നതാണ് ;അത് മാത്രമാണ് ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്ത,ഏറെക്കാലം ഇന്ത്യയുടെ ഭരണ കക്ഷിയായിരുന്ന ഇപ്പോഴും എല്ലാ സംസ്ഥാനങ്ങളിലും സാന്നിദ്ധ്യമുള്ള രാഷ്ട്രീയപാർട്ടിയുടെ അതിജീവനത്തിനുള്ള ഏകമാർഗം എന്നാണ് കോൺഗ്രെസ്സുകാരനല്ലെങ്കിൽ പോലും അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യൻ രാഷ്ട്രീയത്തെ ശ്രദ്ധാപൂർവം നിരീക്ഷിച്ചിട്ടുള്ള ഈ ലേഖകന്റെ ബോദ്ധ്യം .
.
ഒറ്റപ്പാലം കടന്നപ്പോൾ
------------------------------------
കേരളം തെരഞ്ഞെടുപ്പിന്റെയും തെരഞ്ഞെടുപ്പു ജ്യോതിഷത്തിന്റെയും ഫലപ്രഖ്യാപനത്തിന്റെയും ബഹളത്തിനിടയിൽ വിസ്മരിച്ചുപോയ ഒരു ശതാബ്ദിയുണ്ട് .കെ പി സി സി രൂപീകരണത്തിന്റെയും തുടർന്നു ഒറ്റപ്പാലത്തുവെച്ചു നടന്ന ഒന്നാം കേരളം സംസ്ഥാന സമ്മേളനത്തിന്റെയും .1921 ഏപ്രിൽ 23 മുതൽ 26 വരെയായിരുന്നു സമ്മേളനം നടന്നത് .അതിനു മുമ്പ് 1916 മുതൽ 1920 വരെ അഞ്ചു വാർഷികകോൺഗ്രസ് സമ്മേളങ്ങൾ മലബാറിലെ വിവിധ സ്ഥലങ്ങളിൽ വെച്ചു നടന്നിട്ടുണ്ട് അവയെല്ലാം പക്ഷേ മലബാർ ജില്ലാ സമ്മേളനങ്ങളായിരുന്നു ;ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രസ പ്രവിശ്യയിലെ ഒരു ജില്ലയായിരുന്നുവല്ലോ അക്കാലത്ത് നാട്ടു രാജ്യങ്ങളിൽ കൊണ്ഗ്രെസ്സ് പ്രവർത്തനത്തിന് നേതൃത്വം അംഗീകാരം നൽകിയിരുന്നില്ല .അതുണ്ടായത് 1920 ലെ നാഗ്പൂർ കോൺഗ്രസിലാണ് .
1920 ലെ നാഗ്‌പൂർ കൊണ്ഗ്രെസ്സ് രാജ്യത്തിന്റെയുംരാജ്യ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന കോൺഗ്രസ് പാർട്ടിയുടെയും ചരിത്രത്തിലെ ഒരു സുപ്രധാന നാഴിക കല്ലാണ് ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനിഷേദ്ധ്യ നേതാവായി തിലകന്റെ നിര്യാണത്തോടെ .അക്രമരഹിതമായ നിസ്സഹകരണം -ഗാന്ധിയൻ സത്യാഗ്രഹം -സ്വാതന്ത്ര്യ സമരമാർഗമായി ,ഏകമാർഗമായി അംഗീകരിക്കപ്പെട്ടു .നാഗ്പൂർ സമ്മേളനത്തിന്റെ മറ്റൊരു സുപ്രധാന ഉത്പന്നം കോൺഗ്രസിന്റെ ചട്ടക്കൂട് ആകെ ഉടച്ചു വർത്തതുകൊണ്ടുള്ള ഭരണഘടനയാണ് .അതുവരെ നിലനിന്നിരുന്ന രീതി മാറ്റിക്കൊണ്ട് കോൺഗ്രസിന് നാട്ടു രാജയങ്ങളിൽ പ്രവർത്തനാനുമതി നൽകി .350 പേരുള്ള അഖിലേന്ത്യാ കോണ്ഗ്രസ് കമ്മറ്റി ,156 അംഗങ്ങങ്ങളുള്ള വർക്കിംഗ് കമ്മിറ്റി ,ജില്ലാ ,താലൂക്ക് വില്ലേജ് തലങ്ങളിലേക്കിറങ്ങി ചെല്ലുന്ന സംസ്ഥാന (പ്രാദേശിക -പ്രൊവിൻഷ്യൽ )കമ്മറ്റികൾ അമ്പതിനായിരം അംഗങ്ങൾക്ക് ഒരാളെന്ന നിലയിൽ അംഗങ്ങൾക്ക് വാർഷിക സമ്മേളനത്തിന് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ അവകാശം നൽകുന്ന വ്യവസ്ഥ .അംഗത്വവാർഷിക വരിസംഖ്യ നാലണ .ചുരുക്കത്തിൽ ആസേതു ഹിമാചലം ഇന്ത്യയെ ഒരൊറ്റ രാഷ്ട്രീയ ഏകകമായി കണ്ടു കൊണ്ട് ഇന്ത്യൻ ഗ്രാമീണന്റെ മഹാപ്രസ്ഥാനമായി അതേസമയം സുഘടിതമായ ,ഗ്രാമത്തിലെ നേതാവ് മുതൽ അഖിലേന്ത്യാ പ്രസിഡന്റ് വരെയുള്ളവർ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സുഘടിതമായ രാഷ്ട്രീയ സമരസംഘടനയായി കോൺഗ്രസിനെ മാറ്റിക്കൊണ്ടുള്ളതായിരുന്നു നാഗ്പൂർ സമ്മേളന തീരുമാനങ്ങൾ .
ഇതിനെ തുടർന്നാണ് 1921 ജനുവരി 30ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കപ്പെട്ടത് 100 അംഗങ്ങൾ .,കെ മാധവൻ നായർ സെക്രട്ടറി ,യു ഗോപാലമേനോൻ ജോയിന്റ് സെക്രട്ടറി ..കേരളം എന്ന പ്രദേശത്തെ അഞ്ചു ജില്ലകളാണ് വിഭജിച്ചു തലശ്ശേരി ,കോഴിക്കോട് പാലക്കാട് കൊച്ചി തിരുവിതാം കൂർ ഇങ്ങിനെ .അങ്ങിനെ ഐക്യ കേരളം ഒരു രാഷ്ട്രീയ ഏകകമായി ചരിത്രത്തിൽ ആദ്യമായി .അതെ ചരിത്രത്തിൽ ആദ്യമായി .അതിനു മുമ്പ് കേരളം എന്ന ഒരാശയം നിലവിലുണ്ടായിരുന്നില്ലേ എന്നാണെങ്കിൽ ഉണ്ടായിരുന്നു .വളരെ പണ്ട് മുതൽക്ക് .രഘുവിന്റെ പടയോട്ടം കാണാൻ നിൽക്കുന്ന 'കേരള യോഷ'മാരെ കാളിദാസൻ വർണ്ണിക്കുന്നുണ്ട് രഘുവംശം നാലാം സർഗ്ഗത്തിൽ .പുരാണങ്ങളിലും എഐതിഹ്യങ്ങളിലുമൊക്കെ വേറെയും പരാമര്ശങ്ങളുണ്ട് .എന്തിന് 19 ആം നൂറ്റാണ്ടോടുവിൽ വലിയ കോയിത്തമ്പുരാൻ തന്റെ ശാകുന്തള പരിഭാഷക്ക് കേരളം ശാകുന്തളം എന്നാണു പേര് നൽകിയത് .എ ആർ തന്റെ വ്യാകരണ ഗ്രന്ഥത്തിന് കേരളപാണിനീയം എന്നും .അതായത് സംസ്ക്കാരികമായും ഭാഷാപരമായും കേരളം എന്ന ആശയം നിലവിലുണ്ടായിരുന്നു .പക്ഷെ രാഷ്ട്രീയമായി ഒരു കേരളമുണ്ടായിരുന്നില്ല ;പികാലത്ത് ദേശരാഷ്ട്രമായി മാറേണ്ട ഒരു രാഷ്ട്രീയ സങ്കല്പിത സമൂഹമായി കേരളം നിലവിലുണ്ടായിരുന്നില്ല .രഘുവംശത്തിൽ തന്നെ കേരള യോഷയമാരെക്കുറിച്ച് പറയുന്ന സന്ദര്ഭത്തിലൊന്നും കേരളരാജാവിനെ ക്കുറിച്ച് ഒരു പരാമര്ശവുമില്ല .കേരളത്തിന്റെ അയൽപ്രദേശങ്ങളിലെ രാജാക്കന്മാരുമായുള്ള യുദ്ധവും മറ്റും വർണ്ണിക്കപ്പെടുന്നുണ്ട് താനും .പറഞ്ഞുവരുന്നത് കേരളത്തിന്റെ രാഷ്ട്രീയ അസ്തിത്വം നിര്വചിക്കപ്പെട്ടത് 1921 ഇത് കെ പി സി സി യുടെ രൂപീകരണത്തോടെയാണ് ;അതിനു പൊതുസമ്മതി കിട്ടിയത്തുടർന്ന് വന്ന കേരളം സംസ്ഥാന സമ്മേളനത്തോടെയും ..കേരളം എന്ന രാഷ്ട്രീയ ഏകകം ഭൗതികാസ്തിത്വം നേടാൻ നമ്മൾ മൂന്നര പതിറ്റാണ്ടു കൂടി കാത്തിരിക്കേണ്ടി വന്നു 1956 നവംബർ ഒന്ന് വരെ .അപ്പോൾ ഒറ്റപ്പാലം സമ്മേളനത്തിന്റെ ശതാബ്ദി ഐക്യ കേരളത്തിന്റെ ശതാബ്ദി കൂടിയാണ് .
തുടർന്ന് 1921 ഏപ്രിലിൽ ആദ്യത്തെ കോൺഗ്രസ് സംസ്ഥാന സമ്മേളനം ഒറ്റപ്പാലത്തുവെച്ച്.വളരെ കലുഷിതമായ ഒരാന്തരീക്ഷത്തിലാണ് ഈ സമ്മേളനം നടക്കുന്നത് .ആ പശ്ചാത്തലം ഇങ്ങിനെ :1920 ഇൽ അലഹബാദിൽ കൂടിയ ഖിലാഫത്ത് സമ്മേളനം അക്രമ രഹിതമായ നിസ്സഹകരണ പ്രസ്ഥാനം സമരമാർഗ്ഗമായി അംഗീകരിച്ചിരുന്നു .അക്കാലത്ത് തന്നെ ഖിലാഫത്ത് പ്രചരണാർത്ഥം ഇന്ത്യ മുഴുവൻ സഞ്ചരിച്ചിരുന്ന മഹാത്മാഗാന്ധി മൗലാനാ ഷൗക്കത്തലിക്കൊപ്പം മലബാറും സന്ദർശിക്കുകയുണ്ടായി ..തുടർന്ന് കെ പി സി സി രൂപീകരിക്കപ്പെട്ട കാലത്ത് ഖിലാഫത് പ്രചാരണത്തിനായി കോഴിക്കോട്ടെത്തിയ മപ്രമുഖ ഖിലാഫത് നേതാവ് യാക്കൂബ് ഹസ്സന് ജില്ലാ ഭരണാധികാരികൾ 144 വകുപ്പു പ്രകാരമുള്ള നിരോധനാജ്ഞ കൈമാറി .കൊണ്ഗ്രെസ്സ് ഔദ്യോഗികമായി നിയമനിഷേധം ആരംഭിച്ചിരുന്നില്ല എങ്കിലും താൻ നിരോധനാജ്ഞ ലംഘിക്കാൻ തീരുമാനിച്ചിരിക്കുന്നതായി ഹസ്സൻ അറിയിച്ചു .തുടർന്ന് ഹസ്സനും കോൺഗ്രസ് നേതാക്കളായ മാധവൻ നായർ ഗോപാലമേനോൻ എന്നിവരും അറസ്റ്റു ചെയ്യപ്പെടുകയും ആര് മാസത്തെ വെറും തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു .മാധവൻ നായരുടെ അഭാവത്തിൽ കെ പി കേശവമേനോൻ കെ പി സി സി സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു .മലബാറിലെങ്ങും വമ്പിച്ച പോലീസ് വിന്യാസമുണ്ടായി ,പ്രത്യേകിച്ചും മാപ്പിളമാർ കൂടി താമസിക്കുന്ന ഇടങ്ങളിൽ .കൊണ്ഗ്രെസ്സ്, ഖിലാഫത്ത് നേതാക്കന്മാരെ പോലീസ് നിരന്തരം നിരീക്ഷിക്കാൻ തുടങ്ങി .
അങ്ങിനെ സംഘർഷ ഭരിതമായ ഒരാന്തരീക്ഷത്തിലാണ് കോൺഗ്രസിന്റെ ഒന്നാം കേരളം സംസ്ഥാന സമ്മേളനം ഒറ്റപ്പാലത്ത് ആരംഭിച്ചത് 1921 ഏപ്രിൽ 23 ന് .തലേദിവസത്തെ ആലോചനായോഗം ,രാഷ്ട്രീയ സമ്മേളനം ,ഖിലാഫത്ത് സമ്മേളനം കുടിയാൻ സമ്മേളനം ഇങ്ങിനെ എല്ലാറ്റിലും വമ്പിച്ച ജനാവലി പങ്കെടുത്തു .സ്ത്രീകൾ അവരുടെ വൻതോതിലുള്ള സാന്നിദ്ധ്യം കൊണ്ടുമാത്രമല്ല ശ്രദ്ധേയരായത് .അവർ മിക്കവാറും തങ്ങളുടെ ആഭരണങ്ങൾ തിലക് സ്വരാജ് ഫണ്ടിലേക്ക് സംഭാവനയായി ഊരിക്കൊടുക്കുകയും ചെയ്തു .
മൂന്നാം ദിവസം ഏപ്രിൽ 26 ന് വിദ്യാർഥിസമ്മേളനം നടന്നു കൊണ്ടിരിക്കെ ഒരു യുവാവ് ഓടിക്കിതച്ചെത്തി
അയാളെ പോലീസ് അകാരണമായി ക്രൂരമായി മർദ്ദിച്ചുവെന്ന പരാതിയുടെ .സമ്മേളനം പക്ഷെ നിർത്തിവെച്ചില്ല .യുവാവിനെ പ്രവർത്തകർ സാന്ത്വനപ്പെടുത്തി .യോഗ നടപടികൾ മുന്നോട്ടു കൊണ്ടുപോയി .വിവരമന്വേഷിക്കാൻ ബസാറിലേക്കു പോയ സ്വാഗത സംഘഅദ്ദ്യക്ഷൻ രാവുണ്ണി മേനോനെ ,പ്രദേശത്തെ സമരാധ്യനായ ഒരു പൗരനായിരുന്നു അദ്ദേഹം ,പോലീസുകാർ ക്രൂരമായി മർദ്ദിച്ചു .വോളണ്ടിയർ മാധവമേനോൻ മർദ്ദിച്ച് മാധവമേനോനെ മർദ്ദിച്ചവശനാക്കി. എന്തിനേറെ പന്തലിൽ സമ്മേളനം നടക്കുമ്പോൾ വെളിയിൽ ക്രൂര മർദ്ദനം നടത്തുകയായിരുന്നു പോലീസ് .അവരുടെ ഉദ്ദേശം വ്യക്തമായിരുന്നു ;സമ്മേളനം അലങ്കോലപ്പെടുത്തുക .പക്ഷെ ഗാന്ധിയുടെ സക്രിയമായ അഹിംസയിൽ ,Militant Nonvilonce എന്ന് അമേരിക്കൻ മനഃശാസ്ത്രജ്ഞനായ എറിക് എറിക്‌സൺ പിക്കാലത്ത് വിശേഷിപ്പിച്ച സിദ്ധാന്തത്തിൽ വിശ്വാസമർപ്പിച്ച സാധാരണ കോൺഗ്രെസ്സുകാരും നേതാക്കളും പ്രകോപിതരാകാൻ വിസമ്മതിച്ച് സമ്മേളനം പൂർത്തിയാക്കി ഒരു വമ്പിച്ച ഘോഷയാത്രയായി നഗരം ചുറ്റി .അങ്ങിനെ ..അങ്ങിനെ ഹിംസയെ സക്രിയമായ അഹിംസയുടെ നേരിടുക എന്ന ഗാന്ധിയൻ സമരമാർഗ്ഗത്തിന്റെ ,ശരിയായ അർത്ഥത്തിലുള്ള സത്യാഗ്രഹത്തിന്റെവിജയകരമായ പരീക്ഷണ വേദി കൂടിയായി ഒറ്റപ്പാലം ഇന്നേക്ക് ഒരു നൂറ്റാണ്ടു മുമ്പ് .
ഒറ്റപ്പാലത്ത് വെച്ച് നൂറു കൊല്ലം മുമ്പ് കണ്ട രണ്ടു സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കപ്പെട്ടു .ഇന്ത്യൻ സ്വാതന്ത്ര്യം ,ഐക്യ കേരളം .എല്ലാ മലയാളികളും കൃതജ്ഞതയോടെ ഓർമ്മിക്കേണ്ടതാണ് അന്ന് ഒറ്റപ്പാലത്ത് മർദ്ദനം നേരിട്ടവരെ മർദ്ദനം സഹിച്ചവരെ ,മർദ്ദനത്തെ കൂസാതെ യോഗം നടത്തിയവരെ അക്രാമകമായ അഹിംസയുടെ (Militant Nonviolence )ഇന്ത്യയിലെ ആദ്യ പ്രയോക്താക്കളെ .
കോൺഗ്രെസ്സുകാർക്ക് ഒരു ആത്മ പരിശോധനക്കുള്ള അവസരം കൂടിയാണ് ഈ ശതാബ്ദി .വാർഡ് പ്രേസിടെന്ടു മുതൽ അഖിലേന്ന്ത്യാ പ്രേസിടെന്ടു വരെയുള്ള എല്ലാ ഭാരവാഹികളെയും ജനാധിപത്യ രീതിയിൽ സാധാരണ അംഗങ്ങൾ തെരഞ്ഞെടുക്കണമെന്നനുശാസിക്കുന്ന നാഗ്പൂർ കോൺഗ്രസ് നിർദ്ദേശം പാലിക്കപ്പെടേണ്ടതുണ്ടോ എന്ന് ആലോചിക്കാവുന്നതാണ് ;അത് മാത്രമാണ് ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്ത രാഷ്ട്രീയകക്ഷി യുടെ നിലനില്പിനുള്ള ഏകമാർഗം എന്ന് കോൺഗ്രെസ്സുകാരനല്ലെങ്കിൽ പോലും അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യൻ രാഷ്ട്രീയത്തെ ശ്രദ്ധാപൂർവം നിരീക്ഷിച്ചിട്ടുള്ള ഈ ലേഖകന് തോന്നുന്നു
.
ഒറ്റപ്പാലം കടന്നപ്പോൾ
------------------------------------
കേരളം തെരഞ്ഞെടുപ്പിന്റെയും തെരഞ്ഞെടുപ്പു ജ്യോതിഷത്തിന്റെയും ഫലപ്രഖ്യാപനത്തിന്റെയും ബഹളത്തിനിടയിൽ വിസ്മരിച്ചുപോയ ഒരു ശതാബ്ദിയുണ്ട് .കെ പി സി സി രൂപീകരണത്തിന്റെയും തുടർന്നു ഒറ്റപ്പാലത്തുവെച്ചു നടന്ന ഒന്നാം കേരളം സംസ്ഥാന സമ്മേളനത്തിന്റെയും .1921 ഏപ്രിൽ 23 മുതൽ 26 വരെയായിരുന്നു സമ്മേളനം നടന്നത് .അതിനു മുമ്പ് 1916 മുതൽ 1920 വരെ അഞ്ചു വാർഷികകോൺഗ്രസ് സമ്മേളങ്ങൾ മലബാറിലെ വിവിധ സ്ഥലങ്ങളിൽ വെച്ചു നടന്നിട്ടുണ്ട് അവയെല്ലാം പക്ഷേ മലബാർ ജില്ലാ സമ്മേളനങ്ങളായിരുന്നു ;ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രസ പ്രവിശ്യയിലെ ഒരു ജില്ലയായിരുന്നുവല്ലോ അക്കാലത്ത് നാട്ടു രാജ്യങ്ങളിൽ കൊണ്ഗ്രെസ്സ് പ്രവർത്തനത്തിന് നേതൃത്വം അംഗീകാരം നൽകിയിരുന്നില്ല .അതുണ്ടായത് 1920 ലെ നാഗ്പൂർ കോൺഗ്രസിലാണ് .
1920 ലെ നാഗ്‌പൂർ കൊണ്ഗ്രെസ്സ് രാജ്യത്തിന്റെയുംരാജ്യ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന കോൺഗ്രസ് പാർട്ടിയുടെയും ചരിത്രത്തിലെ ഒരു സുപ്രധാന നാഴിക കല്ലാണ് ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനിഷേദ്ധ്യ നേതാവായി തിലകന്റെ നിര്യാണത്തോടെ .അക്രമരഹിതമായ നിസ്സഹകരണം -ഗാന്ധിയൻ സത്യാഗ്രഹം -സ്വാതന്ത്ര്യ സമരമാർഗമായി ,ഏകമാർഗമായി അംഗീകരിക്കപ്പെട്ടു .നാഗ്പൂർ സമ്മേളനത്തിന്റെ മറ്റൊരു സുപ്രധാന ഉത്പന്നം കോൺഗ്രസിന്റെ ചട്ടക്കൂട് ആകെ ഉടച്ചു വർത്തതുകൊണ്ടുള്ള ഭരണഘടനയാണ് .അതുവരെ നിലനിന്നിരുന്ന രീതി മാറ്റിക്കൊണ്ട് കോൺഗ്രസിന് നാട്ടു രാജയങ്ങളിൽ പ്രവർത്തനാനുമതി നൽകി .350 പേരുള്ള അഖിലേന്ത്യാ കോണ്ഗ്രസ് കമ്മറ്റി ,156 അംഗങ്ങങ്ങളുള്ള വർക്കിംഗ് കമ്മിറ്റി ,ജില്ലാ ,താലൂക്ക് വില്ലേജ് തലങ്ങളിലേക്കിറങ്ങി ചെല്ലുന്ന സംസ്ഥാന (പ്രാദേശിക -പ്രൊവിൻഷ്യൽ )കമ്മറ്റികൾ അമ്പതിനായിരം അംഗങ്ങൾക്ക് ഒരാളെന്ന നിലയിൽ അംഗങ്ങൾക്ക് വാർഷിക സമ്മേളനത്തിന് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ അവകാശം നൽകുന്ന വ്യവസ്ഥ .അംഗത്വവാർഷിക വരിസംഖ്യ നാലണ .ചുരുക്കത്തിൽ ആസേതു ഹിമാചലം ഇന്ത്യയെ ഒരൊറ്റ രാഷ്ട്രീയ ഏകകമായി കണ്ടു കൊണ്ട് ഇന്ത്യൻ ഗ്രാമീണന്റെ മഹാപ്രസ്ഥാനമായി അതേസമയം സുഘടിതമായ ,ഗ്രാമത്തിലെ നേതാവ് മുതൽ അഖിലേന്ത്യാ പ്രസിഡന്റ് വരെയുള്ളവർ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സുഘടിതമായ രാഷ്ട്രീയ സമരസംഘടനയായി കോൺഗ്രസിനെ മാറ്റിക്കൊണ്ടുള്ളതായിരുന്നു നാഗ്പൂർ സമ്മേളന തീരുമാനങ്ങൾ .
ഇതിനെ തുടർന്നാണ് 1921 ഫെബ്രുവരിയിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കപ്പെട്ടത് 100 അംഗങ്ങൾ .,കെ മാധവൻ നായർ സെക്രട്ടറി ,യു ഗോപാലമേനോൻ ജോയിന്റ് സെക്രട്ടറി ..കേരളം എന്ന പ്രദേശത്തെ അഞ്ചു ജില്ലകളാണ് വിഭജിച്ചു തലശ്ശേരി ,കോഴിക്കോട് പാലക്കാട് കൊച്ചി തിരുവിതാം കൂർ ഇങ്ങിനെ .അങ്ങിനെ ഐക്യ കേരളം ഒരു രാഷ്ട്രീയ ഏകകമായി ചരിത്രത്തിൽ ആദ്യമായി .അതെ ചരിത്രത്തിൽ ആദ്യമായി .അതിനു മുമ്പ് കേരളം എന്ന ഒരാശയം നിലവിലുണ്ടായിരുന്നില്ലേ എന്നാണെങ്കിൽ ഉണ്ടായിരുന്നു .വളരെ പണ്ട് മുതൽക്ക് .രഘുവിന്റെ പടയോട്ടം കാണാൻ നിൽക്കുന്ന 'കേരള യോഷ'മാരെ കാളിദാസൻ വർണ്ണിക്കുന്നുണ്ട് രഘുവംശം നാലാം സർഗ്ഗത്തിൽ .പുരാണങ്ങളിലും എഐതിഹ്യങ്ങളിലുമൊക്കെ വേറെയും പരാമര്ശങ്ങളുണ്ട് .എന്തിന് 19 ആം നൂറ്റാണ്ടോടുവിൽ വലിയ കോയിത്തമ്പുരാൻ തന്റെ ശാകുന്തള പരിഭാഷക്ക് കേരളം ശാകുന്തളം എന്നാണു പേര് നൽകിയത് .എ ആർ തന്റെ വ്യാകരണ ഗ്രന്ഥത്തിന് കേരളപാണിനീയം എന്നും .അതായത് സംസ്ക്കാരികമായും ഭാഷാപരമായും കേരളം എന്ന ആശയം നിലവിലുണ്ടായിരുന്നു .പക്ഷെ രാഷ്ട്രീയമായി ഒരു കേരളമുണ്ടായിരുന്നില്ല ;പികാലത്ത് ദേശരാഷ്ട്രമായി മാറേണ്ട ഒരു രാഷ്ട്രീയ സങ്കല്പിത സമൂഹമായി കേരളം നിലവിലുണ്ടായിരുന്നില്ല .രഘുവംശത്തിൽ തന്നെ കേരള യോഷയമാരെക്കുറിച്ച് പറയുന്ന സന്ദര്ഭത്തിലൊന്നും കേരളരാജാവിനെ ക്കുറിച്ച് ഒരു പരാമര്ശവുമില്ല .കേരളത്തിന്റെ അയൽപ്രദേശങ്ങളിലെ രാജാക്കന്മാരുമായുള്ള യുദ്ധവും മറ്റും വർണ്ണിക്കപ്പെടുന്നുണ്ട് താനും .പറഞ്ഞുവരുന്നത് കേരളത്തിന്റെ രാഷ്ട്രീയ അസ്തിത്വം നിര്വചിക്കപ്പെട്ടത് 1921 ഇത് കെ പി സി സി യുടെ രൂപീകരണത്തോടെയാണ് ;അതിനു പൊതുസമ്മതി കിട്ടിയത്തുടർന്ന് വന്ന കേരളം സംസ്ഥാന സമ്മേളനത്തോടെയും ..കേരളം എന്ന രാഷ്ട്രീയ ഏകകം ഭൗതികാസ്തിത്വം നേടാൻ നമ്മൾ മൂന്നര പതിറ്റാണ്ടു കൂടി കാത്തിരിക്കേണ്ടി വന്നു 1956 നവംബർ ഒന്ന് വരെ .അപ്പോൾ ഒറ്റപ്പാലം സമ്മേളനത്തിന്റെ ശതാബ്ദി ഐക്യ കേരളത്തിന്റെ ശതാബ്ദി കൂടിയാണ് .
.
2021 മാർച്ച് 2, ചൊവ്വാഴ്ച
1-3-2021
നെയ്ത്തിരിവെച്ച വെളിച്ചം
-----------------------------------------------
വിഷ്ണു നാരയണൻ നമ്പൂതിരിയെ അനുസ്മരിച്ച് രണ്ടോ മൂന്നോ മിനിറ്റ് സംസാരിക്കണമെന്നാണ് പൂണിത്തുറ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കേണൽ രാജേന്ദ്രൻ സാർ പറഞ്ഞത് .പ്രതിമാസ സംഗമത്തിൽ രണ്ടു മൂന്നു പരിപാടികളുണ്ട് ..
സച്ചിദാനന്ദൻ പറഞ്ഞത് ശരിയാണ് .പി ,ഇടശ്ശേരി ,വൈലോപ്പിള്ളിമാർക്കും ആധുനികർക്കും ഇടയിലുള്ളവരിൽ മൂന്നു കവികളെയാണ് എന്റെ തലമുറ ഏറ്റവും ഇഷ്ടപ്പെട്ടത് ;സുഗതകുമാരി ,അക്കിത്തം ,വിഷ്ണുനാരായണൻ നമ്പൂതിരി .സുഗതകുമാരി മരിച്ചപ്പോൾ അവരുടെ സമ്പൂർണ കവിതാ സമാഹാരം കമ്പോടു കമ്പ് വായിച്ചാണ് ഞാൻ എന്റെ ആദരം പ്രകടിപ്പിച്ചത് .ഒന്നും എങ്ങും കുറിച്ചില്ല ഫേസ്‌ബുക്കിൽ പോലും .വിഷ്ണുനാരായണന്റെ കാര്യത്തിൽ സംപൂര്ണസമാഹാരം എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല .കോവിഡ് കാലം സൃഷ്ടിച്ച അലങ്കോലത്തിൽ നിന്ന് 'ഉജ്ജയിനിയിലെ രാപ്പകലുകൾ 'പോലെ കയ്യിലുള്ള പുസ്തകങ്ങൾ തേടിപ്പിടിക്കാൻ കഴിഞ്ഞതുമില്ല .രണ്ടു കവിതകൾ കിട്ടി റിപ്പബ്ലിക്കും സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതവും .രണ്ടും വായിച്ചു .
ഗ്രന്ഥസഹായം കൂടാതെ ഋഗ്വേദം ഉദാത്താനുദാത്തസ്വരിതങ്ങളിൽ ആലാപനം ചെയ്യാനും കുടിയൊഴിക്കൽ അതിലെ പുരോഗമനാശയങ്ങൾ പൂർണമായും ഉൾക്കൊണ്ടുകൊണ്ട് കാണാതെ ചൊല്ലാനും കഴിയുമായിരുന്ന വിഷ്ണുനാരായണൻ അവിച്ഛിന്നമായ ഒരു സംസ്കാരധാരയുടെ പ്രവക്താവായിരുന്നു എന്നാണ് ഞാൻ ലൈബ്രറിയിൽ പറഞ്ഞത് ..വായിച്ചതെല്ലാം മറന്നു കഴിയുമ്പോൾ അവശേഷിക്കുന്നതാണല്ലോ സംസ്കാരം .വിഷ്ണുനാരായണൻ കവിതകൾ എന്നിലവശേഷിപ്പിച്ച കാവ്യസംസ്കാരം അങ്ങിനെ പറയാനാണ് എന്നെ പ്രേരിപ്പിച്ചത് .
ഇത് ശനിയാഴ്ച വൈകുന്നേരമായിരുന്നു .ഇന്ന് ,(1-3-2021) തിങ്കളാഴ്ച വന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'ഉജ്ജയിനിയിലെ രാപ്പകലുകൾ 'പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു .ഔചിത്യപൂർണമായ അനുസ്മരണം .മേഘരൂപനായ പുരുഷൻ ഉദാസീനനായ സാക്ഷിയായി നിൽക്കെ ,അവനെ ആനന്ദിപ്പിക്കാൻ പ്രകൃതി നടത്തുന്ന ആർദ്രവും സമ്മോഹനവുമായ സർഗ്ഗനടനം കാളിദാസിയമായ കല്പനകളിലൂടെ വായനക്കാരന്റെ കണ്മുമുന്നിൽ തെളിയുന്നു .തുടർന്ന് നൃത്തത്തിന്റെ താളം തെറ്റിക്കുന്ന മർത്യപരാക്രമങ്ങൾ ,നാടുവാഴാൻ വാളെടുത്ത വെളിച്ചപ്പാടുകൾ .പ്രകൃതി സംഹാര രുദ്രയാവുന്നു .അവസാനിക്കാത്ത കൊടും വേനൽ .വർഷത്തിലെ മുകിൽമാലകൾക്കു വേണ്ടിയുള്ള ദീനരോദനം ..........അഥവാ ഇവിടെ വിവക്ഷിതം ഇതൊന്നുമല്ലെങ്കിലും സാരമില്ല .ഈ കവിത വായിക്കുന്നത് വലിയൊരനുഭവമാണ് എനിക്ക് മുപ്പതു കൊല്ലം മുമ്പെന്ന പോലെ ഇന്നും .എന്നെ കൂടുതൽ സംസ്കാര സമ്പന്നനാക്കുന്ന അനുഭവം .അതു മതി ..
നദികളെക്കുറിച്ചുള്ള മേഘസന്ദേശപരാമർശങ്ങൾ സിപ്രയെയും ഗഭീരയെയും കടന്നു നിർവിന്ധ്യയിലെത്തിയപ്പോൾ മേഘസന്ദേശം ആദ്യം വായിച്ച യൗവ്വനാരംഭത്തിലുണ്ടായ മധുരാ സ്വസ്ഥ്യത്തിന്റെ പ്രകമ്പനങ്ങൾ ഇപ്പോഴും ഉള്ളിലുണർത്തിക്കൊണ്ട് ആ ശ്ലോകാർത്ഥം ഓർമ്മയിലെത്തി
"....ജ്ഞാതാസ്വാദോ വിവൃത ജഘനാ കോ വിഹാതും സമർത്ഥ ".
ലൈബ്രറിയിലെ ഹ്രസ്വമായ പ്രസംഗം ഞാനവസാനിപ്പിച്ചത് 'സ്വാതന്ത്ര്യത്തെ കുറിച്ച് ഒരുഗീത'ത്തിലെ ഈ വരികൾ ഉദ്ധരിച്ചു കൊണ്ടാണ് :
"ഹൃദയത്തിൻ വാതിൽ തുറന്നു തരാം
ഞാനിത്തിരിനേരം ;സദയം നിൻ
ചേവിടിയിണവെച്ചിവനെ യനശ്വരനാക്കു"
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)

