ഒറ്റക്കു പാടുന്ന പൂങ്കുയിലേ
-----------------------------
അഷ്ടമി രോഹിണി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ പത്തു ദിവസം ഞങ്ങളുടെ -പൂ ണിത്തുറ- അമ്പലത്തിൽ കലാപരിപാടികളൂണ്ടായിരുന്നു .വയ്ക്കം വിജയ ലെക്ഷ്മിയുടെ സംഗീത -ഗായത്രി വീണ കചേരിയായിരുന്നു ഇന്ന് .സംഗീത കച്ചേരി നന്നായിരുന്നു .പ്രസിദ്ധമായ ചില കീർത്തനങ്ങൾക്കൊപ്പം തന്റെ പേരു കേട്ട ചലച്ചിത്ര ഗാനങ്ങളും വിജയലെക്ഷ്മി പാടി .
ഗായത്രി വീണ കച്ചേരി അമ്പരപ്പിക്കുന്ന വിധത്തിൽ ആഹ്ളാദകരമായിരുന്നു;ശാസ്ത്രീയ സംഗീതം കേട്ടു തഴമ്പിച്ച പൂണിത്തുറക്കാർക്കു പോലും. ഒരു നവ്യ സംഗീതാനുഭവം .കീർത്തനങ്ങൾക്കൊപ്പം പുതിയ നൂറ്റാണ്ടിന്റെ ചലച്ചിത്ര ഗാനങ്ങളിലെ ക്ളാസിക്കുകളും ,-'കേര നിരകളാടും' ,'ഓലാഞ്ഞാലി' തുടങ്ങിയവ-വായിച്ചു വിജയലെക്ഷ്മി .
ഞങ്ങൾ പൂണിത്തുറക്കാർ ഈ കലാപരിപാടികൾ ഭഗവാനുള്ള നിവേദ്യ മായാണ് കണക്കാക്കുന്നത് .രാധ യോട് തന്റെ തലയിൽ ചവിട്ടാൻ ആവശ്യ പ്പെടുകയും തന്റെ നെഞ്ചിൽ ചവിട്ടിയ ഭൃഗു മുനിയുടെ കാൽ തടവിക്കൊടുക്കുകയും ചെയ്ത ഭക്ത വല്സലനായ ഭഗവാൻ ഈ യുവതിയുടെ അർച്ചനാ ഗീതങ്ങളു ടെ അവിൽപ്പൊതി കയ്ക്കൊള്ളുമെന്നും അവരെ അനുഗ്രഹിക്കുമെന്നും സ്വന്തം ആതോദ്യം നേരിൽ ക്കാണാൻ അചിരേണ അവർക്കിടയാകുമെന്നും ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു .പ്രാർഥിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ