വർദ്ധിക്കുന്ന നികുതികൾ
--------------------------------
വെള്ളക്കരം കൂട്ടുന്നതിനെ ഞാൻ എതിർക്കുന്നു .കാരണം എനിക്ക് ധാരാളം വെള്ളം വേണം .തറവാട്ടു കുളത്തിലും അമ്പല കുളത്തിലും അച്ചൻ കോവിലാറ്റിലും നീന്തി കുളിച്ചു വളർന്ന എനിക്ക് ആവശ്യം പോലെ വെള്ളം ഉപയോഗിച്ച് ദിവസവുംവിസ്തരിച് തന്നെ കുളിക്കണം .മറ്റാവശ്യങ്ങൾക്കും വെള്ളം തന്നെ വേണം കടലാസു പോരാ അമേരിക്കയിലായാലും .
വൈദ്യുതിയുടെ കാര്യത്തിൽ എനിക്ക് ഈ നിർബന്ധ ബുദ്ധിയില്ല .എനിക്ക് 23 വയസ്സുള്ളപ്പോഴാണ് വരേണി ക്കൽ കറന്റ് വരുന്നത് .അതിനു മുമ്പ് മണ്ണണ്ണ വിളക്കാ യിരുന്നു ഞങ്ങളുടെ പ്രകാശ സ്രോതസ് .മണ്ണണ്ണ വിലപിടിച്ച വസ്തു ആയതു കൊണ്ട് ദുരുപയോഗം ചെയ്യാൻ പാടില്ല എന്നത് വരേണിക്കൽ കാരുടെ വിശ്വാസപ്രമാണ ങ്ങളിലൊന്നായിരുന്നു.ഞങ്ങളുടെ വീട്ടിൽ ആയിരുന്നു വന്നു തോന്നുന്നു ഈ പ്രമാണം അതിന്റെ നിഷ്കൃഷ്ടമായ അർഥത്തിൽ പാലിക്കപ്പെട്ടിരുന്നത് .കുട്ടികൾ പഠി ക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും മാത്രമേ വിളക്കുപയോഗിചിരുന്നുള്ളു ഞങ്ങൾ .ഞാൻ ഗ്രാമത്തിൽ നിന്നു നഗരത്തിലേക്ക് കൊണ്ടു വന്ന നല്ല ശീലങ്ങളിലൊന്ന് ഈ നിർബന്ധ ബുദ്ധിയാണ് .പുസ്തകം വായിക്കുമ്പോ ഴും ഭക്ഷണം കഴിക്കുമ്പോഴും മാത്രമേ ഞങ്ങൾ ലൈറ്റിടാറുള്ളു.അതു കൊണ്ട് വൈദ്യുതി ബിൽ വളരെ കുറവേ വരാറുള്ളൂ . വൈദ്യുതി അമൂല്യ മാണെന്നത് വെറും പരസ്യ വാചകമല്ല നിഷേധിക്കാനാവാത്ത സത്യമാണ്. കൂടുതൽ കറന്റ് ഉപയോഗിക്കുന്നവർ കൂടുതൽ പണം കൊടുക്കട്ടെ .
നിലവിലുള്ള ഭൂനികുതി തീരെ ക്കുറവാണു ഭുമിയുടെ കമ്പോള മൂല്യ വുമായി തട്ടിച്ചു നോക്കുമ്പോൾ .അതു കൊണ്ടു തന്നെ ചെറിയ തോതിലുള്ള ഭൂനികുതി വര്ദ്ധന ആശാസ്യം മാത്രമല്ല ആവശ്യം കൂടിയാണ് .പക്ഷേ കരവുമായി വരുന്നവരിൽ നിന്നും അതു വാങ്ങി രസീതു കൊടുക്കാനുള്ള ഏർപ്പാ ടു ണ്ടാവണം പകുതി കച്ചേരികളിൽ .ചുരുങ്ങിയ പക്ഷം കരമടക്കാൻ വരുന്നവരോട് ശ ത്രു രാജ്യത്തെ പൗരന്മാരോടെന്ന പോലെ പെരു മാറാൻ പാടില്ല എന്നൊരു നിർദ്ദേശം വില്ലേജ് അധികാരികല്ക്ക് കൊടുക്കുകയെങ്കിലും വേണം സർക്കാർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ