അറുപതുകളുടെ തുടക്കത്തിൽ തിയേറ്ററു കളിൽ എത്തിയ അൾത്താര ,കറുത്ത കൈ എന്നീ മെരിലാന്റ് ചിത്രങ്ങളാണ് ഭരതനെ ഒരു സഹനടനെന്ന നിലയിൽ ശ്രദ്ധേയനാക്കിയത് .അതിനു വളരെ മുമ്പുതന്നെ അദ്ദേഹം സിനിമയിൽ എത്തിയിരുന്നെങ്കിലും (.പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളിലും അദ്ദേഹം അഭിനയിച്ചിരുന്നുവത്രേ ) എന്തായാലും അറുപതുകളിലും എഴുപതുകളിലും പുറത്തിറങ്ങിയ ഏതാണ്ടെല്ലാ മലയാള ചിത്രങ്ങളിലും അദ്ദേഹം ഉണ്ടായിരുന്നു .മിക്കതും ചെറിയ വേഷങ്ങൾ ചിലതെങ്കിലും ശ്രദ്ധേയമായവ .അരനാഴിക നേരത്തിലെ കൊച്ചു കുട്ടി അളിയനാണ് പെട്ടെന്ന് ഓർമ്മയിൽ വരുന്ന ഒരു കഥാ പാത്രം .
വില്ലൻ വേഷങ്ങളിൽ തുടക്കം കുറിച്ച അദ്ദേഹം ഹാസ്യവും നന്നായി കൈകാര്യം ചെയ്യുമായിരുന്നു .എനിക്ക് ഭരതന്റെ എറ്റവും ഇഷ്ടപ്പെട്ട കഥാ പാത്രം ഇപ്പോൾ പെരോർ മ്മിക്കാത്ത ഒരു സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച ഒരു ജ്യോൽസനാണ് .തൊട്ടതിനും പിടിച്ചതിനുമൊക്കെ ഈ ജ്യോല്സൻ 'കർമ്മണ്യേ വ്യാധികാര്യസ്ഥ 'എന്നൊരുദ്ധരണി നടത്തുമായിരുന്നു .അത് കൊണ്ടു തന്നെ ബഹദൂർ അവതരിപ്പിച്ച ഹാജിയാർ ഈ ജ്യോൽസർക്ക് 'വ്യാധികാര്യസ്ഥൻ 'എന്നൊരു പേരും കൊടുത്തിരുന്നു .മധുവായിരുന്നു ആചിത്രത്ത്തിലെ നായകന് എന്ന് തോന്നുന്നു .മറ്റൊന്നും ഓര്മ്മയില്ല .എങ്കിലും ഈ വ്യാധികാര്യസ്ഥൻ മനസ്സിലുണ്ട് .എന്ന് മാത്രമല്ല എല്ലാ ദിവസവും ഞാൻ അതോർക്കുകയും ചെയ്യും .ടി വി യിലും ഹാളുകളായ ഹാളുകളിലുമെല്ലാം ദിവസം പല വെട്ടം നടക്കുന്ന ഗീതാ പ്രഭാഷണങ്ങൾ കാണുകയും കേള്ക്കുകയും ചെയ്യുമ്പോൾ .എത്ര എത്ര വ്യാധികാര്യസ്ഥന്മാർ എന്ന് മനസ്സിലോര്ക്കുകയും ചെയ്യും .
പക്ഷേ അത് പുറത്തു പറയാറില്ല .കാരണം അക്ഷരം കൂട്ടി വായിക്കനറി യാവുന്നവരെല്ലാം വേദാന്ത ദേ ശികരും ഗീതാ ശാ സ്ത്ര വിശാരദരുമാണല്ലോ ഇപ്പോൾ .അവരൊക്കെ വേണ്ടപ്പെട്ടവരുമാണ് .മുഷിപ്പിക്കരുതല്ലോ .
എഴുപതു കളിലെ ഞങ്ങൾ അസ്തിത്വ ദുഖങ്ങൾക്ക് പരിഹാരം തേടിയ പ്രധാന സ്ഥലങ്ങളിലൊന്നു സിനിമാ ശാലയായിരുന്നു .അവിടെ സാന്ത്വനവുമായി കാത്ത്തിരുന്നവരിൽ പ്രധാനികളിൽ ഒരാളായിരുന്നു പറവൂർ ഭരതൻ .പ്രിയപ്പെട്ട വ്യാധികാര്യസ്ഥൻ .കടന്നു പോയത് വളരെ പ്രിയപ്പെട്ട ഒരു സുഹൃത്താണെന്ന് എനിക്ക് തോന്നുന്നു .
പ്രണാമങ്ങൾ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ