ധരണിയുടെ നൃത്ത പരിപാടി ഭരത നാട്യം ,നർത്തകി സാക്ഷാൽ ലീലാ സാംസണ്‍ .എല്ലാ ട്രാഫിക് ദുരിതങ്ങളും മറികടന്ന് ഫൈൻ ആർട്സ് ഹാളിൽ പോവുക തന്നെ എന്ന് തീർച്ചപ്പെടുത്തി .രണ്ടു പാസ്സുണ്ടായിരുന്നതു കൊണ്ട് പഴയ നർത്തകി കൂടിയായ ഭാര്യയേയും കൂട്ടി .
തന്റെ കലാ സപര്യയുടെ ഉച്ചാവസ്ഥയിൽ (Prime )കൊച്ചിയിൽ വരാൻ കഴിയാതിരുന്നതിൽ ഖേദം ഉണ്ടെന്ന വസ്തുത മറച്ചു വെച്ചില്ല മിസ് സാംസണ്‍ .ഈ അറുപത്തിനാലാം വയസ്സിലും പക്ഷേ അവർ തന്റെ കലയിൽ അജയ്യയാണെന്ന് തുടര്ന്നു വന്ന പ്രകടനം തെളിയിച്ചു
പാർവതി പരിണയത്തിനു പുറപ്പെടുന്ന ശിവനെ അവതരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം പിൻപാട്ട് കുമാര സംഭവ ശ്ലോകങ്ങൾ തന്നെ
"ബഭൂവ ഭസ്മൈവ സിതാംഗ രാഗ ---"(അണിഞ്ഞിരിക്കുന്ന ചുടല ഭസ്മം തന്നെ കുറിക്കുട്ടായി തലയോട് രത്നാഭരണമായി -----) എന്ന് തുടങ്ങുന്ന ശ്ലോകങ്ങൾ ഒരിക്കൽ എനിക്ക് കാണാപാഠമായിരുന്നു .മറന്നു .പക്ഷേ കേട്ടപ്പോൾ ഓര്മ്മ വന്നു .അവക്ക് ലീല സാംസണ്‍ നല്കിയ ദൃശ്യ ഭാഷ്യം അതിന്റെ മനോഹാരിത മാത്രം കൊണ്ടല്ല തത്വ ചിന്താപരമായ വ്യാഖ്യാനം കൊണ്ടും അമ്പരപ്പിച്ചുകളഞ്ഞു .
പരിമിത വിഭവരായ ചില നർത്തകികൾ കാട്ടി കൂട്ടുന്നതു പോലെ ടി വി ക്ക് വേണ്ടിയുള്ള നിശ്ചല ദൃ ശ്യങ്ങളോ വെളിച്ചത്തിന്റെ അഭ്യാസ പ്രകടനങ്ങളോ മറ്റു ഗിമിക്കുകളോ ഇല്ല .പിന്നിൽ കറുത്ത വെളിയട ,രംഗത്ത് വെളിച്ചത്തിന്റെ പ്രളയം ,,ഉടൽ ചുരുക്കിയ കൈലാസം പോലെയുള്ള കാളപ്പുറത്ത് മറ്റൊരു കൈലാസം പോലെ ആകാശത്ത് സഞ്ചരിക്കുന്ന പരമ ശിവൻ ,ദീക്ഷിതരുടെ അര്ദ്ധ നാരീശ്വരൻ ആചാര്യ പാദരുടെ കാല ഭൈരവൻ ഇവരെയൊക്കെഅംഗ ചലന ങ്ങളിലൂടെ ഉപാമ്ഗ വൃത്തികളിലൂടെ പ്രത്യക്ഷത്തിൽ കാണിച്ചു തരുന്ന നര്ത്തകി .ഇതാണു പ്രതിഭ .
അഭിനയ പ്രധാനമായിരുന്നു എല്ലാ ഇനങ്ങളും .പ്രായം സൃഷ്ടിച്ച പരാധീനതകൾ കൊണ്ടാവാം ജതികളും സ്വരങ്ങളും ഒക്കെ പേരിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ .അതൊരു കുറവാണെന്ന് തോന്നിയില്ല .
ശുദ്ധ കലാ സൌന്ദര്യത്തിന്റെ ഒരു വൈകുന്നേരത്തിനു നന്ദി ധരണിക്കും ഗുരു ശ്യാമളാ സുരേന്ദ്രനും
പിന്കുറിപ്പ് -ഹിന്ദു വിരുദ്ധതയുടെ പേരിൽ വിമർശിക്ക പ്പെടുന്നുണ്ടത്രെ ലീലാ സാംസണ്‍ .ശിവശക്തി ചൈതന്യത്തെ ദൃ ശ്യവൽക്കരിച്ച് നമസ്കരിക്കുന്ന കാണികളെ ക്കൊണ്ട് നമസ്കരിപ്പിക്കുന്ന അവർ ഹിന്ദു അല്ലെങ്കിൽ പിന്നെ ആരാണു ഹിന്ദു ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ