സത്യ മേവ ജയതേ ------------------------------------------------------------- ഇന്നലെ രാപകൽ 'കുഞ്ഞു മാണി 'നാടകം കണ്ടു .50 കൊല്ലം മുമ്പ് പതിനഞ്ചു കോണ്‍ഗ്രസ്സുകാർ അവിശ്വാസ പ്ര മേയത്തിന്റെ വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ശങ്കർ മന്ത്രി സഭയെ വീഴ്ത്തിയ ആ നിയമ സഭാ സമ്മേളനം ക്ലാസ്സ് കട്ട് ചെയ്ത് പോയി കണ്ടിരുന്നു ഞാൻ .കെ എം ജോർജ്ജും ആർ .ബാലകൃഷ്ണപിള്ളയും മറ്റും നേതൃത്വം കൊടുത്ത ആ സംഘമാണ് മന്നത്തിന്റെ അനുഗ്രഹാശിസ്സുകളോടെ കേരളാ കോണ്‍ഗ്രസ്സ് രൂപീകരിച്ചത് .നിയമ സഭയിലെ മാണിയുടെ ആദ്യ കാല പ്രകടനങ്ങളും ഞാൻ സന്ദർശക ഗ്യാലറി യിലിരുന്നു കണ്ടിട്ടുണ്ട് .പാര്ട്ടി ശ്രേ ണി യിൽ ഉയർന്ന തലത്തിൽ അല്ലെങ്കിലും നിയമ സഭാ പ്രവർത്ത നത്തിലെ മികവു കൊണ്ട് പ്രശസ്തരായ അന്നത്തെ രണ്ടു യുവ എം എല് എ മാരിൽ ഒരാളായിരുന്നു മാണി ,കൂടുതൽ അടുപ്പമുള്ളവർക്ക് കുഞ്ഞു മാണി . .മറ്റേയാൾ സി പി എമ്മിലെ സി ബി സി വാര്യരായിരുന്നു.
എം എൽ എ ഹോസ്റ്റലിൽ താമസം ,അവിടത്തെയോ അടുത്തുള്ള യൂണിവേർസിറ്റി ലൈബ്രറി യിലെയോ കാന്റീനിൽ നിന്നു ഭക്ഷണം ,എം എല് എ പാസ്സുപയോഗിച്ച് ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ ആഴ്ച തോറു മുള്ള വീട്ടിൽ പോക്ക് .മറ്റു മിക്ക എം എൽ എ മാരെയും പോലെ ഗാന്ധിയൻ ജീവിത ശൈലി പിന്തുടര്ന്നിരുന്ന ആളായിരുന്നു കെ എം മാണിയും .ജനപ്രതിനിധികളൂടെ വേതനം അന്ന് തീരെ ക്കുറ വായിരുന്നു .'പാർട്ടി പൂജിക്കാനുള്ള വിഗ്രഹമല്ല ധന സമ്പാദനത്തിനുള്ള മാർഗ്ഗമാണ് 'എന്ന ആദർശ വാക്യം പ്രയോഗത്തിൽ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു .
മീനച്ചലാ റിലൂടെ ,കരമന യാറി ലൂടെ വെള്ളം ഒരുപാടൊഴുകി പ്പോയി ആറ്റുകാൽ പൊങ്കാല അമ്പതെണ്ണം കഴിഞ്ഞു .പൊങ്കാല അടുപ്പുകൾ പഴവങ്ങാടിയിൽ നിന്ന് കാര്യാവട്ടം വരെ നീണ്ടു ,കുഞ്ഞു മാണി മാണി സാറായി രാജ്യം ഭരിച്ചു .
നിഷ്ക്കളങ്കമായ സത്യ സന്ധതയോടെ ടി വി ക്യാമറ കളേയും അതിലൂടെ താൻ ഭരിച്ചു നന്നാക്കിയ ജനത്തെയും നോക്കി അദ്ദേഹം ഇന്നലെ വൈ കുന്നേരം പറ ഞ്ഞു : 'നിയമ വ്യവസ്ഥയോടുള്ള ബഹുമാനം കൊണ്ട് .ആരുടേയും യാതൊരു പ്രേരണ യുമില്ലാതെ സ്വമനസ്സാലെ -വോളണ്ടരിലി -ഞാൻ മന്ത്രി സ്ഥാനം രാജിവെക്കുന്നു .രാജിക്കത്ത് മുഖ്യമന്ത്രിക്ക് ഉടനെ കൊടുത്തയക്കും .ഐക്യ ജനാധിപത്യ മുന്നണിക്ക് കലവറയില്ലാത്ത പിന്തുണ തുടർന്നു നല്കുകയും ചെയ്യും '
മുണ്ഡകോപനിഷത്തിലെആ പ്രശസ്ത വാക്യം തന്നെ നമ്മൂടെ ദേശീയ മുദ്രാവാക്യമാക്കിയ രാഷ്ട്ര ശിൽപ്പികളുടെ ദീർഘ ദർശി ത്വത്തിനു പ്രണാമം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ