സഹ ജീവനം ---------------------------------------------------------------------------------------------------------- ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ഉയർന്നു കേള്ക്കാരുള്ള ഒരു ചോദ്യമാണ് ചില സ്ഥാപനങ്ങളിൽ ആണു ങ്ങൾക്കും പെണ്ണുംഗ ൾ ക്കും കൂടിയുള്ള ഹോസ്റ്റലുകൾ ഇല്ലേ എന്ന് .ഉണ്ട് ആഡിറ്റ് ആൻഡ് അക്കൌണ്ട്സ് വകുപ്പിന്റെ (-സി ഏ ജി ഉടെ വകുപ്പിന്റെ ) ദക്ഷിണേന്ത്യയിലെ ട്രെയിനിംഗ് സെന്ററിന്റെ ഹോസ്റ്റൽ ഇത്തരത്തിൽ ഒന്നാണ് .ചെന്നൈ തെയ്നാമ്പേട്ടിനടുത്തുള്ള തമിൽനാട് ഏ ജീസിന്റെ കോമ്പൗണ്ടിലാണ് സെന്ററും ഹോസ്റ്റലും .ട്രയിനികളെല്ലാം ഹോസ്റ്റലിൽ താമസിക്കണം എന്ന് നിര്ബന്ധമാണ് .ചെന്നയിൽ സുഹ്രുത്തുക്കളുളളവർ എ ക്ലാസ്സ് നഗരത്തിൽ ഭേദപ്പെട്ട ഹോട്ടലിൽ മുറി യെ ടുക്കാനുള്ള ടി എ എലിജിബിളിടി ഉള്ളവർ ഇവരെയൊന്നും ഒഴിവാക്കുകയില്ല .നിയമം നിയമമാണ് .
അവിടെ കുറച്ച് അറ്റാച്ച്ഡ് റൂമുകളുണ്ട് .കുറെ അല്ലാത്തതും .പൊതു ടൊയിലറ്റുകൾ വൃത്തിയായി സൂക്ഷിക്കുന്നുണ്ട് അവിടെ ചൂടു വെള്ളത്തിനു സൗകര്യം വാഷിംഗ് മഷീൻ ഇതൊക്കെ പൊതു ഇടത്തിലുമുണ്ട് .സഹകരണാടിസ്ഥാനത്തിലുള്ള ഒരു വെജിറ്റേരിയൻ മെസ്സ് കുറേക്കാലം ഉണ്ടായിരുന്നു .പറയാൻ മറന്നു ടി വി എല്ലാ ചാനലും കിട്ടും .
നമ്മുടെ ഭരണഘടനക്ക് സമത്വത്തിന്റെ കാര്യത്തിലുള്ള നിര്ബന്ധ ബുദ്ധി അറിയാമല്ലോ .സ്ത്രീ പുരുഷ വിവേചനം ഭരണ ഘടന അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല അത് കുറ്റകരവുമാണ് തുടര്ന്നു വരുന്ന ഉപവകുപ്പ് ഫലിതമല്ല കാര്യമാണ് ,വിവേചനം സ്ത്രീകൾക്ക് അനുകൂലമാനെങ്കിൽ അത് കുറ്റകരമല്ലെന്നു മാത്രമല്ല നിയമ പരമായി സാധുവുമാണ് .ഞങ്ങളുടെ ട്രെയിനിംഗ് വകുപ്പ് ഈ ഉപവകുപ്പ് മിക്കപ്പോഴും ഉപയോഗപ്പെടുത്തും .ട്രെയിനികളായി വരുന്ന സ്ത്രീ കൾ ക്ക് അവർ ഏതു റാങ്കിൽ പെട്ടവരായാലും അറ്റാച് ഡ റൂം കൊടുക്കും .അത് കഴിഞ്ഞിട്ട് ബാക്കിയുണ്ടെങ്കിലേ പുരുഷന്മാര്ക്ക് കിട്ടൂ .മുറി കിട്ടും അത് സാധാരണ മുറിയായിരിക്കും .ആരും അതിനു പരാതി പറഞ്ഞു കേട്ടിട്ടില്ല
ഒരിക്കൽ തിരുവനത പുര ത്തും കൊച്ചിയിലുമുള്ള മുതിര്ന്ന ഉദ്യോഗസ്ഥരെ ഒരു പരിശീലന പരിപാടിക്ക് വിളിച്ചു സംഘത്തിൽ ഞാനും ഉള്പ്പെട്ടിരുന്നു .അവിടെയെത്തിയപ്പോൾ സന്തോഷം തോന്നി.സര്വീസിന്റെ തുടക്കത്തിൽ മൂന്നു നാലുകൊല്ലം ഒരു സെക്ഷനിൽ തൊട്ടടുത്തിരുന്നു പണിയെടുത്തിരുന്ന ചന്ദ്രികാ ദേവി കൂട്ടത്തിലുണ്ടായിരുന്നു .അത് പോലെ തൊട്ടടുത്ത സെക്ഷനിലുണ്ടായിരുന്ന തോമ സ് അങ്ങിനെ കുറേപ്പേർ .പക്ഷേ ഒരപകടം ഉണ്ടായി .മറ്റേതൊ ഓഫീസിൽ നിന്നും പുതുതായിജോലിയിൽ ചേർന്ന ആഡിറ്റർമാർ പരിശീലനത്തിനു വന്നിട്ടുണ്ട് .അതിലധികവും പെണ്‍കുട്ടികളാണ് .അപ്പോൾ ചുരുക്കത്തിൽ ഞങ്ങള്ക്ക്,ആണെന്നു പറഞ്ഞ് ഞെളിഞ്ഞു നടക്കുന്നവർക്ക് അറ്റാച്ഡ് റൂം നോക്കേണ്ട 'ദിഷ്ടക്കേടാൽ വരുവതിനു പരിഹാരമില്ലാത്തതല്ലോ 'തോമസ് ഉറക്കെ ചൊല്ലി അയാൾ കാതോലിക്കേറ്റ് കോളേജിൽ മാത്ത ൻ തരകൻ സാറിന്റെ വിദ്യാർഥി ആയിരുന്നു ..
ശരിക്കുള്ള ഭാഗ്യക്കെടിനെ ക്കുറിച്ച് അറി യാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു .ഒറീസ്സ ഓഫീസിൽ നിന്ന് കുറെ ഗോസായിമാർ കല്ക്കട്ടക്ക് പോകാതെ ചെന്നയിക്ക് വന്നിരിക്കുന്നു ഞങ്ങളോടൊപ്പം കൂടാൻ .ഇപ്പോഴത്തെ ശൈലിയിൽ തനി സവർ ണ്ണ ഹിന്ദു ഭീകരർ .പശുപാലനോ രശ്മി നായരോ കണ്ടാൽ തല്ക്ഷണം ചുംബന സമരം നടത്തി തുരത്തി വിടുന്നവർ.തെക്കേ ഇന്ത്യ കാണാൻ കല്കട്ട ഒഴിവാക്കി ചെന്നയിൽ പോസ്റ്റിംഗ് വാങ്ങി യതാണു .അവര്ക്കും സാധാരണ മുറിയെ ഉള്ളൂ .
അവിടെയാണു കുഴപ്പം .ഇവരുടെ കുളിയും തേവാരവുമൊക്കെ വളരെ വിസ്തരിച്ചാണ് .അത് അൽപ വസ്ത്ര ധാരികളായിട്ടെ അവർ ചെയ്യൂ .ആധുനിക മട്ടിൽ വേഷം ധരിച്ച് നന്നായി ഇംഗ്ലീഷ് സംസാരിച് ക്ലാസ്സിൽ വരുന്നത് ഇവരാണെന്നു വിശ്വസിക്കാൻ പ്രയാസം .നമ്മുടെ കുളക്കടവുകളിൽ എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടിരുന്നതോന്നും ഒന്നുമല്ല .മാത്രമല്ല കുളി കഴിഞ്ഞ് പൂജ കഴിയുന്നത് വരെ ഇവർ ഈ വേഷത്തിലാണ് വരാന്തയിലൂടെ നടക്കുക .അതിൽ അവര്ക്ക് അപാകതയൊന്നും തോന്നാത്ത സ്ഥിതിക്ക് നമുക്കൊന്നും പറയാൻ വയ്യ
ചെന്നതിന്റെ പിറ്റേ ദിവസം ചന്ദ്രിക ദേവി എന്റെ വാതിലിൽ മുട്ടി .അവര്ക്കൊരു പ്രശ്നം .അവരുടെ ബാത്ത് റുമിലെ ഹീറ്റർ വര്ക്ക് ചെയ്യുന്നില്ല .കവുണ്ടരിൽ പറഞ്ഞു പക്ഷേ അവർ നിസ്സഹായരാണ് .ഡൽഹിയിൽ നിന്ന് സാങ്ങ്ഷൻ വരണം .അത് വരെ കുളിക്കാതിരിക്കാൻ പറ്റില്ലല്ലോ ദേവിസാറി നാണെങ്കിൽ ചൂടുവെള്ളം നിര്ബന്ധമാണ് താനും കോമ്മണ്‍ ബാത്ത് റൂമിന്റെ പുറത്ത് ഹീറ്റ ർ ഉണ്ട് എന്ന് ഞാൻ പറഞ്ഞു ..അവർ മറുപടി പറയാതെ ഗോസായിമാരെ ചുണ്ടി ക്കാണിച്ചു .ശരിയാണു അങ്ങിനെ വസ്ത്രം ധരിച്ച്ചിരിക്കുന്നവരുടെ ബാത്ത് റുമിനു സമീപം പോയി വെള്ളം പിടിച്ചു കൊണ്ടു വരാൻ നമ്മുടെ സ്ത്രീകള്ക്ക് മടികാണും .ഗോസായിമാർ നിർദ്ദോഷികളാണെന്നറി യാമെങ്കിൽ കൂടി . .അവരുടെ നാട്ടു കാരികൾക്ക് ആ പ്രശ്നം ഉണ്ടായിരിക്കുകയില്ല .എന്തായാലും ഞാൻ നാലഞ്ചു ദിവസം ചന്ദ്രിക സാറിനു വേണ്ടി ചൂടുവെള്ളം പിടിക്കേണ്ടി വന്നു .
ഞാൻ പറ ഞ്ഞു വരുന്നത് ഇതൊക്കെ ചില ശീലങ്ങളുടെ പ്രശ്നങ്ങൾ മാത്രമാണെന്നാണ് .ഒരു മിച്ചു ജോലി ചെയ്യുക ഒരുമിച്ചു താമസിക്കുക എല്ലാറ്റിലുമുപരി ഒരുമിച്ച് സംഘടനകളിൽ പ്രവര്ത്തിക്കുകയും സമരം ചെയ്യുകയും മറ്റും ചെയ്യുക കലാ സാംസ്കാരിക പരിപാടികളിലുൾപ്പെടുക ഇങ്ങിനെ യൊക്കെയാണു സഹജീവിതം സാധ്യമാകുന്നത് .
എന്തായാലും കയറു കെട്ടിയതിനു വലതു വശത്ത് സ്ത്രീകളും കുട്ടികളും ഇടതു വശത്ത് പുരുഷന്മാരും ഇരിക്കേണ്ടതാണ് എന്ന അന്നവുണ്‍സ്മെന്റിന്റെ കാലം കഴിഞ്ഞല്ലോ .ഇപ്പോഴും നിലനില്ക്കുന്ന അദൃശ്യമായ കയറുകളും ഇല്ലാതാവും സമീപ ഭാവിയിൽ തന്നെ എന്ന് നമുക്ക് പ്രതീക്ഷിക്കാം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ