തൊണ്ണുറു കളുടെ തുടക്കത്തിലാണ് ഞാൻ ആദ്യമായി കൂടിയാട്ടം കാണുന്നത്.കൂടിയാട്ട രൂപത്തിൽ ആദ്യം അവതരിപ്പിക്കപ്പെട്ട സംസ്കൃത നാടകമായ സുഭദ്രാ ധനന്ജ യാത്തിലെ ഒരു ഭാഗം .സുഭദ്രയെ അലമ്ബുസൻ എന്ന രാക്ഷസാൻ തട്ടി കൊണ്ടു പോകാൻ ശ്രമിക്കുന്നതും അവിടെ സന്ദര്ഭ വശാൽ എത്തിചേരുന്ന അർജ്ജുനൻ രക്ഷപെടുത്തുന്നതും തന്നെ രക്ഷ പെടുത്തിയ യുവാവിനോട് സുഭദ്രക്ക് അടുപ്പം തോന്നുന്നതും ആ തോന്നൽ അര്ജുന്നനോടു മുമ്പ് തന്നെ തോന്നിയിരുന്ന പ്രണയത്തെ വഞ്ചിക്കലാവില്ലേ എന്ന ശങ്കയും ആ യുവാവ് അര്ജുനൻ തന്നെയാണെന്നറി യുമ്പോഴുണ്ടാവുന്ന ഹർഷാതിരേകവും ഒ ക്കെയായിരുന്നു അന്ന് അവതരിപ്പിക്കപ്പെട്ടത് .പരിപാടികഴിഞ്ഞപ്പോൾ എന്നോടൊപ്പം ഉണ്ടായിരുന്ന വിഞ്ജ നായ യുവ സുഹൃത്ത് പറഞ്ഞു "അഭിനയം എന്നാൽ ഇതാണ് ".അത്രയ്ക്ക് മികച്ചതായിരുന്നു അന്ന് അരങ്ങു വാണ നടിയുടെ പ്രകടനം .സുഭദ്രയായി മാത്രം അഭിനയ്ച്ച്ചാൽ പോരാ കൂടിയാട്ടത്തിലെ നങ്ങ്യാർക്ക് .അര്ജുനനായും അലമ്ബുസനായും ഒക്കെ അവർ തന്നെ അഭിനയിക്കേണ്ടിയിരിക്കുന്നു .കൂടിയാട്ടത്തിന്റെ ശൈലിയിൽ പകര്ന്നാട്ടം .അന്നത്തെ ഏറ്റവും പ്രസസ്തരായ രണ്ടു നന്ഗ്യാരംമാമാരിൽ ഒരാളായിരുന്നു ആ നടി മാർഗി സതി .മറ്റേയാൾ ഉഷാ നങ്ങ്യാർ .
ഞാൻ പിന്നീട് കുറെയധികം കൂടിയാട്ട പ്രകടനങ്ങൾ കണ്ടു .ആസ്വാദക ക്ലാസ്സുകളും നേരത്തെ തയാറാക്കിയ ലഘു ലേഖകളും മറ്റും ആസ്വാദനത്തെ സുഗമമാക്കി .പക്ഷേ കലാകാരന്മാരെ, കലാ കാരികളേയും കയറി പരിചയപ്പെടാനൊന്നും ഞാൻ ശ്രമിച്ചില്ല .അതെന്റെ ശീ ലമല്ല .പക്ഷെ കൂടിയാട്ട കലാകാരന്മാരിൽ പ്രമുഖരായ ചിലരെ പരിചയപ്പെടാൻ ഒരവസരമുണ്ടായി പിന്നീട് .കേരള കലാമാണ്ടാലത്ത്തിൽ ഒരു കൂടിയാട്ട മഹോത്സവം നടത്തി അന്നത്തെ വൈസ് ചാൻസലർ ഡോ കെ ജി പൗലോസ് .ഒരോ പരിപാടിയും തുടര്ന്നു ആസ്വാദകരും കലാകാരന്മാരും പങ്കെടുക്കുന്ന ചർച്ചകളൂണ്ടായിരുന്നു .അതിനു വേണ്ടി ക്ഷണിക്കപ്പെടുന്ന ആസ്വാദകരെ റിസോഴ്സ് പേ ര്ഴ്സന്സ് എന്ന് വിളിച്ചിരുന്നു .അവരിലൊരാളായി എന്നെയും ഉൾപ്പെടുത്തിയ്രുന്നു പൌ ലോസ് സാർ .
അത്തരം ചർച്ചകൾക്കിടയിൽ ഞാൻ മാർഗി സതിയെയും ഉഷാ നന്ഗ്യാരെയും പരിചയപ്പെട്ടു.മാത്രമല്ല കൂടിയാട്ടത്തെ ക്കുറിച്ചും അതിന്റെ അവിഭാജ്യ ഭാഗമായ നങ്ങ്യാർ കൂത്തിനെ കുറിച്ചും പലതും അവരോടു ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു .സതി ഒരു മഹാ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് മോചനം നേടി വരുന്നതേ ഉണ്ടായിരുന്നുള്ളു .ഒരു പക്ഷേ ര്ങാവതരണങ്ങളും അദ്ധ്യാപനവും ഒപ്പം ഇത്തരം ചർച്ചകളും അവരെ കുടുത്തൽ ലഘു ചിത്തയും പ്രസാദ വതിയും ആക്കിയിരുന്നിരിക്കാം .എന്തായാലും എന്റെ സംശ യങ്ങൾ ദൂരീകരിക്കുന്നതിനും ഞാൻ പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ സാധുതയെ ക്കുറിച്ച് സൌമ്യമായ ഭാഷയിൽ പ്രതികരണങ്ങൾ നടത്തുന്നതിനും അവർ കാണിച്ച സന്മനസ്സ് ഇന്നും ആഹ്ലാദ കരമായ ഓരോര്മ്മയായി എന്റെ മനസ്സിലൂണ്ട്
പിന്നീട് ഞാൻ വിവിധ വേഷങ്ങളിലായി പക്ര്ന്നാടി എന്റെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന തിരക്കിലായി .ഇടക്ക് സതിയുടെ ഒന്നോ രണ്ടോ വേഷങ്ങൾ കാണാതിരുന്നില്ല .പക്ഷേ അവരെ കാണാനോ സംസാരിക്കാനോ ഒന്നും സാധിച്ചില്ല .പക്ഷേ അവരുടെ വലിയ സംഭാവന,സീതയുടെ കഴ്ച പ്പാടിലുടെ രാമായണം നങ്ങ്യാർ കൂത്തായി അവതരിപ്പിക്കുന്ന ആട്ട പ്രകാരം ഞാൻ വായിച്ചു .അതിലെ ചില രംഗങ്ങളെങ്കിലും അവർ തന്നെ അഭിനയിച്ചു കാണാനുള്ള അവസരവും കിട്ടി .അതിനെ ക്കുറിച്ച് സതിയോടു സംസാരിക്കണമെന്നുണ്ടായിരുന്നു .അത് സാധിച്ചില്ല .ഇടക്കു പറയട്ടെ സതിയുടെ ആട്ട പ്രകാരം പുറത്ത് വരുന്നത് വരെ സുഭദ്രയുടെ തോഴി കല്പലതികയുടെ നിർവഹണ (കുടിയാട്ടത്തിൽ പൂർവകഥാഖ്യാനത്തിനാണു നിര്വഹണം എന്ന് പറയുന്നത് )രൂപത്തിലുള്ള ശ്രീകൃഷ്ണ ചരിതം മാത്രമായിരുന്നു നങ്ങ്യാർ കൂതായി അവതരിപ്പിച്ചിരുന്നത് .സതിയുടെ പാത പിന്തുടര്ന്നു ഉഷാ നങ്ങ്യാർ ഉള്പ്പെടെ പലരും പല കഥ കളും നങ്ങ്യാർ കൂതായി ചിട്ട പ്പെടുത്തിയിട്ടുണ്ട്, രംഗത്തവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുമുണ്ട്
സതി ഒരു മാരക മായ രോഗത്തിന്റെ പിടിയിലായിരുന്നു വെ ന്നു ഞാനറിഞ്ഞിരുന്നില്ല .അത് കൊണ്ടു തന്നെ അവരുടെ വിയോഗ വാര്ത്ത ഞെട്ടലുണ്ടാക്കുന്നതായിരുന്നു എനിക്ക് .എന്ത് ചെയ്യാം ആടാൻ വേഷങ്ങൾ ഒരു പാടു ബാക്കി വെച്ച് അഭിനേത്രി അണിയറ യിലേക്കു പോയി
.വലിയ നട്ടുവന്റെ തീരുമാനം അതാണെങ്കിൽ നമുക്ക് എന്ത് പറയാൻ കഴിയും .
പ്രണാമങ്ങൾ ,നന്ദിയും സുഹൃത്തേ ഒരു പാടു അരങ്ങുകളിൽ പകര്ന്നു തന്ന രസാനുഭൂതിക്കും ചെറു തുരുത്തിയിലെ ആ സായന്തനങ്ങൾക്കും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ