കണ്ണാടി
ഇന്നത്തെ കണ്ണാടി (ഏഷ്യ നെറ്റ് ) ശ്രദ്ധേയമായിരുന്നു .പത്ര പ്രവര്ത്തന രംഗത്തെ അതി കായരിൽ ഒരാളായ ടി ജെ എസ ജോര്ജുമായി ടി എൻ ഗോപകുമാര് നടത്തിയ അഭിമുഖം അവതാരകന്റെ സാഭിപ്രായ വിശേഷണങ്ങളൊന്നുമില്ലാതെ പ്രക്ഷേപണം ചെയ്യുകയായിരുന്നു .സമകാലിക ഇന്ത്യൻ അവസ്ഥയായിരുന്നു വിഷയം .ടി ജെ എസിന്റെ അഭിപ്രായം ,അതിപ്പോഴത്തെ പുരോഗമന മതേതതര വാര്പ്പ് മാതൃകയുമായി തീരെ പൊരുത്തപ്പെടുന്നതായിരുന്നില്ല .ഇങ്ങിനെ സംഗ്രഹിക്കാം .നമ്മുടെ പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിൽ ങ്ങളിൽ പോയി ചെയാൻ പോകുന്ന കാര്യങ്ങളെ ക്കുറിച്ച് കുറിച്ച് പ്രസംഗിക്കുന്നു .അവയത്രയും നല്ല കാര്യങ്ങളുമാണ് .ഇന്ത്യ ക്കകത്ത് അതൊക്കെ ചെയ്യാൻ അദ്ദേഹത്തിനധികാരമില്ല .അധികാരമില്ല എന്നോ അവകാശമില്ല എന്നോ എന്ന് ഗോപകുമാറിന്റെ മറുചോദ്യം.അവകാശമുണ്ട് ധാർമികമായും ഭരണഘടനാ പ്രകാരവും .കാരണം അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട പ്രധാന മന്ത്രിയാണല്ലൊ .അധികാരമില്ല എന്ന് പറഞ്ഞത് കൊണ്ട് താനുദ്ദേശിച്ചത് എന്തെന്ന് ടി ജെ എസ ഇങ്ങിനെ വ്യക്തമാക്കി :സാധ്വി മാറും സാക്ഷി മഹാരാജുമാരും നിരുത്തരവാദ പരമായ പ്രസ്താവനകൾ നടത്തുന്നു .വാഗ്മിയായ പ്രധാന മന്ത്രിയാവട്ടെ ഇതിനെ ക്കുറി ച്ചൊക്കെ നിശബ്ദതപാലിക്കുന്നു .ദീര്ഘനാളിനു ശേഷം ഒഴുക്കൻ മട്ടിൽ അതിലൊന്നും ഗവണ്മെന്റിനു പങ്കില്ല എന്ന് പറയുന്നു .ഇത് അന്തരീക്ഷം കലുഷിതമാക്കുന്നു.വാഗ്ദാനം ചെയ്യപ്പെട്ട നല്ല കാര്യങ്ങൾ നടപ്പാക്കാൻ കഴിയാതെ പോകുന്നു
ഇത് തന്നെയാണു പ്രിയപ്പെട്ട പ്രധാന മന്ത്രി ഞങ്ങൾക്കും എന്ന് വെച്ചാൽ പുരോഗമന മതേതതര സഹിഷ്ണുതാ ജീവികള ല്ലാത്ത ഭിന്ന മത വീശ്വാസികളായ ഞങ്ങള്ക്കും ,പറയാനുള്ളത് .ഇന്ത്യയെ മദ്ധ്യകാലഘട്ടങ്ങളിലെ ഇരുട്ടിലേക്ക് നയിക്കാൻ മാത്രമുതകുന്ന യഥാർഥ ഹിന്ദു ക്കൾക്ക് നാണക്കേടുണ്ടാക്കുന്ന തീവ്ര ഹിന്ദുത്വ പ്രസ്ഥാവനകളോടുള്ള വിയോജിപ്പ് താങ്കൾ അസന്നിഗ്ദ്ധമായ ഭാഷയിൽ വ്യക്തമാക്കണം .മാത്രമല്ല അവരെപ്പോലുള്ളവർ ഭരണഭടനാ സ്ഥനങ്ങളിരുന്നു കൊണ്ട് അത്തരം പ്രസ്താവനകൾ നടത്താതിരിക്കാൻ ശ്രദ്ധിക്കുകയും വേണം
അതിനേക്കാൾ പ്രധാനമാണ് ബുദ്ധി ജീവികളുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങൾ .അഭിപ്രായത്തെ ആയുധം കൊണ്ട് അടിച്ച്ചമര്ത്താൻ കഴിയുകയില്ല എന്നത് ചരിത്രത്തിന്റെ ബാലപാഠ ങ്ങ ളിലൊന്നാണല്ലൊ .മാത്രമല്ല അത് നമ്മുടെ സംസ്കാരത്തിന് തീരെ ചേർന്നതുമല്ല .ഇത് സംസ്ഥാന വിഷയമാണെന്ന വസ്തുത ഞങ്ങള്ക്കറിയാം .പക്ഷേ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഒരേ പോലെ ചില കാര്യങ്ങൾ നടക്കുമ്പോൾ കേന്ദ്രത്തിനു ഉത്തര വാദി ത്വം ഇല്ല എന്ന് പറയാൻ കഴിയുമോ ? ഒരു ഹിന്ദു തീവ്ര വാദി ഗ്രൂപ് നിലവിലുണ്ടെങ്കിൽ അതിനെ മറ്റേ തു തീവ്രവാദി സംഘത്തേയും നേരിടുന്നത് പോലെ നേരിടുക തന്നെ വേണം .എതിരഭിപ്രായങ്ങൾ നിര്ഭയമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അവസരവുമാണ് ഒരു ജനാധിപത്യ ഭരണകൂടംസ്വന്തം ജനതക്ക് ആദ്യമായി പ്രദാനം ചെയ്യേണ്ടത്
ഇതൊക്കെ അടിയന്തിരമായി ചെയ്യേണ്ടതാണ് .ടി ജെ എസിനെ പൊലൊരാൾ ,സ്വപ്രഖ്യാപിത ബുദ്ധി ജീവികൾ ചെയ്യുന്നത് പോലെ താങ്കളെ കണ്ണടച്ച് ആക്ഷേപിക്കുകയോ താങ്കളുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുകയോ ചെയ്തില്ല എന്നത് ശ്രദ്ധേയമാണ് .അദ്ദേഹം താങ്കളുടെ ലക്ഷ്യങ്ങൾ നല്ലതാണെന്ന് സമ്മതിക്കുകയും ചെയ്തു
അദ്ദേഹത്തെ പോലുള്ളവരെ, ഞങ്ങളെയും നിരാശപ്പെടുത്തരുത് .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ