എനിക്കു പോകേണ്ടിയിരുന്നത് ബുദ്ധ ജങ്ങ്ഷൻ ,കല്ലുമല , ഹൈ സ്കൂൾ മുക്കു വഴി വരേണി ക്കലേക്കാണ് .അവിടെ അപ്പൂപ്പൻ എന്ന് ഞങ്ങൾ വിളിക്കുന്ന ഗ്രാമ ദേവതയുടെ അമ്പലത്തിൽ തൊഴുത് ,ഇപ്പോൾ വീടില്ലാത്ത വീട്ടു പറമ്പിൽ കയറി ഇന്നില്ലാത്ത അഛനേയും അമ്മയേയും ധ്യാനിച്ച് അനിയൻ താമസിക്കുന്ന വീട്ടിലൊന്നു മുഖം കാണിച്ച് തിരിച്ചു വരിക .ഒരിടത്തും അധികം വെയിറ്റ് ചെയ്യേണ്ട .ആട്ടോ ഡ്രൈവർ ചെല്ലപ്പനു സന്തോഷമായി .അയാൾ ഒരു നിർദ്ദേശം കൂടി വെച്ചു .ഒരു സ്കൂൾ കുട്ടിയെ ബിഷപ് മൂർ വിദ്യാ പീഠത്തിൽ വിടാനുണ്ട് .സ്ഥിരം ഓട്ടമാണ് ഒഴിവാക്കാൻ വയ്യ . വിരോധമില്ലെങ്കിൽആ പെണ്‍കുട്ടിയെ ഒപ്പം കൂട്ടി കല്ലുമല ഇറക്കി നമുക്ക് വരേണിക്കൽ പോയിവരാം എനിക്കെന്തു വിരോധം ?.
മുനിസിപ്പൽ ലൈബ്രറി യുടെ ഭാഗത്ത് നിന്ന് ആട്ടോയിൽ കയറിയ ഒമ്പതാം ക്ലാസ്സുകാരി കല്ലുമല ജങ്ങ്ഷനിലെത്തിയപ്പോൾ ഇറങ്ങണമെന്ന് പറഞ്ഞു .രാവിലെ ഒന്നും കഴിച്ചിട്ടില്ല .കഴിക്കാനെന്തെങ്കിലും വാങ്ങാനാണ് .ചെല്ലപ്പൻ അത് പ്രതീക്ഷിച്ചിരുന്നുവെന്നു തോന്നി .അയാൾ ഒരു കടയുടെ മുമ്പിൽ ആട്ടോ നിർത്തി .ചായ ക്കടയല്ല .ആധുനിക വറവു സാധന ങ്ങളുണ്ടല്ലോ ആകർഷകമായ പായ്ക്കറ്റുകളിൽ വരുന്നത് അവയൊക്കെ വിൽക്കുന്ന സ്ഥലമാണ് ,കോള പാനീയങ്ങളും .കടക്കു മുന്നിൽ വേറെയും സ്കൂൾ വാഹനങ്ങളുണ്ടായിരുന്നു .പായ്ക്കറ്റുകളും ചോക്കളേറ്റു ബാറുകളും കൊളാ ടിന്നുകളുമായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും കടയിൽ നിന്നു പുറത്തേക്ക് വരുന്നതു കണ്ടു .എന്റെ സഹയാത്രികയും ഒരു പായ്കറ്റും ഒരു ടിന്നുമായാണു വന്നത് .
കാത്തു കിടക്കേണ്ട ബാക്കി ദുരം താൻ നടന്നു പൊയ്കൊള്ളാം എന്ന് പറയാനുള്ള അന്തസ്സ് കാണിച്ചു എന്റെ സഹയാത്രിക .അത് വേണ്ട കുഞ്ഞിനെ കൊണ്ടു വിട്ടിട്ടേ ഞാൻ പോകുന്നുള്ളു എന്ന് ഞാനും മര്യാദ കാട്ടി .ചെല്ലപ്പനോടു ചോദിച്ച് ആ കുട്ടിയുടെ വീട്ടിലെ വിവരങ്ങളൊക്കെ ആ ഇട വേളയിൽ ഞാൻ മനസ്സിലാക്കി .അച്ഛൻ ഗൾഫിലാണ് അമ്മ മിച്ചൽ ജങ്ങ്ഷനിൽ ഒരു കട നടത്തുന്നു ഫാൻസി ഷോപോ മറ്റൊ .
സ്കൂളിൽ പോകുന്ന കുട്ടിക്ക് രാവിലെ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കാൻ വയ്യാത്തത്ര ജോലിയൊന്നും ആ അമ്മക്കോ .അവിടെ വന്ന് അനാരോഗ്യകരമായ ഭക്ഷ്യ വസ്തുക്കളും പാനീയങ്ങളും വാങ്ങിപ്പോയ മറ്റു കുട്ടികളുടെ അമ്മമാർക്കോ ഇല്ല .ഇതൊരു ഫാഷനാണോ ?
എന്തായാലും ഈ ശീലം ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ് .പാനീയങ്ങളിലെ ചേരുവകളെ ക്കുറിച്ച് നമുക്കറിവുള്ളതാണ് .അത്രത്തോളമോ അതിലധികമോ അപകടം പിടിച്ച രുചി സംവർദ്ധക സാമഗ്രികളൊക്കെ ഈ വറ വു സാധന ങ്ങളിലും ചേർക്കാറുണ്ടത്രേ.
ഒരു തലമുറയെ മുഴുവൻ രോഗ ഗ്രസ്തരാക്കുന്നതാണോ പരിഷ്കാരം .മാത്രമല്ല ആഗോള ഭീമന്മാരുടെ ആണ് ഈ ഉൽപ്പന്നങ്ങളൊക്കെ .ബഹുരാഷ്ട്ര കുത്തകകളെ ചെറുക്കേണ്ടത് അവരുടെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൊണ്ടാണ് .ഇത് നമ്മൾ അങ്ങോട്ടു പോയി തല വെച്ചു കൊടുക്കുക മാത്രമല്ല വരുന്ന തലമുറയെ അവരുടെ അടിമ കളാക്കുക കൂടി ചെയ്യുന്നു .എല്ലാറ്റിനുമുപരി വീട്ടിലെ അടുക്കളയിൽ നിന്നു കിട്ടുന്ന സ്നേഹ വാൽസല്യത്തിന്റേതായ ആ രുചിയുണ്ടല്ലോ അമ്മൂമ്മയുടെ പുളിശേരി ,വല്യമ്മച്ചിയുടെ മീൻകറി എന്നൊക്കെ വാർദ്ധക്യത്തിലും ഗ്രുഹാതുരത്വത്തോടെ പറയാൻ തോന്നി പ്പോകുന്ന ആ ജീവനാന്തം നാവിൽ തങ്ങി നില്ക്കുന്ന ആ സ്വാദ്.അത് നമ്മൾ ഒരു തലമുറയ്ക്ക് നിഷേധിക്കുകയാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ