അവർ അഞ്ചു പേർ ഒരുമിച്ചാണ് ഈ ഭൂമിയിലേക്ക് വന്നത് .പത്തു പതിനഞ്ച് കൊല്ലം മുമ്പ് ഒരു ഉത്രം നാൾ ഒരാണും നാലുപെണ്ണും .അതേ ഒരു പ്രസവത്തിൽ അഞ്ചു കുട്ടികൾ .
ഉച്ചക്ക് വാർത്തകൾ കേട്ട് മയങ്ങി പോയതാണ് ഞാൻ .കണ്ണു തുറന്നപ്പോൾ ചാനൽ ചർച്ചകളിലെ സ്ഥിരം വക്താക്കളിരുന്നു കോഴയെ ക്കുറിച്ചു സംസാരിക്കുന്നു. എല്ലാ ഭരണാധികാരികളും ബാരിസ്റ്റർ ഗാന്ധിയേക്കാൾ സത്യസന്ധരായ എന്റെ രാജ്യത്ത് കോഴയുണ്ടെന്നു ആരെങ്കിലും പറഞ്ഞു കേള്ക്കുന്നത് എനിക്കിഷ്ടമല്ല .ഞാൻ ചാനൽ മാറ്റി .അങ്ങിനെയാണ് സാധാരണ കാണാറില്ലാത്ത സഖി ചാനലിൽ ഞാനീ അഞ്ചു കുഞ്ഞുങ്ങളുടേയും അവരുടെ അമ്മയുടേയും സന്നിധിയിലെത്തിയത് .
അഞ്ചു കുട്ടികൾ രണ്ടോ മൂന്നൊ കൊണിപ്പടികളിലായി നിരന്നിരിക്കുന്നു .അമ്മ ഒരു കസേരയിൽ എതിരെ ചാനൽ ലേഖിക .മുഖാമുഖം പുരോഗമിക്കുകയാണ് .കുട്ടികൾ പ്ലസ് ടു കഴിഞ്ഞ് പ്രൊഫഷനൽ കോഴ്സു കൾക്ക് ചേർന്നു കഴിഞ്ഞു .അല്ല എല്ലാവരും ഒരിടത്തല്ല പല കോളേജുകളിലാണ് .മകന് മാത്രമേ വീട്ടിൽ നിന്നു പോയിവരാൻ കഴിയൂ .ബാക്കിയുള്ളവർ അകലെയുള്ള കോളേജുകളിലാണ് .നിരർഥകമെങ്കിലും അനിവാര്യമായ ചോദ്യം :പിരിഞ്ഞു താമസിക്കുന്നതിൽ വിഷമമുണ്ടോ ?അതിനുള്ള ഉത്തരം കുഞ്ഞുങ്ങളുടെ ചിരിയിലുണ്ടായിരുന്നു .വിഷമമുണ്ട് ;പക്ഷേ പുതിയ കൂട്ടുകാരും പുതിയ സാഹചര്യങ്ങളും .ഏറ്റവും എളുപ്പം അഡാപ്റ്റ് ചെയ്യുന്ന ജീവി മനുഷ്യനാണ് .അമ്മക്കോ ?കുട്ടികളുടെ ഭാവിയാണ് പ്രശ്നം .പഠിച്ച് ഉയര്ന്ന നിലയിലെത്തണം .സന്തോഷമായും സുഖമായും ജീവിക്കണം ലോകത്തെവിടെയായാലും.
.കുട്ടികളുടെ അച്ഛൻ ? അഞ്ചു കുട്ടികൾ എന്ന് കേട്ടപ്പോൾ മുതൽ ഉൽക്കണ്ഠാ കുലനായിരുന്ന അദ്ദേഹം ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞ് ഒരു മുഴം കയറിൽ ആ ഉൽകണ്ഠക്ക് പരിഹാരം കണ്ടു .അപ്പോൾ അന്ന് മുതൽ ഒറ്റക്ക് ? അതേ.ഒരു കടയുണ്ട് ആ അമ്മക്ക് കടയിൽ നിന്നുള്ള വരുമാനം .ചില നല്ല മനുഷ്യരുടെ ,അവരിൽ ഒരു വിദേശിയും പെടും,സഹായം കിട്ടുന്നുണ്ട് .പിന്നെ .അദ്ധ്വാനിക്കുള്ള മനസ്സും കഴിവും .അസുഖം കാര്യമായി ഒന്നുമില്ല .വല്ലപ്പോഴും വരുന്ന നെഞ്ചു വേദന ഒഴിച്ച് .അതിനു പേസ് മേക്കർ വെച്ചിട്ടുണ്ട് .അതെ പേസ് മേകർ തന്നെ .ഒന്നാമത്തെത് പത്തു കൊല്ലം കഴിഞ്ഞപ്പോൾ മാറ്റി .രണ്ടുകൊല്ലമായി .ഇപ്പോഴത്തേതിനു ഇനി എട്ടു കൊല്ലം കാലാവധി ഉണ്ട്
ഈശ്വരാ ഈ അമ്മ .എതീശ്വരൻ ?ഈ അമ്മയല്ലാതെ ഒരു ദൈവവമുണ്ടോ ?പഴയ ഒരു സിനിമാ ഗാനം എന്റെ ഉള്ളിൽ വന്നു കലമ്പൽ കൂട്ടി . ആ പഴയ ജയചന്ദ്രൻ ഗാനം തന്നെ :
എല്ലാ വലിയ കലാസൃഷ്ടി യുടേയും മഹത്വത്തിനു നിദാനം അതിലുള്ള അതിശയോക്തിയുടെ അംശമാണ് .ഇവിടെ ഈ ഗാനം അതിശയോക്തിയുപേക്ഷിച്ച് യഥാ തഥ മായി തന്റെ നായികയെ കണ്ടെത്തിയിരിക്കുന്നു .ഞാൻ കോഴ വാദത്തിന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിലേക്ക് മടങ്ങിയില്ല യു റ്റ്യൂബിൽ ആ പാട്ട് കണ്ടെടുത്ത് വീണ്ടു കേട്ടു "അമ്മയല്ലാതൊരു ദൈവമുണ്ടോ ,അതിലും വലിയൊരു കോവിലുണ്ടോ,കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ കാണപ്പെടുന്നതാം ദൈവമല്ലേ ------"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ