2016, ഏപ്രിൽ 11, തിങ്കളാഴ്‌ച

മാഹിയിലെ പടക്കക്കട
 മാഹീ എന്ന്കേൾക്കുമ്പോൾ ഞാൻ  രണ്ടാമതായി മാത്രമേ മദ്യത്തെക്കുറി ച്ച് ഓര്ക്കാറുള്ളു .മാഹിയുടെ ഒന്നാമത്തെ പ്രാധാന്യം ആ പ്രദേശം പ്രധാനപ്പെട്ട മുകുന്ദൻ കൃതികളുടെ ഭുമികയാണ് എന്നതത്രെ .അങ്ങിനെ തോന്നാനുള്ള സാഹിത്യ ബോധം എനിക്കുണ്ട് എന്ന് ഞാൻ വിനീതമായി അവകാശപ്പെടുന്നു .കോഴിക്കോട് കണ്ണൂർ ജില്ലകളുടെ തീര പ്രദേശങ്ങളിൽ ടുർ പോകേണ്ടി വരുമ്പോൾ മാഹി സന്ദർശിക്കാറു ണ്ടാ യിരുന്നുവെന്ന കാര്യവും ഞാൻ മറ ച്ചു വെക്കുന്നില്ല .മദ്യത്തിന്റെ വിലക്കുറവായിരുന്നില്ല ഇവിടേയും പ്രഥമ പരിഗണന .എന്റെ കൂടെ വരാറു ള്ള സുഹൃത്ത് പൗലോസ് മയ്യഴി മാതാവിന്റെ വലിയ ഭക്തനാണ് .അയാള് പള്ളിയിലേക്ക് പോകും .ഞാൻ ദാസന്റെ തുമ്പികളെ മനസ്സിൽ ക്കണ്ടും  ഗസ്തോൻ സായിപ്പിന്റെ വയലിൻ നാദം കാതർത്തും അഴിമുഖത്തിരിക്കും .തിരികെ പോകുമ്പോൾ അവിടത്തെ നൂറോളം   മദ്യ ശാലകളിലൊന്നിൽ കയറിയെന്നു വരാം .ഞാൻ അന്ന് മദ്യ വര്ജ്ജന പ്രതിഞ്ജ എടുത്തിട്ടുണ്ടായിരുന്നില്ല ..അങ്ങിനെ ഒരു പ്ര തിഞ്ഞ്ജ എടുത്തത് സദാചാരത്തിന്റെ പേരിലല്ല ആരോഗ്യം കുടുംബ സമാധാനം എന്നീ പ്രശ്നങ്ങളെ മുന്നിർത്തിയാണ് .മിതമായ മദ്യപാനം ഒരു ദുശീലമല്ല എന്നു  മദ്യം തൊടാതായിട്ട് മൂന്നു പതിറ്റാണ്ടു പിന്നിട്ടിട്ടും  ഞാനിപ്പോഴും വിശ്വസിക്കുന്നു .
   പക്ഷേ മാഹിയിലെ ഒരു കിലോമീറ്റരിൽ നൂറിലധികം മദ്യക്കടകൾ ഒരു നല്ല കാര്യമായി തോന്നുന്നില്ല .മദ്യപാനത്ത്തിലെ മിതത്വം അവിടെ നഷ്ടപ്പെടുന്നു ..മിതമായ മദ്യപാനം ദുശീ ലമല്ല  അമിതമദ്യപാനം ആണ് .രണ്ടാമതു പറഞ്ഞതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് മാഹിയിലെ പരിതസ്ഥിതി .അതു പോരാഞ്ഞിട്ടാണ്‌ ഇപ്പോൾ പടക്ക ക്കട കൂടി വന്നിരിക്കുന്നത് .ചാനൽ വാര്ത്ത പ്രകാരം ഈ കട പെട്രോൾ ബങ്കിനും മദ്യശാലക്കും ഇടയിലാണ് കത്തിച്ചാൽ കത്ത്തുന്നതെല്ലാം ഒരിടത്തിരിക്കുന്നത് അപകടമാണ് .പ്രത്യേകിച്ചും നിയന്ത്രണങ്ങളെ സംബന്ധിക്കുന്ന ഒരുമ നിയമവും പാലിക്കേണ്ടതില്ല എന്നതു നിയമമായിരിക്കുമ്പോൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ