അയ്യപ്പനും അമ്മമാരും
കേരളത്തിലെ സാധാരണ സ്ത്രീകൾ ശബരി മല പോകുന്നതിനെ ക്കുറിച്ച് ആലോചിച്ചിട്ടേ ഇല്ല എന്നു മാത്രമല്ല ആർത്തവ കാലത്ത് അയ്യപ്പൻ മാരിൽ ബഹുദൂരം അകന്നു നില്ക്കുകയും ചെയ്യും. ഇപ്പോഴും കണ്ടു വരുന്നത് ഇതാണ് .ഒരു ശീലം എന്നതിനപ്പുറം ഇതിനെന്തെങ്കിലും സാധൂകരണമുണ്ടോ ?ഇല്ലെന്നാണ് എന്റെ അഭിപ്രായം ..കാരണം പറയാം .പൗരാണിക കാലത്ത് രണ്ടു സ്ത്രീകൾ നടത്തിയ കൊടും തപസ്സുകളെ ക്കുറിച്ച് നമ്മൾ വായിച്ചിട്ടുണ്ടല്ലോ.പാർവതിയുടേയും വേദവതിയുടേയും തപസ്സുകൾ .ഓരോ ചാ ന്ദ്ര മാസത്തിലുംഅവർ നാലഞ്ചു ദിവത്തെ ഇളവെടുത്തിരുന്നതായി ഒരു സൂചനയും ഇല്ല കുമാര സംഭവത്തിലും രാമായണത്തിലും . ആര്ത്തവത്തെ ക്കുറിച്ച് മഹാഭാരതത്തിലെ വസ്ത്രാക്ഷേപ ര്പ്രകരണത്തിലെ സൂചന നോക്കാം .താൻ രജസ്വലയാണെന്നും ഒറ്റ വസ്ത്രമേ ധരിച്ച്ചിട്ടുള്ളു വെന്നും അതു കൊണ്ടു സദസ്സിലേക്കു വരാൻ നിവൃത്തിയില്ലെന്നുമാണ് ദ്രൗപതി ദുശാസ്സനനോടു പറഞ്ഞത് .അവസരത്തിനു യോജിച്ച തരത്തിൽ വസ്ത്രം ധരിക്കാത്തതാണു വരാൻ കഴിയാത്തതിന്റെ കാരണം .അപ്പോൾ സ്ത്രീകൾക്ക് ആര്ത്തവം ആരാധനക്കോ രാജ്യ കാര്യങ്ങളിലെ പങ്കാളിത്തത്തിനോ തടസ്സമല്ല എന്നാണ് ആർഷ ഗ്രന്ഥങ്ങൾ പറയുന്നത് എന്ന് വ്യക്തമായല്ലോ .പക്ഷേ നമുക്ക് മലയാളികൾക്ക് പുറം തോടുകൾ മതി ആചാരാനുഷ്ഠാനങ്ങളായാലും പ്രത്യയ ശാസ്ത്രങ്ങളായാലും .
ശബരിമല അയ്യപ്പന്റെ സ്ത്രീ വിമുഖതയെക്കുറിച്ച് മറ്റൊരു വിശകലനമുണ്ട് .പണ്ട് ആഡിറ്റ് സന്ദർശനങ്ങളുടെ കാലത്ത് വലിയ അയ്യപ്പഭക്തനായ ഒരു അക്കൗണ്ട്സ് ഓഫീസർ പറഞ്ഞതാണ് .അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രാമനു വനവാസം കൊടുത്ത കൈകേയിക്കാൾ പതിന്മടങ്ങ് ക്രൂരയാണ് അയ്യപ്പൻറെ വളർത്തമ്മയായ റാണി .സ്വന്തം മകന് സിംഹാസനം ലഭ്യമാക്കാൻ വേണ്ടിആ അമ്മ ഈറ്റപ്പുലികളുടെ മടയിലേക്കല്ലേ വളര്ത്തു മകനെ അയച്ചത് .ആ ഉണ്ണിയാവട്ടെ ഈറ്റപ്പുലികൾ വാൽസല്യത്തോടെ പാൽചുരത്തിക്കൊടുക്കുന്ന വിധത്തിൽ സ്നേഹോദാരനായിരുന്നു ."ഹ്യുമൻ ഫീമൈയിൽ ഈസ് ദ ക്രൂവെലെസ്റ്റ് ബീയിംഗ് ഓൺ ഏർത്ത് " ഓഫീസർ ശക്തിക്കു വേണ്ടി ഇംഗ്ലീഷിൽ പറഞ്ഞു നിർത്തി .ഈറ്റപ്പുലികളെ സ്നേഹവാത്സല്യങ്ങൾ കൊണ്ടു കീഴടക്കിയ കുമാരൻ ആ അമ്മയോടും എല്ലാ അമ്മമാരോടും ക്ഷമിച്ചിട്ടുണ്ടാവുമെന്നു ഞാൻ വിശ്വസിക്കുന്നു .ഒരു സ്ത്രീ വിദ്വേഷിയാകാൻ അങ്ങിനെ ഒരുണ്ണിക്കു കഴിയുകയില്ല എന്നും .
എന്തായാലും പുലികൾ കേസിൽ കക്ഷി ചേർന്നിട്ടില്ല .കക്ഷി ചേരാത്ത മറ്റൊരു വിഭാഗം കൂടിയുണ്ട് .അയ്യപ്പന്റെ അയൽക്കാരായി പമ്പാ തടത്തിൽ താമസിക്കുന്ന കുറേ മനുഷ്യർ .നൂറ്റാണ്ടുകളായി അവിടെ കുടിപാർത്തു പോരുന്ന ആദിവാസികളും ഒപ്പം പദ്ധതിപ്പണിക്കു നാട്ടിൽ നിന്നും ചെന്നിട്ട് തിരികെ പോരാൻ കഴിയാതിരുന്നവരുടെപിന്മുറക്കാരും .അവരുടെ ഏക കുടിവെള്ള സ്രോതസ്സാണു പമ്പ .ഇപ്പോൾ തന്നെ അപകടകരമായ അളവിലാണ് പമ്പയിലെ മാലിന്യം .ഇനി തീർഥാടകരുടെ സംഖ്യ ഇരട്ടിച്ചാൽ സ്ഥിതി എന്താവും .എല്ലാം കോടതി തീരുമാനിക്കട്ടെ .അല്ലേ ?
സമസ്ത ചേതനാചേതനങ്ങളേയും പൂർണ്ണ സമഭാവനയോടെ കണ്ട അങ്ങിനെ കാണാൻ പഠിപ്പിച്ച ശരണാഗത വൽസലനായ ഉണ്ണിക്ക് ,സ്വാമിക്ക് മനസ്സുകൊണ്ട് ഒരഭിഷേകം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ