ബുദ്ധ മതവും ഇന്ത്യൻ ജാതി വ്യവസ്ഥയും
പി കെ ബാലകൃഷ്ണൻ
ബുദ്ധ മതം പ്രവൃദ്ധമായിരുന്ന കാലത്തും ജാതി സമൂഹം ജാതി സമൂഹമായി തന്നെ നിലനിന്നു .*
*ഇന്ത്യയിൽ ബുദ്ധ മതം പ്രവൃദ്ധമായിരുന്ന കാലത്ത് ബുദ്ധ ഭിക്ഷുക്കളല്ലാത്ത ബുദ്ധ മതാനുയായികൾ ഇതര സാമാന്യ ജനങ്ങളിൽ നിന്നും ക്രിസ്തുമതാനുയായികളെ പോലെയും ഇസ്ലാം മതാനുയായികൾ പോലെയും വേർതിരിഞ്ഞു വർത്തിച്ച ഒരു ഒരു പ്രത്യേക ജന വിഭാഗമായിരുന്നില്ല എന്നാണു നാനാ സാഹചര്യങ്ങൾ കൊണ്ടും മനസ്സിലാക്കേണ്ടി വരുന്നത് .പ്രത്യേകമായ അനുഷ്ഠാനങ്ങളും ആചാരക്രമങ്ങളും അവർക്കില്ലായിരുന്നുവെന്നും അവനവന്റെ ആത്മജാതി വൃത്തത്തിൽ ജാത്യാചാരമനുസരിച്ചു ജീവിക്കുകഎന്നതു തന്നെയായിരുന്നു അവർക്കു കരണീയമായ നടപടി എന്നും സാഹചര്യങ്ങൾ ആകെ കണക്കിലെടുത്താൽ കാണാം .ഇക്കാര്യത്തിൽ ഏറെ വെളിച്ചം വീശുന്ന ഒന്നാണ് -The social organization in northeast India in Budhist Time -എന്ന Richard Tick ന്റെ ഗ്രന്ഥം .ജാതി സമൂഹത്തിന്റെ ലംഘനമില്ലാത്ത നിലനിൽപിലേക്കു തന്നെയാണ് ആർ എസ ശർമ്മയുടെ Aspects of Political Ideas and Institutions in Ancient India എന്ന ഗ്രന്ഥത്തിലെ ജാതിയെ സ്പർശിക്കുന്ന അദ്ധ്യായങ്ങൾ .സാമാന്യ ജനതയുടെ സമുദായ ബദ്ധമായ നിത്യ ജീവിത ക്രമത്തിൽ ജാതിവ്യവസ്ഥക്കെതിരായി ബുദ്ധമതം നില സ്വീകരിച്ചതായി കാണുന്നില്ല എന്ന അഭിപ്രായം തന്നെയാണ് Ancient Indian Social History എന്ന ഗ്രന്ഥത്തിൽ ശ്രീമതി റൊമീളാ ഥാപ്പറും പ്രകടിപ്പിച്ചു കാണുന്നത് .(ജാതി വ്യവസ്ഥിതിയും കേരളചരിത്രവും )

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ