ക്രിട്ടിക് ഓഫ് പൊളിറ്റിക്കൽ എക്കണോമി എന്ന കൃതിയുടെ ആമുഖത്തിൽ മാർക്സ് പറയുന്നുണ്ട് 'നിയമങ്ങളും ആചാരങ്ങളും സാമൂഹ്യമായ ഉപോല്പന്നങ്ങളാണെന്ന് (cults and laws are social by-products ) .സാമൂഹ്യപുരോഗതിയുടെ ഓരോ ഘട്ടത്തിലും അപ്പോഴത്തെ വ്യവസ്ഥിതിയുടെ നിലനില്പിനാവശ്യമായ നിയമങ്ങളെപ്പോലെ തന്നെ ആചാരങ്ങളും നിലവിൽ വന്നിട്ടുണ്ടാകും .അവയിലേതെങ്കിലും സാമൂഹ്യ പ്രക്രിയക്ക് തടസ്സമാവുന്നു എന്ന് വരുമ്പോൾ അവ മാറ്റപ്പെടും സാമൂഹ്യ പ്രക്രിയയിലൂടെ തന്നെ .ചുരുക്കത്തിൽ സാമൂഹ്യമായി നിർണയിക്കപ്പെടുന്നത് സാമൂഹ്യമായിത്തന്നെ സാമൂഹ്യപ്രക്രിയയിലൂടെയേ മാറ്റാൻ കഴിയൂ .ഭരണകൂടത്തിന്റെയും കോടതിയുടെയും മറ്റും പ്രവർത്തനങ്ങൾ ആ പ്രക്രിയയുടെ ഒരു ഭാഗം മാത്രമാണ് .സമൂഹത്തിനെ മാറ്റങ്ങൾക്ക് പ്രാപ്തമാക്കുന്ന പ്രക്രിയയെ നമ്മൾ നവോത്ഥാനം എന്ന് വിളിക്കുന്നു .അതിനു നേതൃത്വം കൊടുക്കുന്നവരെ നവോത്ഥാന നായകർ എന്നും .ഭരണകർത്താക്കളും ന്യായാധിപന്മാരും ഇവർക്ക് പിന്നാലെയാണ് രംഗത്തു വരേണ്ടത് . റാം മോഹൻ റോയിക്ക് പിന്നാലെ ബെന്റിക് പ്രഭുവും അയ്യൻകാളിക്ക് പിന്നാലെ തിരുവിതാംകൂർ ഭരണ കൂടവും വന്നത് പോലെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ