24-2-2019
ഭാവം ,രാഗം ,താളം
ബീമിന്റെ ഇത്തവണത്തെ പരിപാടി അശ്വതിനായർ -ശ്രീകാന്ത് ദമ്പതികൾ അവതരിപ്പിച്ച ഭരതനാട്യ കച്ചേരിയായിരുന്നു 22 നു ടി ഡി എം ഹാളിൽ .മികച്ച ഒരു ഭരതനാട്യ പ്രകടനം കണ്ട സംതൃപ്തിയോടെയാണ് ആസ്വാദകർ മടങ്ങിയത് .
അലാറിപ്പ് ,കവുത്തം ,വർണ്ണം തുടങ്ങിയ പേരുകൾ ഉപയോഗിച്ചിരുന്നില്ല എങ്കിലും അവയൊക്കെ തന്നെയായിരുന്നു ഇനങ്ങൾ .തികച്ചും സാമ്പ്രദായികമായ രീതിയിൽ ,വെളിച്ചത്തിന്റെ ചെപ്പടി വിദ്യകളോ ,വീഡിയോക്കു വേണ്ടിയുള്ള നിശ്ചല ദൃശ്യങ്ങളോ ഒന്നും ഇല്ലാതെ പ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന വേദിയിൽ അശ്വതിയും ശ്രീകാന്തും ഹംസധ്വനിയിലുള്ള ഗണേശ സ്തുതിയും ,ജഗദാനന്ദ കാരക എന്ന പഞ്ചരത്ന കീർത്തനവും (നാട്ട ),പൂർവികല്യാണിയിലും വാഗീശ്വരിയിലുമുള്ള തമിഴ് പദങ്ങളും,ഒരുതില്ലാനയും രംഗത്തവതരിപ്പിച്ചു ,കാലഗണക്കനുസരിച്ചുള്ള ചടുലതയോടെ ,ലയപൂർണമായ അംഗചലനങ്ങളോടെ നിയന്ത്രിതമായ ഹസ്ത മുഖാഭിനയത്തോടെ .അന്യാദൃശമായ ലയഭംഗി എല്ലാ ഇനങ്ങളെയും അതീവ ഹൃദ്യമാക്കി .
ലൈവ് ഓർക്കസ്ട്ര ഏറെക്കാലത്തിനു ശേഷം ആണ് ഒരു നൃത്തവേദിയിൽ കാണുന്നത് .നർത്തക ദമ്പതികളുടെ ശിഷ്യരാണെന്നു തോന്നുന്നു പിന്നണിയിലെ ചെറുപ്പക്കാർ .നൃത്ത പരിപാടിയോളം തന്നെ നന്നായിരുന്നു അവരുടെ പ്രകടനവും .
നന്ദി ബീമിനും എറണാകുളം കരയോഗത്തിനും നൃത്തസംഘത്തിനും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ