22-2-2019
പൂർത്തീകരിക്കുന്നവനാണ് പുത്രൻ എന്ന് ഉപനിഷത്ത് .'ഒരാൾ ചെയ്യാൻ കഴിയാതെ ബാക്കി വെച്ചു പോകുന്ന കാര്യങ്ങൾ ചെയ്യാൻ ബാധ്യസ്ഥനായതു കൊണ്ടാണ് അവനെ പുത്രൻ എന്നു പറയുന്നത്' (ബൃഹദാരണ്യകം 1 ..5 ..17 ).ഓലമേഞ്ഞ ഒരൊറ്റമുറിപ്പുരയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കേണ്ടവനായിരുന്നു അവൻ .അവൻ പക്ഷെ ഒരാളല്ല ഒരു ശ്രു0 ഖലയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് .സുഗതകുമാരി കവിതയിൽ പറഞ്ഞതു പോലെ കക്ഷി ഏതുമാവട്ടെ അവന്റെ പേര് മകനെന്നാണ് .അവനാകട്ടെ ഈ ചങ്ങലയിലെ അവസാനത്തെ കണ്ണി .അതത്ര പ്രയാസമുള്ള കാര്യമല്ല .എല്ലാ കക്ഷികളും ഒരു തീരുമാനമെടുത്താൽ മതി ആശയങ്ങളെ ആയുധം കൊണ്ടു നേരിടുകയില്ലെന്ന് .അതിന് ഇങ്ങോട്ടാക്രമിച്ചാൽ അല്ലാതെ അങ്ങോട്ടാക്രമിക്കുകയില്ല എന്ന യുദ്ധ വിരാമം പോരാ .ഇങ്ങോട്ടാക്രമിച്ചാലും അങ്ങോട്ടാക്രമിക്കുകയില്ല വ്യവസ്ഥാപിത നിയമ മാർഗ്ഗങ്ങൾ തേടുകയേ ഉള്ളു എന്ന് എല്ലാ കക്ഷികളും തീരുമാനിക്കണം ,പ്രഖ്യാപിക്കണം .ഒരു പരിഷ്കൃത സമൂഹമാണ് നമ്മൾ എന്നു നമുക്ക് ബോദ്ധ്യപ്പെടുത്തേണ്ടെ ,നമ്മളെ തന്നെയെങ്കിലും .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ