13-5-201
------------
"സാമജ വര -----------"
---------------------------------
സാമജവരന്മാർ പ്രൗഢഗമനം നടത്തിയിരുന്ന പഴയ പൂരപ്പറമ്പുകളെ ഓർമ്മിപ്പിച്ചു ഇന്നലെ വടക്കുന്നാഥന്റെ സന്നിധാനം .കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും തലയെടുപ്പുള്ള ,കവിതകളിലും കീർത്തനങ്ങളിലും പ്രകീർത്തിക്കപ്പെടാറുള്ള ആനനട നടക്കുന്ന കൊമ്പൻ തന്നെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ .ഇന്നലെ അദ്ദേഹത്തിന് നരേന്ദ്ര മോദിയെക്കാളും രാഹുൽ ഗാന്ധിയെക്കാളും ,എം ടി യെക്കാളും യേശുദാസിനെക്കാളും, മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും വാർത്താപ്രാധാന്യമുണ്ടായിരുന്നു .
ഒരുകാലത്ത് ജീവിതവൃത്തിയുടെ ഭാഗമായിരുന്ന ചില പ്രവൃത്തികളാണ് പില്കാലത്ത് ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി നിലനിൽക്കുന്നതെന്ന് നരേന്ദ്രപ്രസാദ് എഴുതിയിട്ടുണ്ട് .അതിൽ ചെറിയ മാറ്റം വരുത്തട്ടെ :ജീവിതവൃത്തിയുടെ ഭാഗമായിരുന്നതോ അതുമായി ജൈവബന്ധം പുലർത്തിയിരുന്നതോ ആയ ചില പ്രവൃത്തികളാണ് ആചാരാനുഷ്ഠാനങ്ങളായി നിലനിൽക്കുന്നത് .നെൽകൃഷി അന്യം നിന്നതിനു ശേഷവും വ്യാപകമായി നിലനിൽക്കുന്ന നിറപറ വെയ്പ്പ് നല്ലൊരുദാഹരണമാണ് .ഇത്തരം നിർദ്ദോഷമായ ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദോഷമൊന്നുമുണ്ടാക്കുകയില്ല എന്നു മാത്രമല്ല അവയിൽ ചിലതെങ്കിലും സമൂഹത്തിന്റെ കെട്ടുറപ്പിന് സഹായകമാവുകയും ചെയ്യും .
അത്രയ്ക്ക് നിർദ്ദോഷമാണോ പൂരത്തിന്റെ ഭാഗമായ ആന എഴുന്നള്ളിപ്പ് .?ലോറികളും ജെ സി ബി കളും നിലവിലില്ലാതിരുന്ന കാലത്ത് ആനകൾ നമ്മുടെ സാമ്പത്തിക ജീവിതത്തിൽ വ്യാപകമായി ഉപയുക്തമാക്കപ്പെട്ടിരുന്നു .ആ ജീവിതരീതിയുടെ സ്വാഭാവിക ഉപോല്പന്നമാവാം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ അണിനിരക്കുന്ന പൂരങ്ങളും ഉത്സവങ്ങളും മറ്റും .സാമ്പത്തിക ജീവിതത്തിൽ ആന അനിവാര്യമല്ലാതായി .മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കേണ്ടതാണെന്നുള്ള ബോധം നമ്മുടെ സമൂഹ മനസ്സിൽ രൂഢ മായിക്കൊണ്ടിരിക്കുകയാണ് . മൃഗബലിയും അതു പോലുള്ള അനാചാരങ്ങളും അവസാനിച്ചുവല്ലോ .അതു പോലെ കാട്ടാനകളെ പിടിച്ചു മെരുക്കുന്ന സമ്പ്രദായവും കാലക്രമത്തിൽ ഇല്ലാതാവും .ആനകളെ ഉപദ്രവിക്കാതെ അതിമനോഹരങ്ങളായ പൂരങ്ങൾ ആഘോഷിക്കാൻ നമുക്കു കഴിയും ഒരിക്കൽ .
വടക്കുന്നാഥൻ അനുഗ്രഹിക്കട്ടെ.
പിൻകുറിപ്പ് ----ആളുകളെ നിശ്ചിത ദൂരത്തിൽ നിർത്തിക്കൊണ്ട് സമയ പരിധിക്കുള്ളിൽ തന്നെ പൂരവിളംബരം നടത്താൻ കഴിഞ്ഞ ജില്ലാ ഭരണ കൂടത്തിനും ക്രമസമാധാന പാലകർക്കും അഭിനന്ദനങ്ങൾ .കാര്യക്ഷമമായി,എന്നാൽ ജനസാമാന്യത്തെ വെറുപ്പിക്കാതെ സർക്കാർ കാര്യങ്ങളും നടത്താൻ കഴിയുമെന്നതിന് അപൂർവ നിദർശനമായിരുന്നല്ലോ അത് .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ