28-4-2019
ചിത്ര
----------
പി യൂ ചിത്ര ദോഹയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 1500 മീറ്ററിൽ സ്വർണ്ണം നേടിയിരിക്കുന്നു .മുൻപും ഈ ഇനത്തിൽ ഏഷ്യൻ നിലവാരത്തിലുള്ള മത്സരത്തിൽ അവർ സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട് .മത്സരം കഴിഞ്ഞ് മെഡലുമായി അവർ തിരിച്ചെത്തിയപ്പോൾ കാര്യമായ സ്വീകരണമൊന്നുമുണ്ടായില്ല .ജനാധിപത്യത്തിന്റെ ഉത്സവത്തിനിടയിൽ ആ വലിയ വിജയം ശ്രദ്ധിക്കപ്പെടാതെ പോയി .
2017 ഇൽ ലണ്ടനിൽ നടന്ന ലോക അതിലിറ്റിക്സ് മീറ്റിൽ പങ്കെടുക്കാൻ ചിത്രയ്ക്ക് നമ്മുടെ കായിക ഭരണ സംവിധാനം അനുമതി നൽകിയില്ല .സുപ്രീം കോടതി നിർദ്ദേശം സാങ്കേതികതയുടെ പേരിൽ അവഗണിച്ചു കൊണ്ട് ചിത്രയ്ക്ക് അനുമതി നിഷേധിച്ചത് കേരളത്തിന്റെ കായിക റാണി ഉൾപ്പെടെയുള്ളവരാണ് .ഏതു വലിയ തച്ചനും പെരുംതച്ചനാണ് എന്നല്ലാതെ എന്തു പറയാൻ .
പക്ഷേ പെരുംതച്ചന്മാരെ നിരാകരിച്ചുകൊണ്ട് ,ലജ്ജിപ്പിച്ചു കൊണ്ട് പിന്നത്തെ തലമുറ സ്വന്തം ശില്പങ്ങൾ ചരിത്രത്തിന്റെ രാജ വീഥികളിൽ സ്ഥാപിക്കുക തന്നെ ചെയ്യും .ചിത്രയും അതാണ് ചെയ്തത് ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ സ്വർണ്ണം നേടിക്കൊണ്ട് .അവസാന ലാപ്പിൽമുമ്പിൽ ഓടുന്നവരെ അഭ്യസ്തവും ചിട്ടകൾപാലിച്ചുള്ളതുമായ ചുവടുവെപ്പുകൾ കൊണ്ട് മറികടന്ന് അവർ സ്വര്ണത്തിലേക്ക് കുതിക്കുന്ന കാഴ്ച ഉദ്വേഗജനകമെന്നതു പോലെ ഹൃദ്യവുമായിരുന്നു .തുടർന്ന് എല്ലാ കൊടിക്കൾക്കും മീതേ ത്രിവർണ്ണ പതാക ,എല്ലാ ആരവങ്ങൾക്കും മുകളിൽ ജനഗണമന ,അത്യന്തം അഭിമാനകാരമെന്നപോലെ ആഹ്ളാദകരവുമായ അനുഭവമായിരുന്നു അത് .തെരഞ്ഞെടുപ്പിന്റെ പോർവിളികൾക്കും ശകാരവര്ഷങ്ങള്ക്കുമിടയിൽ വളരെ കുറച്ചു പേരെ ഇതൊക്കെ ശ്രദ്ധിച്ചുള്ളു .ജയിച്ചുവന്ന ചിത്രയെ സ്വീകരിക്കാൻ ഒരു പാടു പേരൊന്നും പോയതുമില്ല .
ആനയും അമ്പാരിയും കൊട്ടും കുരവയും ആയുള്ള സ്വീകരണമല്ല ചിത്രയെപ്പോലുള്ളവർക്ക് വേണ്ടത് . സ്വന്തം കഴിവുകൾ വികസിപ്പിക്കാനുള്ള അവസരങ്ങളാണ്.ട്രാക്കിൽ തൊട്ടുപിന്നിൽ ,ഏതു നിമിഷവും കടത്തിവെട്ടി മുന്നിൽക്കയറാൻ സാദ്ധ്യതയുള്ള എതിരാളികളുണ്ടെങ്കിലേ ഏത് അത്‍ലറ്റിനും സ്വന്തം കഴിവ് അതിന്റെ പരമാവധിയിൽ പുറത്തെടുക്കാൻ കഴിയൂ .അതിനവസരം കിട്ടുന്ന ,ലോകനിലവാരമുള്ള പരിശീലനമാണ് നമ്മുടെ അത്‌ലറ്റുകൾക്കാവശ്യം .ഒപ്പം കായികക്ഷമത നിലനിർത്താൻ കഴിയുന്ന ജീവിത രീതി പിന്തുടരാനുള്ള സാമ്പത്തിക സാഹചര്യങ്ങളും .കൂടെ മാന്യതയുള്ള,പരിശീലനത്തിനു തടസ്സമില്ലാത്ത തൊഴിൽ .
ഭരണകൂടത്തിന്റെ ശ്രദ്ധ പതിയേണ്ടത് ഇത്തരം കാര്യങ്ങളിലാണ് .അതുണ്ടാവുമെന്ന് പ്രാക്ടീക്ഷിക്കാം .അഭിമാനത്തിന്റെ നിമിഷങ്ങൾക്ക് നന്ദിയും സ്നേഹവും അഭിനന്ദനങ്ങളും .ചിത്രയ്ക്കും പങ്കെടുത്ത എല്ലാ അത്‌ലറ്റുകൾക്കും .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ