1-6-2019
എന്തു കൊണ്ടു തോറ്റു
-----------------------------------
ഉത്തമാ ലളിതമാണ് ഉത്തരം .നമ്മൾ ജയിക്കുകയല്ല മറ്റാരെയോ ജയിപ്പിക്കുകയാണ് അതിനു വേണ്ടി വേറെ മറ്റാരെയോ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്ന പ്രസ്താവനയുടേയും അതിന്റെ പിന്നിലെ മനോഭാവത്തിന്റെയും പ്രത്യാഘാതമാണ് തോൽവി . സമ്മതിദാനപൂർവ ഇന്ദ്രപ്രസ്ഥ ദൃശ്യങ്ങൾ ഓർത്തു നോക്കു .പ്രധാനി സ്ഥാനാഭിലാഷിയായ യുവാവിനു ചുറ്റും യാദവരും നായിഡുമാരും മറ്റും കൂടി നിന്ന് കൈകോർക്കൽ ,ആലിംഗനം ,ആഹ്ളാദപ്രകടനം .കൊച്ചുതിരുമേനി സർവോൽക്കർഷേണ വർത്തിക്കട്ടെ എന്ന അനുക്ത ആശംസാവചനം .അവിടെ നമ്മുടെ പ്രമുഖനുമുണ്ടായിരുന്നു .അതിൽ നിന്നൂറിയ സന്ദേശം ഇങ്ങിനെയൊരു പരാജയം സൃഷ്ടിച്ചുവെന്നതിൽപഠന ക്‌ളാസ്സുകളിൽ പങ്കെടുക്കാത്ത നിനക്കു പോലും അദ്‌ഭുതമില്ലല്ലോ ഉത്തമ .
ഇടതുപക്ഷത്തിന്റെ ബഹുവിധ രാഷ്ട്രീയ കർത്തവ്യങ്ങളിൽ ഒന്നുമാത്രമാണ് പാർലമെന്ററി പ്രവർത്തനം .അതു കൊണ്ട് തന്നെ നിയമനിർമ്മാണ സഭകളിലെ നമ്മുടെ അംഗസംഖ്യ ശക്തി ദൗർബല്യങ്ങളുടെ സൂചകമായി നമ്മൾ കണക്കാക്കുന്നില്ല .നിയമസഭയിലേക്ക് ഒരംഗത്തെപ്പോലും അയക്കാൻ കഴിയാത്ത സംസ്ഥാനങ്ങളിലും തൊഴിലാളി കർഷക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ നമുക്കു കഴിയുന്നുണ്ടല്ലോ .അതാണ് ഉത്തമാ പ്രധാനം .
1947 ൽ പി സി ജോഷി പുറത്തു പോകേണ്ടിവന്നതും 64 ൽ പിളർപ്പുണ്ടായതും കോൺഗ്രസ്സിനോടുള്ള സമീപനത്തെ ചൊല്ലിയായിരുന്നു .വിദേശനയത്തിൽ പഴയ സോവിയറ്റ് ബ്ലോക്കിനോടുണ്ടായിരുന്ന ആഭിമുഖ്യം ,ആഭ്യന്തരമായി ഇപ്പോഴും സ്വീകരിക്കുന്ന മതേതരസമീപനം ഇവയൊക്കെ സ്വാഗതാർഹമെങ്കിലും കോൺഗ്രസിന്റെ വർഗ്ഗപരമായ ഉള്ളടക്കം ബൂർഷ്വാസിയുടേതാണ് .ഒരു പ്രോലിറ്റേറിയൻ പാർട്ടിക്ക് ,എന്നു പറഞ്ഞാൽ ഉത്തമ തൊഴിലാളിവർഗ്ഗ പാർട്ടിക്ക് കോൺഗ്രസിനെ എതിർക്കാതിരിക്കാൻ കഴിയുകയില്ല ഈ 2019 ലും .കേരള ഘടകത്തിന്റെ സമീപനമായിരുന്നു ശരി .കോൺഗ്രസിനെയും ബി ജെ പി യെയും എതിർക്കുക ,ഒരു തൂക്കു സഭയുണ്ടായാൽ മതേതരത്വം ഉയർത്തിപ്പിടിക്കാൻ വേണ്ടി മതേതരപാർട്ടികൾക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നൽകുക .പക്ഷെ ജനങ്ങൾക്ക് കേരളത്തിലെ വോട്ടര്മാരുള്പ്പെടെയുള്ളവർ അങ്ങിനെയല്ല മനസ്സിലാക്കിയത് .
തെറ്റുകളിൽനിന്ന് ,പരാജയങ്ങളിൽ നിന്നു പാഠം പഠിച്ചാണ് തൊഴിലാളിവർഗ്ഗ രാഷ്ട്രീയപ്രസ്ഥാനം എന്നും മുന്നേറിയിട്ടുള്ളത് .അന്തിമ വിജയം നമ്മുടേതാണെന്നതിൽ നിനക്കു സംശയമില്ലല്ലോ ഉത്തമാ .
പിന്നെ ഉത്തമാ ഒരു കാര്യം കൂടി .പാർട്ടിയുടെ ശബരിമല നയം പൂർണ്ണമായും ശരിയായിരുന്നു .സമ്പൂർണമായ സ്ത്രീപുരുഷസമത്വത്തിൽ വിശ്വസിക്കുന്ന നമുക്ക് അങ്ങനെയല്ലാതെ ഒരു നയം സ്വീകരിക്കാൻ കഴിയുകയില്ല .പരമോന്നത നീതിപീഠത്തിന്റെ വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാദ്ധ്യത പുറമെ.പത്ത് വോട്ടിനുവേണ്ടി നമ്മൾ ശരിയെന്നു ബോദ്ധ്യമുള്ള നയം മാറ്റുകയില്ല .
വിശ്വാസികളല്ലാത്ത ,അല്ലെന്നു സ്വയം പ്രഖ്യാപിച്ച ചിലസ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിൽ ചിലർ കാണിച്ച അമിത താല്പര്യം പാർട്ടിക്ക്ഒരല്പം പ്രതികൂലമായി ഭവിച്ചിട്ടുണ്ട്. ഉത്തമാ അത് ശരിയാ ക്കാവുന്നതല്ലേയുള്ളു .
ഉറച്ചകാൽവെപ്പുകളോടെ ധീരമായി മുന്നോട്ടു നടക്കു സഖാവേ ഒരു ചുവന്നപ്രഭാതത്തിലേക്ക് . .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ