2012 ഏപ്രിൽ 16, തിങ്കളാഴ്‌ച

Article in Mangalam daily

                         അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയും അക്കന്മാരും ഞാനും 

                                                      ആര്‍ .എസ് . കുറുപ്പ്   
          

അസ്തിത്ത്വവാദവും ആധുനികതയും അയ്യപ്പ പണിക്കര്‍ കവിതകളും ബോറടിച്ചു തുടങ്ങിയപ്പോഴാണ് അല്പം ധനതത്വ ശാസ്ത്രമാവമെന്നു എനിക്ക് തോന്നിയത് .പ്രോവിടന്റ്റ്  ഫണ്ട്‌  ന്റെയും പെന്‍ഷന്‍ ന്റെയും കണക്കു നോക്കിക്കൊണ്ടിരുന്ന എനിക്ക് രണ്ടു കൊണ്ടും പ്രയോജന മൊന്നു മുണ്ടായിരുന്നില്ല .എങ്കിലും വയ് ലോപ്പിള്ളി  പറഞ്ഞതു പോലെ വായിക്കാനൊരു കൊതി .ഞാന്‍ ഡിവ റ്റി ന്റെ എകനോമിക്ക്സ്  പാഠപുസ്തകങ്ങള്‍  വാങ്ങി ;ഡിഗ്രി യുടെ യും  പ്രീ ഡി  ഗ്രി യുടെയും  .ഡിഗ്രിപുസ്തകത്ത്തിലോരിടത്ത്  നര്‍ക്സിന്റെ "ഒരു അവികസിത സമ്പദ് വ്യവസ്ഥയിലെ മൂല ധന സമാഹരണത്തിന്റെ പ്രശ്നങ്ങള്‍ "(Problems Of Capital Formation in An Under Developed Economy")
 എന്ന പ്ര ശ സ്തഗ്രന്ധം വിദഗ്ധ മായി സംഗ്രഹിച്ചുന്റ്റ് . തിരുവനന്തപുരം മദ്രാസ് മെയിലിലെ ജനറല്‍ കമ്പാര്‍ട്ട് മെന്റിലെ ഉഷ്നിപ്പിക്കുന്ന തിരക്കില്‍ വെറും നിലത്തിരുന്നാണ്‌ ഞാനാഭാഗം വായിച്ചു തീര്‍ത്തത് .ചുറ്റും തിരുവനന്തപുരത്ത് കച്ചവടത്തിനു വന്ന് വര്‍ക്കലയും പരവൂരുമുള്ള വീടുകളിലേക്ക് മടങ്ങുന്ന അക്കന്മാരുമുന്ടായിരുന്നു. അവരുടെ കലപില കള്‍ക്കിടയില്‍ അവികസിതരാജ്യങ്ങളുടെ മൂലധന സമാഹര ണ ത്തി ന്റെയും വികസനത്തിന്റെയും ബുധിമുട്ടുകളെ ക്കു റി ച്ചുള്ള വിദഗ്ധ പഠനം ഞാന്‍ ശ്രദ്ധാ പൂര്‍വ്വം വായിച്ചു . എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ ഇല്‍ വണ്ടി എത്തുമ്പോഴേക്കും വായന കഴിഞ്ഞു .അക്കന്മാര്‍ ഇറങ്ങിയപ്പോള്‍ ഇ  ച്ചേ ച്ചിമാ ര്‍ കയറി കൂട്ടത്തില്‍ ചേട്ടത്തിമാരും ഇതാത്തമാരും .രാവിലെ നാട്ടിലെ വട്ടി പലിശ ക്കാരനില്‍ നിന്ന് കടമെടുത്ത നൂറു രൂപ കൊണ്ടു സാധനങ്ങള്‍ വാങ്ങി പട്ടണത്തില്‍ കൊണ്ടുപോയി കച്ചവടം ചെയ്ത്‌ വയ്കിട്ട്    നൂ റ്റി പ്പ ത്തു രൂപ കൃത്യമായി മടക്കി കൊടുക്കുന്നവര്‍ ,എന്നിട്ട് ബാക്കി വരുന്ന മുപ്പതോ നാല്‍പ്പതോ രൂപ കൊണ്ടു ഉപ്പും മുളകും അരിയുംവാങ്ങുന്നവര്‍ ;നല്ല  മ ന്‍സ്സും ദേഹസുഖവും തോന്നിയാല്‍ കൊച്ചട്ടാ ന്    ഒന്ന് മിനുങ്ങാന്‍ കാശു കൊടുക്കുന്നവര്‍  കെയിന്‍സ് സായ്പിനെ വിറ്റ കാശു മടി ശിലയില്‍ കൊണ്ടു നടക്കുന്നവര്‍ .ധന ശാസ്ത്ര വിദ്യാരംഭ ത്തിനു പശ്ചാത്തല മൊ രുക്കെണ്ടത് അവര്‍ തന്നെ യാണെന്ന് അന്നു തന്നെ എനിക്കു തോന്നാതിരുന്നില്ല ;പിന്നീട് അതു ബോധ്യ മാവുകയും ചെയ്തു .
                          നര്‍ക്സിന്റെ വിശകലനത്തിലെ ഊന്നല്‍ സമ്പാദ്യത്തിന്റെ സമ്പ്രദായത്തിലെ വ്യത്യ സ്ഥ തകളിലായിരുന്നു. ഒരു അവികസിത രാജ്യത്തിലെ  ജനതയ്ക്ക് ഭൂമിയോടുള്ള പ്രേമം, സ്വര്‍ണ   തോടുള്ള കമ്പം, വിവാഹങ്ങളിലും മറ്റും കാണിക്കുന്ന ആര്‍ഭാടം ഇവയൊക്കെ  ആണത്രേ മൂലധന സമാഹാ  ര ണ ത്തി നും അതുവഴി വികസനത്തിനും തടസ്സമാവുന്നത് .വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ മിച്ചം ഓഹരി കളില്‍ ആണ് നിക്ഷേപിക്കുക .അതായതു സമ്പാദ്യം  മൂലധനമായി സമാഹരിക്ക പ്പെടുന്നു ;പ്രത്യുല്‍പ്പാദന ക്ഷമ മായ നിക്ഷേപമായി സമാഹാരിക്കപ്പെടുന്നു എന്നര്‍ത്ഥം .സ്വര്‍ണം പ്രത്യുല്പാദന ക്ഷമമല്ല ."ഒരു അവികസിത രാജ്യം ദരിദ്രമായിരിക്കുന്നത് അത് ദരിദ്ര മായാത് കൊണ്ടാണ് " എന്ന  നര്‍ക്സിന്റെ പ്ര സി ദ്ധ വാക്യം ഉദ്ധരിച്ചു കൊണ്ടാണ്  ഡിവിറ്റ്‌  തന്റെ വിശകലനം  അവസാനിപ്പിക്കുന്നത് .
         ദരിദ്ര രാജ്യങ്ങളെ ദരിദ്രങ്ങ ളാ യിതന്നെ നിലനിര്‍ത്തുന്ന സ്വര്‍ണ ഭ്രമം ഒരു അന്തര്‍ ദേശിയ സ്വഭാവ വിശേഷമായി മാറുന്നത് കാണുകയും കേള്‍ക്കുകയും ചെയ്ത പ്പോഴാണ് നാല്പതു കൊല്ലം മുമ്പത്തെ ഈ പഠന യാത്രയെക്കുറിച് ഞാന്‍ ആലോചിച്ചു പോയത് ,2011  ജൂലായ്‌ -ആഗസ്റ്റ്‌  മാസങ്ങളില്‍. ഒരു ദിവസം ഒരു ഔണ്‍സ് സ്വര്‍ണത്തിന് (31.2grams) അറുപതു ഡോളറോളം വില വര്‍ദ്ധി ക്കുന്നു ന്യു യോര്‍ക്ക്‌ കംപോളത്തില്‍ .ഓരോ ദിവസ്സവും സ്വര്‍ണ വില റിക്കാര്‍ഡുകള്‍ ഭേ ദിക്കുക യാണ് .അതോടൊപ്പം ലോകത്തെവിടെയുമുള്ള ഓഹരിവിപണികള്‍ കൂപ്പു കുത്തുകയും .അതായത് പ്രത്യുല്‍പ്പാദന പരമായ മൂലധന മാവേണ്ട പണം ഒട്ടും പ്രത്യുല്പാദനപരമല്ലാത്ത സ്വര്‍ണത്തെ ത്തേടി പ്പോകുന്നു .ദാരിദ്ര്യം സ്വീകരിക്കാനാണോ ലോകത്തിന്റെ ഭാവം !
      മുതലാളിത്തത്തിന്റെ തത്വ ചിന്തക്കും സാമ്പത്തിക ശാസ്ത്രത്തിനും നിരക്കാത്ത ഇത്തരം ഒരു പെരുമാറ്റം രാഷ്ട്ര ഭേദ മില്ലാതെ നിക്ഷേ പകരു ടെ ഭാഗത്ത്‌ നിന്നുണ്ടാവാന്‍ മുകള്‍പ്പരപ്പില്‍ കാണുന്നതിലധികം കാര ണങ്ങള്‍  പലതുമുന്ടാവാം ;പക്ഷെ ആസന്നമായ കാരണം സുവിദിത മാണ്‌;ദേശിയ മൊത്തം ഉല്‍പ്പന്നത്തിന്റെ (Gross Domestic Product-G D P) കാര്യത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന അമേരിക്കന്‍ ഐക്യ നാടുകള്‍ നേരിടുന്ന ഋ ണ പ്രതി സ ന്ധി-Debt Crisis .
        സ്വന്തം പണം കൊണ്ടു മാത്രമല്ല ഒരു സര്‍ക്കാരും  കാര്യങ്ങള്‍ നടത്തി ക്കൊണ്ടു പോകുന്നത് .സ്വന്തം പൌരന്മാരില്‍ നിന്ന് ,ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന്, വിദേശ രാജ്യങ്ങളില്‍ നിന്ന്,ലോക ബാങ്ക് പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്ന്ഒക്കെ ഗവണ്മെന്റുകള്‍ കടം വാങ്ങാറുണ്ട് .അങ്ങിനെ കടം വാങ്ങുന്ന പണം പ്രത്യു ല്പ്പാദന പരമായ കാര്യങ്ങള്‍ക്കായി വിനിയോഗിച് വരുമാനമുണ്ടാക്കി മുതലും പലിശയും തിരിച്ചു നല്‍കുകയെന്നതാണ് നമ്മുടെ അക്കന്മാരെപ്പോലെ സര്‍ക്കാരുകളും ചെയ്യേണ്ടത് .പക്ഷെ സര്‍ക്കാരുകള്‍ ചെയ്യുന്നത് പഴയ ചില തറവാട്ടു മഹിമ ക്കാരെ പ്പോലെയാണ് ;പുതിയ കടങ്ങള്‍ വാങ്ങി പഴയ കടങ്ങള്‍ വീടുക .ഇവിടെ സര്‍ക്കാരുകള്‍ക്കു മേല്‍ ഒരു നിയന്ത്രണ ശ ക്തിയുണ്ട്;ആ രാജ്യത്തെ ജനത .പൊതു ധനകാര്യം എല്ലാ രാജ്യങ്ങളിലും നിയമ നിര്‍മാണ സഭകളുടെ പ്രത്യേക അധികാരമാണ് .
         അമേരിക്കന്‍ ഐക്യ നാടുകളുടെ ഭരണ ഘടനയിലെ Aritcle1 section8  പ്രകാരം അമേരിക്കന്‍
കൊണ്ഗ്രസ്സിനു (സെനറ്റും ജനപ്രതിനിധി സഭായുമടങ്ങുന്ന അമേര്‍ക്കന്‍ പാ ര്ല്‍മെന്റ് )മാത്രമേ കടം
 വാങ്ങാന്‍ അധികാരമുള്ളൂ ,പ്രസിഡന്റ്‌ഇന് ഇല്ല .1917 വരെ ഓരോ കടമിടപാടും കോണ്ഗ്രസ്സിന്റെ മുന്‍‌കൂര്‍ അമ്ഗികാരതോടു കൂടി മാത്രമേ നടത്താന്‍ കഴിയുമായിരുന്നുള്ളൂ .1917 ഇല്‍ പക്ഷെ ഒരു
പരിധി നിശ്ചയിച്  ആ പരിധിക്കുള്ളില്‍ വരുന്ന കടമിടപാടുകള്‍ എക്സി ക്യു ട്ടിവിനു സ്വതന്ത്രമായി നടത്താമെന്നു തിരുമാനിക്കപ്പെട്ടു ;പക്ഷെ പരിധി ഉയര്തേണ്ടി വന്നാല്‍ അതിനുള്ള അധികാരം കൊണ്ഗ്രസ്സില്‍ നിക്ഷിപ്തമാണ് ഇപ്പോഴും .
 അമേരിക്കന്‍ ഭരണകൂടത്തിനു കടം വാങ്ങാന്‍ കഴിയുന്ന പരമാവധി തുക 14.294  ട്രില്ല്യന്‍ ഡോളറായി  ക്ലുപ്ത പ്പെടുത്തിയത് 2010 ഫെബ്രുവരിയിലാണ് .ഒരു ട്രി ല്ല്യന്‍ നമ്മുടെ ഭാഷയില്‍ ഒരു ലക്ഷം കോടി .ഈ തുക അവരുടെ ജി ഡി പി യുടെ 96%ത്തോളം വരും .ഈ ആഗസ്റ്റ്‌ മൂ ന്നാ വുംപോഴേക്കും മറ്റൊരു രണ്ടര ട്രില്യന്‍ കൂടി കടം വാങ്ങാതെ നിവര്തിയില്ലാത്ത അവസ്ഥ ഉണ്ടായി അമേരിക്കന്‍ ഭരണ  കൂടത്തിന്.പരിധി വര്‍ധിപ്പിക്കാന്‍ അധികാരമുള്ള കോണ്ഗ്രസ്സിന്റെ ഉപരിസഭയില്‍ (senate) മാത്രമാണ് പ്രസിഡന്റ്‌ ഒബാമയുടെ ഡെമോക്രാറ്റ് കള്‍ക്ക് ഭൂരിപക്ഷമുള്ളത്
ജന പ്രതിനിധി സഭയില്‍ റിപബ്ലിക്ക ന്‍ പാര്‍ട്ടി ക്കാണു ഭൂരിപക്ഷം .പൊതു ധനകാര്യത്തെ ക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് രണ്ടു പാര്‍ടിക്കും .അതുകൊണ്ടു തന്നെ ചര്‍ച്ച കളിലുടെ ഒരു സമവായത്തി ലെത്താതെ കട പരിധി ഉയര്‍ത്തുന്ന ബില്‍ കൊണ്ഗ്രസ്സില്‍ പസ്സാവുകയില്ല താനും .നിയമ നിര്‍മ്മാണ മല്ലാതെ മറ്റു ചില പോംവഴികള്‍ ഉത്തര വാദപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് തന്നെ നിര്‍ദേശി ക്കപ്പെടുകയുണ്ടായി .8000ton സ്വര്‍ണം അമേരിക്കന്‍ ഗവര്‍മെന്റ് ഇന്റെ കയ്  വശം ഉണ്ട് .ഒരവുന്‍സിനു 42 dollar വിലയിട്ടാണ് അത് സൂക്ഷിച്ചിരിക്കുന്നത് .ജൂലായ്‌ അവസാനം  സ്വര്‍ണത്തിന് ഔണ്‍സ് ഇന് 1600  ലധികം  ഡോളര്‍  കമ്പോള വില ഉണ്ടായിരുന്നു .ആസ്തികള്‍ പുനര്‍മൂല്യ നിര്‍ണയം ചെയ്യാനുള്ള അവകാശം അവ കയ് വശം വെച്ചിരിക്കുന്ന സ്ഥാപങ്ങള്‍ക്ക് -അതില്‍ ഗവണ്മെന്റുകളും ഉള്‍പ്പെടും -ഉണ്ട് .പുനര്‍ നിര്‍ണയ ത്തി ലൂ ടെ  ആസ്തികളുടെ  രേഖാമുല്യം  വര്‍ധിപ്പിച്  അതിനനുസരിച് പണമടിച് ബാധ്യതകള്‍ തീര്‍ക്കാമായിരുന്നു .അല്ലെങ്കില്‍ ഫെ ഡ രള്‍
റിസര്‍വിന്റെ (Federal Reserve-നമ്മുടെ റിസര്‍വ് ബാങ്കിനു തുല്യമായ സ്ഥാപനം ) പ്രത്യേക അധികാരം ഉപയൊഗിച്  പ്ലാ റ്റി നം നാണയങ്ങള്‍ അടിച്ചിറക്കി പ്രശ്നം പരിഹരിക്കാമായിരുന്നു .തൊട്ടു കാണിക്കാവുന്ന ആസ്തികളുടെ പിന്‍ബലമില്ലാത്ത കടലാസു പണം ഗുണത്തെ ക്കാളേറെ ദോഷം ചെയ്യുമെന്ന്  വയ്കി യെങ്കിലും മനസ്സിലാക്കിയതു കൊണ്ടാവാം ഒബാമ ഭരണകൂടം അതിനൊന്നും തുനിഞ്ഞില്ല .ചര്‍ച്ച കളിലുടെപ്രശ്നം പരിഹരിക്കാനാണ് പ്രസിഡണ്ട്‌ ശ്രമിച്ചത് .സമ്പന്നരില്‍ നിന്നു കൂടുതല്‍ നികുതി പിരിച്ച്‌ കമ്മി നികത്താനായിരുന്നു പ്രസിഡന്റ്‌ ഉദ്ദേശിച്ചത് .അങ്ങിനെയാവുമ്പോള്‍ സാമുഹ്യ സുരക്ഷക്കും മറ്റുമുള്ള ചെലവുകള്‍ വെട്ടി ക്കുറ ക്കാ തി രിക്കാമല്ലോ .റിപ്പ ബ്ലിക്ക ന്‍ പാര്‍ടി ക്കാര്‍ക്ക്  പക്ഷെ അതു സമ്മത മായിരുന്നില്ല .നികുതി വര്‍ധനവ്‌ വ്യവസായ വളര്‍ച്ചയെ തടസ്സപ്പെടുതുമെന്നയിരുന്നു അവരുടെ വാദം .ചര്‍ച്ചയുടെ വിശദാ മ് ശ ങ്ങളിലെക്ക്  പിന്നീടു വരാം .എന്തായാലും ഓരോത്തുതിര്‍പ്പുണ്ടായി .കടത്തിന്റെ പരിധി  2.1trillion  കണ്ട്‌ ഉയര്‍ത്തി ,സോപാ ധികമായി .1 trillion dollar ഹ്രസ്വ കാലാടി  സ്ഥാനത്തിലും2.5trillion ഡോളര്‍ ദീര്‍ഘ കാല അടി സ്ഥാനത്തിലും ചെലവു ചുരുക്കി നിവര്ത്തിക്കണ മെന്നാണ് ആ ഉപാധി .ഇതിനാവശ്യമായ നിയമ നിര്‍മാണത്തിനും മറ്റുമായി ഒരു ദ്വികക്ഷി സമിതിക്കും വ്യവസ്ത്തയുണ്ട്. ആഗസ്റ്റ്‌ രണ്ടാം തീയതി കോണ്ഗ്രസ് പാസ്സാക്കിയ ബില്ലില്‍ പ്രസിഡന്റ്‌ ഒപ്പ് വെച്ചതോടെ Budget control amendment act 2011 നിലവില്‍ വന്നു .
    ഒരു ഒതുതീര്‍പ്പിന്റെ  ഫലമായി നിലവില്‍  വന്ന ഈ നിയമവും അതിലേക്കു നയിച്ച ചര്‍ച്ച കളും ലോക സാമ്പത്തിക രംഗത്തെ പിടിച്ചു കുലുക്കുക തന്നെ ചെയ്തു. ലോകവ്യാപാരത്തിന്റെ നാണയം എന്ന ഡോളറിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങി .credit rating agency കളില്‍പ്രധാന പ്പെട്ട  ഒന്നായ Standard andPoor അമേരിക്കയുടെ കടപ്പത്രങ്ങളുടെ AAA പദവി  AA+  ആയി താഴ്ത്തി .അമേരിക്കയില്‍  മാത്രമല്ല ലോക മെ മ്പാ ടു മുള്ള  ഓഹരി വിപണികളില്‍ തകര്‍ച്ച അനുഭവപ്പെട്ടു. യൂ റോപ്യന്‍ രാജ്യങ്ങളില്‍ പലതും (ഗ്രീസ്‌.അയര്‍ലണ്ട് ,സ്പൈന്‍,പോര്‍ച്ചുഗല്‍ ,ഫ്രാന്‍സ്....)സമാനമായ പ്രതിസന്ധി നേരിടു ന്നതു കൊണ്ട് യൂറോ യിലും നിക്ഷേ പകര്‍ക്ക്  വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു .അതുകൊണ്ട് അവര്‍ സ്വാഭാവിക മായും സ്വര്‍ണത്തിലേക്ക്‌ തിരിഞ്ഞു .വ്യക്തികളുംസ്ഥാപനങ്ങളും  മാത്രമല്ല രാജ്യങ്ങള്‍ തന്നെയും . ചൈന യുംറഷ്യ യുമൊക്കെ നിക്ഷേപ മെന്ന നിലയില്‍ ഡോള റൊ ഴി വാക്കി  സ്വര്‍ണം വാങ്ങാന്‍ ആലോചിച്ചതാണ് .സ്വര്‍ണം പ്രത്യുല്‍പ്പാദന പരമല്ലെന്നും സ്വര്‍ണ കമ്പോളം പ്രവ ച നാതീതമാം വിധം ചഞ്ചലം ആണെന്നും മനസ്സിലാക്കിയ ചൈനയാണ് ആ തീരുമാനത്തില്‍ നിന്ന് ആദ്യം പിന്മാറിയത് .1980-2000 വര്‍ഷങ്ങളിലെ ഗ്രാ ഫ് പരി ശോ ധി ച്ചാലറിയാംസ്വര്‍ണത്തിന്റെ വില വര്‍ധനവ്‌ അക്കാല മാത്രയും     നാമ മാത്ര മായിരുന്നുവെന്ന്.പിന്നീട്  സാവധാനം വില കൂടാന്‍ തുടങ്ങി .വിലവര്‍ധനവ്‌ കൂടുതല്‍ പ്രകടമാവുന്നത് 2008 july മാസത്തോടു കൂടിയാണ്.ഋണ പ്രതിസന്ധി മൂര്‍ ച്ഹി ച്ച കഴിഞ്ഞ രണ്ടുമൂന്നാഴ്ച്ചകളില്‍ സ്വര്‍ണ വിലനിയന്ത്ര ണാ  തീ ത മായി ഉയര്‍ന്നു .അതായത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെ 8 വര്ഷം കൊണ്ട് സ്വര്‍ണവില ഔണ്‍സ് ഇന്  300  ഇല്‍നിന്ന് 900 ഡോളര്‍ ലേക്ക്  അടുത്ത 3  വര്ഷം കൊണ്ട്  900-1350  തുടര്‍ന്നുമൂന്നഴ്ഹ്ച കൊണ്ട്  1350-1750 ഇങ്ങിനെയായിരുന്നു സ്വര്‍ണത്തിന്റെ  കമ്പോള നിലവാരം .ലോക സാമ്പത്തിക രംഗത്തെ മറ്റൊരു സംഭവ വികാസം ഇത് പോലൊരു നാടകിയമായ  വിലയിടിവിനും വഴിവെച്ചു കൂടായ്കയില്ല .അതു കൊണ്ടുതന്നെ ചൈനീസ്  തിരുമാനം ബുദ്ധി  പൂര്‍വകമാണ് .പക്ഷെ ഡോളറിനു സംഭവിക്കുന്നത്‌ അവര്‍ കാണാതിരിക്കുനില്ല. അമേരിക്ക സാമ്പത്തിക അച്ചടക്കം പാലിച് ഡോളര്‍ മൂല്യവത്തായി നില നിര്‍ത്തെ ണ്ട തു ണ്ടെ ന്നും അതല്ലെങ്കില്‍ രാജ്യാന്തര വ്യാപാരത്തിനായി ഒരു പുതിയ നാണയത്തെ ക്കുറിച്ച്  ചിന്തിക്കേണ്ടി വരുമെന്നും സിന്‍ഹുവ  വാര്‍ത്ത  ഏജന്‍സി അമേരിക്കക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു .അമേരികായു ടെ  വിദേശ കടത്തിന്റെ 26% ഏതാണ്ട് 1.1 trillion dollar ചൈന വാങ്ങി വെച്ചിരിക്കുന്ന കടപ്പത്രങ്ങളാണ് .അവരത്  പെട്ടെന്ന് പിന്‍വലിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥ വീണ്ടും പ്രതി സന്ധിയിലാവും .നാദസ്വരക്കാരന്  പണം കൊടുക്കുന്ന  ആളാണ്‌  കീര്‍ത്തനം ഏതെന്നു നിശ്ചയിക്കേണ്ടത് എന്ന  ലോക തത്വം രാജ്യാന്തര ബന്ധങ്ങളിലും സാധുവാണ്‌.
     വായിക്കുന്നത് ആരായാലും കീര്‍ത്തനം മാത്രമല്ല രാഗവും താളവും എല്ലാം ഏതെന്നു തിരുമാനിച്ചിരുന്ന അമേരിക്കയോടാണ് മറ്റൊരു രാജ്യം അതും ഒരു ഏഷ്യന്‍ രാജ്യംഇങ്ങിനെ പറയുന്നത് .അമേരിക്കയ്ക്ക്  എന്ത് പറ്റി?
      ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശ ക്തി ഇപ്പോഴും അമേരിക്ക തന്നെയാണ് .അവരുടെ G D P(Gross Domestic Product-മൊത്തം ആഭ്യന്തര ഉല്പന്നം )15trillion  ഡോളര്‍ ആണ് .ലോകത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പന്ന ത്തിന്റെ നാലിലൊന്ന് .മാത്രമല്ല ചൈന (5.89) ജപ്പാന്‍ (5.5) ഇന്ത്യ (1.73) എന്നീ രാജ്യങ്ങളുടെ ജി ഡി പി യുടെ ആകെതുകയെക്കാള്‍ കൂടുതല്‍.പക്ഷെ അവരുടെവളര്‍ച്ച  വളരെ മന്ദഗതിയിലാണ് കഴിഞ്ഞ കുറെ കൊല്ലങ്ങളായി .1947-2011   ലെ      ശ രാശരി വളര്‍ച്ച 3.2%;ഈ വര്‍ഷത്തിന്റെ രണ്ടാം  പാ  ദത്തി ലാവട്ടെ  1.3% .ചില വര്‍ഷങ്ങളില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച പിന്നോട്ടയിരുന്നു .മാന്ദ്യത്തിന്റെ മൂര്‍ധന്യത്തില്‍ രണ്ടായിര്തിയെട്ടില്‍ അത് നാ  ലി     ലധികം ശ   തമാനം താഴ്ന്നു .പ്രതി ശീര്‍ഷ വരുമാനം ഏതാണ്ട് നാല്പത്തി ഏഴായിരം ഡോളര്‍ ആണ് .പക്ഷെ ദാരിദ്ര്യ രേഖക്ക് താഴെ താമസിക്കുന്നവരുടെ എണ്ണം പതിമുന്നു ശതമാനമാനെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു .
   ( നാലംഗങ്ങളുള്ള ഒരു കുടുംബത്തിനു പ്രതിവര്‍ഷം  $16350 എന്നതാണ് അമേരിക്ക യിലെ ദാരിദ്ര്യ രേഖ ) തൊഴി ലി ല്ലായ്മ ,പണപ്പെരുപ്പം ഇവയൊക്കെ വര്‍ധിച്ചു കൊണ്ടിരിക്കുന്നു .റിസഷന്‍ അവസാനിച്ചു വെങ്കിലും പാര്‍പിടം പോലുള്ള പല മേഘലകളിലും പ്രതിസന്ധി തുടരുകയാണ്.മറ്റൊരു   റിസഷനെ ക്കുറിച്ചുള്ള കടുത്ത ആ ശ ങ്കയിലാണ് അമേരിക്കന്‍ സമൂഹവും ലോക മാകെതന്നെയും .
        എന്താണി തിനു കാരണം ?ആസ്തികള്‍ വര്ധിക്കാതിരിക്കുകയും ബാധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നതു തന്നെ .സ്വാതന്ത്ര്യ യുദ്ധത്തിന്റെയും ആഭ്യന്തര യുദ്ധത്തിന്റെയുംഫല  മായുണ്ടായ കടങ്ങള്‍ പെട്ടെന്നു തന്നെ കൊടുത്തു തിര്‍ക്കാനും ആഭ്യന്തര ഉല്‍പ്പാദന വര്ധനവിലുടെ  ബ്രിടനെ പുറന്തള്ളി ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാ മ്പത്തിക ശ  ക്തി യാകാനും കഴിഞ്ഞ യു എസ്സിന് മുപ്പതുകളിലെ Great Dipression എയും അതിജീവിക്കാന്‍ സാധിച്ചു  പക്ഷെ ആ സാമ്പത്തിക അച്ചടക്കം പില്‍ക്കാലത്ത്‌  നഷ്ടപ്പെട്ടു .1980 ഇല്‍ വമ്പിച്ച നികുതി ആനുകൂല്യ ങ്ങള്‍ വാഗ്ദാനം ചെയ്ത്‌ അധികാരത്തില്‍ വന്ന റൊണാള്ദ്റീഗന്‍ ബില്ലിയ നു കളാണ്  (ഒരു ബില്ല്യന്‍ - 100  കോടി  )        കടം വാങ്ങി കൂട്ടിയത്.അദ്ദേഹത്തിന്റെ  ഭരണം അവസാനിക്കും പോഴെക്ക് അമേരിക്ക യുടെ പൊതു കടം$2.85  Trillion  കവിഞ്ഞിരുന്നു .ക്ലിന്റന്‍ ഭരണ കൂടതിനു പൊതുകടം കുറയൊക്കെ കുറച്ചു കൊണ്ട് വരാന്‍ കഴിഞ്ഞു .രണ്ടു യുദ്ധങ്ങള്‍ ഏറ്റെടുത്ത്‌ നടത്തിയ ബുഷ്‌ ആവട്ടെ കടംപതിനൊന്നു Trillion ഇലെത്തിച്ച്ചു .കറ്റിനാ ധ്വാനം ചെയ്തു പണമുണ്ടാക്കി  കടം മുതലും പലി ശയു മായി തിരിച്ചു കൊടുക്കുക യെന്ന അക്കന്മാരുറെ രീതിയായിരുന്നു ആദ്യം അമേരിക്കന്‍ ഭാരനാധികാരികളുടെത് .ഇപ്പോള്‍ അങ്ങിനെയല്ല .ബ്രി ടീഷ് സാമ്പത്തിക നിരീക്ഷകനായ ഡോമിനിക് സാന്‍ഡബാങ്ക്  പറഞ്ഞതു പോലെ "അമേരിക്ക ക്കാര്‍ തടിയരും മടിയരു മായിരിക്കുന്നു .....കടം അവര്‍ക്കു രുചിച്ചു തുടങ്ങിയിരിക്കുന്നു വന്നു മാത്രമല്ല അവര്‍ അതിഷ്ട പ്പെടാനും തുടങ്ങിയിരിക്കുന്നു"
      മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍ മാര്‍  പ്രവചിച്ച ലോക മുതലാളിത്ത പ്രതി സന്ധി ഇതായിരിക്കുമോ ?ആണെങ്കില്‍ തന്നെ ഒരു സോ ഷ്യലി സ്റ്  ബദല്‍ ചൂണ്ടി ക്കാ ണി ക്കാനില്ലല്ലോ .മുതലാളിത്തത്തിന്റെ പ്ര തി സന്ധിയ ടെ  കാര്യം അവരുടെ സാമ്പത്തിക വിദഗ്ദ്ധരും ഭരണ കര്‍ത്താക്കളും നോക്കി ക്കൊള്ളട്ടെ .അത് ഇന്ത്യ യെ എങ്ങിനെ ബാധിക്കുന്നു വെന്നാണ് നമ്മള്‍ അന്വേഷിക്കേണ്ടത് .ഏത് ആഗോള പ്രതിസന്ധിയും ഇന്ത്യക്ക് ഗുണ കരമാവുമെന്നൊരു ധാരണയുണ്ട്  നമ്മുടെ വിദഗ്ധര്‍ക്ക് .അതു ശ രിയല്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു ണ്ട ല്ലോ .dow jones ലെ തകര്‍ച്ച അപ്പോള്‍ത്തന്നെ നമ്മുടെ ഓഹരി വിപണിയെയും ബാധിച്ചു .സ്വര്‍ണ കമ്പോളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല .നമ്മുടെ ഒട്ടേറെ    യുവ ജനങ്ങള്‍ അമേര്ക്കയില്‍ പണിയെടുക്കുന്നുണ്ട് .ഇന്ത്യയില്‍ തന്നെ തൊഴില്‍ ചെയ്യുന്നവരില്‍ നല്ലൊരു ഭാഗം ഔട്ട്‌ സോര്ഷ്  ചെയ്യപ്പെടുന്ന ജോലികളാണ് ചെയ്യുന്നത് .മുതലാളിത്ത സാമ്പത്തിക മാന്ദ്യം നമ്മുടെ കുട്ടികളുടെ തൊഴില്‍ നഷ്ടപ്പെടുത്തും നമ്മുടെ കയറ്റു മതി കളെ പ്രതികൂലമായി ബാധിക്കും .പൊതുവായ സാമ്പത്തിക വികാസം തടസ്സപ്പെടും .
    നമ്മളിപ്പോള്‍ ജി ഡി പി യുടെ കാര്യത്തില്‍ ലോകത്തെ പത്താമത്തെ രാജ്യമാണ്.ഡോളര്‍ ഉമായി രൂപയുടെ ക്രയശേഷി തുല്യത(Purchasing Power Parity-P P P) നോക്കിയാല്‍ അത്‌ അഞ്ചാം സ്ഥാനമാവും .പക്ഷെ സുരേഷ് തെണ്ടുല്‍കര്‍ കമ്മറ്റി യുടെ കണക്കനുസരിച് 42% ശ ത മാനം  പേര്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ് .തൊഴിലില്ലായ്മയുടെ  യും നിരക്ഷരതയുടെയും കണക്കുകള്‍ വേറെയുണ്ട് .ഒരു തൊഴിലും ഒരിക്കലും ചെയ്യാന്‍ കിട്ടാത്ത, സൌജന്യ റേഷന്‍ പോലും കടലാസില്‍ മാത്രമായി ക്കഴിഉന്ന ആ ദിവാസിക ളടക്കമുള്ളവര്‍ ഈ കണക്കുകളിലോന്നും ഉള്പെട്ടിരിക്കുകയില്ല .ഈ കണക്കുകള്‍ കൊണ്ട് അവര്‍ക്കൊരു പ്രയോജനവുമില്ല താനും .
   ഇന്ത്യക്ക് വേണ്ടത് സമഗ്ര വികസനമാണ് .നമ്മുടെ ആവാസ വ്യവസ്ഥയും സ്വാതന്ത്ര്യത്തിന്റെ സദ്ഫലങ്ങള്‍  ഇതുവരെ അനുഭവിക്കാന്‍ ഇട വന്നിട്ടില്ലാത്ത സമൂഹങ്ങളും സമ്പൂര്‍ണമായി പരിഗണിക്ക പ്പെടുകയും ഭാഗഭാക്കുക   ളാവുകയും ചെയ്യുന്ന ഒരു വികസന സമ്പ്രദായം .ആഗോള പ്രതി സന്ധി നമുക്ക് പ്രയോജനകര മാവ ണമെങ്കില്‍ നാം സ്വീകരിക്കുന്ന വികസന നയത്തിന് താഴെ പ്പറയുന്ന സവി  ശേ ഷത ക ളു ണ്ടാവ ണം .
പ്രത്യുല്പാദന പരമല്ലമ ല്ലാ ത്ത നിക്ഷേപങ്ങളെ നിരുത്സാഹ പ്പെടുത്തുക 
കള്ള പ്പണം പു റ  ത്തുകൊണ്ടു വരുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുക 
അഴിമതി തുടച്ചു നീക്കുക 
വിദേശ മൂലധനം നമ്മുടേതു മാത്ര മായ ഉപാധികളില്‍ സ്വീകരിക്കുക-മാന്ദ്യം മറികടക്കാന്‍ അമേരിക്ക യിലെ സാമ്പത്തിക  വി  ദഗ്ധര്‍ കണ്ടെത്തുന്ന ഒരു പോംവഴി അമേരിക്ക യേക്കാള്‍ വേഗത്തില്‍ വളരുന്ന സമ്പദ് വ്യ വ സ്തകളിലുള്ള നി ക്ഷേ പമാണ് .ഇന്ത്യ അവര്‍ക്കൊരു ലക്ഷ്യ സ്ഥാന മായിരിക്കും. ലാഭത്തിന്റെ  ഇന്ത്യയില്‍ തന്നെയുള്ള പുനര്നിക്ഷേപ മുല്പ്പെടെ യുള്ള വ്യവസ്ഥകളില്‍ നമുക്ക്  അത് സ്വീകരിക്കാവുന്നതാണ് .ആവശ്യം അവരുടെ യായതുകൊണ്ട് ഉപാധികള്‍ സ്വീകരിക്കപ്പെടും ;നമുക്ക് വേണ്ടി ചര്‍ച്ച നടത്തുന്നവര്‍ മനസ്സു വെച്ചാല്‍ .
ആ   ഡം   ബരത്തിനും അമിതോപഭോഗത്ത്തിനും വേണ്ടിയുള്ള  വസ്തു ക്കളിലധികം  പ്രാ ധാന്യം  നിത്യോപയോഗ വസ്തുക്കള്‍ക്കും അവശ്യ സാധന ങ്ങ  ള്‍ക്കും  ഉത്പാദനരംഗത്ത് ലഭിക്കണം  .
           ഏറ്റവും പ്രധാനം ആധുനിക സാങ്കേതിക വിദ്യക ള്‍ കൂ ടി ഉപയോഗ പ്പെടുത്തി ക്കൊണ്ട് കാര്‍ഷിക രംഗം സജീവമാക്കണം .കാര്ഷികൊല്പന്നങ്ങള്‍ക്ക് നല്ല വില ഉറപ്പാക്കുകയും വേണം .ഉപ്പു തൊട്ടു കര്‍പ്പൂരം വരെയും സിനിമാ ടിക്കറ്റ് തൊട്ട്  ആഡംബര കാര്‍ വരെയും എന്തു വിലയ്ക്കും വാങ്ങാന്‍ തയാരുള്ളവര്‍  അരിയും നല്ല വില കൊടുത്തു തന്നെ വാങ്ങട്ടെ .സമൂഹത്തിന്റെ ഏറ്റവും താഴേ തട്ടിലുള്ളവ്ര്‍ക്ക്  ,അവരുടെ ക്രയ ശേഷി തൃപ്തി കരമായ നിലയില്‍ എത്തുന്നതു വരെ മാത്രം ഭക്ഷ്യ സൌജന്യങ്ങള്‍ അനുവദിച്ചാല്‍ മതി .ഓര്മ്മിക്കുക : മറ്റെല്ലാ സാധനങ്ങള്‍ക്കും വില വര്‍ദ്ധിക്കുമ്പോഴും അരിയുടെ വില താഴ്ത്തി നിര്‍ത്തുന്നതു കൊണ്ടാണ്  പൊന്നു വിളഞ്ഞിരുന്ന    നമ്മുടെ നെല്‍പ്പാടങ്ങള്‍ തരിശു ഭൂമികളായി മാറി പ്പോയത് .
       നമ്മുടെ ജനാധി പത്യം കൂടുതല്‍ പങ്കാളിത്ത സ്വഭാവം കൈ വരി ക്കേണ്ടതുണ്ട് .ഒരു കാര്യത്തില്‍ അമേരിക്ക കാരോട്  ബഹുമാനം തോന്നുന്നു ഡോളറിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ യശ  സ് തുലാസ്സിലടുമ്പോള്‍ പോലും ഋണപ്രതിസന്ധി യെ ക്കുറിച്ചുള്ള തല നാരിഴ കീറി യുള്ള ചര്‍ച്ചകള്‍ക്ക് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല ."സ്കൂള്‍ കുട്ടികള്‍ വഴക്കടിക്കുന്നത് പോലെ" എന്നൊക്കെ പരിഹസിക്ക പ്പെട്ടുവെങ്കിലും ദീര്‍ഘ വീക്ഷണത്തില്‍ അതവരുടെ ജനാധിപത്യത്തെയും സമ്പദ് വ്യവസ്ഥയെയും ശ ക്തി പ്പെടുത്തും എന്നതാണ് വസ്തുത .നമുക്കും വേണ്ടത്  അത്തരമൊരു സമ്പ്രദായമാണ് .പൊതുകടവും കമ്മി ധനകാര്യവും ബജറ്റ് നിര്‍ദെ ശ ങ്ങലുമെല്ലാം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടണം .
    ചില കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിക്കാന്‍ ബുദ്ധി മുട്ടുണ്ടാവുമെങ്കിലും ഗാന്ധിയന്‍ വികസന സമ്പ്രദായത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ഇന്നും പ്രസക്ത മാണ്‌. നാം മറ്റൊരു മാതൃക തേടി പോകേണ്ടതില്ല. ആസൂത്രിത വികസനത്തിന്റെയും ഉദാരവല്‍കരനത്തിന്റെയും അനുഭവ സമ്പത്ത് കൂടി ഉപയുക്ത മാക്കി കൊണ്ട് മഹാത്മാവിന്റെ മാര്‍ഗതിലുടെ  മുന്നോട്ടു പോകാന്‍ തിരുമാനിച്ചാല്‍ സാമ്പത്തിക അരക്ഷിതാവസ്ഥ നില നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് വിദ്യാ സമ്പ ന്നരും പരിചയ സമ്പന്നരുമായ നമ്മുടെ കുട്ടികളെ നമുക്ക് മടക്കി കൊണ്ട് വരന്‍ കഴിയും  എല്ലാവരും കൂടി ഒത്തു ശ്രമിച്ചാല്‍ നാം ലോകത്തിലെ ഒന്നാമത്തെ സാമ്പ ത്തി ക  ശ ക്തിആയി ക്കൂടെന്നില്ല. .അതെന്തായാലും ദാരിദ്ര്യ രേഖ എന്നൊന്ന് ഇല്ലാതാക്കാ  ന്‍ നമുക്കു കഴിയും .അതാണല്ലോ വലിയ കാര്യം . 
          

2012 മാർച്ച് 2, വെള്ളിയാഴ്‌ച

Charles town and VilappilsalaPurappaatu Samayam maasika May Issue)

നഗരപര്യടനം                    ചാള്‍സ് ടൌണ്‍  ഉം  വിളപ്പില്‍ ശാലയും.
-------------                       -----------------------------------------------
ആര്‍ .എസ് . കുറുപ്
--------------------------------------
ഫെബ്രുവരി 13aam  തീയതി ടി വി യില്‍ വിളപ്പില്‍ ശാലയിലെപ്രതിരോധം കണ്ടപ്പോള്‍ 120 കൊല്ലം മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രസിദ്ധ മായ ചെറുത്തു നില്പിനെക്കു റി ചോര്ത്ത് പോയി .ഒന്നാം ക്ലാസ് ടിക്കറ്റുമായി തന്റെ ബര്തിലിരുന്ന ഇന്ത്യന്‍ ബാരിസ്ടരെ മാരിട്സ് ബര്‍ഗ്  റെയില്‍വേ സ്റ്റേഷനില്‍ ബലം പ്രയോഗിച്ച്ചിറക്കി വിട്ട സംഭവം പ്രസിദ്ധ മാണല്ലോ .അഭിഭാഷകന്‍ കീഴടങ്ങിയില്ല .കമ്പികള്‍ക്ക്‌ മേല്‍ കമ്പികളായി അധികൃതരെ നിര്‍ബന്ധിച് പിറ്റേ ദിവസം അതെ ട്രെയിനിലെ ഒന്നാം ക്ലാസ്  കമ്പാര്‍ട്ട്  മെന്റ്  ഇല്‍ തന്നെ ആണ്       അദ്ദേഹം യാത്ര തുടര്‍ന്നത് .അ തേ യാത്രയുടെ തുടര്‍ന്നുള്ള ഘട്ട ത്തില്‍ ത്തന്നെ ,താന്‍ പരാജയപ്പെടാന്‍ തയാറുള്ള ആളല്ല എന്ന്' ഈ കൂലി ബാരിസ്ട്ര്ക്ക്' വീണ്ടും തെളിയിക്കേണ്ടി വന്നു .ട്രെയിന്‍ ഇറങ്ങി ചാള്‍സ് ടവു ണി ല്‍ നിന്ന് ജോഹന്നാസ് ബര്‍ഗിലേക്ക് കുതിരവ്ന്റിയിലായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത് .കുതിരവണ്ടികുള്ളില്‍ തന്റെ ഇരിപ്പിടം പണം കൊടുത്തു നേരത്തെ ഉറപ്പു വരുത്തുകയും ചെയ്തിരുന്നു നമ്മുടെ വക്കീല്‍ .കോച്ചിന്റെ കണ്ടക്ടര്‍ പക്ഷെ " ഇന്ത്യന്‍ കൂലിയോടു" അയാള്‍ ഇംഗ്ലണ്ട്  ഇല്‍  പഠിച്ച ബാരിസ്ടര്‍ ആയിരുന്നിട്ടു കൂടി  നിലത്ത്തിരിക്കാനാണ്  ആവശ്യപ്പെട്ടത്‌ .വക്കീല്‍ കൂട്ടാക്കിയില്ല .ഒടുവില്‍ ഒരു ഒത്തു തീര്പ്പെന്ന നിലയില്‍ കോച്ച് ഡ്രൈവര്‍ ഉടെ അടുത്തുള്ള സീറ്റ്‌ വക്കീലിന് നല്‍കപ്പെട്ടു .പക്ഷെ യാത്രയുടെ ഒരു ഘട്ടത്തില്‍ കണ്ടക്ടര്‍ ക്ക്  ഡ്രൈവര്‍ ഉടെ അടുത്തിരുന്നു യാത്ര ചെയ്യാനൊരു പൂതി തോന്നി .വക്കീലിന് ഒരു ചാക്ക് കൊടുക്കാം, അത് നിലത്തു വിരിച്ചിരുന്നു കൊള്ളട്ടെ !എന്നാല്‍ നേരത്തെ സൂചിപ്പിച്ചത് പോലെ പരാജയപ്പെടാന്‍ ഒരുക്കമുള്ള ആളായിരുന്നില്ല വക്കീല്‍.. .അദ്ദേഹം സീറ്റ്‌ ഒഴിഞ്ഞു കൊടുക്കാന്‍ വിസംമാതിച്ച്ചു .ഇത്തവണ കണ്ടക്ടര്‍ ഉം വാശിയിലായിരുന്നു .പിടിവലിയായി.നമ്മുടെ അഭിഭാഷകന്‍ സീറ്റ്‌ വിട്ടു കൊടുക്കാതെ വണ്ടിയുടെ പിച്ചള കമ്പിയില്‍ തൂങ്ങി അടുത്ത സ്റ്റേഷന്‍ വരെ സഞ്ചരിച്ചു .അവിടെവെച് മാ  റെ ണ്ടി വന്നത് കണ്ടക്ടര്‍ ക്കാണ്‌ .മാത്രമല്ല അഭിഭാഷകന് കോച്ഇനുള്ളില്‍ മാന്യമായ ഇരിപ്പിടം ലഭിക്കുകയും ചെയ്തു .
       ഒന്നാം ക്ലാസ് കമ്പാര്‍ട്ട്  മെന്റ്  ഇല്‍ നിന്നും പു റ ത്താക്കപ്പെട്ടത്‌ മാത്രമാണ് നമ്മള്‍ ആഘോഷിച്ചു വരുന്നത് .തുടര്‍ന്നുള്ള സംഭവങ്ങളാണ്  എം കെ ഗാന്ധിയെ മഹാത്മാ ഗന്ധിയാക്കി മാറ്റിയ പ്രക്രിയക്ക് തുടക്കം കുറിച്ചത് ;പ്രത്യേകിച്ച് പിച്ചള ക്കംപിയില്‍ തൂങ്ങി തന്റെ സീറ്റ്‌ വിട്ടു കൊടുക്കാതെ നടത്തിയ ആ സമരം .
     ആ സമരം ഏതാണ്ടാതെ രൂപത്തില്‍ നാം വിളപ്പില്‍  ശാലയില്‍ കണ്ടു .ആരോടും തോല്‍ക്കാന്‍ തയാ  റി   ല്ലതിരുന്ന ഗാന്ധിജിയെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശി  ഷ്യന്മാരും എന്നവകാ  ശ പ്പെടുന്നവരുറെതായ ഇന്ത്യന്‍ രാഷ്ട്രിയ നേതൃത്വത്തിനു പരാജയ പ്പെടുത്ത്തുവാന്‍ കഴിഞ്ഞിരിക്കാം .പക്ഷെ ഇന്ത്യ യിലെ ഗ്രാമീണര്‍  അദ്ദേഹത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടിരിക്കുന്നു ;അദ്ദേഹം അവരെ  ഉള്‍ക്കൊണ്ടത്‌ പോലെ.അതിന്റെ തെളിവാണ്  പരസ്പരം കെട്ടിപ്പിടിച്ചു കിടന്നു പോലീസ്നെ അക്രമ രഹിതമായി ചെറുത്ത വിളപ്പില്‍ ശാലയിലെ അമ്മമാരും സഹോദരിമാരും അവരുടെ മുമ്പിലുന്റായിരുന്ന രണ്ടു കാലും തളര്‍ന്ന വൃദ്ധനായ പീരു ക്ക ണ് ണ്    സാഹിബും.
   നിയമം അതിന്റെ വഴി നോക്കുമായിരിക്കാം ;പക്ഷെ വിളപ്പില്‍ ശാലക്കാര്‍  പരാജയപ്പെടുകയില്ല ;കാരണം അവരില്‍ ഒരു ഗന്ധിയുണ്ട്,മഹാത്മാ  ഗാന്ധി .
 നന്ദി വിജയേട്ട!
------------------
രാ ഷ്ട്രീയം    എന്ന് കേട്ടാല്‍ ഗ്രൂപ്പ് വ ഴ ക്കും കുതി കാ ല്‍ വെട്ടും മുതല്‍ കുംഭ കോണങ്ങള്‍ വരെയാണ് നമ്മുടെ മനസ്സില്‍ ഓടിയെത്തുക .നമ്മുടെ മുഴുവന്‍ സമയ രാഷ്ട്രീയ    പ്രവര്‍ത്തകര്‍ മൂല്യങ്ങ  ളേ  ക്കാ ള ധികം അധികാരത്തിനു വില കല്പിച്ചതു കൊണ്ടും സാധാരണ ജനത്തെ വോട്ടു ബാങ്ക്  മാത്രമായി കണക്കാക്കിയത് കൊണ്ട് മുണ്ടായ അപകടമാ ണത്.
    പക്ഷെ യഥാര്‍ ഥ  രാഷ്ട്രിയം അതൊന്നുമല്ല .ആ വാക്കിന്റെ അര്‍ഥം തന്നെ രാഷ്ട്രത്തെ സംബന്ധിക്കുന്നത് എന്നാണല്ലോ .എന്താണ് രാഷ്ട്രം ?സംകല്പിത സമൂഹങ്ങളാണ്   ദേ ശ രാഷ്ട്രങ്ങളായി  പരിണമിച്ചത്‌ .അപ്പോള്‍ സംകല്പിത സമൂഹം എന്ന് പറഞ്ഞാലോ ?ഒരുദാഹരണം പറയാം ;മറുനാട്ടില്‍ വെച്ച ഒരു മലയാ  ളി യെ  കണ്ടുമുട്ടുമ്പോള്‍  അയാള്‍ തീര്‍ത്തും അപരിചിതന്‍ ആണെമ്കില്‍ കൂടി എനിക്ക് ആഹ്ലാദം തോന്നും ;അയാള്‍ക്കും .കാരണം ഒരു മലയാളി സമൂഹം എന്റെയും അയാളുടെയും സംകല്പ്പത്തില്‍ ഉണ്ട് എന്നത് തന്നെ .ഒരു സമൂഹത്തിലെ അംഗങ്ങള്‍ തമ്മില്‍ അവര്‍ തീര്‍ത്തും അപരിചിതരാ  ണെ മ്കില്‍ പോലും തോന്നുന്ന ഈ സഹഭാവവും സാഹോ ദ ര്യവുമാണ് ആ  സമൂഹത്തെ ഒരു സംകല്പ്പിത സമൂഹമാക്കി മാറ്റുന്നത് .ഈ സംകല്പിത സമൂഹമാണ് ആധുനിക ദേശ രാഷ്ട്ര മായി രൂപാന്തരപ്പെടുന്നത് .
  ഉടുപ്പിലും നടപ്പിലും  മറ്റു ജീവിത രീതികളിലും  കാണ പ്പെടുന്ന സാജത്യങ്ങളാണ് സംകല്പിത സമൂഹത്തിന്റെ അടിസ്ഥാനം .ഈ ഉടുപ്പും നടപ്പും എന്നൊക്കെ പറയുന്നതിന്റെ ആകെ തുകയാണല്ലോ സംസ്കാരം എന്നാ പദം കൊണ്ടു വിവ ക്ഷിക്ക പ്പെടുന്നത് .അതായത് സാംസ്കാരിക സവിശേഷ ത കളുടെ സാജത്യ മാണ് ഒരു ജനസഞ്ചയത്തെ ഒരു ദേശ രാഷ്ട്ര മാക്കി മാറ്റുന്നത് .അപ്പോള്‍ സാംസ്കാരിക പുരോഗതിക്കു നേതൃത്വം നല്‍കുന്നവരാണ് ദേ  ശീ യതയു   ടെ , രാഷ്ട്രത്തിന്റെ  അതുവഴി രാഷ്ട്രീയത്തിന്റെ ഉപാന്ജാതാക്കള്‍ എന്ന് സമ്മതിക്കേണ്ടി വരുന്നു .ഭാരതീയതയുടെ ഉപ ദേ ശീ യതയായി ഒരു കേരളീയത സൃഷ്ടിക്കുന്നതിനു നേതൃ ത്വം കൊടുത്തവരാണല്ലോ ചട്ടമ്പി സ്വാമികളും ശ്രീ നാരായണ ഗുരുവും .സംസ്കാരത്തെ രാഷ്ട്രീയ വല്ക്ക രി  ച്ച വരാണ് ചട്ടമ്പി സ്വാമികളും ശ്രീ നാരായണ ഗുരുവും എന്ന് പിണറായി വിജയന്‍ പറഞ്ഞത് ഈ അര്‍ത് ധ ത്തിലാണ് എന്ന് ഞാന്‍ കരുതുന്നു .ജാതി മത ഭേദ മില്ലാതെ മലയാളികള്‍ക്കെല്ലാം വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിച്ച ക്രിസ്ത്യന്‍ മിഷനറി മാരുംഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു എന്ന് പ്രത്യേകം പറയേണ്ട തില്ലല്ലോ .
     ഈ പ്രസ്താവനയിലൂടെ രാഷ്ട്രീയം എന്നാല്‍ യഥാ ര്‍ഥത്തില്‍ എന്താണെന്ന് നമ്മെ ഓര്‍മിപ്പിക്കുക യായിരുന്നു പിണറായി .നന്ദി സഖാവെ !
      

2011 ജൂലൈ 12, ചൊവ്വാഴ്ച

MADYA RAATHRIYUTE MANI MUZHANGUMPOL.

.
   MADHYA RAATHRIYUTE MANI MUZHANGUMPOL!    (പുറപ്പാടു  സമയം -മാസിക ഓഗസ്റ്റ്‌ )
                             ആര്‍ .എസ്  കുറുപ് 
-----------------------------------------------------
മധ്യ രാത്രിയുടെ മണി മുഴങ്ങുമ്പോള്‍
-----------------------------------------              
                                                                          "അറ്റ്‌ ദ സ്ട്രോക്ക് ഓഫ് ദ  മിഡ്നൈറ്റ്‌  അവര്‍" -നെഹ്‌റു വിന്റെ വികാര നിര്‍ഭരമായ സ്വരം -"ലോകം മുഴുവന്‍ ഉറങ്ങി കൊണ്ടിരിക്കെ  ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യതിലെക്കും ഉണര്ന്നെഴുനെല്‍ക്കുകയാണ് ."ആ പ്രസങ്ങത്തെക്കുരിച്ചൊരു വിമര് ശ നാത്മക പഠനമല്ല ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്  .അത് പിന്നിടാവാം .അര്‍ദ്ധ രാത്രയില്‍ നേടിയ സ്വാതന്ത്ര്യം ഇന്നും നിലനിര്‍ത്തുന്ന ഒരേ ഒരു ജനത നാമാണ് നമ്മുടെ കുടെ അല്ലെങ്കില്‍ നമുക്ക് ശേഷം സ്വാതന്ത്ര്യം നേടിയ ജനതകള്‍ അവരുടെ സ്വാതന്ത്ര്യം പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുത്തി .നമ്മളിപ്പോഴും 64   കൊല്ലത്തിനു ശേഷവും നമ്മുടെ സ്വാതന്ത്ര്യം കാത്തു സുക്ഷിക്കുന്നു .അതിനു നാം നേതാക്കന്മാരോടല്ല നമ്മളോടു തന്നെയാണ് നന്ദി പറയേണ്ടത് .വിരലില്‍ മഷി പുരട്ടാന്‍ കാലാ കാലങ്ങളില്‍  വെയിലത്തും മഴയത്തും que  നില്‍ക്കുന്ന നമ്മളോടു തന്നെ .അന്നൊരു ദിവസം ഒരു ജനാധിപത്യത്തില്‍ എല്ലാവരും സമന്മാരാനെന്ന ത ത്വം നാം  കൃത്യമായി പ്രയോഗത്തില്‍ വരുത്തുന്നു .വി എസ്സും ഉമ്മന്‍ ചാണ്ടിയും  ചെന്നിത്തലയും കോടിയേരിയും സലിംകുമാറും ജയസുര്യുമൊക്കെ ഊഴം കാത്തു que വില്‍ നില്‍ക്കുന്നു .വി ഐ പി പരിവേഷങ്ങള്‍  അപ്രസക്തമാവുന്നു .ഊഴം തെറ്റിച്ചു കടന്നു വരുന്ന താര സുന്ദരിയോട്‌ സാധാരണക്കാരായ വോട്ടര്‍മാര്‍ കയര്‍ത്തു സംസാരിക്കുന്നു .

അവര്‍ മടങ്ങിപ്പോയി ക്യു വില്‍ നില്‍ക്കേണ്ടി വരുന്നു  .അങ്ങിനെ ചെയ്തില്ലെങ്കിലാണ് തെറ്റ് .കാരണം തുല്യാവകാശത്തെ ക്കുറിച്ചുള്ള അടിയുറച്ച ബോധം ദരിദ്രരും നിരക്ഷരരുമായ വരുല്പ്പെടെയുള്ള നമ്മുടെ പൊ തുസമുഹത്തി നുണ്ടാ യിരുന്നില്ലെങ്കില്‍  നമ്മുടെ  ജനാധിപത്യം അടിയന്തിരാവസ്ത്ത  പോലുള്ള പ്രതിസന്ധികളെ അതിജീവിച്ചു  നിലനില്കുമായിരുന്നില്ല.പക്ഷെ  തുല്യതാ ബോധം ക യ് വി ടാതെ തന്നെ നാം നമുക്ക് വേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചില ആനുകുല്യങ്ങള്‍ അനുവദിച്ചു കൊടുത്തിട്ടുന്റ്റ് .കാര്‍ ,വീട്, മോ ശ മല്ലാത്ത വേതനം, ബഹുമാനപ്പെട്ട എന്ന മുന്പ്രത്യയം അങ്ങിനെ പലതും. നമ്മുടെ രാഷ്ട്രിയ ക്കാരില്‍ ഭൂരിഭാഗവും അതൊക്കെ ജനങ്ങള്‍ നല്‍കിയ സൌജന്യ ങ്ങ ളാ  ണെ ന്നും പരമാധികാരി സാധാരണ ജനമാ  ണെ  ന്നും വിശ്വസിക്കുന്നവരാണ് .അങ്ങിനെയല്ലത്തവരും വിര  ള മായെന്കിലുമുന്ടെന്നു കരുനാഗപ്പള്ളി സംഭവം സുചിപ്പിക്കുന്നു .മന്ത്രി കൂടിയായ ഒരു സ്ഥാ നാര്‍ത്ഥി തനിക്കു വോട്ടു ചെയ്യുകയില്ല എന്ന് പറഞ്ഞതിന്റെ പേരില്‍ ഒരു പൌരന്റെ മുഖത്തടിച്ച സംഭവം തന്നെ .ജനാധി പത്യത്ത്തിനു തീരാക്കളംകം ചേര്‍ത്തിരിക്കുന്നു ആ സംഭവവും അതിനെക്കാളധികം ആ മന്ത്രിയെക്കൊന്ടു അവിടെ   വെ  ച്ച്തന്നെ മാപ്പ് പറയിക്കാന്‍ ഒരു ജനക്കൂട്ടം അവിറെ യു ണ്ടാ  യില്ലെന്ന വസ്തുതയും .
que  തെറ്റിച്ചതിന് കാവ്യ മാധവനോട് കയര്ത്തത് ശരി;പക്ഷെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുത്തുവ്ന്നതിന്റെ പേരില്‍ അവര്‍ക്കെതിരെ കരിമ്കൊടി പ്രകടനം നടത്തിയത് വലിയ തെറ്റ് തന്നെയാണ് .ജനാധിപത്യത്തോടു ചെയ്യുന്ന തെറ്റ് .ഏത് പൌരനും അയാളുടെ വിസ്വാസങ്ങല്‍ക്കനുസരിച്ച് ആര്‍ക്കുവേണ്ടിയും പ്രചാരണം നടത്താം .ഉത്തരവാദിത്വമുളള ഒരു ഇടതു പക്ഷ യുവജന സംഘടന ഇക്കാര്യം വിസ്മരിച്ച്ചത് നിര്‍ഭാഗ്യകരമാണ് .
    വെസ്റ്റ് മിനിസ്റെര്‍ മാതൃകയിലുള്ള ഭരണക്രമത്തില്‍ പ്രധാന മന്ത്രി യാണ് -സംസ്ത്താനങ്ങളില്‍ മുഖ്യ മന്ത്രി-ഭരണാധികാരി .ലോക /നിയമ സഭ യുടെ വിശ്വാസം നേടിയ നേതാവിനെ പ്രധാന /മുഖ്യ മന്ത്രിയായി നിയമിക്കാതിരിക്കാന്‍ രാഷ്ട്ര പതിക്കു /ഗവര്‍ണര്‍ ക്ക് കഴിയുകയില്ല .കൂടെയുള്ള മന്ത്രിമാരാരെന്നും അവര്‍ എത്ര കാലത്തേക്ക് തുടരണമെന്നും പ്രധാന മന്ത്രി /മുഖ്യ മന്ത്രിയാണ്  തീ രു മാ നി   ക്കുന്ന ത്‌.അധികാരമു  ള്ളയാ ളിനു തന്നെയാണ് ഉത്തരവാദിത്വവും .അതുകൊണ്ടു തന്നെ licence  കള്‍ നല്‍കിയത് താനല്ല തന്റെ സഹ മന്ത്രിയാണ് എന്ന് പറഞ്ഞു തടിതപ്പാന്‍ ശ്രമിക്കുന്നത് ഒരു പ്രധാന മന്ത്രിക്ക് തീരെ ചേരാത്ത നടപടി ആണെന്ന്  ആരെങ്കിലും  പറഞ്ഞാല്‍ അതാരായാലും സമ്മതിച്ചു കൊടുക്കേണ്ടി വരും .വകുപ്പ് വിഭജനത്തിന്റെയും മറ്റും പ്രഖ്യാപന കാര്യത്തിലും ഇത് തന്നെയാണ് നിയമം  .സഹ മന്ത്രിമാരുടെ വകുപ്പുകള്‍ എന്തൊക്കെയാണെന്ന് സംസ്ത്ഥാന ജനതയെ അറിയിക്കാനുള്ള അവകാശം മുഖ്യ മന്ത്രിക്കു മാത്രമുള്ളതാണ് ;ഏത് മുന്നണി മര്യാദയുടെ പേരിലായാലും ഈ നിയമ ലംഘിക്കുന്നത് അനൌചിത്യം മാത്രമല്ല ജനാധിപത്യ വിരുദ്ധം കൂടിയാണ് 
 ഭരണ കക്ഷിയും പ്രതിപക്ഷവും തുല്യ ശക്തിക ളാണ് നിയമ സഭയില്‍ ..ഒരു ജനാധിപത്യം എന്ന നിലയില്‍ നാം പക്വത നേടിയിരിക്കുന്നു എന്നര്‍ത്ഥം;നാം കൂടുതല്‍ മെച്ചപ്പെട്ട ഒരു ഭരണം അര്‍ഹിക്കുന്നു  എന്നും !

2011 ജൂൺ 15, ബുധനാഴ്‌ച

                                 അമേരിക്കയും ലോകവും -കൊളംബസ്സിനു മുന്‍പ്         (ചാലകം മാസിക )
അമേരിക്കയില്‍ എത്തുന്ന അമേരികാക്കാരനല്ലത്ത ആദ്യത്തെ ആള്‍ കൊളംബസ് ആയിരുന്നുവോ ?അല്ലെന്നാണ് ആദിമ അമേരികേരുടെ വിശ്വാസം .
 ഇവിടെ നമുക്ക് പുരാവൃത്തങ്ങളിലേക്ക്  പോകേണ്ടിയിരിക്കുന്നു .എഴുതപ്പെട്ട ചരിത്രമില്ലാത്ത 'എഴുത്ത് തന്നെ വ ശ മില്ലാത്ത ആദിമ വംശ ജരുറെ ഭൂത കാലത്തെ അന്വേഷിച്ചറിയാന്‍ മിത്തുകള്‍ സഹായക മാവുമെന്നു ലേവി സ്ട്രാസ് നേ പ്പോലുള്ള പ്രമുഖ നര വംശ സാസ്ത്രന്ജര്‍ തെളിയിച്ചുന്റ്റ് .ആദിമ വംസജര്‍ക്ക് ആധുനിക മായ അര്‍ത്ഥത്തിലുള്ള ശാസ്ത്രിയ നിരിക്ഷ ണ പാടവമോ ദാര് ശ നിക മായ അന്വേഷണത്തിനുള്ള ഉപാധികളോ സ്വായത്തമായിരുന്നില്ല .പക്ഷെ അവര്‍ ആഹാരാദി ചതുഷ്ട യത്തില്‍ മാത്രം തല്പരര്‍ ആയിരുന്നുവെന്നോ വയ്കാരിക മായ ചില പ്രതി ക രണന്‍ഗള്‍ക്ക് മാത്രം ശേഷി യുള്ള വരായിരുന്നു വെന്നോ ഒക്കെ ഉള്ള സിദ്ധാന്തംഗ ളോട്  ലെവിസ്ട്രാസ്സ് വിയോജിക്കുന്നു .അദേഹ ത്തിന്റെ അഭിപ്രായത്തില്‍ ലോകത്തെ അതിന്റെ സമഗ്രതയില്‍ മനസ്സിലാക്കാനുള്ള കഴി വുന്ടാ യിരുന്നു അവര്‍ക്ക് .അക്കാര്യത്തില്‍ ഒരു ദാര് ശ നികന്റെ ഒരു പക്ഷെ ഒരു സാസ്ത്രഞ്ഞ്ഹന്റെ തന്നെ അന്വേഷണ ബുദ്ധി അവര്‍ പ്രകടി പ്പിച്ചിരുന്നതായി ,റെഡ് ഇന്ത്യന്‍ മിത്ത് കളെ ക്കുറിച്ച് വിസദമായ പഠനം  നടത്തിയിട്ടുള്ള അദേഹം ഉറപ്പിച്ചു പറയുന്നു .പുരാ വൃത്തങ്ങള്‍ ചരിത്രത്തിനു പകര മാവുകയില്ല പക്ഷെ ഒരു ജനതയുടെ ചരിത്രത്തെ അതിന്റെ സമഗ്ര തയില്‍ മനസ്സിലാകുവാനും  സവിശേഷ ചരിത്ര സന്ദര്ഭ ങ്ങളിലേക്ക് വെളിച്ചം വിശുവാനും അവയ്ക്ക് കഴിയും "ഇവയിലു മേറെ യഥാര്‍ത്ഥം  ഞ ങ്ങടെ ഹൃ ദയ നിമന്ത്രിത സുന്ദര തത്വം " എന്ന് വ്യ്ലോപ്പിളി  പാടിയതിന്റെ പൊരുളും ഇത് തന്നെ യാകാം.
   വെളുത്ത ഒരാളിന്റെ ആഗമനം അമേരിക്കന്‍ ഇന്ത്യ ക്കാര്‍ പ്രതീക്ഷി ചിരിക്കുകയാ യിരുന്നുവെന്നു അവരുടെ പല ഐ തിഹ്യങ്ങളും  വെളിവാക്കുന്നു .പീറര്‍ നബക്കോവിന്റെ  പുസ്ത കത്തില്‍ ഇങ്ങിനെയുള്ള നിരവധി ഐ തിഹ്യങ്ങള്‍ വിവരിക്ക പ്പെട്ടിടുന്റ്റ് .അവരെന്തായാലും ഒരു ശ ത്രുവിനെ യായിരുന്നില്ല പ്ര തീ ക്ഷിചിരുന്നത് .സു ഹൃ തതായി രക്ഷകനായി എത്തുന്ന ഒരു വെള്ള ക്കാരനെ യായിരുന്നു ചിലരെങ്കിലും ഒരു പിതൃ സ്വരുപത്തെ.തലമുറകള്‍ കയ്മാറി ഇരുപതാം നൂടാണ്ടിലും  നിലനിന്നിരുന്ന ഈ ഐ തിഹ്യങ്ങള്‍  പൂര്‍വികരില്‍ നിന്ന് കേട്ടരിഞ്ഞവര്‍ നേരിട്ട് നടത്തുന്ന ആഖ്യാനങ്ങള്‍ നബക്കോവിന്റെ പുസ്തകത്തില്‍ വായിക്കാം .ഒട്ടു മിക്ക റെഡ് ഇന്ത്യന്‍ വര്‍ഗങ്ങലുറെയും സാമുഹ്യ അബോധത്തില്‍ അങ്ങിനെ ഒരു വെള്ള ക്കരനുന്ടെങ്കില്‍ അതിനര്‍ത്ഥം എന്നെങ്കിലും ഒരിക്കല്‍ അവര്‍ ഒരു വെള്ളക്കാരനെ പരിചയ പ്പെട്ടിട്ടുണ്ടെന്നാണ് ;കേട്ട് കേള്വിയിലുറെ യെങ്കിലും .
റെഡ് ഇന്ത്യ ക്കാര്‍ക്ക് പുറം ലോകത്തെ ക്കുരിച്ച്ചുള്ള പുരാവൃത്ത ങ്ങലുന്റെങ്കില്‍ ലോകത്തിന്റെ ചില കൊനുകളിലെങ്കിലും അവരെക്കുറിച്ചുള്ള മിത്തുകളും നിലനില്‍ക്കുന്നുണ്ട് .ദക്ഷിനെ ണ്ടിയയിലുള്ള ഒരു ക്ഷേത്രത്തിലെ ഭഗവതി വിഗ്രഹത്തിന്റെ കയ്യി ലുള്ള മുക്താ ഫലതോടു കൂടിയ മരച്ചില്ല അമേരിക്ക യില്‍ മാത്രം  കാണപ്പെട്ടിരുന്ന  ഒരു ചെടിയുറെതാനത്രേ.ചില മെക്സി ക്കന്‍ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ക്ക് ഇന്ത്യന്‍ ദെയവ ങ്ങളുടെ മുഖ ശ്ചായയുല്ലതായും പറയ പ്പെടുന്നു പക്ഷെ ഇവക്കൊന്നും ശാ സ്ത്രിയ തയുറെയോ ചരിത്രത്തിന്റെയോ പിന്‍ബലമില്ല  .ദശ ലക്ഷ ക്കണക്കിന് വര്‍ഷങ്ങളിലെ മനുഷ്യ വികാസ പരിനാമങ്ങള്‍ക്കിടയിലെ യാ ദൃ സ്ചിക സാദൃശ്യങ്ങള്‍ മാത്രം ആവാം ഇവയൊക്കെ .
 കുറെ ക്കുടി ചരിത്ര പരത അവകാശ പ്പെടാവുന്നതാണ് ഏ ഡി ൪൫൮ല് അഞ്ചു ബുദ്ധ ഭി കഷുക്കളുടെ ഒരു സംഘം അമേരിക്ക യിലെത്തിയിരുന്നു വെന്ന പ്രസ്താവം .ചൈനീസ്  ബുദ്ധ മത ഗ്രന്ഥങ്ങളിലും ത ത്തുല്ല്യ മായ പ്രസ്താവന കാണാം .തങ്ങള്‍ എത്തി ചേര്‍ന്ന രാജ്യത്തെ അവര്‍ ഫൌ വാങ്ഗ് എന്ന് വിളിച്ചു .മേക്സിക്കൊയുറെയോ ഗാടി മാലയുറെയോ തീര പ്രദേ സത്തായിരുന്നിരിക്കണം  ഈ രാജ്യം .ഏഷ്യ വന്കരയിലോ ജപ്പാന്‍ ലോ ആയിരുന്നിരിക്കാം ഈ പ്രദേശം എന്നഭി പ്രായപ്പെടുന്ന ചൈനീസ് പണ്ഡിത ന്മാരുമുന്റ്റ് .
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചരിത്രത്തില്‍ നിന്ന് തന്നെ തെളിവുകള്‍ കണ്ടെത്താവുന്ന മറ്റൊരു കുടിയേറ്റ ത്തെ പ്പറ്റി നബക്കൊവും മറ്റും പ്രതി പാദിക്കുന്നുന്റ്റ് എ ഡി ൧൦൦൬ നും ൧൩൪൭ നും ഇടയില്‍ സ്കാണ്ടിനെവിയ  യില്‍ നിന്നുള്ള വ്യ്കിംഗ് നാവികര്‍ അമേരിക്ക യുടെ വടക്കന്‍ പ്രദേ ശ ങ്ങളുമായി കച്ചവട ബന്ധത്തില്‍ ഏര്പ്പെട്ടി ട്ടുണ്ടെ ന്നതിനു നിഷേധി ക്കാനാവാത്ത തെളിവുകള്‍ കിട്ടി യിട്ടുന്റ്റ് .
  അതായത് ഒരു വെളുത്ത വലിയ തിമിങ്ങലം ഒരു റെഡ് ഇന്ത്യന്‍ സന്യാസിയുടെ പ്രവചനമോ വെളുത്ത താടിക്കാരനായ ദെ യവ ത്തെ ക്കുറിച്ചുള്ള മെക്സിക്കന്‍ വിശ്വാസമോ ചരിത്ര പരമായ യാതൊരു അടിത്തരയുമില്ലത്ത താനെന്നു പറയാന്‍ കഴിയുകയില്ല
പക്ഷെ വീണ്ടും പറയട്ടെ കൊലംബസ്സിന്റെ യാത്രകലുറെ ചരിത്ര പ്രാധാന്യത്തെ ഇത് കൊണ്ടൊന്നും കുറച്ചു കാണാ ന്‍ കഴി യുകയില്ല .

2011 ജൂൺ 13, തിങ്കളാഴ്‌ച

                                                            ലാല്‍ സലാം 

വരാനിരിക്കുന്ന സ്വാതന്ത്ര്യ നിഷേധത്തെ കുറിച്ചുള്ള ഉത്ക്ക ണ്ട   അതിനെ നേരിടാനുള്ള മാനസികമായ തയാറെടുപ്  അതിന്റെ  ഭാഗമായുള്ള സമരങ്ങള്‍, കൂട്ടത്തില്‍ സാഹിത്യവും കലയും സിനിമയും .എന്റെ തലമുരയില്‍പ്പെട്ടവരുടെ   ജീവിതത്തിലെ ഏറ്റവും ആ വേ ശോജ്വലമായ  കാലമായിരുന്നു തൊള്ളായിരത്തി എഴുപതുകള്‍. അന്നത്തെ സജീവ പ്രവര്ത്തനങ്ങ ളുടെ  മുഖ്യ ഭാഗമായിരുന്നു മാര്‍ക്സിസ്റ്റ്‌ അനുഭാവികളായ ഉദ്യോഗസ്ഥന്മാരുടെ കൂടി ചേരലുകള്‍. ഇ എം  എസ്  ഇ ബാലാനന്ദന്‍  പുത്തലത്ത്  നാരായണന്‍ തുടങ്ങിയവരാണ് ആ യോഗങ്ങളില്‍ ഞങ്ങളെ അഭിസംബോധന ചെയ്തിരുന്നത് എന്നത് കൊണ്ട് തന്നെ അവയുടെ പ്രാധാന്യം ഊഹിക്കാമല്ലോ .
    ഇടത്തരക്കാരായ ഉദ്യോഗസ്ത്തന്മാരുടെ  അത്തരം കൂടി ച്ചേരലുകളില്‍ ഒരു വ്യ തത്യസ്ഥതയായി ഒരു മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഉം ഉണ്ടായിരുന്നു.തൊറാക്സിക്  സര്‍ജന്‍ ഡോക്ടര്‍ പി കെ ആര്‍  വാരിയര്‍. ബസ്സ് കയറിയും നടന്നും അദ്ദേഹം എല്ലാ മീറ്റി ങ്ങുകള്‍ക്കും എത്തിയിരുന്നു .കാറി ല്ലാത്ത  മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ അന്നും ഒരത്ഭുതമായിരുന്നു .അദ്ദേഹം പ്രൈവറ്റ്  പ്രാക്ടീസ് ചെയ്തിരുന്നില്ല ;ശംബള മാകട്ടെ   ഇന്നത്തെപ്പോലെ അത്ര മെച്ച മൊ ന്നുമായിരുന്നില്ല താനും .
       വയ്ദ്യ വൃത്തി  തന്നെ ജനസെവനമാനെന്നു വിശ്വസിച്ചിരുന്നത് കൊണ്ടാവാം  വാരിയര്‍ സാര്‍ പെന്‍ഷന്‍ പറ്റിയതിനു ശേഷം മറ്റു സ്ഥാന മാനങ്ങ ളൊന്നും സ്വീകരിക്കാതിരുന്നത് .മാധ്യമങ്ങളില്‍ ഹൃദയ ശ സ്ത്ര ക്രിയാ വിദഗ്ധനായ ഡോ പി കെ ആര്‍ വാരിയെരു ടെ ചരമ വാര്‍ത്ത കണ്ടപ്പോള്‍ ഞാനിതൊക്കെ ആലോചിച്ചു പോയി .നേരത്തെ സൂചിപ്പിച്ച കൂട്ടായ്മയിലെ പംകാളികള്‍ക്ക് ഉണ്ടായിരുന്ന സാഹോ ദ ര്യത്തോളം പോന്ന സൌഹൃദത്തിന്റെ പേരില്‍ ഇത്രയും കുറിക്കട്ടെ: അഭിവാദനങ്ങള്‍ ആദര ണിയനായ  സഖാവേ !

2011 ഏപ്രിൽ 16, ശനിയാഴ്‌ച

thachante makal

(പുറപ്പാടു സമയം  മാസിക ജൂണ്‍ ലക്കം )
                                 YOþöus hJw
                                _______________
JlïYikë QðlïYhêXñ .``JTŒïv hñŸï Yêrñª JñTñùfù.AÖŸ JñTñùfŒïöus Aj lit EïsÀêu jêdJv Jné ödçTñª APu.Oñšñù ‹êjêfèŸw hê¦ù.dŒêù Jëêoæïv dUïOþñ öJêûïjñª aïlá Bm¼ñrdçŒïkêiï.HªñJïv dUEù hñöªêˆñ öJêusñ ÷dêJêù AökëËïvJñTñùföŒ JTö¼Xïiïv Eïªñ ÷hêOïdçï¼êu ±hï¼ñª APEñ YêŸêiï Eï"êù''.hê¦ñgòhïiïök ölfú hêoïJiïv öJ Bt bEá FrñYïi ``ödx lrï QðlïY oôdîŸw¼ú Oï÷jïˆú''Fª ÷kKEù YñTŸñªYïŸöEiêXñ
 YklTï¼êjïiêi B dYïEÖñJêjï dUïv hïTñ¼ïiêiïjñöªËïkñù jûêhöŒ lrïiêXñ oôðJjïOþYú.JñköŒêrïv öOÂñ JñTñùfù dñktŒêu Alw APöus Jàïv Eïªñ Dqïiñù öJêˆñlTïiñù öYêrñYñ lêŸï.Cªñ aïlá jêdJv Yïj¼ñÈ Eökëêjñ BmêjïiêXñ.HødOêjïJ lïaáêgáêoù YñTjêu JrïƒïökëËïkñù Yöus Jkê lêoEJöq ÷dênïdçï¼ñJ Yöª öOàñªñûú aïlá Cø Yïj¼ïEïTiïkñù.AÖñ ltnù gjYEêTáù AgáoïOþïˆñÈ aïlá C÷dçêw ÷laïJqïv oïEïhêšïJú Vêuoú AlYjïdçï¼êsñûú.D¨l JêkŸqïv hiïkêˆlñù.JòTêöY APE˜hêjñhêiï ÷Otªñ Hjñ JkêohïYïiñù ETŒñªñûú.
   JöÁiú htªñ AbôêEï¼êu Yàêsêlñª aïláhêjïkòöTiêXñ £ðmê¹ðJjXù £ðlï÷hêOEù Föªêö¼iñÈ oôdîŸöqkëêù oê&êYúÇYhêlñªYú dïTïiêEJqñöT dòjŸqïkòöTikë; öEšïdçˆù öJˆïi YïT÷œšïi dïšïiêEJw¼ñ hñudïv`` lêaá ÷hqŒïu Yêq dêYŒïv Ykiêˆï dòŒ Yê°j ÷dêök hjñlñª dñjñnêj''hñûêöiªñ ljêù;YTï dïTï¼ñª dïTïiêEJw¼ñ Jê×¼êjñù BjêbJjñù JêXñJiïkë.d÷& E˜ñöT Bajlñù ÷oîplñù dïTïOþñ dšñªYú YTïdïTï¼ñª dïTïiêEJqêXñ.Alt¼ñ EvJêu JñsOþñ Ekë lê¼ñJ÷q Ehñ¼ñÈñ
   aïlá¼ñ HjñdêTñ oôdîŸqñöûªñù`Eökëêjñ lðTñù ÷iêQïOþ Hjêw lªêv Hjñ lïlêplñù' FªYêXñ Aliïv ‹bêEù Fªñù dsƒñöJêûêXñ bEá Yöus ÷kKEù Ddoùpjï¼ñªYú aïláiñöT oôdîŸöqkëêù oê&êYãjï¼ödçTñù;dXïiêkJqïkêX÷këê  Cømôju JñTïöJêÈñªYú.
hkëïJê fêXu Yöus...
____________________
hkëïJê fêXu Yöus lïökëTñŒñ\ h>êj hkt öJêûñ mjù öYêTñŒñ
 Tï lï iïv dri LêE djïdêTïiïv CT¼ñ ÷Jw¼êsñÈYêXú Cø dêˆú.oYáù dsƒêv Cø dêˆïEñ ÷lûï liãï JêŒïjï¼êsñûú Sêu.QiOÿu LêEŸ÷qêTñÈ Föus d& dêYù hê¦hkë AYïEñ JêjXù B LêE jŸŒú AgïEiïOþïjï¼ñª ETï SŸw¼ú FrñdYñJqïök oïEïhê ÷‹hïJw¼ú oñdjïOïYiêXú;oñQêY.A¼êkŒú GYêöûkëê hkiêq oïEïhJqïkñù jûêù EêiïJiêiï Aljñûêiïjñªñ..mêjaiñù nðkiñù QigêjYïiñù AjŸñ Eïsƒú  BTïiïjñª A¼êkŒú oñQêY¼ú EêiïJê dalïiï÷k¼ñijêu JrïiêöY ÷dêiYïv AaúgñYhïkë.Alt ClïöT AbïJù JêŒñ EïªYñhïkë. Yhïrï÷k¼ñ ÷dêiï.AlïöT mïlêQïiñöTiñù Jhkpêoæöusiñù jQEð Jêïöusiñù EêiïJiêiï.FªñölOþú Alt hkiq oïEïhêÀú EvJïi oùgêlEJw Eïoæêjhêiïjñªïkë. EêiïJiêiïˆökëËïkñù ‹êbEáhñÈ ÷lnŸw YöªiêXú AljgïEiïOþYú.lqöj¼êkŒïEñ ÷mnù Alt Oïk hkiêq dTŸqïv A˜ ÷lnŸqïv AgïEiïOþïjñª÷këê.Aliïökêªú ATñŒiïöT AljñöT hjXŒïEú FYêEñù aïloù hñudú Hjñ hkiêqù OêEv ‹÷&dXù öOÂïjñªñ,Oöÿê¨lù.B O歷ïök ‹ol, A˜öi AlYjïdçïOþ oñQêY E˜ñöT zïjù A˜ ÷ln¼êöj EïÃgjê¼ïiïjï¼ñªñ.
  d÷& dsƒïöˆñ Jêjáù;ölÈïölqïOþŒïv Eï"ñ÷œêw hê¦÷h hkiêqïiïv Eïªú YêjêjêbEiñù lðjêjêbEiñù ‹Yð&ïö¼ûYñÈñ.AJêkŒïv ,Alt¼ñ 59 li÷oæ BiïjñªñÈñ  Alt AjïOþ÷dçêw hkiêqï A¼êjáù÷lûYñ÷dêök ±ŠïOþïkë;AljñöT oùoãêj OšŸñJqïv hkiêq oïEïhê ‹ltŒJjêjñù döËTïŒïjñªïkë FªêXú lêtŒJqïv Eïªú hEoæïkêlñªYú.
   dri HjêjbJöus BajêÒkïJqêiï  Cø lê¼ñJw Jñsï¼ñ÷œêw dYïšêûñJw dïªïˆú Hjñ dêˆñù ölÈïŒïjiïv B dˆñ dêTñª JñkðEiñù oñ>jïiñù Bi iñlYïiñù ÝpêYñjYôhñXtŒïö¼êûú hEoæï÷k¼ñ JTªñljñªñ
 ``Eðk Eðk ohñÎŒïEö¼jêiiï Eðk¼êTñJw dòŒïsŸïi Yê°jöiêªïv lêJ dòŒñ hXù Oïªñù lÈïhkt¼êlïökêjñ  lêEœêTïiêöjöiê  JêŒïjñªñ
____------



2011 ഏപ്രിൽ 10, ഞായറാഴ്‌ച

thachante makal

ക വിതയല്ല ജീവിതമാണ്  മാതൃഭൂമി വെബ് മാസികയില്‍ കെ ആര്‍  ധന്യ എഴുതിയ ലേഖനം  ആണ് ഈ കുറിപ്പിനാധാരം