2010, സെപ്റ്റംബർ 12, ഞായറാഴ്‌ച

                                                          അമേരിക്കയെ  കണ്ടെത്തിയവര്‍
കൊളംബസ് ൫൧൮ കൊല്ലം മുന്‍പ് അമേരിക്കന്‍ വന്കരക്കടുത്ത്തുള്ള ഗുആനി ദ്വീപുകളിലെത്തുംപോള്‍ അതൊരു വിജന പ്രദേസമായിരുന്നില്ല.അതുകൊണ്ടു തന്നെ കൊളംബസ് അമേരിക്ക കണ്ടു പിടിച്ചു എന്ന പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതുമല്ല .വാണിജ്യത്ത്തിനും അതുവഴി അധികാര സ്ഥാപനിത്തിനുമായി യൂറോപിയന്മാര്‍ നടത്തിയ യാത്ര കളില്‍ ഊടെ അവര്‍ കണ്ടെത്തിയ സ്ഥലങ്ങള്‍ പുതിയ ലോകമാവുന്നത് ലോകം എന്നാല്‍ യൂറൊപ് എന്ന് അര്‍ഥം കല്പിക്കുന്നത് കൊണ്ടാണ് .
   ആരായിരുന്നു അവര്‍ കൊളംബസിനെ സ്വീകരിച്ച ആദിമ അമേരിക്കന്‍ ജനത ?പതിനായിരം കൊല്ലമായി അവിടെത്തന്നെ താമസിച്ചിരുന്നവര്‍ ആണവര്‍ .അവര്‍ എങ്ങിനെ അമേരിക്കയില്‍ എത്തിപ്പെട്ടു ? ഇവിടെയാണ് ഭൂമിയുടെ ഗോളാകൃതി പ്രവാസങ്ങള്‍ക്ക് സഹായകമാവുന്നത് എങ്ങിനയെന്നതിന്റെ ഒന്നാമത്തെ ഉദാഹരണം നമ്മള്‍ കണ്ടെത്തുന്നത് .ആര്‍ടിക് വൃത്തത്തിനു തൊട്ടു തെക്കായി ബെറിംഗ് എന്ന് പേരുള്ള,അന്പതെട്ടു മൈല്‍ (എന്പതിഅഞ്ചു കി മി )ദ്യ്ര്ഘ്യ മുള്ള ഒരു കടലിടുക്ക്  ഉണ്ട്;ഏഷ്യ യുടെ കിഴാക്കെ അറ്റത്ത്‌. ഇതിന്റെ മധ്യ ത്തിലൂടെ ആണ് ഇന്റര്‍ നാഷണല്‍ ഡേറ്റ് ലൈന്‍  കടന്നു പോകുന്നത് .അതിലൂടെ കിഴാക്കോട്ടു ൫൮ നാഴിക സഞ്ചരിച്ചാല്‍ കൃത്യം ഒരു ദിവസം  മുന്‍പ് നമ്മള്‍ അമേരിക്ക യുടെ  പടിഞ്ഞാറെ തീരതെത്തും .അതായത് ഇപ്പോള്‍ നിലവിലുള്ള ഭൂപട പ്രകാരംറഷ്യന്‍ സംസ്ഥാനമായ  സൈബീരിയായില്‍ നിന്ന് ൫൮ നാഴിക കിഴക്കോട്ടു സഞ്ചരിച്ചാല്‍  അമേരിക്കന്‍ എഇക്യ നാടുകളുടെ ഭാഗമായ അലാസ്ക യിലെത്താം .പണ്ടിവിടെ ഒരു മണല്‍ത്തിട്ട ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത് .ആ സേതു വിലുഉടീയാ ണ് യൂറോപ്പില്‍  നിന്ന് അമേരിക്കയിലേക്ക്‌ ആദ്യത്തെ കുടിയേറ്റ മുന്ടായത്‌.അവര്‍ കാലക്രമത്തില്‍ തെക്കോട്ട്‌ വ്യാപിച്ചു ;വിഭിന്ന വര്‍ഗങ്ങളായി വേര്‍ പിരിഞ്ഞു ,വിഭിന്ന ഭാഷകള്‍ സംസാരിച്ചു ,അവരുടെ ജന സംഖ്യാ വര്‍ധിച്ചു .൧൪൯൨ ഇല് കൊളംബസ് എത്തുമ്പോള്‍ അവരുടെ സംഖ്യ ഏതാണ്ട് ഒരു കോടിയോളം വരുമായിരുന്നു .ഇരു നൂറിലതികം വര്‍ഗങ്ങങ്ങളായി വിഭജിക്കപ്പെട്ടിരുന്നു അവര്‍ .
  അമേരിക്ക കൊളംബസും സംഘവും ചെന്നെത്തുന്നതിനു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് തന്നെ കണ്ടെത്തപ്പെട്ടു കഴിഞ്ഞിരുന്നു .
 കൊളംബസിന്റെ കാലത്ത് പരിഷ്കാരം എന്നാല്‍ യൂറോപ്പ്യന്‍ സാങ്കേതിക വിദ്യ യിലുള്ള പരിജ്ഞാന മെന്നായിരുന്നു അര്‍ഥം .അത് കൊണ്ടു തന്നെ യൂറോപിഅന്മാര്‍പുതുതായി കണ്ടെത്തിയ ഭൂവിഭാഗങ്ങളിലെ താമസക്കാരെ അപരിഷ്ക്രിതരായി കണക്കാക്കുകയും ചെയ്തു .ഇന്ത്യയുടെയും ചൈനയുടെയും മറ്റും സാസ്കാരിക പാരമ്പര്യം അന്ഗീകരിക്കാന് യൂറോപിയന്‍ മാര്‍ തയാറായി .അമേരിക്കന്‍ ആദിമ ജനതയുടെ കാര്യത്തില്‍ അത്തരമൊരു സമീപനം ഉണ്ടായില്ല .കൊളംബസ്സും വെസ്പൂച്ചി യുമൊക്കെ കണ്ടത് നായാടി ഉപജീവനം നടത്തുന്ന വര്‍ഗ ക്കാരെ മാത്ര മായിരിക്കണം .എന്നാല്‍ നായടിക്ല്‍ക്കൊപ്പം തന്നെ വികാസത്തിന്റെ കൂടുതല്‍ ഉയര്‍ന്ന തലങ്ങളിലേക്ക് വളര്നിട്ടുള്ള വര്‍ഗങ്ങങ്ങളും അക്കാലത് അമേരിക്കയിലുന്റായിരുന്നു."യൂറോപിയന്മാര്‍ എത്തിച്ചേരുന്നതിന് മുന്‍പുള്ള അമേരിക്കന്‍ ജീവിത രീതികളിലെ വയ്വിധ്യം വളരെ വലിയതായിരുന്നു ;നായാടികള്‍  ടെ  സംഘങ്ങള്‍ തൊട്ടു നഗര രാഷ്ട്രങ്ങളില്‍ ജീവിച്ചിരുന്ന കര്‍ഷക ജനതയും സുസംഘടിതരായ രാഷ്ട്രീയ സമൂഹങ്ങളും വരെ ."എന്നാണു 'വംശീയ തയുടെ മാനങ്ങള്‍ -അമേരിക്കന്‍ ഇന്ത്യക്കാര്‍  'എന്ന ആധികാരിക ഗ്രന്ഥത്തിന്റെ മുഖവുരയില്‍ ഗ്രന്ഥ കര്‍ത്താവായ എഡ്വേര്‍ഡ് സ്പ്യ്സര്‍ പറയുന്നത്
           നേടീ വ്  അമേരിക്കന്‍ ടെസ്റ്റി മണി എന്ന മറ്റൊരാധികാരിക ഗ്രന്ഥത്തില്‍ പീറ്റര്‍ നബകൊവ് പറയുന്നുകൊളംബസ് എത്തുന്നതിനു  മുന്‍പ് അമേരിക്കന്‍  ഇന്ത്യ  ക്കാരുറെതായ നിരവധി നാഗരികതകള്‍ ഉദയം ചെയ്തു പോളിഞ്ഞിട്ടുന്ടെന്നു .ഇപ്പോഴാത്ത്തെ യു എസ് ഉം കാനഡയും ഉള്‍പ്പെടുന്ന വന്കരയുറെ വിവിധ പ്ര ദേ ശങ്ങ ളി ലായി ഷേ  ത്ത്രാ വസിസ്ടങ്ങള്‍ ചെമ്പിലും കളി മണ്ണിലും കൊതുപനിചെയ്ത പാത്രങ്ങള്‍  കാര്‍ഷിക ജീവിതത്തിന്റെ അടയാളങ്ങള്‍ ഇവയൊക്കെ കണ്ടെത്തപെട്ടിട്ടുന്റ്റ് മിസിസിപ്പി  ഓഹിയോ  നദീ തടങ്ങളില്‍ ഇല്ലിനോയി തടാക ക്കരയില്‍ ഒരു നഗരം നിലനിന്നിരുന്നതായി അനുമാനിക്കപ്പെടുന്നു കൊളരാദൂയിലും ന്യൂ മെക്സി ക്കൊയിലും ബഹുനിലക്കെട്ടിടങ്ങള്‍ ഉടെ നഷ്ട  ശിഷ്ടങ്ങള്‍ അനാവരണം ചെയ്യപ്പെട്ടിട്ടുന്റ്റ് .ചുരുക്കത്തില്‍ വെള്ളക്കാരുടെ വരവിനു വളരെ മുന്‍പുതന്നെ ആത്മീയവും മതപരവുമായ മാനങ്ങലുള്ളതും കാര്‍ഷിക വൃത്തിയില്‍ അധിഷ്ടിതവുമായ സംസ്കാരങ്ങള്‍ അമേരിക്ക വന്‍കരയില്‍ നിലനിന്നിരുന്നു ,നബക്കോവ് പറയുന്നു.
    പക്ഷെ ഇന്നറിയ പ്പെടുന്ന തരത്തിലൊരു അമേരിക്കന്‍ ഇന്ത്യന്‍ സ്വത്വം അന്ന് രൂപ പ്പെട്ടിരുന്നില്ല എന്ന് അമേരിക്കന്‍ ഇന്ത്യന്‍ ഗ്രന്ഥ കാരന്മാരും സംമാതിക്കുന്നുന്റ്റ് .പല വര്‍ഗക്കാരും തങ്ങള്‍ രാഷ്ട്രങ്ങള്‍ (നേഷന്‍സ് )ആണെന്നാണ്‌ ഇന്നും അവകാശ പ്പെടുന്നത് .യൂറൊപ് ഇലെ വിഭിന്ന രാഷ്ട്രങ്ങളെ പ്പോലെ എന്ന് മാത്രമാണ് അമേരിക്കന്‍ ഇന്ത്യന്‍ എഴുത്ത് കാര്‍ പോലും അന്നത്തെ ഇന്ത്യന്‍ സമൂഹങ്ങളുടെ രാഷ്ട്രിയ  സ്ഥിതിയെക്കുറിച്ച് പറയുന്നത് .അമേരിക്കന്‍ ഇന്ത്യന്‍ എന്ന വളരെ അയഞ്ഞ മട്ടിലെങ്കി  ലുമുള്ള ഒരു സാമുഹ്യ  സ്വത്വസൃഷ്ടി  കൊലംബുസ്സും പിന്‍ഗാമികളും നടത്തിയ അധിനിവേശ യാത്ര കളുടെ ഫ ലമായ ചരിത്ര സന്ദര്‍ഭങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ