2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

 ( പുറപ്പാടുസമയം)                                                                    കേള്‍ക്കാത്ത ഗാനം
ഒരിക്കലും കേള്‍ക്കാന്‍ ഇടയില്ലാത്ത സങ്കല്‍പ്പത്തില്‍ മാത്രം നിലനില്‍ക്കുന്ന ഗാനമാണ് "കേള്‍ക്കാത്ത ഗാനം മധുര തരം" എന്നെഴുതിയപ്പോള്‍ കീറ്സിന്റെ മനസ്സിലുന്റായിരുന്നത് ;സാധാരണ കരുതപ്പെടുന്നത് പോലെ നമുക്ക് കേള്‍ക്കാന്‍ കഴിയാതെ പോയ ഗാനങ്ങളെന്നല്ല .കേള്‍ക്കാന്‍ കഴിയുന്നതില്‍ വെച്ച് മധുര തമ ങ്ങളായ ഗാനങ്ങളുടെ ഒരു സന്ധ്യ എനിക്ക് നഷ്ട പ്പെട്ടു .ജെ ടി പാക്  ഇല് നടന്ന പങ്കജ് ഉദാസ്‌ ന്റെ ഗസല്‍ കച്ചേരി എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല .പരിപാടിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ വയ്കി ;ടിക്കറ്റ്  തീര്‍ന്നിരുന്നു .കേള്‍ക്കാത്ത ഗാനങ്ങള്‍ മധുര താരങ്ങളായി ത്തന്നെ തുടരട്ടെ .
ഇത്തരം പരിപാടികള്‍ നിറഞ്ഞ സദസ്സില്‍ അവതരിപ്പിക്ക പ്പെടുന്നുന്ടല്ലോ നമ്മുടെ നഗരത്തില്‍ .അഭിമാനം തോന്നുന്നു .സംഘാട കരോട് നന്ദിയും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ