ലക്ഷ്യ യുടെ നടന യാത്രകള്‍ (പുറപ്പാടു സമയം)
പ്രയാസമുള്ള ചില തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടി വരും ചിലപ്പോള്‍ .ഉര്‍വശി ശോഭനയുടെയും കലാക്ഷേത്രം ലക്ഷ്യയുറെയും നൃത്ത പരിപാടികള്‍ ഒരേ വ്യ്കുന്നെരമായിരുന്നു .ഞാന്‍ ലക്ഷ്യയുറെ നൃത്തം കാണാനാണ് പോയത് .തെന്നിണ്ടിയയിലെ നൃത്തത്തിന്റെ മഹാ റാണി യോട് ആദരവില്ലാഞ്ഞിട്ടല്ല;പുരുഷനായി ജനിച്ചിട്ടും സ്ത്രീ യായി ജീവിക്കാനുറച്ച ലക്ഷ്യക്ക് നൃത്തം സത്താന്വേഷണവും സ്വത്ത്വാ ന്വേഷണവും കൂടി യാണല്ലോ .
ലക്ഷ്യ നിരാശ പ്പെടുത്തിയില്ല .എന്നല്ല ഞാന്‍ കണ്ടത്തില്‍ വെച്ചേറ്റവും സൌഷ്ടവ മുള്ള നൃത്ത പരിപാടികളില്‍ ഒന്നായിരുന്നു അത് .കലാഷേത്രത്തിന്റെ ഉല്‍പ്പന്നങ്ങളായ നര്‍ത്ത ക രുടെ സവിശേഷതയായ സുശിക്ഷി തത്വം ഉടനീളം പ്രകടമായിരുന്നു .
ഒരു ഭരതനാട്യ കച്ചേരി ക്ക് വേണ്ട എല്ലാ ഇനങ്ങളും ലക്ഷ്യ രംഗത്തവതരിപ്പിച്ചു ;ആ പരിപാടിയുടെ ഒരു സമഗ്ര നിരുപണം ഈ പംക്തി യുടെ പരിധി യില്‍ വരുന്നില്ല ;അത്യന്തം ആകര്ഷകങ്ങളായി തോന്നിയ ചില സന്ദര്‍ഭങ്ങളെ ക്കുറിച്ച് മാത്രം പറയാം
ആം ഗികം ഭുവനം യസ്യ എന്ന പ്രസിദ്ധ ശ്ലോകത്തിന്റെ നൃത്താ വിഷ്ക്കാരം ഞാന്‍ ആദ്യമായി ക്കാനുകയാണ് .ആ ശ്ലോകത്തിന്റെ ഉദാത്ത സൌന്ദര്യ വും ഗാംഭീര്യവും അനുഭവ വേദ്യമാക്കുന്നതില്‍ ലക്ഷ്യ വിജയിക്കുക തന്നെ ചെയ്തു .സര്‍വ വാങ്ങ്മയം എന്നാല്‍ എല്ലാ വാക്കുകളും എന്നല്ല ലോകതുന്ടാവുന്ന എല്ലാ ശ ബ്ദങ്ങളും എന്നാണു വിവക്ഷ എന്ന് ആങ്ങികാഭിനയത്തിലുറെ വ്യക്ത മാക്കിയ നര്‍ത്തകി ആചാര്യന്റെ ഉള്ളു കണ്ട റിയുകയായിരുന്നു .അത് പോലെ തന്നെ എടുത്തു പറയേണ്ടതാണ് വര്‍ണ്ണ ത്തിലെ വസ്ത്രാപഹരണ രംഗവും .രണ്ടു കയ്ക ളുംകൊണ്ടു കണ്ണനെ തൊഴുന്ന ഗോപിക ലജ്ജ യും ഭയ സംഭ്രമങ്ങളും ഉപേക്ഷിച്ചു ആത്മ സാക്ഷാ തകാരം കയ്‌വരിക്കുന്ന തെങ്ങിനെയെന്നു ഉചിതമായ ആന്ഗിക സാത്വികങ്ങളിലുറെ ദൃസ്യവത്കരിച്ചു ലക്ഷ്യ .അഭിനന്ദനങ്ങള്‍ .
സുലക്ഷ്യമായ നടന യാത്ര സഫലമാവട്ടെ
read and criticise tell honestly what you feel
മറുപടിഇല്ലാതാക്കൂ