നാഷണൽ ബുക്ക് ട്രസ്റ്ന്റെ ഓഫീസിൽ പോയത് ഒരു ചര്ച്ച്ചയ്ൽ പങ്കെടുക്കാനാണ് .ചർച്ച നടന്നില്ല .അവിടെ വില്പനയ്ക്ക് വെച്ചിരിക്കുന്ന പുസ്തകങ്ങൾ നോക്കി ചുറ്റിത്തിരിഞ്ഞു കുറെ നേരം .ഗാന്ധിജിയുടെ 'വാട്ട് ഈസ് ഹിന്ദൂയിസം' അക്കുട്ടത്തിൽ കണ്ടു .ഒരു കോപ്പി വാങ്ങി .ഗൊദ്സേയേക്കാൾ വലിയ ഹിന്ദു വർഗീയ വാദിയായിരുന്നു ഗാന്ധി എന്നും മറ്റുമുള്ള അഭിപ്രായങ്ങൾ പത്ര മാസികക ളിലൂടെ പ്രചരിപ്പിക്ക പ്പെടുന്ന കാലമാണല്ലോ ഇത് .ഹരിജനങ്ങൾ എന്ന് അദ്ദേഹം വിളിച്ച ജനവിഭാഗങ്ങ ളോടുള്ള ഗാന്ധിയുടെ സമീപനത്തിന്റെ പേരിൽ ഹിന്ദു മത തത്വങ്ങളെ ക്കു റിച്ചു പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളുടെ പേരിൽ ഒക്കെ ഗാന്ധി ഭത്സിക്ക പ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ .ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകനാണെന്നും 1947 ഇൽ നിലവിൽ വന്ന ഇന്ത്യൻ ദേശ രാഷ്ട്രത്തിന്റെ പിതാവാണെന്നും വിശ്വസിക്കുന്ന എന്നെ ഇത്തരം ഗാന്ധി ഖണ്ഡനങ്ങൾ വേദനിപ്പിക്കുന്നു .എന്തായാലും ഹിന്ദു മതത്തെക്കു റി ച്ച് ഗാന്ധി ക്ക് പറയാനുള്ളത് അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളിൽ വായിച്ചു മനസ്സിലാക്കാമെന്ന് കരുതിയാണ് ഞാനാ പുസ്തകം വാങ്ങിയത്
പേട്ടയിൽ ബസ്സിറങ്ങി റോഡു ക്രോസ്സ് ചെയ്യുന്നതിനിടയിൽ പുസ്തകം കയ്യിൽ നിന്ന് വീണു പോയി .വീണു എന്ന് മനസ്സിലാകുമ്പോഴേക്കും ഞാൻ മറു വശത്തെത്തി കഴിഞ്ഞിരുന്നു.എനിക്ക് വേണ്ടി വേഗം കുറച്ചിരുന്ന വാഹനങ്ങൾ ഇരമ്പി ക്കുതിചെത്തിയത് കൊണ്ട് തിരികെ പോയി എടുക്കാൻ ധൈര്യം വന്നില്ല .
ആദ്യം വന്നത് ഒരു ലോറിയാണ് .ലോറി ഡ്രൈവർ മതേതര പുരോഗമന ജനാധിപത്യ വാദി അല്ലാതിരുന്നതു കൊണ്ട് ഗാന്ധിയുടെ പുറത്ത് കയറി സവാരി ചെയ്യെണ്ടെന്നു തീരുമാനിച് വണ്ടി ഒഴിച്ച് കൊണ്ടു പോയി .പുസ്തകം കേടൊന്നും പറ്റാതെ അവിടെ ക്കിടന്നു .തുടർന്നു വന്ന മോട്ടോർ സൈക്കിൾ സഡൻ ബ്രേക്കിട്ടു നിന്നു.അതോടിച്ചിരുന്ന ചെറു പ്പക്കാരൻകൈ കാണിച് ട്രാഫിക് ബന്ദാക്കി പുസ്തകം എടുത്തു കൊള്ളാൻഎന്നോട് ആംഗ്യം കാണിച്ചു .ഞാൻ അതിനു പുറപ്പെടും മുമ്പ് തന്നെ മറ്റൊരു ചെറുപ്പക്കാരൻ ഓടിപ്പോയി പുസ്തകം എടുത്തു കൊണ്ടു വന്നു തന്നു .അവസരത്തിലും അനവസരത്തിലും ഉപയോഗിച്ച് തേയ്മാനം വന്ന ആ ഇംഗ്ലീഷ് വാക്കുണ്ടല്ലോ താങ്ക്സ് അത് ഞാൻ സാധാരണ ഉപയോഗിക്കാറില്ല .പക്ഷേ ഇത്തരമൊ രവസരത്ത്തിൽ അത്രയെങ്കിലും പറയാതിരിക്കുന്നതെങ്ങിനെ .ഞാൻ ആ രണ്ടു ചെറുപ്പക്കാർക്കും താങ്ക്സ് പറഞ്ഞു.അവർ അവരുടെ വഴിക്ക് പോയി .ഞാൻ എന്റെ വഴിക്കും
'മനുഷ്യ നൻമ്മയുടെ അപൂർവ മുദ്രകൾ' എന്നൊരു പദപ്രയോഗമുണ്ട് കെ ബാലകൃഷ്ണന്റെതായി.ബാലയണ്ണന്റെ പ്രയോഗം അതിന്റെ പൂർണ മായ അർഥത്തിൽ എനിക്കുൾക്കൊള്ളാനായി ഇന്നാ ചെറുപ്പക്കാരുടെ സഹായം സ്വീകരിച്ചപ്പോൾ .മനുഷ്യ നൻമ്മയുടെ മുദ്രകൾ വല്ലപ്പോഴുമെങ്കിലും പ്രകടിത രൂപം കൈക്കൊള്ളുന്നത് കൊണ്ടാണു ഈ നഗര വാരിധിയിലും ജീവിതം ജീവിതവ്യമാവുന്നത് .
അഞ്ജാ തരായ ആ യുവ സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും .മേശപ്പുറത്തിരുന്നു മോണ കാട്ടി ചിരിക്കുന്ന രാഷ്ട്ര പിതാവിനും നന്ദി .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ