സംസ്കാര ജാലകം
കേളി കൊട്ട് ബ്ലോഗ് മാഗസിനിൽ ഡോ ആർ ഭദ്രൻ കൈകാര്യം ചെയ്യുന്ന സൈബർ സാഹിത്യ വിമർശ പംക്തിയാണ് സംസ്കാര ജാലകം .അതിന്റെ ആദ്യ പതിനെട്ടു ലക്കങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു സംസ്കാര ജാലകം എന്ന പേരിൽ തന്നെ .
നിരൂപകൻ സ്വനിയുക്തനായ ഒരു അമ്പയർ ആണെന്നും അയാൾ ഇടക്കിടെ' ഫൌൾ' 'ഫൌൾ'എന്നുറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുമെന്നും പണ്ട് പ്രൊ എസ് ഗുപ്തൻ നായർ പറഞ്ഞതോർക്കുന്നു .അത്തരം ഒരു അമ്പയറു ടെ സാന്നിദ്ധ്യം അനിവാര്യ മാവുന്നത് സൈബർ സാഹിത്യ രംഗത്താണ് .കാരണം അവിടെ പത്രാധിപന്മാരില്ല .അതു കൊണ്ടു തന്നെ രചനയ്ക്കും പ്രസിദ്ധീകരണത്തിനും ഇടയിൽ സംഭവിക്കേണ്ട തിരുത്തലുകൾ ഒന്നും ഉണ്ടാവുന്നതു മില്ല .മാത്രമല്ല എഴുതിയത് തിരുത്തിയും മാറി യെഴുതിയും വെടിപ്പാക്കി പ്രസിദ്ധപ്പെടുത്തുക എന്ന രീതിയും സൈബർ രംഗത്തില്ല .തെറ്റു കുറ്റങ്ങൾ ചൂണ്ടി ക്കാട്ടി സൌഹൃദത്തിനു ഭംഗം വരുത്താൻ വായനക്കാരും വിമുഖരാണ് .ഡോ ഭദ്രനും അദ്ദേഹത്തിന്റെ സംസ്കാര ജാലകവും പ്രസക്തമാവുന്നത് അങ്ങിനെയാണ് .താൻ സ്വയം ഏറ്റെടുത്ത ആ ജോലി അദ്ദേഹം സ്തുത്യർഹമായി നിർവഹിച്ചു കൊണ്ടിരിക്കുകയാണ് .
പുസ്തക രൂപത്തിൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന ലക്കങ്ങളിലൂടെ കടന്നു പോയപ്പോൾ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ രേഖ പ്പെടുത്തട്ടെ :
തെറ്റു കുറ്റങ്ങൾ ചൂണ്ടി ക്കാ ട്ടു ന്നത് ഏറ്റവും മാന്യവും സംസ്കാര മുറ്റതുമായ ഭാഷയിലാണ് ;അവിടെ വിമർശ വിധേയമാവുന്ന കൃതിയുടെ രചയിതാവ് ആരെന്നത് വിഷയമേയല്ല പ്രശംസഅർഹിക്കുന്ന രചനകളെ അദ്ദേഹം പ്രശംസിക്കാതിരിക്കുന്നുമില്ല .
മുഖ്യമായും സൈബർ സാഹിത്യമാണ് വിമർശ വിഷയമെങ്കിലും അച്ചടി മാദ്ധ്യമങ്ങളെയും പൊതുവേ കലാ സാഹിത്യ പ്രവ്ര്ത്തനങ്ങളെയും ശ്രദ്ധിക്കാതിരിക്കുന്നില്ല ഡോ. ഭദ്രൻ.ദി ലീപിന്റെ മായാമോഹിനിയേയും ജഗതി ശ്രീകുമാർ അഭിനയിച്ച പരസ്യ ചിത്രങ്ങളേയും കുറിച്ചുള്ള നിരീക്ഷണങ്ങൾ നോക്കുക .
സൈബർ രംഗത്തുള്ള എഴുത്തുകാരെ ക്കുറിച്ച് സാധാരണ വായനാക്കർക്ക് സാമാന്യ ധാരണ ഉണ്ടാവാൻ സഹായിക്കുന്നതിനൊപ്പം സൈബർ എഴുത്തുകാർക് തങ്ങളുടെ രചനാ രീതി മെച്ചപ്പെടുത്താനുള്ള ഒരു ആധികാരിക ഗൈഡ് ആവുകയും ചെയ്യും ഈ പുസ്തകം.
ഗ്രന്ഥ കര്ത്താവ് തന്നെ പ്രസിദ്ധ പ്പെടുത്തിയിരിക്കുന്ന ഈ പുസ്തകം എൻ ബി എസ് വിതരണം ചെയ്യുന്നു വില 140 രൂപ .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ