ഇപ്പോഴത്തെ ബി ജെ പി വിരോധത്തേക്കാൾ എത്രയോ ഭയങ്കരമായിരുന്നു മാര്ക്സിസ്റ്റു പാർട്ടിയുടെ കോൺഗ്രസ് വിരോധം അറുപതെഴുപതുകളിൽ .തിരിച്ചു കോൺഗ്രസ്സിനും അങ്ങിനെ തന്നെയായിരുന്നു ..65 ഇൽ മാർക്സിസ്റ്റുകാർ ഭരണത്തിൽ വരുന്നതു തടയാൻ വേണ്ടി തെരഞ്ഞെടുക്കപ്പെട്ട കേരള നിയമസഭ നിലവിൽ വരാൻ അനുവദി ക്കാതിരുന്നു കേന്ദ്രത്തിലെ കോണ്ഗ്രസ് ഗവ്ണ്മെന്റ് .മാര്ക്സിസ്റ്റ് പാർട്ടിയാവട്ടെ 'ചെകുത്താനുമായി കൂട്ടു കൂടിയിട്ടാണെങ്കിലും' കോൺഗ്രസ്സിനെ നാമാവശേഷമാക്കും എന്ന് പ്രതിന്ജ്ജ എടുക്കുക മാത്രമല്ല കോൺഗ്രസ്സിനെ ഒമ്പതു സീറ്റിൽ ഒതുക്കി അതു നടപ്പാക്കുകയും ചെയ്തു .എന്നിട്ടും ബാങ്ക് ദേ ശവൽക്കരണംപോലുള്ള കാര്യങ്ങളിൽ മാര്ക്സിസ്റ്റു കാരുടെ പിന്തുണ തേടുന്നതിൽ ഇന്ദിരാ ഗവ്ണ്മെന്റിനോ അതു നൽകുന്നതിൽ മാര്ക്സിസ്റ്റു പാർട്ടിക്കോ ഒരും മടിയും ഉണ്ടായിരുന്നില്ല .പറഞ്ഞുവരുന്നത് ഇത്രമാത്രമാണ് :ഇന്ത്യയിൽ പാർലിമെന്ററി ജനാധിപത്യത്തെ നയിക്കുന്നത് പ്രത്യയ ശാസ്ത്ര ദുശ്ശാ ഠ്യ ങ്ങളല്ല പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രമാണ് .
ഇത്തരം ഒരു തന്ത്രപരമായ നീക്കത്തിന്റെ രണ്ടാമത്തെ ചുവടാണ് രാജഗോപാലിന്റെ വോട്ട് .അതിന്റെ ഒന്നാം ചുവട് കേന്ദ്രത്തിലെ ബി ജെ പി നേതൃത്വം വെച്ചു കഴിഞ്ഞിരുന്നു കേരള മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശന വേളയിൽ ..അടുത്ത ചുവടു വെക്കേണ്ടത് മാര്ക്സിസ്റ്റു പാര്ട്ടിയാണ് വരുന്ന പാര്ളിമെന്റ്റ് സമ്മേളനത്തിൽ .നമുക്കു കാത്തിരിക്കാം .
ഒരു നയതന്ത്ര പദ്ധതിയുടെ തന്നെ സൂചകമാണ് രാജഗോപാലിന്റെ വോട്ടു വേണ്ടാ എന്ന ചെന്നിത്തലയുടെ പ്രസ്താവന .ദേശീയ തലത്തിൽ കോണ്ഗ്രസ്സിന്റെ മുഖ്യ ശത്രുവായ പാർട്ടിയോട് കേരളത്തിലെ കോണ്ഗ്രസ്സിന്റെ നിയമസഭാകക്ഷി നേതാവിനുള്ള എതിർപ്പ് പറ ഞ്ഞറി യിക്കേണ്ട കാര്യമൊന്നുമില്ല .പക്ഷേ രമേശ് നിയമസഭാകക്ഷി നേതാവോ ഒരു പക്ഷേ ഭാവി മുഖ്യ മന്ത്രിയോ മാത്രമല്ല . കോണ്ഗ്രസ്സിന്റെ ദേശീയ നേതൃ ത്വത്തിലെക്ക് എത്തിച്ചേരാൻ ഏറ്റവും സാദ്ധ്യത കല്പ്പിക്കപ്പെടുന്നകേരള നേതാവാണ് .അങ്ങിനെ ഒരാൾ കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷിയോടുള്ള എതിർപ്പ് ആവുന്നത്ര ഉച്ചത്തിൽ തന്നെ പ്രകടിപ്പിക്കേണ്ടതുണ്ടല്ലോ .
ബാലീശമെന്നു തോന്നാവുന്ന ചില അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് തന്റെ തന്ത്ര പരമായ നീക്കത്തെ 'കാമഫ്ലാഷ് 'ചെയ്യാൻ ശ്രമിച്ചു രാജേട്ടൻ .അതിലദ്ദേഹം വിജയിച്ചുവെന്നു തോന്നും തുടർന്നുവന്ന മാദ്ധ്യമ ആഘോഷം കാണുമ്പോൾ ..പക്ഷേ വർഷാവർഷം ഇരുട്ടു വെളുക്കെ രാഷ്ട്രീയക്കാരുമായി സഹവസിക്കുന്ന മാധ്യമ പ്രവർത്തകർക്ക് തന്ത്രങ്ങളൊന്നും മനസ്സിലാവാതെ വരില്ല .സംഘർഷങ്ങളും സംഘട്ടനങ്ങളും ഒക്കെയായി ആരണ്യ കാണ്ഡങ്ങൾ അരങ്ങേറാനിരിക്കുന്നതല്ലേയുള്ളു പ്രാവേശികം ഹാസ്യരസ പ്രധാനമായിക്കൊള്ളട്ടെ എന്നു മാധ്യമ സുഹൃത്തുക്കൾ വിചാരിച്ചതാവാനാണു സാദ്ധ്യത

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ