യുഡോറാ വെൽറ്റി -20 ആം നൂറ്റാണ്ടിലെ പ്രമുഖ അമേരിക്കൻ ചെറുകഥാ കൃത്തുക്കളിൽ ഒരാളായിരുന്ന യുഡോറാ വെൽറ്റിയാണ് കാവ്യ സാന്ദ്രത ചെറുകഥ യുടെ ഏറ്റവും പ്രധാന ഗുണമായി നിർദ്ദേശിച്ചത് .ഒരു കഥ ഒരു സ്ഥലത്തു മാത്രമേ സംഭവിക്കൂ എന്നും അവർ അഭിപ്രായപ്പെട്ടിട്ടുണ്ട് .സംഭവങ്ങളും കഥാപാത്രങ്ങളും ഒന്നും മാറിയില്ലെങ്കിലും സ്ഥലം മാറിയാൽ കഥയും മാറുമത്രേ .കഥയെ ക്കുറിച്ച് അവർ പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ അല്ലാതെ അവരുടെ കഥകളൊന്നും ഞാൻ വായിച്ചിട്ടുണ്ടായിരുന്നില്ല .ഇന്നലെ വരെ .ഇന്ന്ഞാൻ Where Is The Voice Coming From ? എന്ന വെൽറ്റി കഥ വായിച്ചു .അറുപതുകളിൽ അമേരിക്കയിൽ നിലനിന്നിരുന്ന വംശീയ സംഘർഷങ്ങളുടെ പശ്ഛാ ത്തലത്തിൽ എഴുതപ്പെട്ട ഈ കഥ മറ്റു പ്രധാന വെല്റ്റി കഥകളെപ്പോലെ 'ശബ്ദത്തിന്റേയും താളത്തിന്റെയും സംഗീതത്തിന്റേയും സമന്വയമാണെന്ന നിരൂപക മതത്തോടു ഞാനും യോജിക്കുന്നു .ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി എഴുതപ്പെട്ട ഈ കഥ യെക്കുറിച്ച് കൂടുതൽ പറ യണമെന്നുണ്ട് .അത് ശ്രദ്ധാപൂർവമായ ഒരു പുനർ വായനക്കു ശേഷമാവട്ടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ