ബലാൽസംഗം -ഐതിഹ്യം ചരിത്രം വർത്തമാനം Article Published in SAMAKALIKA MALAYALAM VARIKA In 2013
-----------------------------------------------------------
ആർ
.എസ് .കുറുപ്പ്
---------------------
അവളായിരിക്കണം ആദ്യത്തെ കല്ലെറിഞ്ഞത് ."പണ്ട് ചരിത്രമുദിക്കും മുമ്പ് "അക്രമാസക്ത മായ ഭൂ ഭാഗങ്ങളെ അധിവസിച്ചിരുന്ന പ്രാകൃത മനുഷ്യരിൽ
ഒരുവൾ.
സംഭോഗാസക്തനായി തന്നെ സമീപിച്ച ഇരുക്കാലിയല്ല തന്റെ ലൈംഗിക പങ്കാളിയാവേണ്ടവൻ
എന്നു നിശ്ചയിച്ചവൾ .അദ്ഭുത പ്പെട്ടു പോയ അവൻ
ശക്തി ഉപയോഗിച്ചിരിക്കും.അവൾ
കടിക്കുകയും മാന്തുകയും തൊഴിക്കുകയും ചെയ്തിരിക്കും .പക്ഷേ അന്നവൾക്കു മനസ്സിലായി അവന്റെ അതേ നാണയത്തിൽതിരിച്ചു കൊടുക്കാൻ അവൾക്കു കഴിയുകയില്ല എന്ന് .ഒന്നാമത്തെ ബലാൽസംഗം .
രണ്ടാമത്തെ ബലാൽ സംഗം ആസൂത്രിതവും സംഘടിതവുമായിരുന്നു . അതിനു വേണ്ടിയുള്ള സംഘം ചേരലായിരുന്നു പുരുഷ കൂട്ടായ്മയുടെ ആദ്യ രൂപം(male bonding ) .സ്ത്രീ ശരീര ത്തിലേക്ക് അവളുടെ എതിർപ്പും ചെറുത്തു നിൽപ്പും തൃണവൽ ഗണിച്ചു കൊണ്ട് നടത്തിയ ആ കടന്നു കയറ്റം പുരുഷന്റെ സ്ത്രീ സ്വത്വ ത്തി ന്മേലുള്ള ആധിപത്യത്തിന്റെ ചരിത്ര ത്തിലൂടെയുള്ള വാഹകമായി. .തന്റെ ലൈംഗികാവയവം സ്ത്രീ വർഗത്തിനാകമാനം ഭയം ജനിപ്പിക്കാനുതകുന്ന ആയുധ മാണെന്നു പുരുഷൻ കണ്ടെത്തിയ ആ നിമിഷം മുതൽ
ഇന്നുവരെ ബലാൽ സംഗം നിർണായകമായ ഒരു ധർമ്മം നിർവഹിച്ചു കൊണ്ടിരിക്കുന്നു ;എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളേയും അനുസ്യൂതമായ ഭയാനകാവസ്ഥയിൽ
നില നിർത്തുന്ന ബോധ പൂർവമായ പ്രക്രിയ ആയിരിക്കുക എന്ന ധർമ്മം .
സ്ത്രീ പുരുഷ ലൈംഗികാവയവങ്ങൾ
പ്രകൃതി സംവിധാനം ചെയ്തിരിക്കുന്ന രീതി കൊണ്ടു തന്നെ പുരുഷൻ
വേട്ടക്കാരനും സ്ത്രീ ഇരയുമാവുന്നത് അനിവാര്യമായി .സ്ത്രീക്ക് മറ്റു സ്ത്രീകളെ കൂട്ടു പിടിച്ച് പുരുഷനെ പ്രതിരോധിക്കാൻ
കഴിയാത്ത അവസ്ഥ ശരീര ശക്തിയുടെ ഏറ്റ ക്കുറച്ചി ലി ലൂടെ പ്രകൃതി തന്നെ സൃഷ്ടിച്ചിട്ടുണ്ടല്ലോ. വേട്ടക്കാരിൽ ഒരുവനെത്തന്നെ രക്ഷകനായി സ്വീകരിക്കുക എന്നതു മാത്രമായിരുന്നുഇരക്ക് അവശേഷിച്ച ഒരേയൊരു രക്ഷാ മാർഗം.ബലാൽ സംഗ ഭീതിയാണ് ,ഏക ദാമ്പത്യ കുടുംബ സമ്പ്രദായത്തോടോ,മാതൃത്വത്തോടോ ഉള്ള പ്രതിപത്തിയോ പ്രണയം എന്ന വികാരമോ അല്ല തങ്ങളെ ശാശ്വതമായി പുരുഷന്റെ അടിമകളാക്കി മാറ്റിയ സംരക്ഷിത സംയോഗം (protective mating )എന്ന സമ്പ്രദായത്തിനും അതിന്റെ സ്വാഭാവിക പരിണാമമായ ഗാർഹിക വല്ക്കരണത്തിനും (Domestication
)വിധേയരാവാൻ
സ്ത്രീകളെ നിർബന്ധി തരാക്കിയത്.സ്ത്രീകളുടെ മാത്രമായ സംഘം ചേരൽ ഈ വ്യവസ്ഥയിൽ അസാദ്ധ്യ മായി . സംരക്ഷിതയായ സ്ത്രീ അവളുടെ രക്ഷകന്റെ സ്വകാര്യ സ്വത്തായി .പാതിവ്രത്യം ,ചാരിത്ര്യം തുടങ്ങിയ പരികല്പനകളിലൂടെ വിവക്ഷിക്ക പ്പെടുന്നതൊക്കെ വിലയായി കൊടുത്ത് സ്ത്രീ നേടിയത് പുരുഷന് അവകാശ പ്പെട്ട ഒരു വസ്തു വായി തീരുക എന്നതു മാത്രമാണ് .പുരുഷൻ
കൈവശ മാക്കിയ ആദ്യ ഭൌതിക വസ്തു പക്ഷേ പെറ്റു പെരുകാൻ കഴിവുള്ളതായിരുന്നു .അതു കൊണ്ടു തന്നെ അചിരേണ പിതൃ മേധാവിത്ത കുടുംബം (Patriarchy ) നിലവിൽ
വരുകയും ചെയ്തു.
മനുഷ്യന്റെ സാമൂഹ്യ വികസന പ്രക്രിയയുടെ പ്രാരംഭദശയെക്കുറിച്ച് അമേരിക്കൻ റാഡിക്കൽ ഫെമിനിസ്റ്റ് സൂസൻ
ബ്രൌണ് മില്ലർ തന്റെ Against Our Will -Men Women
and Rape എന്ന ശ്രേഷ്ഠ കൃതിയിൽ
നടത്തിയിട്ടുള്ള വിശകലനങ്ങളുടെ ചുരുക്കമാണിത് .നര വംശ ശാസ്ത്രഞ്ജരും മർക്സിസ ത്തിന്റെ പ്രതിഷ്ടാ പകരും മറ്റും ഇതേ വിഷയത്തെ ക്കുറിച്ച് നടത്തിയിട്ടുള്ള പഠനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏക മുഖവും സങ്കുചിതവുമായി തോന്നാം ഈ വിശകലനം .പക്ഷേ ബലാൽ സംഗം ഭീഷണമായ ഒരു യാഥാർഥ്യമായി ഇന്നും നിലനില്ക്കുന്നുവെന്നതു കൊണ്ടു തന്നെ ആ വിഷയത്തെ ക്കുറിച്ചെഴുതപ്പെട്ട ഏറ്റവും മികച്ച കൃതി അതിന്റെ എല്ലാ ന്യൂനതകളോടും കൂടി ഗൌരവ പൂർവമായ പഠനം അർഹിക്കുന്നു .
മനുഷ്യ പുരോഗതിയുടെ അടുത്ത ഘട്ടത്തിൽ
വസ്തു വകകൾ കൊള്ളയടിക്കുന്നതിനു പകരം കമ്പോളങ്ങളിൽനിശ്ചിത വിലയ്ക്ക് കൈമാറ്റം ചെയ്യുന്ന രീതി പ്രാബല്യത്തിൽ
വന്നു .അപ്പോൾ പിതൃ മേധാവി തന്റെ എറ്റവും വിലപ്പെട്ട സമ്പത്തായ പുത്രിക്കും വില നിശ്ചയിച്ചു ;പെണ്പണം.പക്ഷേ കന്യകയല്ലാത്ത പെണ് കുട്ടിക്ക് പെണ്പണം ലഭിക്കുമായിരുന്നില്ല .പെണ്കുട്ടിയല്ല അവളുടെ കന്യാചർമ്മമായിരുന്നു വിലയുള്ള വസ്തു .അതപഹരിക്കുന്നവൻ മറ്റു വസ്തുക്കൾ
അപഹരിക്കുന്നവനെപോലെതന്നെ കുറ്റവാളിയായി കണക്കാക്കപ്പെടാൻ
തുടങ്ങി .സ്ത്രീയെ അവളുടെ ഇഛക്കെതിരായി സമ്മതം കൂടാതെ ലൈംഗിക വേഴ്ചക്കു വിധേയയാക്കുക എന്നതല്ല മറൊരാളിന്റെ സ്വത്തപഹരിക്കുക എന്നതായിരുന്നു ബലാൽ സംഗത്തിലെ കുറ്റകൃത്യം .കന്യകക്കു ലഭിക്കുമായിരുന്ന പെണ്പണത്തിനു തുല്യമായ തുക പിതാവിനു നല്കുക എന്നതു മാത്രമായിരുന്നു ശിക്ഷ .അതോടെ പെണ്കുട്ടിയുടെ ഉടമസ്താവകാശം അയാൾക്കാവുകയും ചെയ്യും .
ബലാൽ സംഗം സ്ത്രീയ്കെതിരെയുള്ള അതിക്രമം എന്ന നിലയിൽ തന്നെ ഒരു കുറ്റ കൃത്യമായി കണക്കാക്കാൻ
തുടങ്ങിയത് ബാബിലോണിയൻ സംസ്കൃതിയാണ് .അവരുടെ നിയമ പ്രകാരം കന്യകമാരേയുംവിവാഹിതകളേയും ബലാൽ
സംഗം ചെയ്യുന്നത് വധ ശിക്ഷ അർഹിക്കുന്ന കുറ്റമായിരുന്നു .ഇര വിവാവിഹിതയാണെംകിൽ അവളേയും കുറ്റ കൃത്യത്തിൽ പങ്കാളിയായി കണക്കാക്കി വധശിക്ഷക്ക് വിധിച്ചിരുന്നു .കന്യക ശിക്ഷിക്ക പ്പെട്ടിരുന്നില്ല
;നിലവിളിച്ച് ആളെ ക്കൂട്ടാൻ
കഴിയാത്തത്ര അകലത്തു വെച്ചാണ് കൃത്യം നടന്നെതെങ്കിൽ
. ആദ്യ കാല യഹൂദ സമൂഹവും ഈ നിയമം തന്നെയാണു പിന്തുടർന്നിരുന്നത് .ഇവിടെ പഴയ നിയമത്തിലെ പത്തു കല്പനകളിലൂടെ കണ്ണോ ടിക്കുന്നത് സംഗതമാണെന്നു തോന്നുന്നു . "വ്യഭിചരിക്കരുത് "എന്നല്ലാതെ "ബലാൽ
സംഗം ചെയ്യരുത് "എന്നൊരു കല്പന ഇല്ല. "അയല്ക്കാരന്റെ ഭവനത്തെയും അവന്റെ കാളകളേയും അവന്റെ ഭാര്യയേയും മോഹിക്കരുത് "എന്നൊരു കല്പന ഉണ്ടു താനും. വീടും കാളകളും പോലെ പുരുഷന്റെ സ്വത്താണ് അവന്റെ ഭാര്യയുമെന്നു ദൈവം കൂടി വിശ്വസിച്ചിരുന്നു അക്കാലത്ത് ! !പില്ക്കാല യഹൂദ സമൂഹം പക്ഷെ ബലാൽസംഗംചെയ്യപ്പെട്ട കന്യക പ്രതിയെ വിവാഹം കഴിക്കണമെന്ന നിയമം ഒഴിവാക്കി .മാത്രമല്ല പിഴയായി ഈടാക്കുന്ന സംഖ്യ കന്യകയ്ക്ക് നൽകണമെന്നു നിഷ്കർഷിക്കുകയും ചെയ്തു .ബലാൽസംഗ നിയമങ്ങളുടെചരിത്രത്തിൽ സ്ത്രീക്ക് അനുകൂലമായി ഉണ്ടായ ആദ്യ നടപടിയായിരുന്നു ഇത്.
12 ആം നൂറ്റാണ്ടിൽ ഇംഗ്ലണ്ട് ഇൽ
എഡ്വെർഡ് ഒന്നാമന്റെ കാലത്താണ് വിധേയയാക്കപ്പെടുന്ന സ്ത്രീ ആര് തന്നെയായാലും ബലാൽ
സംഗം വധശിക്ഷ അർഹിക്കുന്ന കുറ്റമായി പ്രഖ്യാപിക്കപ്പെട്ടത് .അങ്ങിനെ നിയമം താളിയോല കളിലെങ്കിലും ബലാൽ സംഗത്തെ സമൂഹത്തിനെതിരേയുള്ള ഒരു കുറ്റ കൃത്യ മായി അംഗീകരിച്ചു .പക്ഷേ പ്രാഗ് ചരിത്ര കാലത്തുണ്ടായിരുന്ന ,നിലവിളിച്ച് ആളെ കൂട്ടാത്ത കന്യക ബലാൽ
സംഗ കുറ്റത്തിൽ പങ്കാളിയാ ണെ ന്നതു പോലുള്ള സ്ത്രീ വിരുദ്ധ മുൻവിധികൾ ഇപ്പോഴും നിലനില്ക്കുന്നുവെന്ന് പിൽക്കാല നിയമ ശാസ്ത്ര വിദഗ്ദ്ധനായ ബ്ലാക്ക് സ്ടോനിന്റെ ഈ വാക്കുകൾ
തെളിയിക്കുന്നു :"അവൾ ചീത്ത പേരുള്ളവ ളാണെമ്കിൽ ,പരാതി കൊടുക്കാൻ
താമസം വരുത്ത്തിയിട്ടുടെങ്കിൽ ,നിലവിളിച്ച് ആളെ കൂട്ടാൻ സൌകര്യമുണ്ടായിരുന്നിട്ടും അങ്ങിനെ ചെയ്തിട്ടില്ലെങ്കിൽ അവളുടെ മൊഴി വ്യാജമോ കെട്ടിച്ചമച്ചതോ ആയിരിക്കാമെന്നുള്ള ധാരണ ശക്തമായിരിക്കും " .
എല്ലാ യുദ്ധ ങ്ങ ളോ ടോപ്പവും ബലാൽ
സംഗവുമുണ്ടാവും .കുരിശു യോദ്ധാക്കൾ
ഇടക്ക് ലൈം ഗികാതിക്രമങ്ങൾക്ക് സമയം കണ്ടെത്തിയിരുന്നു .ബലാൽ സംഗക്കുറ്റത്തിന് ഒരു സ്വാതന്ത്ര്യ സൈ നികനെ തൂക്കിലേറ്റിയതായി ജോർജ് വാഷിങ്ങ്ടൻ രേഖപ്പെടുത്തിയിട്ടുണ്ട് .ലോക യുദ്ധങ്ങളിൽ
ജർമൻ, ജാപ്പനീസ് സൈനികർ മാത്രമല്ല അവരെ പരാജയപ്പെടുത്തി രക്ഷകരായെത്തിയ സോവിയറ്റ് ബ്രിട്ടീഷ് സൈന്യവുംബലാൽ സംഗത്തിലേർപ്പെട്ടിരുന്നു.വിയറ്റ്നാമിലെ അമേരിക്കൻ സൈനികരുടെബലാൽ സംഗകഥകൾ കുപ്രസിദ്ധങ്ങളാണല്ലോ.ബംഗ്ലാ ദേശിൽ പാക് സൈ ന്യം നടത്തിയ സ്ത്രീ നായാട്ടിന്റെ അഭൂതപൂർവമായ ക്രൂരതയും നിർദ്ദയത്വവുമാണ് ബലാൽ സംഗത്തിന് പീഡനം എന്നൊരു പര്യായം സമ്പാദിച്ചു കൊടുത്തത് .
ബലാൽസംഗത്തിനു ശേഷം അംഗവിഛേദം വരുത്തുകയോ കൊന്നു കളയുകയോ ചെയ്യുക ,അഛൻ ,അമ്മ ,സഹോദരൻ
,ഭര്ത്താവ് ഇവരുടെയൊക്കെ മുമ്പിൽ
വെച്ച് ബലാൽ സംഗം ചെയ്യുക യോനിയിൽ ഇരുമ്പു ദണ്ടുകൾ
കുത്തി കയറ്റുക ഇതൊക്കെ യുദ്ധങ്ങളിൽ പതിവാണ് .വാസ്തവത്തിൽ
ഇവയെല്ലാം പുരുഷ വർഗ്ഗത്തിന്റെ ശക്തി പ്രകടനങ്ങളും ആഘോഷ ങ്ങളുമാണ് .തോല്പിക്കപ്പെട്ടവന്റെ മണ്ണിന്റെ മേൽമാത്രമല്ല പെണ്ണിന്റെ മേലുമുള്ള ആധിപത്യ സ്ഥാപനത്തിന്റെ പ്രകടനം .ബ്രൌണ് മില്ലറുടെ തന്നെ വാക്കുകളിൽ :"The Body of a Raped Woman is a ceremonial
Battlefield ,a Parade ground for the victors trooping of the colors"
13 ആം നൂറ്റാണ്ടു മുതൽക്കു തന്നെ യുദ്ധ ത്തോടനുബന്ധിച്ചുള്ള ബലാൽസംഗം വധശിക്ഷ അർഹിക്കുന്ന കുറ്റമായി സാർവ
ലൌകികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് .പക്ഷേ കുറ്റ കൃത്യങ്ങളിൽ
മഹാ ഭൂരിപക്ഷവും വെളി പ്പെടാതെ പോവുകയോ വെളി പ്പെട്ട് വിചാരണക്കു വന്നാൽ
തന്നെ തെളിവുകളുടെ അഭാവത്തിൽകുറ്റവാളി ശിക്ഷിക്കപ്പെടാതെ പോവുകയോ ആണ് പതിവ് .
ചരിത്രത്തിൽ
നിന്നു വർത്ത മാനത്തി ലേക്കു കടക്കുമ്പോൾ നാം കാണുന്ന ബലാൽ സംഗി (റേ പിസ്റ് -Rapist )യുടെ രേഖാ ചിത്രമെന്താണ് ?താഴ്ന്ന സാമ്പത്തിക ചുറ്റു പാടുകളിൽ
ജനിച്ചു വളർന്ന വൻ ,മദ്ധ്യവർഗ്ഗസദാചാരത്തോടു ശത്രുത പുലർത്തുകയും അതിന്റെ മൂല്യങ്ങളെ വെല്ലുവിളി ക്കുകയും ചെയ്യുന്ന ഹിംസയുടെ ഉപസംസ്കൃതി (Subculture Of
Violence)യുടെ ഭാഗമായ ഒരു ആണഹംകാരി(Machismo )
പോലീസ് റെക്കോർഡ് കളിൽ നിന്നു ലഭ്യമാവുന്ന വിവരങ്ങളിൽ നിന്നാണ് ക്രിമിനോള ജിസ്ടുകൾ ഈ നിഗമനത്തിൽ എത്തിയിട്ടുള്ളത്
.റിക്കാർഡുകളുടെ സ്ഥിതിയോ ?ബലാത്സംഗ കുറ്റങ്ങളിൽ 5 ശ തമാനം മാത്രമേ പരാതിയായി പോലീസിൽ
എത്തുന്നുള്ളൂ ,അതിൽ
പതിനഞ്ചു ശതമാനമെങ്കിലും അടി സ്ഥാനമില്ലാത്തതെന്ന പേരിൽ
തള്ളപ്പെടുന്നു;ബാക്കി യുള്ളതിന്റെ 51 ശതമാനത്തിലേ പ്രതി പിടിക്കപ്പെടുന്നുള്ളൂ .അതിൽ
76 ശതമാനം പേർ നടപടിക്കു വിധെയരാകുമെങ്കിലും പകുതിയിലധികം പേർ
ശി ക്ഷിക്കപ്പെടാതെ പോകും .ചുരുക്കത്തിൽ ആയിരം ബലാത്സംഗ ക്കേസുകളിൽ പത്തെണ്ണത്തിൽ മാത്രമാണ് കുറ്റവാളി ശിക്ഷിക്കപ്പെടുന്നത് .ഇത് 1970 കളിലെ അമേരിക്കയിലെ കണക്കുകളാണ് .ലോകത്തൊരിടത്തും ഈ അടുത്ത കാലം വരെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല .
പകുതിയിലധികം ബലാൽ സംഗങ്ങളിലും രണ്ടോ അതിലധികമോ പുരുഷന്മാർ
ഉൾപ്പെടുന്നു.താഴ്ന്ന വർഗക്കാരിലെ ആണ് കൂട്ടായ്മയുടെ അധീശ ബോധത്തിന്റെ പ്രകടിത രൂപമാണ് കൂട്ട ബലാൽ
സംഗങ്ങൾ
.മിക്കവാറും പുരുഷന്മാർക്കു മാത്രം പ്രവേശനമുള്ള എക്സിക്ക്യു ട്ടീവ് ഡൈനിങ്ങ് ഹാളുകളിലോ പർവത നെറുകകളിലോ ആണ് സംഘടിതമായ ആണഹങ്കാരം പ്രകടിതമാവുക;ബിസിനസ് വിജയങ്ങൾ ആഘോഷിച്ചു കൊണ്ടും കൊടുമുടിയിൽ കൊടിനാട്ടി ക്കൊണ്ടും മറ്റും .താഴ്ന്ന വർഗക്കാർക്ക് അപ്രാപ്യമാണല്ലോ ഇവയൊക്കെ .അതുകൊണ്ട് സംഘടിതമായ ആണഹങ്കാരം അവർ
സ്ത്രീശരീരത്തിൽ
പ്രകടിപ്പിക്കുന്നു .എവെറെസ്റ്റിൽ പതാക നാട്ടുന്നതിനു പകരം ബലാൽസംഗംചെയ്യപ്പെട്ട സ്ത്രീയുടെ യോനിയിൽ
കമ്പു കുത്തിക്കയറ്റി വിജയം ഘോഷിക്കുന്നു .ഒരപഭ്രംശമല്ല ബലാൽ സംഗം ;ലോകത്തെല്ലായിടത്തും എല്ലാക്കാലത്തും നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തിലെ ,സ്ത്രീ പുരുഷ സംഘർഷത്തിലെ മുന്നണി പ്പോരാളികളാണ് റേപിസ്ടുകൾ .താഴ്ന്ന വർഗത്തിൽ പ്പെട്ടവരാണ് അവരിലധികം പേരും എന്നതു കൊണ്ട് അവർ
ചെയ്യുന്ന കുറ്റ കൃത്യത്തിന്റെ ഗൌരവം ഒട്ടും കുറയുന്നില്ല .ബലാൽ
സംഗ നിരതൻ കൂടിയായിരുന്ന ഗ്രീക്ക് ദേവേന്ദ്രൻ സീയൂസിനു നല്കപ്പെട്ട വീര നായക പരിവേഷം ഇന്നത്തെ റേപിസ്റ്റിനും ലഭിക്കുന്നത് സ്ത്രീ പുരുഷന്റെ അടിമയും സ്വകാര്യസ്വത്തുമാണന്നുള്ള ബോധം ഇന്നും പുലരുന്നതു കൊണ്ടാണ് .
പുരുഷാധിപത്യം സ്ത്രീയെ ഇരയാക്കുക മാത്രമല്ല അവളിൽ
ഒരു ഇര മനോഭാവം സൃഷ്ടിക്കുക കൂടി ചെയ്യുന്നു .ഈ പുരുഷ പ്രത്യയ ശാസ്ത്രത്തിനു പെണ്മനസിന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ഒരു ശാ സ്ത്രീയാടിത്തറ നല്കിയത് ഫ്രോയിഡുംഅദ്ദേഹത്തിന്റെ അനുയായികളും പിന്തുടർച്ച ക്കാരികളുമായ ഹെലെൻ ഡ്യു ഷെ ,കരേൻ ഹോണി എന്ന രണ്ടു മനോ വിശകലന വിദഗ്ദ്ധ കളും ചേർന്നാണ് .വേദനയിലൂടെ സുഖാനുഭവം എന്നതാണ് ലൈം ഗികതയെ സംബന്ധിച്ച പെണ് മനോഭാവം എന്ന് 'The Economic Problem in
Masochism' എന്ന തന്റെ പ്രബന്ധത്തിൽ
1924 ഇൽ തന്നെ ഫ്രോയിഡ് അഭിപ്രായ പ്പെട്ടിരുന്നു.അതിനെ പിൻപറ്റി ഡ്യുഷേയും ഹോണിയും വ്യത്യസ്ത മാർഗങ്ങളിലൂടെ എത്തിചേർന്ന,സിദ്ധാന്ത പദവി ലഭിച്ച നിഗമനങ്ങൾ
ഇങ്ങിനെ സംഗ്രഹിക്കാം: :സ്ത്രീയുടെ ലൈംഗികവും പ്രത്യുല്പാദന പരവുമായ ധർമ്മങ്ങൾക്കുള്ള മനശാസ്ത്ര പരമായ തയാറെടുപ്പുകൾ മുഴുവൻ ആത്മപീഡനപരമായ
(Masochist )ആശയങ്ങളുമായി ബന്ധ പ്പെട്ടിരിക്കുന്നു .ഇവയിൽ സംഭോഗം കന്യാചർമഛേദനവുമായും കന്യാചർമഛേദനം ബലാൽ സംഗവുമായും യാതനാപൂർണമായ ശരീരംതുളക്കലുമായും നിർവിശേഷ ബന്ധം പുലർത്തുകയും ചെയ്യുന്നു .ബലാൽസംഗ ഭ്രമഭാവന (Rape Fantasy ) യാഥാർഥ്യ ത്തിന്റെ അതിശയോക്തി കലർന്ന രൂപമായി വെളി പ്പെടുന്നു .ചുരുക്കത്തിൽ
കന്യാചർമ്മ ഭേദന ഭീതിയിൽ
നിന്നുടലെടുക്കുന്ന ആത്മ പീഡന രതിയുടെ പരാവർത്തനങ്ങളായ ഭ്രമ കല്പനകളിലൂടെയും ദിവാസ്വപ്നങ്ങളിലൂടെയും മാത്രമേ സ്ത്രീ ലൈംഗികമായി ഉത്തേജിക്ക പ്പെടുകയുള്ളൂ .കാരണം പുരുഷന്മാരോടും ലോകത്തോടാകെ തന്നെയുമുള്ള പെണ് നിലപാട് അടിസ്ഥാനപരമായി വിധേയത്വപൂർണവുംആത്മപീഡന പരവുമാണ് .ഇത് മിക്കവാറും അബോധതലത്തിലാണു നിലനില്ക്കുന്നത് .
ബലാൽ
സംഗത്തെ ക്കുറിച്ചുള്ള പുരുഷ പ്രത്യയ ശാസ്ത്രംകീഴടക്കുന്നവന്റെ ആൾക്കൂട്ട മനശാസ്ത്ര മായി നിലനിൽക്കുന്നിടത്തോളം കാലം അതിന്റെ ഒരു ദർപ്പണ പ്രതിബിംബമായി ഇരയുടേതായ ആയ ഒരു പെണ് പ്രത്യയ ശാസ്ത്രവും നിലനില്ക്കും . അതിന്റെ ഓരങ്ങളിൽ ബലാൽ സംഗത്തെ ക്കുറിച്ച് ദിവാസ്വപ്നം കണ്ടാനന്ദിക്കുന്ന പെണ്ണുണ്ടാവുകയും ചെയ്യും.കാരണംപെണ്ണിന്റെ ലൈംഗികതയും ലൈംഗിക സംതൃപ്തിയുമെല്ലാം പുരുഷ ലൈംഗികതയുടെ പരിസരത്തിൽ പുരുഷാധികാരത്തിന്റെ ആസക്തികളുടെ ഭാഗമായി മാത്രമേ പ്രവർത്തി ക്കുന്നുള്ളൂ .
ബിംബ പ്രതിബിംബങ്ങളായി നിലനില്ക്കുന്നതും ഫ്രോയിഡിയൻ മന ശാസ്ത്രത്തിന്റെസമ്മത പത്രം കിട്ടിയിട്ടുള്ളതുമായ ഈ പ്രത്യയ ശാസ്ത്രങ്ങൾ ചില സ്ത്രീ വിരുദ്ധ വിശ്വാസങ്ങൾ സമൂഹത്തിനു മേൽ
അടിച്ചേൽപ്പിച്ചിട്ടുണ്ട് :
എല്ലാ സ്ത്രീകളും ബലാൽ
സംഗം ചെയ്യപ്പെടണ മെന്നാഗ്രഹിക്കുന്നു;ഒരു പെണ്ണിനേയും അവളുടെ ഇഷ്ടമില്ലാതെ ഭോഗിക്കുവാൻ കഴിയുകയില്ല ;അവൾ അതു ചോദിച്ചു വാങ്ങുകയാണ് ;ബലാൽ
സംഗം ചെയ്യ പ്പെടുമെന്നു തീർച്ചയാണെംകിൽ വഴങ്ങി കൊടുത്ത് സുഖാനുഭവം പങ്കിടുകയാണ് നല്ലത് .(Emphasis Brown miller's )
ഇവയൊക്കെ യാണ് ആ വിശ്വാസങ്ങൾ.ഈ വിശ്വാസ സംഹിത ബലാൽ
സംഗ ചെയ്യ പ്പെടുന്ന സ്ത്രീ ക്കെതിരെയുള്ള ഒരു ഫല പ്രദമായ ആ യുധ മായി തീരുന്നതായാണ് കണ്ടു വരുന്നത്. ഉദാഹരണത്തിനു ബലാൽസംഗത്തെക്കുറിച്ചുള്ള ഏതു പരാതിയും അടിസ്ഥാനരഹിതമെന്നു പറഞ്ഞു തള്ളിക്കളയാനാണ്
അധികാരികൾ
ശ്രമിക്കുക .പരിഗണിക്ക പ്പെടുന്ന കേസുകളിൽ സമ്മതത്തെ ക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം പക്ഷപാതപരമായിരിക്കും.തന്റെ ഭാഗത്തു നിന്നു കഴിയാവുന്നിടത്തോളം ചെറുത്തു നില്പ്പുണ്ടായിരുന്നു എന്നു തെളിയിക്കേണ്ട ചുമതല ഇരയാക്ക പ്പെട്ട സ്ത്രീക്കുണ്ട് .കൊലപാതകം ഉൾപ്പെടെ മറ്റൊരു കുറ്റ കൃത്യത്തിന്റെ കാര്യത്തിലും .ഇങ്ങിനെയൊരു വ്യവസ്ഥ യില്ല .പരാതിക്കാരിക്ക് പ്രതിയുമായുള്ള മുൻ
പരിചയം തുടങ്ങി മറ്റൊരു കുറ്റത്തിന്റെ വിചാരണ വേളയിലും പ്രസക്തമാവാത്ത കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്യപ്പെടുന്നു; പ്രതിക്കനുകൂലമായ വിധിയുണ്ടാവാൻ
ഇടയാക്കുകയും ചെയ്യുന്നു .വാസ്തവത്തിൽ
സംഭോഗ സമയത്ത് പെണ്ണിന്റെ സമ്മതം (Consent )ഉണ്ടായിരുന്നോ എന്നു മാത്രമേ വിധി കർത്താക്കൾ അന്വേഷിക്കേണ്ടതുള്ളു .മറ്റു പരിഗണനകൾ മുൻപറഞ്ഞ വിശ്വാസത്തിന്റെ ഉത്പന്നങ്ങളാണ്. സമൂഹത്തിലെ സ്ത്രീ പുരുഷന്മാരിലൊരു പോലെ രൂഢ മൂല മായിരിക്കുന്ന ഈ വിശ്വാസം പുരുഷ നിർമിതമായ ഒരു ഹിമ ശൈലമാണെന്നും അതു നശിപ്പിക്കേണ്ടത് ഒരടിയന്തിര കർത്ത വ്യമാണെ ന്നും ബ്രൌണ് മില്ലെർ ഫെമിനിസ്റ്റുകളെ ഓർമിപ്പിക്കുന്നു .
സ്ത്രീക്കെതിരേ, അവളെ ശാരീരികമായോ മാനസികമായോ വൈകാരികമായോതകർക്കാനോ താഴ്ത്തി ക്കെട്ടാനോ ഉദ്ദേശിച്ചു നടത്തുന്ന ലൈംഗികമായ ഏതൊരാ ക്രമണവും ബലാൽസംഗം തന്നെ .അതു കൊണ്ടു തന്നെ penetration നെ ക്കുറിച്ചുള്ള നിയമ വ്യവസ്ഥകൾ പുന പരിശോധിക്ക പ്പെടെണ്ടാതാണ് .സ്ത്രീ ശരീരം ബലം കൊണ്ടുകയ്യടക്കുന്നതു പോലെ അപലപനീയമാണ് പണം കൊണ്ടു കയ്യടക്കുന്നതും .ബലാൽ സംഗം പോലെ തന്നെ എതിർക്കപ്പെടെണ്ടാതാണ് വേശ്യാ വൃ ത്തിയുമെന്നർഥം .
ബലാൽ സംഗത്തിന് ദീർഘ
കാല തടവെന്ന ഇപ്പോഴത്തെ ശിക്ഷ തന്നെ പര്യാപ്തമാണ്. വരിയുടക്കൽ
പോലെയുള്ള ശിക്ഷാവിധികൾ വേണമെന്ന വാദത്തോടു ബ്രൌണ് മില്ലെർ
യോജിക്കുന്നില്ല .സ്വയരക്ഷക്കു വേണ്ടി ആക്രമണകാരിയായ പുരുഷന്റെ വൃഷണങ്ങളെ ആക്രമിക്കാൻ
("Kick Him In The Balls")അവ ർ
പെണ്കുട്ടികളെ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും .
ഇരുപൊത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും അമേരിക്കയിൽ 17
% ശതമാനം ബലാൽസംഗ ങ്ങളേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂ .ഈ പുസ്തകം പുറത്തിറങ്ങിയ 1970 കളിലെ സ്ഥിതികാര്യമായ മാറ്റമില്ലാതെ തുടരുന്നു അമേരിക്കയിലെന്നപോലെ ലോകമെമ്പാടും. മാത്രമല്ല അക്രമത്തിന്റെ ഉപസംസ്ക്രുതിയും ബലാൽസംഗ പ്രവണതയും താഴ്ന്ന തലങ്ങളി ൽനിന്നും ഉപരിമദ്ധ്യ വർഗത്തിലേ ക്കും അതിസംപന്നരിലേക്കും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു .ബലാൽ സംഗതിനെതിരാായ സമരം കൂടുതൽ ദുഷ്കരമായിരിക്കുന്നുവെന്നർഥം . ബലാൽ
സംഗം നിർമാർജനം ചെയ്യുക എന്ന ബ്രൌണ് മില്ലെർ
നിർദ്ദേശിച്ച ലക്ഷ്യം ഇപ്പോഴുംആസന്നമായ കർത്തവ്യമായി സമൂഹത്തിന്റെ മുൻപിലുണ്ട് . കർശനമായ നിയമ നിർമ്മാണനിർവഹണ ങ്ങൾ തീർച്ച യായുംഅതാവശ്യപ്പെടുന്നു .ഒപ്പംസമൂഹത്തിന്റെ പുരുഷ പ്രത്യയശാസ്ത്ര സൃ ഷ്ടികളാ യ സ്ത്രീവിരുദ്ധ വിശ്വാസങ്ങൾ
തകർക്കപ്പെടുകയും വേണം .'അതിനു", ബ്രൌണ് മില്ലെർ
അവസാന ഖണ്ടികയിലെഴുതിയത് ഇന്നും പ്രസക്ത മാണ് , "ദീർഘ വീക്ഷണ ത്തോടു കൂടിയ സഹകരണാ ത്മകമായ ഒരു സമീപനവും ധാരണയും സന്മനസ്സും എല്ലാ പുരുഷന്മാരുടെയും എല്ലാ സ്ത്രീകളുടെയും ഭാഗത്തുനിന്നുണ്ടാവണം"
.
----------------------------------------------------------------------------------
R.S.KURUP.
good one sir
മറുപടിഇല്ലാതാക്കൂgood one sir
മറുപടിഇല്ലാതാക്കൂGood Analysis, sir
മറുപടിഇല്ലാതാക്കൂ