ഗിരീഷ്
ബിർളാ മന്ദിരത്തിൽ എന്നു തുടങ്ങുന്ന പോസ്റ്റു വായിച്ചു .മഹാത്മാവിന്റെ ദാരിദ്ര്യത്തെ ക്കുറി ച്ചു പറഞ്ഞത് വിജയലെക്ഷ്മി പണ്ടിറ്റല്ല .ഗാന്ധിജിയെക്കുറിച്ച് അങ്ങിനെയൊക്കെ പറയാനുള്ള വലിപ്പം അന്നവർക്കുണ്ടായിരുന്നില്ല .
ഇങ്ങിനെ ഒരഭിപ്രായ പ്രകടനം നടത്തിയത് സരോജിനി നായിഡുവാണ് .അതു രേഖപ്പെടുത്തിയിരിക്കുന്നതാവട്ടെ സാക്ഷാൽ ലൂയി ഫിഷറും .ലൈഫ് ഓഫ് മഹാത്മാ ഗാന്ധി എന്ന വിശ്രുത ഗ്രന്ഥത്തിൽ തന്നെ.
ഇന്ത്യയുടെ വാനമ്പാടി ഇതു പറയാനിടയായ സാഹചര്യവും ഫിഷർ വിശദീകരിക്കുന്നുണ്ട് .വൈസ്രോയിയുമായി ചര്ച്ചക്കായി ഡൽഹിക്കു പോകാൻ ഗാന്ധിജി വാർദ്ധായിൽ നിന്നും മൂന്നാം ക്ലാസ് ടിക്കറ്റെടുക്കുന്നു ,ഒന്നാം ക്ലാസ് ,പ്രത്യേക ബോഗി എന്നൊക്കെയുള്ള നിർദ്ദേശ ങ്ങൾ നിരാകരിച്ചു കൊണ്ട് ..വൈസ്രോയിയുടെ ഗവ്ണ്മെന്റ് ചെയ്തതെന്താണെന്നറിയാമോ?ഗാന്ധിജിക്കു പോകേണ്ട സമയത്ത് സ്റ്റേഷനിൽ ഒരു തീവണ്ടിയെത്തി .അദ്ദേഹത്തിനു മാത്രമായി ഒരു പ്രത്യേക തീവണ്ടി .നാഗപൂർ മുതൽ ഡല്ഹി വരേയും തിരിച്ചും ഒരാൾക്ക് വേണ്ടി മാത്രം ഒരു തീവണ്ടി ഒടിക്കുന്നതിൽ അന്തർഭവിച്ചിരിക്കുന്ന ദുർവ്യയത്തെ സൂചിപ്പിച്ചുകൊണ്ടാണ് ഗാന്ധിജിയുടെ അടുത്ത അനുയായിയായ സരോജിനി നായിഡു "The Nation is spending crores to keep the Mahatma poor '
മഹാത്മാവിനെ ദരിദ്രനായി നിലനിർത്താൻ രാജ്യം കോടികളാണു ചെലവഴിക്കുന്നത് 'എന്നു പറഞ്ഞത് .
മഹാത്മജി ബിര്ലാ ഹൌസിനു മുമ്പിൽ കുടിൽകെട്ടി താമസിച്ചിരുന്നു വെ ന്നത് വസ്തുതാവിരുദ്ധമാണ് .ബിർളാ ഹൗസിന്റെ ഒരു ഭാഗത്ത് തന്നെയാണ് ഗാന്ധിജി താമസിച്ചിരുന്നത് .അവർ അതൊരു സ്മാരകമായി നിലനിർത്തിയിരിക്കുന്നു .ചെല്ലുന്നിടത്ത് തന്റെ ശൈലിയിൽ ജീവിക്കുക എന്നല്ലാതെ പ്രത്യേകമായി കുടിൽ കെട്ടാനൊന്നും ഗാന്ധിജി ഒരുംപെട്ടിരുന്നില്ല എന്നത് സുവിദിതമാണല്ലോ .
ചില തേജോ ബിംബങ്ങൾ ശോഭകെടാതെ നിലനിന്നാലേ 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമാവു 'എന്ന് ബോദ്ധ്യമുള്ളതു കൊണ്ടാണ് ,വിഗ്രഹാരാധകനല്ലെങ്കിലും ഇത്രയും എഴുതിയത് .
സ്നേഹപൂർവം
ആർ എസ് കുറുപ്പ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ