ഇന്ന് (23 -5-2016 ) ഏഷ്യാ നെറ്റ് ന്യൂസിൽ നിർദ്ദിഷ്ട മന്ത്രിമാരെ പരിചയപ്പെടുത്തുന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ട് നിയുക്ത ധനമന്ത്രി തോമസ് ഐസക്ക് ചെയ്യാനുദ്ദേശിക്കുന്ന പ്രധാന കാര്യങ്ങളുടെ കൂട്ടത്തിൽ ജലസംരക്ഷണത്തെ ക്കുറിച്ചും പറഞ്ഞു .അവനവന്റെ മേൽക്കുരയിൽ വീഴുന്ന മഴവെള്ളം അവനവന്റെ കിണറ്റിലേക്കു തന്നെ ഒഴുക്കി വിട്ടാൽ ജലം പാഴായി പോകുന്നത് ഒഴിവാക്കാൻ കഴിയും. ശരിയാണ് .പക്ഷേ അതിനു പറ്റിയ ഒരു മേൽക്കൂരയോ സ്വന്തമായി ഒരു കിണർ പോയിട്ട് സമീപത്തെവിടെയെങ്കിലും ഒരു പൊതു ക്കിണർ പോലുമോ ഇല്ലാത്ത കേരളത്തിലെ ആഫിക്കക്കാരെ ക്കുറിച്ച് ഐസക്കോ മറ്റു നിയുക്ത മന്ത്രിമാരോ ഒന്നും പറഞ്ഞു കേട്ടില്ല ..
കേരളത്തിലെ ഏതു ഭരണകൂടത്തിന്റേയും അടിയന്തിര കര്ത്തവ്യം ഈ ആഫിക്കൻ പരിതസ്ഥിതി കേരളത്തിൽ ഇല്ലാതാക്കുക എന്നതാണ് .പ്രധാനമന്ത്രിയുടെ സോമാലിയാ പ്രസ്താവനയെ ക്കുറിച്ച് ചൂടു പിടിച്ച ചർച്ചകൾ നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ആ രാജ്യത്തിലേതിനേക്കാൾ മോശപ്പെട്ട അവസ്ഥ കേരളത്തിലെ മലയോരങ്ങളിൽ നിലനില്ക്കുന്നുവെന്നു തെളിയിക്കുന്ന വാർത്തകളും വന്നു കൊണ്ടിരുന്നു .ഡിബേറ്റിങ്ങ് പോയിന്റ്സ് സ്കോർ ചെയ്യുന്നതിൽ അത്യുത്സാഹം കാട്ടിയിരുന്ന രാഷ്ട്രീയ നേതാക്കൾ ,ആ വാർത്തകൾ ശ്രദ്ധിച്ചതേയില്ല .,പ്രധാന മന്ത്രിയുടെ പാർട്ടിക്കാർ ഉള്പ്പെടെ ,.ഏഷ്യാ നെറ്റ് ന്യൂസിൽ പരിപാടി ആങ്കർ ചെയ്തിരുന്ന വിനു വി ജോൺ "അവിടെ എല്ലാം നന്നായി നടക്കുന്നുവെന്നു പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല " എന്നു നേതാക്കന്മാരെ ഓർമ്മിപ്പിച്ചു കൊണ്ടാണു ചര്ച്ച ഉപസംഹരിച്ചത്
ഇന്നത്തേത് ഒരു ടി വി പരിചയപ്പെടുത്തൽ മാത്രമാണ് നയപ്രഖ്യാപനമൊന്നുമല്ല എന്ന് വേണമെങ്കില പറയാം .പക്ഷേ ഭരണം ഏറ്റെടുക്കാൻ പോകുന്ന ഒരാളുടെ പോലും നൈസർഗ്ഗിക പ്രതികരണങ്ങളിൽ ഇക്കാര്യം ഉള്പ്പെട്ടില്ല എന്നത് നിർഭാഗ്യകരമാണ് .
തീരെ ക്കുറഞ്ഞത് ഈ ജനവിഭാഗത്തിനനുവദിച്ചിട്ടുള്ള സൌ ജന്യ റേഷൻ അവര്ക്ക് കിട്ടുന്നുവെന്നുറ പ്പുവരുത്തുക ,അവര്ക്ക് വേണ്ടി വാങ്ങിയിട്ടുള്ള ആമ്ബുലൻസ് വാഹനങ്ങൾ ചിലതെങ്കിലും കട്ടപ്പുറത്തുനിന്നിറ ക്കുക തുടങ്ങിയ കാര്യങ്ങളെങ്കിലും യുദ്ധ കാലാടിസ്ഥാനത്തിൽ ചെയ്യപ്പെടേണ്ടതുണ്ട് .പുതിയ ഭരണ കൂടം അർഹിക്കുന്ന പ്രാധാന്യം ഈ വിഷയത്തിനു നല്കുമെന്ന് പ്രതീക്ഷിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ