ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ നടി ശാരദയാണെന്നായിരുന്നു എന്റെ അഭിപ്രായം. ഇക്കഴിഞ്ഞ ദിവസം ആവാര വീണ്ടും കണ്ടതോടെ എന്റെ അഭിപ്രായം മാറി .ശാരദക്ക് രണ്ടാം സ്ഥാനമേയുള്ളു .എന്നെ പോലെയുള്ള കടുത്ത ആരാധകരുടെ മനഃസമാധാനത്തിനു വേണ്ടി തുല്യരിൽ രണ്ടാമത്തെ ആൾ എന്ന് വേണമെങ്കിൽ പറയാം .എന്തായാലും ഒന്നാം സ്ഥാനം നർഗീസിന് തന്നെയാണ് .സിനിമാ അഭിനയത്തിന് സ്വന്തമായി ഒരു നാട്യ ധർമ്മി നിലവിലുണ്ടായിരുന്ന അമ്പതുകളുടെ തുടക്കത്തിൽ പോലും എത്ര അനായാസമായി സ്വാഭാവികമായി അവർ സുഷമ ഭാവങ്ങൾ ആവിഷ്കരിച്ചി ക്കുന്നു .ഒന്നാമത്തെ ഉർവശി അവാർഡ് അവർക്കു തന്നെ നൽകിയത് ഉചിതമായി എന്ന് പറയാതെ വയ്യ .
2016, ജൂലൈ 30, ശനിയാഴ്‌ച
2016, ജൂലൈ 26, ചൊവ്വാഴ്ച
"and again (Peter) denied with an oath" so says St Mathew -Gospel according to Mathew 26 :71-72 .This obviously the second of the three denials by the Apostle which is beautyfully depicted in the painting 'Denial of Peter' by the 17th century Dutch Painter Karel Durjardin .
Let us have a close look at the picture.The 'oath' is emphasaised by the placement of hands on the chest by the Apostle.The off centre placement of both the accusing servant women and the defensive Apostle along with the foregrounding of their figures by bright light is for effective conveying of the Tension of the situation..Not only the accusatory gestures of the maid but the creases of her white sleeves are depicted in detail. Peter is apparently defensive but look at His Eyes.We can see determination .He had to deny the Master not because he was afraid to go to the Cross but was duty bound to carry the Great Master's Cross to nations and peoples far beyond.The Man at the centre is in darkness .so is the one partly visible behind the Apostle .They are obviously part of the crowd who shouted 'Cricify The Nazarene ,give us Barabas'.
Dujardin belonged to the Dutch Baroque school of art known for richness of colours and finesse of execution. The Catholic Church effectively used the Art of Painting to counter the Martin Luther Movement -To execute what historians call the Counter Reformation .This is one among the many such paintings.Whatever be one's view on those historical facts it is sheer the beauty of those works of art ithat atracts art lovers even after so many centuries .
I saw the Painting in the Norton Simon Museum in Pasidina near Los Angels .

2016, ജൂലൈ 18, തിങ്കളാഴ്‌ച
തരിശു നിലങ്ങളിലെ വിളവെടുപ്പ്
(കളർകോട് വാസുദേവൻ നായരെ ഓർക്കുമ്പോൾ )
ആർ എസ് കുറുപ്
ഒരു എഫ് ബി പോസ്റ്റിൽ നിന്നാണ് കളർകോട് വാസുദേവൻ നായരുടെ ചരമ വാർത്ത ഞാറിഞ്ഞത് .പത്രങ്ങളുടെ പ്രാദേശിക പതിപ്പുകളിൽ ഒറ്റ കോളം വാർത്തയായിരുന്നുവത്രെ .ടി വി ചാനലുകളൊന്നും വാർത്ത കൊടുത്തതേയില്ല എന്നു തോന്നുന്നു .ഞാൻ മലയാളം പ്രൈം ടൈമ് ന്യുസ് ഇവിടെയിരുന്നും (Riverside ,USA ) കാണാറുള്ളതാണ് .അവയിലൊന്നും ഈ വാർത്ത കണ്ടില്ല .അതിൽ അദ്‌ഭുതത്തിനാവകാശമില്ല .ലൈം ലൈറ്റിൽ നിൽക്കുന്നവരെ മാത്രമേ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കു ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും .
1969 ഇലാണ് കളർകോട് വാസുദേവൻ നായരെ ഞാൻ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും ,വി ജെ ടി ഹാളിലെ ഏതോ പരിപാടിക്കിടയിൽ .അന്നദ്ദേഹത്തോടൊപ്പം ചെറുപ്പക്കാരുടെ ഒരു സംഘം ഉണ്ടായിരുന്നു .പിന്നീട് പ്രശസ്തനായ എന്റെ നാട്ടു കാരൻ നരേന്ദ്ര പ്രസാദും എന്റെ ആത്മ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന രാജശേഖരൻ നായരും ഉൾപ്പെടെ .. ആ സംഘത്തിൽ പെട്ടവരെല്ലാം വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരായിരുന്നു . ഒരു രാഷ്ട്രീയ കക്ഷിയുടെ അംഗങ്ങളോ ഉറച്ച അനുഭാവികളോ ആയിരുന്നുഅവർ .പക്ഷെ സ്വതന്ത്രമായി ചിന്തിക്കാൻ തയാറുള്ളവരായിരുന്നു വാസുദേവൻ നായരെ മാർഗ്ഗ നിർദ്ദേശകനായി അംഗീകരിച്ചിരുന്ന അവർ .സി പി ഐ നേതാവ് കെ വി സുരേന്ദ്ര നാഥ് മുൻകയ്യെടുത്ത് നടത്തിയിരുന്ന ഇൻസ്റ്റിറ്റിയൂട് ഓഫ് മാർക്സിസ്റ് സ്റ്റഡീസ് എന്ന സഥാപനത്തിലാണ് ഇവർ ഒത്തു കൂടി യിരുന്നത് ചിലപ്പോഴൊക്കെ വാസുദേ വൻ നായരുടെ വീട്ടിലും .ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്രവർത്തക സമിതി പ്രെസിഡെന്റ് ആയിരുന്നു വാസുദേവൻ നായർ .ആ സംഘത്തിലെ ചർച്ചകളും വാസുദേവൻ നായരുടെ സക്രിയമായ ഇടപെടലുകളും മറ്റും ഒരു വായനക്കാരൻ മാത്രമായിരുന്ന നരേന്ദ്രപ്രസാദിനെ മലയാള ആധുനികതയുടെ നിയന്താക്കളിലൊരാളായ നിരൂപകനാക്കുന്നതിൽ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട് .ആരുടെയും, ഗുരുതുല്യരാ യ വൃദ്ധ നിരൂപകരുടെ പോലും ധൈക്ഷണിക മേധാവിത്തം അംഗീകരിക്കാൻ വിസ്സമ്മതിച്ചിരുന്ന നരേന്ദ്ര പ്രസാദിനും ഒരു വഴികാട്ടിയോ എന്നു സംശയക്കുന്നവരോട് ഇത്രയേ പറയാനുള്ളു :പ്രസാദിന്റെ ആദ്യ ലേഖന സമാഹാരം 'ഭാവുകത്വം മാറുന്നു 'മറിച്ചു നോക്കുക .ആദ്യം കണ്ണിൽപ്പെടുന്നത് 'കളർകോട് വാസുദേവൻ നായർക്ക് 'എന്ന സമർപ്പണ വാക്യം ആയിരിക്കും .തന്റെ മറുപുസ്തകങ്ങളൊന്നും പ്രസാദ് ആർക്കും സമർപ്പിച്ചിട്ടില്ല എന്നും ഓർക്കുക .കളർകോട് വാസുദേവൻ നായർ മലയാള സാഹിത്യത്തിന് നൽകിയ മികച്ച സംഭാവനകളിൽ ഏറ്റവും പ്രധാനം ഇതാണ് എന്റെ അഭിപ്രായത്തിൽ
വാസുദേവൻ നായരുടെ 'മർദ്ദിത നായികയുടെ പ്രമേയത്തെ പറ്റി' എന്ന ലേഖനം പുറത്ത് വരുന്നത് ഫെമിനിസം ബുദ്ധി ജീവി വൃത്തങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു തുടങ്ങുന്നതിനു വളരെ മുമ്പാണ് .ഈ മർദ്ദിത നായിക (pesecuted maiden ) വാസു അണ്ണന്റെ ഒരു ഇഷ്ട വിഷയമായിരുന്നു .എന്നല്ല അത് ഒരു ഒബ്സെഷൻ ആയിരുന്നു അദ്ദേഹത്തിന് .ആ ഒബ്സെഷനാവാം അദ്ദേഹത്തെ മാധവിക്കുട്ടി കഥ കളുടെ ശ്രദ്ധാലുവായ പഠിതാവാക്കിയത് .എന്തായാലും അത് മാധവിക്കുട്ടി കഥകളെ ക്കുറിച്ചുള്ള ഏറ്റവും നല്ല പഠനഗ്രന്ഥത്തിന്റെ പിറവിക്ക് വഴിയൊരുക്കി "തരിശുനിലത്തിന്റെ കഥകൾ "."ഒരു പ്രഗദ്ഭനായ സൈക്കിയാട്രിസ്റ് എന്റെ മനസ്സു പരിശോധിക്കുന്നു പോലെ എനിക്കു തോന്നി "മാധവിക്കുട്ടി വാസുദേവൻ നായർക്കെഴുതി .മാത്രമല്ല അവർ ആ കത്തു പ്രസിദ്ധീ കരിക്കുകയും ചെയ്തു ..മാധവിക്കുട്ടിയുടെ കഥകളെ ക്കുറിച്ചുള്ള ഏറ്റവും നല്ല വിമർശന ഗ്രന്ഥം ഇന്നും 'തരിശുനിലത്തിന്റെ കഥകൾ ' തന്നെയാണ് .എന്നു മാത്രമല്ല ഒരു കഥാകൃത്തിന്റെ രചനകളെ ആകെ വിലയിരുത്തിക്കൊണ്ടുള്ള നിരൂപണ ഗ്രന്ഥം എന്ന നിലയിലും അത് പ്രമുഖ സ്ഥാനത്ത് നിൽക്കുന്നു ഇന്നും .പിൽക്കാലത്ത് മാധവിക്കുട്ടിയുടെ തെരഞ്ഞെടുത്ത കഥകൾ എന്ന സമാഹാരം പുറത്തിറക്കാൻ പ്രമുഖ പ്രസാധകർ തീരുമാനിച്ചപ്പോൾ ഉൾപ്പെടുത്തേണ്ട കഥകൾ ഏതെന്നു തീരുമാനിക്കുവാനും പുസ്തകം അവതരിപ്പിക്കുവാനും അവർ വാസുദേവൻ നായരെയാണു ചുമതലപ്പെടുത്തിയത് .ആ അവതാരിക മലയാളത്തിലെ ഏറ്റവും മികച്ച നിരൂപണ ലേഖനങ്ങളിലൊന്നാണ് .
'രാഷ്ട്രീയത്തെ ആധുനീകരിക്കുകയും ആധുനികതയെ രാഷ്ട്രീയ വൽക്കരിക്കുകയും ചെയ്ത എഴുപതുകളെ'ക്കുറിച്ച് ക്ലാവ് പിടിച്ച വാക്യങ്ങൾ ഉരുവിടുന്നവരാരും കളർകോട് വാസുദേവൻ നായരെ സ്മരിക്കാറില്ല .വാസുദേവൻ നായരുടെ' ഴാങ് പോൾ സാർത്ര് ' ആ വിഷയത്തെ ക്കുറിച്ചുള്ള ആദ്യ മലയാള ഗ്രന്ഥം ആണെന്നു പറയുന്നത് അർദ്ധസത്യം മാത്രമാണ് ..സാർത്രിയൻ ദർശനത്തെ ക്കുറിച്ചുള്ള ഭാഷയിലെ ഏറ്റവും മികച്ച പുസ്തകം ആണെന്നു കൂടി പറഞ്ഞാലേ പൂർണ്ണ സത്യമാവു .'അദർ ഈസ് ഹെൽ 'എന്ന വാക്യം ഉദ്ധരിച്ച് അസ്തിത്വ വാദം പുരോഗമന വിരുദ്ധമാണെന്നു വാദിക്കുന്നവർ ഒരു കാര്യം വിസ്മരിക്കുന്നു .ബീയിങ് ഇൻ ഇറ്റ് സെൽഫ് ( Being In Itself )ബീയിങ് ഫോർ ഇറ്റ് സെൽഫ് ( ,Being For Itself )എന്നിവ പോലെ തന്നെ പ്രധാനമാണ് സാർത്രിന്ബീയിങ് ഫോർ ഒതേഴ്സ് ( Being For Others) .എന്നുവെച്ചാൽ മറ്റാളുകളുടെ അവബോധത്തിൽ ഞാനെങ്ങനെ നിലനിൽക്കുന്നുവെന്നത് എന്റെ അസ്തിത്വത്തെ നിർണയിക്കുന്ന പ്രധാന ഉപാധികളിലൊന്നാണ് .ഈ ആശയത്തിന്റെ ശ്രദ്ധാ പൂർവമായ അപഗ്രഥനത്തിലൂടെ ഇടതു പുരോഗമന ചിന്തയും അസ്തിത്വ വാദവുമായി ഒരു സമന്വയം സാധ്യമാണെന്നുമാത്രമല്ല അഭിലഷണീയംകൂടിയാണെന്നു വാസുദേവൻ നായർ സ്ഥാപിച്ചു .നിർഭാഗ്യവശാൽ ആ പുസ്തകം വേണ്ടത്ര വായിക്കപ്പെട്ടില്ല .
വാസുദേവൻ നായർ വളരെ ഒന്നും എഴുത്തുകയുണ്ടായില്ല .അദ്ദേഹത്തിന്റെ സദസ്സിലെ അംഗം ആയിരുന്നില്ല ഞാൻ.എനിക്കു വാസു അണ്ണനോട് ഒറ്റക്കു സംസാരിക്കുന്നതായിരുന്നു ഇഷ്ടം. .അദ്ദേഹത്തിനും അതിഷ്ടമായിരുന്നു എന്നാണെന്റെ വിശ്വാസം .അദ്ദേഹത്തിന് സമയമുണ്ടായിരുന്നപ്പോഴൊക്കെ ഞങ്ങൾ സംസാരിച്ചു .അക്ഷരം കുട്ടി വായിക്കാനറിയുന്നവരൊക്കെ പരസ്പരം കണ്ടാൽ മഹത്തായ ലോക വിപ്ലവത്തെ ക്കുറിച്ചും അങ്ങിനെയുള്ള വലിയ വലിയ കാര്യങ്ങളെക്കുറിച്ചും മാത്രം സംസാരിക്കുന്ന കാലമായിരുന്നല്ലോ അത് . ഒരു ദിവസം വാസു അണ്ണൻ തനിക്ക് ആഗ്രഹിച്ചപോലെ എഴുതാൻ കഴിയാത്തതിനെ ക്കുറിച്ച് എന്നോട് മനസ്സു തുറക്കുകയുണ്ടായി .പുതിയ ചില പ്രോജക്ടുകൾ മനസ്സിലുണ്ടെന്നും പറഞ്ഞു .
ഞാൻ ആയിടക്ക് കൊച്ചിയിലേക്കു വണ്ടികയറി .അറബിക്കടലിന്റെ റാണി വ്യത്യസ്തമായ ഒരനുഭവമായിരുന്നു .വായന ഞാൻ മുടക്കിയില്ല .മലയാള കവിതയിലെ ആദിപ്രരൂപങ്ങളെ ക്കുറിച്ചോരു ലേഖനമാണ് കളർകോട് വാസുദേവൻ നായരുടേതായി എനിക്കക്കാലത്ത് കാണാൻ കഴിഞ്ഞത് .പെൻഷൻ പറ്റിയപ്പോൾ താനിനി ചുമതലകളൊന്നും ഏറ്റെടുക്കുന്നില്ല എന്നും മുഴുവൻ സമയവും വായനക്കും എഴുത്തിനും മാത്രമായി മാറ്റിവെക്കുകയാണെന്നും വാസു അണ്ണൻ പറഞ്ഞുവെന്നറിഞ്ഞപ്പോൾ എനിക്കു സന്തോഷം തോന്നി .പക്ഷേ ആർ രാമചന്ദ്രന്റെ കവിതകളെ ക്കുറിച്ചുള്ള ചില ലേഖനങ്ങളല്ലാതെ വേറെന്തെങ്കിലും അദ്ദേഹം പക്ഷെ എഴുതിയതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല .അയ്യപ്പ പണിക്കരുടെ കവിതകളെ ക്കുറിച്ചോര് സമഗ്ര പഠ നം ഏതാണ്ട് പൂർത്തീകരിച്ചിട്ടാണ് വാസു ദേവൻ നായർ പോയത് എന്നു ചില പത്രങ്ങൾ പറയുന്നു . പ്രസിദ്ധീകരിക്കപ്പെട്ടാൽ മലയാള നിരൂപണ സാഹിത്യത്തിനൊരു മുതൽക്കൂട്ടാവും അത് എന്നതിൽ എനിക്കു സംശയമില്ല..മൗലികമായ ചിന്തയുടെ സ്ഫുരണങ്ങൾ കൊണ്ട് സമ്പന്നമാണ് അദ്ദേഹം ആനുകാലികങ്ങളിൽ എഴുതിയ ഓരോ ലേഖനവും .അവയും സമാഹരിക്കപ്പെടേണ്ടതുണ്ട് ..
ഏറെ വായിക്കുകയും ഗാഡ്ഡ മായി ചിന്തിക്കുകയും വല്ലപ്പോഴും മാത്രം എഴുതുകയും ചെയ്തിരുന്ന ഒരാൾ നമുക്കിടയിൽ ജീവിച്ചിരുന്നുവെന്നു ഞാൻ പരിചയമുള്ളവരോടൊക്കെ പറയും വാസു അണ്ണാ .

2016, ജൂലൈ 11, തിങ്കളാഴ്‌ച
'കൃപ ലഭിച്ചവളെ നിനക്കു വന്ദനം '
.ദൈവപുത്രനു മാതാവാകാനുള്ള നിയോഗം അറിയിക്കുന്നതിന് ആമുഖമായി ഗബ്രിയേൽ മാലാഖ കന്യാ മറിയത്തെ അഭിവാദനം ചെയ്യുന്ന വാക്യമാണ്.ഈ സന്ദർഭം ഡാവിഞ്ചി ഉൾപ്പെടെയുള്ള നവോതഥാന ചിത്രകാരന്മാരുടെ ഒരിഷ്ട വിഷയമായിരുന്നു ..അത്തരം ചിത്രങ്ങളിലൊന്ന് ലോസ് ഏഞ്ചൽസിനു സമീപമുള്ള നോർട്ടൺ സൈമൺ മ്യുസിയത്തിൽ ഞാൻ കണ്ടു .16 ആം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന ഫ്രാൻസെസ്കോ ബിസോളോ എന്ന ചിത്രകാരന്റെ സൃഷ്ടി .
വീടിന്റെ അകത്തളത്തിൽ മുട്ടു കുത്തി പ്രാർത്ഥനാ പുസ്തകം വായിക്കുന്ന മറിയം .അഭിമുഖമായി മാലാഖ .പിന്നിലെ ജനലിൽ മുകൾഭാഗത്ത് ഐശ്വരമായ പ്രകാശം ചൊരിയുന്ന പ്രാവ് .ആ വെളിച്ചം കന്യകയുടെ മുഖത്തെ ദിവ്യവും ദീപ്തവുമാക്കുന്നു .അവരുടെ പരിവേഷം ദൈവ ദൂതന്റെ പരിവേഷതത്തേക്കാൾ വലിയതും ശോഭയേറിയതുമാണ് .
ചിത്രത്തിൽ കന്യകയുടെയും മാലാഖയുടെയും ശിരസ്സുകൾ ഇരുണ്ട പശ്ചാത്ത ലത്തിലായത് അവ എടുത്തു കാണിക്കുന്നതിനു വേണ്ടിയാണെന്ന് നിരൂപകർ അഭിപ്രായപ്പെട്ടിട്ടുണ്ടത്രെ .വരാനിരിക്കുന്ന തിരുപ്പിറവിയുടെ അന്ജ്ജേയ തയും തുടർന്ന് മാതാവും പുത്രനും നേരിടാൻ പോകുന്ന പീഡാനുഭവങ്ങളും ഇതിലൂടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു എന്നാണെനിക്കു തോന്നുന്നത് .
ഒരു പ്രത്യേകത കൂടി .ചിത്രത്തിൽ കാണുന്നത് നവോഥാനകാലത്തെ ഇറ്റാലിയൻ ഭവനമാണ് .ഒന്നാം നൂറ്റാണ്ടിലെ പലസ്തീൻ യഹൂദ ഭവനമല്ല ..

2016, ജൂലൈ 7, വ്യാഴാഴ്‌ച
ജൂലൈ 4
അമേരിക്കൻ ഐക്യ നാടുകൾ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത് ജൂലൈ നാലാണ് .1776 ഇൽ ആദിവസം ആണ് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ അവരുടെ നിയമ സഭ നിയോഗിച്ച ഏഴു നേതാക്കൾ ഒപ്പുവെച്ചത് .വാസ്തവത്തിൽ അതിനു രണ്ടു ദിവസം മുമ്പ് ബ്രിട്ടനിൽ നിന്നു വിടുതൽ നേടിക്കൊണ്ടുള്ള പ്രമേയം നിയമ സഭ, കോണ്ടിനെന്റൽ കോൺഗ്രസ്സ് ,പാസ്സാക്കിയിരുന്നു .
ജീവിക്കാൻ സ്വതന്ത്രരായിരിക്കാൻ സ്വന്തം സന്തുഷ്ടിക്കു വേണ്ടി പ്രവർത്തിക്കാൻ(Life , Liberty and The Pursuit of Happiness ) ഉള്ള അവകാശം എല്ലാമനുഷ്യർക്കും ദൈവദത്തമാണെന്ന് പ്രഖ്യാപിക്കുന്ന ആ രേഖ മനുഷ്യ പുരോഗതിയുടെ മാർഗ്ഗത്തിലെ ഒരു പ്രധാന നാഴിക കല്ലാണ് .
അമേരിക്കൻ ഇന്ത്യ ക്കാർ ,കറുത്ത വർഗ്ഗക്കാർ ,ദരിദ്രരായ വെള്ളക്കാർ എല്ലാ വർഗ്ഗത്തിലും പെട്ട സ്ത്രീകൾ ഇവരൊന്നും പ്രഖ്യാപനത്തിലെ മനുഷ്യർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നില്ല എന്നൊരു വിമർശനം ജനകീയ ചരിത്രകാരന്മാരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത് തീർത്തും തെറ്റാണെന്നു പറഞ്ഞുകൂടാ .പക്ഷെ ആ തെറ്റു തിരുത്തി കൊണ്ടിരിക്കുകയാണ് അന്ന് മുതൽ തന്നെ അമേരിക്കൻ ഭരണകൂടവും പൊതു സമൂഹവും ..1930 ഓട് കുടി അമേരിന്ത്യ ക്കാർക്ക് പൂർണ്ണ പൗരത്വം ഉറപ്പാക്കി അടിമത്തത്തിന്റെ അവശിഷ്ടങ്ങൾ കുടി 960 ഓട് കൂടി അവസാനിപ്പിച്ചു ,സ്ത്രീകൾക്ക് വോട്ടവകാശവും തുല്യ പൗരത്വവും കിട്ടി .ഇതൊക്കെ കടലാസ്സിലല്ലേ പ്രായോഗിക ജീവിതത്തിലോ എന്ന ചോദ്യമുണ്ടാവാം ..ആ ചോദ്യം ലോകത്തെവിടെയും പ്രസക്തമല്ല എന്ന മറുചോദ്യം മാത്രമാണ് മറുപടി .
മലയാളികളുൾപ്പെടെ ധാരാളം ഇന്ത്യക്കാർ വിദ്യാഭ്യാസത്തിനും ജോലിക്കുമായി അമേരിക്കയിൽ എത്തുന്നുണ്ട് .എല്ലാവർക്കും ഇവിടെ അവസരം ലഭിക്കുന്നു .മാന്യമായ വേതനവും നല്ല പെരുമാറ്റവും കിട്ടുന്നു .
അമേരിക്കയുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുമൊക്കെ ഭിന്നാഭിപ്രായങ്ങളുണ്ടാവാം .പക്ഷെ മതേതര റിപ്പബ്ലിക്കൻ ഗവൺമെന്റ് എന്ന ആശയംആദ്യം പ്രാവർത്തികമാക്കിയത് അമേരിക്കൻ വിപ്ലവം നടത്തിയവരായിരുന്നു ;മനുഷ്യന്റെ തുല്യതയെ ക്കുറിച്ച് ആദ്യ പ്രഖ്യാപനം നടത്തിയതും .അതിന്റെ 240 ആം വാർഷികം ഒരു ജനത ആഘോഷ പൂർവം കൊണ്ടാടുകയാണ് .ആഹ്ലാദത്തിന്റെ പൂത്തിരികൾ എനിക്കു ജനാലയിലൂടെ കാണാം .ഞാൻ അവരുടെ സന്തോഷത്തിൽ പങ്കു ചേരുന്നു

2016, ജൂലൈ 4, തിങ്കളാഴ്‌ച
അങ്ങിനെ അശ്വതിക്ക് 2 ലക്ഷം രൂപാ കിട്ടി .മാത്രമോ പ ഠി ത്തത്തിനുള്ള ചെലവ് അതു കഴിഞ്ഞുദ്യോഗം അങ്ങിനെ അങ്ങിനെ അങ്ങിനെ .ജിഷയുടെ അമ്മക്കും കിട്ടി സാമ്പത്തിക സഹായവും മറ്റും .ബസ്സിൽ പ്രസവിക്കേണ്ടി ആദിവാസി സഹോദരിമാർക്കും കിട്ടിയിട്ടുണ്ടാവണം എന്തെങ്കിലും ഒക്കെ .
ഇതൊക്കെ കാണുമ്പോൾ എനിക്ക് ചെറുപ്പത്തിൽ കേട്ട ചില അനുഭവ കഥ കളാണ് ഓർമ്മ വരുന്നത് .തമ്പുരാന് അടി യാനെ കെട്ടിയിട്ടു തല്ലാൻ അധികാരമുണ്ടായിരുന്ന കാലം .ചില തമ്പുരാക്കന്മാരെങ്കിലും ആ അവകാശം വിനിയോഗിക്കാറുണ്ടായിരുന്നത്രെ .പക്ഷെ അങ്ങിനെ തല്ലിയാൽ തല്ലു കൊള്ളുന്ന ആളിന് നെല്ലും തേങ്ങയും വെളിച്ചെണ്ണയും ഒരു പുതിയ മുണ്ടും കൊടുക്കുമായിരുന്നു .രണ്ടുമാസത്തെ കൂലി ഒറ്റ ദിവസം കൊണ്ട് .പക്ഷെ പൂർവികർ അതു വേണ്ടാ സ്വാതന്ത്ര്യം മതി എന്നാണ് തീരുമാനിച്ചത് .ഗാന്ധിയൻ അയിത്തോച്ചാടനം അംബേദ്കർ പ്രസ്ഥാനം സവർണ്ണ ഹിന്ദുക്കളിലെ വിശാല മനസ്കരുടെ പ്രായോഗികവും ആശയ പരവുമായ പ്രവർത്തനങ്ങൾ കമ്യുണിസ്റ്റു പ്രസ്ഥാനത്തിന്റെ സക്രിയമായ ഇടപെടൽ ഇതെല്ലാം കൂടിച്ചേർന്നു ണ്ടാക്കിയ സമ്മർദ്ദത്തിന്റെ ഫലമായി ആ കാലം എന്നേക്കുമായി പോയ്മറഞ്ഞു .അഥവാ അങ്ങിനെ നമ്മൾ കരുതി .പക്ഷെ അക്കാലം മടങ്ങി വരുന്നുണ്ടോ എന്നു സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു ഇവിടെ പക്ഷെ തല്ലുന്നത് സഹപാഠികളും അയൽക്കാരും മറ്റുമാണെങ്കിൽ നെല്ലളക്കുന്നത് സർക്കാരാണ് .
ഇതല്ല വേണ്ടത് .ഇങ്ങിനെയുള്ള സംഭവങ്ങൾ ഉണ്ടാവരുത് .ഉണ്ടായാൽ ചോദിക്കാനാളുണ്ടാവും എന്ന അവസ്ഥ നിലവിൽ വരണം .അതുണ്ടാക്കാൻ പഴയ പോലെ ഏതെങ്കിലും പ്രസ്ഥാനം സഹായിക്കുമെന്നു കരുതേണ്ട .ദളിതരും ആദിവാസികളും അവരുടെ പ്രതിരോധം സ്വയം തീർക്കേണ്ടിയിരിക്കുന്നു .
സായുധ കലാപമോ സുവിശേകരുടെ മാർഗമോ പരിഹാര മാർഗ്ഗങ്ങളല്ല എന്നു ബോദ്ധ്യമായി ക്കഴിഞ്ഞതാണല്ലോ ..പിന്നെ അവശേഷിക്കുന്നത് ഗാന്ധിയൻ സമര മാർഗ്ഗമാണ് .ലോകത്തെവിടെയും അടിച്ചമർത്തപ്പെട്ടവർ സ്വീകരിക്കുന്നത് അതാണ് ..അഹിംസ നല്ലൊരു ആക്രമണായുധമാണ് എന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു .നമ്മുടെ ദളിത് ആദിവാസി സമൂഹത്തിനും ആ മാർഗ്ഗം Militant nonviolence സ്വീകരിക്കാവുന്നതേയുള്ളു .കമ്യുണൽ അവാർഡ് കാര്യത്തിൽ മഹാത്മജി എടുത്ത നിലപാട് അതിനു തടസ്സമാവേണ്ടതില്ല .
എവിടെയെങ്കിലും വംശീയമായ പീഡനമുണ്ടായാൽ പരാതി പറയാനും അതു കേൾക്കാനും ആളുണ്ടായാൽ കുട്ടികൾ കടും കൈക്കൊന്നും തയാറാവുകയില്ല ..അങ്ങിനെയുള്ള സന്ദര്ഭഭങ്ങളിൽ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്ന ഒരു ഹെൽപ് ലൈൻ രൂപീകരിക്കുകയാവട്ടെ ആദ്യ പടി .തുടർന്നിവയൊക്കെ നിയമത്തിന്റെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ട് വരാനുള്ള സംവിധാനം ;.മാസങ്ങൾ കഴിഞ്ഞല്ല അടിയന്തിരമായി .വിശദാമ് ശങ്ങൾ ആലോചിച്ച് തീരുമാനിക്കേണ്ടവയാണ് ..
രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന ദളിത് നേതാക്കൾ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കേണ്ട .അവർക്കത്തിന് കഴിയുകയില്ല .വ്യവസ്ഥാപിത ദളിത് നേതൃത്വത്തിന്റെ കാര്യം പരിതാപകരമാണു താനും
ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങാൻ കഴിയുന്ന സ്വതന്ത്ര ദളിത് പ്രവർത്തകരുണ്ട് .കോമൺ സിവിൽകോഡിനെക്കുറിച്ചുള്ള ഉത്കണ്ഠകൾ മാറ്റിവെച്ച് അവർ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാം

2016, ജൂലൈ 1, വെള്ളിയാഴ്‌ച
ചിത്രം വിചിത്രം
അവതാരകർ, അവർ നിർമ്മാതാക്കളുമാണ് ,പൂമാലയിട്ട് സ്വീകരിക്കപ്പെടുന്ന രീതിയിൽ നിൽക്കുന്നതായിരുന്നു ഇന്നത്തെ ചിത്രം വിചിത്രം (ഏഷ്യാ നെറ്റ് ന്യുസ് )പരിപാടിയുടെ വിചിത്രമായ മുഖചിത്രം .പരിപാടി തുടങ്ങിയപ്പോഴാണ് മനസ്സിലായത് ഇന്നത്തേത് അറ നൂറാം എപ്പിസോഡാണ് .മാല സഹ പ്രവർത്തകർ അണിയിച്ചതായിരിക്കണം .സ്വയം അണിഞ്ഞതാവാൻ വഴിയില്ല .കാരണം അവതാരകർ ഞാനെന്ന ഭാവം പ്രകടിപ്പിക്കുകയില്ല എന്നതാണ് ചിത്രം വിചിത്രത്തെ മറ്റു വിമർശ ഹാസ്യ പരിപാടികളിൽ നിന്നും തീർത്തും വ്യത്യസ്തമാക്കുന്നത് . സാധാരണ ഹാസ്യ പരിപാടി കളിൽ അവതാരകൻ ഉയർന്ന തലത്തിൽ നിന്ന് എല്ലാം നോക്കി കാണുന്ന ന്യായാധിപന്റെ ഭാഗമാണ ഭിനയിക്കുക ,(അവയിൽ ചിലത് വളരെ നല്ല നിലവാരം പുലർത്തുന്നതാണെന്ന വസ്തുത ഞാൻ അംഗീകരിക്കുന്നു ) ,ഗോപീകൃഷ്ണനും ലല്ലുവും പക്ഷെ സാധാരണക്കാരിൽ സാധാരണ കാരായി നിന്നു കൊണ്ടാണ് സംഭവങ്ങളെയും വ്യക്തികളെയും നോക്കിക്കാണുന്നത് .അവർ ആരെയും വിധിക്കുന്നില്ല ;വസ്തുതകൾ ഹാസ്യാത്മകമായി വിവരിച്ചു തരുന്നതേയുള്ളു.
എന്നെ ഈ പരിപാടിയുടെ അഡിക്ടാക്കി മാറ്റിയ മറ്റു ചില സവിശേഷതകൾ കുടി പറയാം .അവയിൽ ഒന്നാമത്തേത് ഇതിൽ പ്രകടമാവുന്ന ശുദ്ധ നർമ്മമാണ് .ഒരാളിനെ ആധാരമാക്കി ഹാസ്യം സൃഷ്ടിക്കുമ്പോൾ അത് ആ ആളിനു കൂടി രസിക്കുന്നതാവണം .എങ്കിലേ അത് യഥാർത്ഥ ഹാസ്യമാവു .കുട്ടികൃ ഷ്ണ മാരാർ പറഞ്ഞതാണ് .മാരാരുടെ നിർവചനത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ടി വി ഹാസ്യ വിമർശ പരിപാടി ചിത്രം വിചിത്രമാണ് .
അവതാരകരുടെ നിക്ഷ്പക്ഷതയാണ് ചിത്രം വിചിത്രത്തിന്റെ മറ്റൊരു സവിശേഷത .ലല്ലുവോ ഗോപീകൃഷ്ണനോ ആരുടെയെങ്കിലും പക്ഷം പിടിക്കുന്നതായി തോന്നാറേയില്ല .അവർക്ക് പക്ഷ പാതങ്ങൾ ഉണ്ടാകാമെങ്കിലും .
സിനിമാഗാന ങ്ങളും ഡയലോഗുകളും തെരഞ്ഞെടുക്കുന്നതിൽ കാണിക്കുന്ന ഔ ചിത്യവും പ്രശംസനീയമാണ് .കൂടുതൽ മെച്ചപ്പെട്ടവ ആകാമായിരുന്നു എന്നു തോന്നിയ സന്ദർഭങ്ങളുണ്ട്, അപൂർവമായി .ഒരുദാഹരണം : പ്രശസ്തരായ അതികായന്മാരെ മുഖാമുഖം അവതരിപ്പിക്കുന്നിടത്ത് 'ഏകാന്ത പ ഥ്കനും ''ഞാൻ ഞാൻ എന്ന ഭാവങ്ങളെ'യും ഉപയോഗപ്പെടുത്താമായിരുന്നു .സംഭവങ്ങൾ അതാതു ദിവസം വൈകുന്നേരം സംപ്രേക്ഷണം ചെയ്യത്തക്കവണ്ണം ഒരുക്കി എടുക്കുന്നതിലെ ബുദ്ധി മുട്ടോർക്കുമ്പോൾ ഇതൊക്കെ എത്ര നിസ്സാരം .
മുഴുവൻ സമയം ടി വി ക്കു മുമ്പിൽ ഇരിക്കുന്ന കുട്ടത്തിലല്ല ഞാൻ .പക്ഷെ കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യൻ സമയം രാത്രി 9 .30 നും 10 നും ഇടയിൽ ഞാൻ വല്ല നിവൃത്തിയുമുണ്ടെങ്കിൽ ടി വിക്കു മുമ്പിലുണ്ടാവും ചിത്രം വിചിത്രം കാണാൻ .
600 ആം ദിനത്തിൽ എന്റെ ആശംസകൾ അഭിനന്ദങ്ങളും .

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)