ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ നടി ശാരദയാണെന്നായിരുന്നു എന്റെ അഭിപ്രായം. ഇക്കഴിഞ്ഞ ദിവസം ആവാര വീണ്ടും കണ്ടതോടെ എന്റെ അഭിപ്രായം മാറി .ശാരദക്ക് രണ്ടാം സ്ഥാനമേയുള്ളു .എന്നെ പോലെയുള്ള കടുത്ത ആരാധകരുടെ മനഃസമാധാനത്തിനു വേണ്ടി തുല്യരിൽ രണ്ടാമത്തെ ആൾ എന്ന് വേണമെങ്കിൽ പറയാം .എന്തായാലും ഒന്നാം സ്ഥാനം നർഗീസിന് തന്നെയാണ് .സിനിമാ അഭിനയത്തിന് സ്വന്തമായി ഒരു നാട്യ ധർമ്മി നിലവിലുണ്ടായിരുന്ന അമ്പതുകളുടെ തുടക്കത്തിൽ പോലും എത്ര അനായാസമായി സ്വാഭാവികമായി അവർ സുഷമ ഭാവങ്ങൾ ആവിഷ്കരിച്ചി ക്കുന്നു .ഒന്നാമത്തെ ഉർവശി അവാർഡ് അവർക്കു തന്നെ നൽകിയത് ഉചിതമായി എന്ന് പറയാതെ വയ്യ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ